Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label പ്ലാവിലക്കഞ്ഞി. Show all posts
Showing posts with label പ്ലാവിലക്കഞ്ഞി. Show all posts

Thursday, August 29, 2019

SSLC MALAYALAM II-FINAL TOUCH-FIRST TERM EXAM 2019-20


പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം  പത്താം തരം മലയാളം അടിസ്ഥാന പാഠാവലിയെ ആധാരമാക്കി, അതിലെ  പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി ശ്രീ സുരേഷ് അരീക്കോട്, താനൂര്‍  രായിരിമംഗലം  എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍ അധ്യാപകന്‍  ശ്രീ  അനില്‍ വളളിക്കുന്ന് എന്നിവർ  തയ്യാറാക്കിയ  പഠനസഹായികൾ

SSLC MALAYALAM II-FINAL TOUCH-FIRST TERM EXAM 2019-20


ജീവിതം പടര്‍ത്തുന്ന വേരുകള്‍

Thursday, July 11, 2019

തകഴിയുടെ കാത്ത ഡോക്യുഫ്യൂഷൻ

തകഴിയുടെ ഭാര്യ കാത്തയെക്കുറിച്ചുള്ള ടെലിഫിലിം 


ചെമ്മീൻ സിനിമ ചില ഭാഗങ്ങൾ

പ്ലാവിലക്കഞ്ഞിയിലെയും ചെമ്മീനിലെയും ഭാഷാഭേദങ്ങൾ താരതമ്യം ചെയ്യാനായി ചെമ്മീൻ സിനിമയിലെ ചില ഭാഗങ്ങൾ

തകഴി സ്മൃതി

സഫാരി ടി വി പ്രോഗ്രാം

തകഴി ഡോക്യുമെന്ററി

തകഴി ശിവശങ്കരപ്പിള്ള മലയാളത്തിന്റെ ഇതിഹാസം ഡോക്യുമെന്ററി 

വെള്ളപ്പൊക്കത്തില്‍ - തകഴിയുടെ കഥ


                     
                    PDF Download
 
നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍ , പട്ടി, പൂച്ച ആട്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല

ചേന്നപ്പറയന്‍ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ത്തന്നെ നില്ക്കുന്നു. അവനു വള്ളമില്ല. അവന്റെ തമ്പുരാന്‍ മൂന്നായി, പ്രാണനും കൊണ്ടു കരപറ്റിയിട്ട്. ആദ്യം പുരയ്ക്കകത്തേക്കു വെള്ളം എത്തിനോക്കിത്തുടങ്ങിയപ്പോഴേ മടലും കമ്പുംകൊണ്ടു തട്ടും പരണം കെട്ടിയിരുന്നു. വെള്ളം പെട്ടെന്നിറങ്ങുമെന്നു കരുതി രണ്ടു ദിവസം അതില്‍ കുത്തിയിരുന്നു കഴിച്ചുകൂട്ടി. കൂടാതെ നാലഞ്ചു വാഴക്കുലയും തുറുവും കിടക്കുന്നു. അവിടെ നിന്നും പോയാല്‍ അവയെല്ലാം ആണുങ്ങള്‍ കൊണ്ടുപോകയും ചെയ്യും.
ഇപ്പോള്‍ തട്ടിന്റെയും പരണിന്റെയും മുകളില്‍ മുട്ടറ്റം വെള്ളമുണ്ട്. മേല്‍ക്കൂരയുടെ രണ്ടുവരി ഓല വെള്ളത്തിനടിയിലാണ്. അകത്തു കിടന്നു ചേന്നന്‍ വിളിച്ചു. ആരു വിളികേള്‍ക്കും? അടുത്താരുണ്ട്? ഗര്‍ഭിണിയായ ഒരു പറച്ചി, നാലു കുട്ടികള്‍, ഒരു പൂച്ച, ഒരു പട്ടി ഇത്രയും ജീവികള്‍ അവനെ ആശ്രയിച്ചിട്ടുമുണ്ട്. പുരയ്ക്കു മുകളില്‍ക്കൂടി വെള്ളം ഒഴുകാന്‍ മുപ്പതുനാഴിക വേണ്ടെന്നും, തന്റെയും കുടുംബത്തിന്റെയും അവസാനമടുത്തുവെന്നും അവന്‍ തീര്‍ച്ചപ്പെടുത്തി. ഭയങ്കരമായ മഴ തോര്‍ന്നിട്ടു മൂന്നു ദിവസമായി കൂരയുടെ ഓല പൊളിച്ചു ചേന്നന്‍ ഒരു കണക്കില്‍ പുറത്തിറങ്ങി നാലുചുറ്റിനും നോക്കി. വടക്ക് ഒരു കെട്ടുവള്ളം പോകുന്നു. അത്യുച്ചത്തില്‍ ചേന്നപ്പറയന്‍ വള്ളക്കാരെ കൂകിവിളിച്ചു. വള്ളക്കാര്‍ക്ക്, ഭാഗ്യംകൊണ്ടു കാര്യം മനസ്സിലായി. അവര്‍ വള്ളം കൊട്ടിലിനുനേര്‍ക്കു തിരിച്ചു. കിടാങ്ങളെയും, പെണ്ണാളിനെയും, പട്ടിയെയും, പൂച്ചയെയും പുരയുടെ വാരിക്കിടയില്‍ക്കൂടി ഓരോന്നായി ചേന്നന്‍ വലിച്ചു വെളിയിലിട്ടു. അപ്പോഴേക്കു വള്ളവും വന്നടുത്തു.

കിടാങ്ങള്‍ വള്ളത്തില്‍ കയറിക്കൊണ്ടിരിക്കയാണ്. 'ചേന്നച്ചോ, പുഹേയ്!' പടിഞ്ഞാറുനിന്നരോ വിളിക്കുന്നു. ചേന്നന്‍ തിരിഞ്ഞുനോക്കി. 'ഇങ്ങാ വായോ!' അതു മടിയത്തറ കുഞ്ഞേപ്പനാണ്. അവന്‍ പുരപ്പറത്തു നിന്നു വിളിക്കുകയാണ്. ധിറുതിപ്പെട്ടു പെണ്ണാളിനെ പിടിച്ചു വള്ളത്തില്‍ കയറ്റി. അത്തക്കത്തിനു പൂച്ചയും വള്ളത്തില്‍ ചാടിക്കയറി. പട്ടിയുടെ കാര്യം ആരും ഓര്‍ത്തില്ല. അത്, പുരയുടെ പടിഞ്ഞാറെ ചരുവില്‍, അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുകയാണ്.

വള്ളം നീങ്ങി; അതകലെയായി.

തകഴി എന്ന സാഹിത്യതപസ്സ്

തകഴി എന്ന സാഹിത്യതപസ്സ് - തകഴിയെക്കുറിച്ചുള്ള ലേഖനം

രണ്ടിടങ്ങഴി നോവൽ സംഗ്രഹം

അന്നത്തെ കൂലി - കാരൂ‍ർ കഥ

പ്ലാവിലക്കഞ്ഞിയിലെ സാമൂഹിക സാമ്പത്തിക സാഹചര്യം ബോധ്യപ്പെടാനുതകുന്ന സമാന കഥ 

Sunday, March 18, 2018

തകഴിയുടെ ജീവചരിത്രം

പ്ലാവിലക്കഞ്ഞിയുടെ കഥാകാരനെ പരിചയപ്പെടുത്താന്‍ ഉതകുന്ന ജീവചരിത്രക്കുറിപ്പ്     
Credits : Samagra




 PDF DOWNLOAD

Wednesday, October 11, 2017

പ്ലാവിലക്കഞ്ഞി Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം



എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...