Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label കവിതയുടെ മൃത്യുഞ്‌ജയം. Show all posts
Showing posts with label കവിതയുടെ മൃത്യുഞ്‌ജയം. Show all posts

Wednesday, September 12, 2018

വൈലോപ്പിള്ളി ശ്രീധരമേനോൻ

ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 മെയ്‌ 11 - 1985 ഡിസംബർ 22 ). എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിഅമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.
* രചനാശൈലി*
"ശ്രീ" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. കേരളത്തിൽ ജന്മിത്തത്തിന്റെ അവസാന പിടിമുറുക്കൽ, സാമൂഹികവും സാമുദായികവുമായ മൂല്യങ്ങളുടെ പരിണാമഘട്ടം, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ തികഞ്ഞലക്ഷ്യത്തോടെ മുന്നോട്ട്‌ കുതിക്കുന്നു. രണ്ട്‌ ലോകമഹായുദ്ധങ്ങൾ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവൻപിള്ളയുടെയും കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച്‌ നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. ഇടശ്ശേരി ഗോവിന്ദൻ നായർ, എൻ.വി. കൃഷ്ണവാര്യർ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലർ.
*ജീവിത യാഥാർഥ്യബോധം*
തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ്‌ കവിയുടെ കവിതകളിൽ വായിച്ചെടുക്കാവുന്നത്. ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളിൽ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളിൽ കാണാൻ കഴിയില്ല. യാഥാർഥ്യബോധത്തിൽ അടിയുറച്ചിരുന്നതുകൊണ്ട്‌ അക്കവിതകളിൽ അസാമാന്യ ദൃഢത ഉണ്ടായി, "എല്ലുറപ്പുള്ള കവിത" എന്നാണ്‌ കടൽ കാക്കകൾ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പി. എ. വാര്യർ എഴുതിയത്‌. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ വൈലോപ്പിള്ളിയുടെ രീതി "എന്തോ വ്യത്യാസമുണ്ടാ കൃതികൾക്ക്‌, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത" എന്ന് എം.എൻ. വിജയൻ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല
ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്‌ പകർന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ്‌ കവിക്ക്‌ ജീവിതം. ഇന്നു വിതക്കുന്ന വിത്ത്‌ ലോകത്ത്‌ ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്‌. ഇവിടുത്തെ നാളത്തെ പാട്ട്‌ ഇന്നിന്റെ പാട്ടിന്റെ തുടർച്ച തന്നെ ആണ്‌.
“"കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി
മന്നിലാദിയിൽ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ,
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ
ഹാ, വിജിഗീഷു മൃത്യുവിന്നാമോ,
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"
(കന്നിക്കൊയ്ത്ത്‌)”

Sunday, September 24, 2017

കവിതയുടെ മൃത്യു‍ഞ്ജയം - സൂചനകള്‍


         വൈലോപ്പിള്ളി കവിതകളെ ആറ്റിക്കുറുക്കിയെടുത്ത നിരൂപണമാണ് ശ്രീ എം എന്‍ വിജയന്റെ 'കവിതയുടെ മൃത്യുഞ്ജയം'. വൈലോപ്പിള്ളി കവിതകളില്‍ നിന്നുള്ള ബിംബങ്ങളും വരികളും കൊണ്ട് സമൃദ്ധമാണ് ഈ നിരൂപണം. അവയിലെ ചില സൂചനകളെ ഇഴ പിരിച്ചെടുക്കാന്‍ സഹായകമായേക്കാവുന്ന ഒരു ശ്രമമാണ് ഈ പട്ടിക.


ലേഖനത്തിലെ സൂചന

കവിതയിലെ വരികള്‍

കവിതയുടെ പൂര്‍ണ്ണരൂപം PDF
കൊടിയ മീനച്ചൂടിന്റെ മാധുര്യം മാമ്പഴത്തിലുണ്ട്

തുംഗമാം മീനച്ചൂടാല്‍-
ത്തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധിക-
സ്വര്‍ണ്ണമായ്‌ത്തീരും മുമ്പേ


മാമ്പഴം
കടലിനെ മഷിക്കുപ്പിയാക്കുന്ന ഒരു കുട്ടി ഇവിടെ എഴുതിക്കൊണ്ടേയിരിക്കുന്നു തുടുവെള്ളാമ്പല്‍പ്പൊയ്ക-
യല്ല,ജീവിതത്തിന്റെ
കടലേ കവിതയ്ക്കു
ഞങ്ങള്‍ക്കു മഷിപ്പാത്രം


പുതിയ കാഴ്ചപ്പാട്


ആകയാലൊറ്റയൊറ്റയില്‍ക്കാണു-
മാകുലികളെപ്പാടിടും വീണേ
നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം




കന്നിക്കൊയ്ത്ത്




അതിനെസ്സൂക്ഷിപ്പു ഞാന്‍,
ആരെന്റെ വിധികര്‍ത്താ,-
വവനു നിവേദിപ്പാന്‍,
അവനു നിവേദിപ്പാന്‍ !


അവസാനത്തെ അശ്രുബിന്ദു
വിതയുടെയും കൊയ്ത്തിന്റെയും തത്വശാസ്ത്രം നിത്യവും ജീവിതം വിളയേറ്റി
മൃത്യു കൊയ്യും വിശാലമാം പാടം


* * * * * * * *


നിര്‍ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതം പോലും












ന്നിക്കൊയ്ത്ത്
സത്യത്തിന്റെ സുന്ദരകലയ്ക്കെന്നുമൊരു വര്‍ണ്ണമേ പോരും ,ന്തിതിലേകസ്വര-
മാണെന്നോ ? സത്യത്തിന്റെ
സുന്ദരകലയ്ക്കൊരേ-
യൊരു ചായമേ പോരും !


ഭേരി




തനിക്ക് തുളച്ചു മാല കോര്‍ക്കാനുള്ളതാണ് മല മര്‍ത്ത്യനാഗ്രഹം
പര്‍വ്വതം നീല-
മുത്തുപോലെ തുളച്ചു
നൂല്‍ പാവാന്‍;


മല തുരക്കല്‍
തന്നിഷ്ടത്തിന് ചാലുകള്‍ കീറി തിരിച്ചുവിടാനുള്ളതാണ് പുഴ വന്‍ കരിംകള്ളിയാം കാളിന്ദി,നിന്നെ ഞാ-
നെന്‍ കരി കൊണ്ടു വലിച്ചിഴയ്ക്കും
ക്ലേശിച്ച കൈത്തൊട്ടില്‍ വെള്ളം ചുമക്ക നീ
കാശപ്പുല്‍ കണ്ടു ചിരിക്കും മട്ടില്‍






ജലസേചനം




നാട്ടിലെ നീരെല്ലാം നീരാവിയാക്കി,മഴക്കാറാക്കി കൂട്ടിവെച്ച് താഴെയുള്ളവര്‍ക്ക് വെള്ളം കൊടുക്കാത്ത ക്രൂരതയോടു പൊരുതുന്ന പ‍ഞ്ചമന്മാരെ വൈലോപ്പിള്ളി പാടിപ്പുകഴ്ത്തിയിട്ടുണ്ട്.
കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പാഴ്‌മഞ്ഞുതിര്‍ത്തു ഹസിക്കയാം വിണ്ടലം
ഹാ കഷ്ടമെങ്ങനെ മര്‍ത്ത്യന്‍ സഹിക്കുമീ
മൂകപ്രകൃതി തന്നന്ധമാം ക്രൂരത ?


ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്ക്കു തേവുമീ വേട്ടുവര്‍ ;
പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരും പടയാളികള്‍















പടയാളികള്‍


കര്‍മ്മപൗരുഷം വേള്‍ക്കാതുള്ളൊരു നീതിച്ചൊല്ലേ
നിന്‍മട്ടില്‍ ദയാര്‍ഹയായ് വേറെയാരുള്ളൂ പാരില്‍ ?


ഇരുളില്‍
സ്വര്‍ഗം എന്ന ഭാവിയുടെ,ഭാവനയുടെ ചുംബനം ഏറ്റുവാങ്ങിയ ഒരു വര്‍ക്കത്തുകെട്ട താറാവിനെ,താറാവുകളുടെ പറ്റം അതിന്റെ പാട്ടുകാരനായി കണ്ടെത്തുന്നു ഭാവനയെക്കാള്‍ ഭംഗിയെഴും വന-
ദേവത പോലതിലൊരു കളഹംസി
സ്വര്‍ഗ സുഗന്ധിച്ചുണ്ടുകളാല്‍ തന്‍
കൊക്കിലുരുമ്മിച്ചുംബിക്കേ,
പുളകം പൂണ്ടവനൊന്നു തരിച്ചൂ
പുലരിത്താമരമലര്‍ പോലെ !








വര്‍ക്കത്തു കെട്ട താറാവ്
വയലില്‍ അവര്‍ കൊയ്യുമ്പോള്‍ വരമ്പിലിരുന്ന് പാടുന്നവന്‍-ആളുകളും തലമുറകളും ഏല്‍പ്പിച്ച ഈ പണി ചെയ്തുകൊണ്ടേയിരിക്കുന്ന ഒരു പാണനാണ്, പുള്ളുവനാണ്, പുലവനാണ് കവി പഴയൊരു പുള്ളുവനാണല്ലോ ഞാന്‍:
പായും കുടയും നെയ്യും, പിന്നെ-
പ്പല കൈവേലകള്‍ ചെയ്യും, പുഞ്ചകള്‍
കൊയ്യും കാലം കറ്റമെതിച്ചു കി-
തയ്ക്കും ഗ്രാമപ്പെണ്‍കൊടിമാരുടെ
കരളുകള്‍ തുള്ളാന്‍,കാലുകള്‍ നര്‍ത്തന-
കലവികള്‍ കൊള്ളാ,നഴകിയ നാടന്‍
കവിതകള്‍ പാടിയിരിക്കും ചാരേ
ഞാനും കയ്യിലെ വീണപ്പെണ്ണും
* * * * * *
വാക്കിനു വാക്കിനു പൊരുളിന്‍ മുത്തുക
-ളുതിരും പെരിയൊരു പുലവന്‍ ഞാന്‍: എന്‍-
കയ്യിലിരിക്കും വീണപ്പെണ്‍കൊടി
കലയുടെ സഖിയാം കന്നിപ്പെണ്‍കൊടി


















ഓണമുറ്റത്ത്






ഒഴുകിക്കൊണ്ടു നിലനില്‍ക്കുന്ന നദി-സരസ്വതിയുടെയും ചേറ്റുപുഴയുടെയും ഗതി
പ്രാകൃതതലം വിട്ടു
പണ്ടെങ്ങോ മറഞ്ഞന്തര്‍-
വാഹിനിയായിത്തീര്‍ന്ന
പാവന സരസ്വതി




സംസ്‌കൃതം
ജീര്‍ണ്ണത ചേറ്റില്‍ താഴുന്നൂ, പുഴ
പൂര്‍ണ്ണത നോക്കി പ്പായുന്നു


ചേറ്റുപുഴ
ചീവീടുകളുടെ കര്‍ക്കശവും നിശിതവുമായ സ്വരങ്ങളോടെ ഭൂഗര്‍ഭ കവിയായി വൈലോപ്പിള്ളി മറഞ്ഞിരിക്കുന്നു ഇന്നു,മെങ്കിലും പാടുന്നു, നീളേ
മണ്ണില്‍ നിന്നു മണ്ണട്ടകള്‍ ഞങ്ങള്‍,
സ്‌ഫീത' മിന്നി'ന്റെ രംഗത്തിലെങ്ങും
ഭൂതകാല പശ്ചാത്തല ഗീതം!
ചോരമണ്ണിലീ ഞങ്ങള്‍ തന്‍ സ്‌നേഹ
നീരുറവുകള്‍ നിന്നു തുള്ളട്ടേ !




ചീവീടുകളുടെ പാട്ട്
( കുടിയൊഴിക്കല്‍ ഏഴാം ഖണ്ഡം )
വെറ്റിലത്തരി ചവയ്ക്കുമ്പോള്‍ ഓര്‍മ്മകളുടെ സുഗന്ധത്തില്‍ കുളിക്കുന്നവന്‍ വെറ്റിലത്തരി പോലെ
ഞാനതു നുണയവേ
ചുറ്റിലും മഞ്ഞത്തൊരു
മാമ്പൂവിന്‍ മണം ചിന്നീ




മരണം കനിഞ്ഞോതി


ഭൂമി മുഴുവനായി വിഴുങ്ങി പെരുതായി തീര്‍ന്ന കടല്‍ പോലെ


ആ വിധമായിരമാണ്ടു വസന്തപ-
രാഗമണിഞ്ഞു പറക്കെ,പ്പെട്ടെ-
ന്നാഴി വളര്‍ന്നു മഹീതലമഹിമക
ളാകെ വിഴുങ്ങി മടങ്ങീപോലും




ഓണപ്പാട്ടുകാര്‍
അനേകം ജന്മങ്ങള്‍ ജീവിച്ച് ചുളിവുകള്‍ വീണ ഒരു മുഖം വൈലോപ്പിള്ളിക്കവിതയ്ക്കുണ്ട്. ഏറെ മുഖച്ചുളിവേലും ചീനയി-
ലേഴകള്‍ പുഞ്ചകള്‍ കാക്കുമിടങ്ങളില്‍


ഓണപ്പാട്ടുകാര്‍


തയ്യാരാക്കിയത് : രാജന്‍ കെ കെ
ഡോ.അംബേദ്കര്‍ ജി എച്ച് എസ് എസ്
കോടോത്ത്
കാസര്‍ഗോഡ്


                   Download PDF

https://drive.google.com/open?id=0B90GvvbdzcUzUmQ1NU1rMFUyN28



കുട്ടികളെ പരിചയപ്പെടുത്താന്‍ കുറെക്കൂടി വൈലോപ്പിള്ളി കവിതകള്‍ pdf രൂപത്തില്‍

സഹ്യന്റെ മകന്‍ 
ഊഞ്ഞാലില്‍
പെണ്ണും പുലിയും
എണ്ണപ്പുഴുക്കള്‍
ഹെഡ് മാസ്റ്ററും ശിഷ്യനും 
രാമനാഥന്‍ ഒരു ബാല്യാനുഭവം 

Monday, September 18, 2017

എം.എന്‍ .വിജയന്‍ വൈലോപ്പിള്ളിയെ വായിക്കുമ്പോള്‍

അധ്യാപകസഹായിയില്‍ തന്നിട്ടുള്ള ലേഖനം 

               വൈലോപ്പിള്ളിക്കവിതയുടെ ഏറ്റവും പ്രധാനപ്പെട്ട നിരൂപകൻ എം.എൻ.വിജയനാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. എം. എൻ. വിജയന്റെ നിരൂപണങ്ങളോട് ഇണങ്ങിയും പിണങ്ങിയും നീണ്ട മുപ്പത്തഞ്ചുവർഷം ജീവിക്കാൻ സാധിച്ചത് വൈലോപ്പിള്ളിയുടെ കാവ്യജീവിതത്തെ ഗൌരവതരമായി സ്വാധീനിച്ചിട്ടുണ്ട്. 'സഹ്യന്റെ മകൻ' നിരൂപണത്തോട് പ്രതികരിച്ചുകൊണ്ട് വൈലോപ്പിള്ളി എഴുതിയ 'കുട്ടിത്തേവാങ്ക്' എന്ന കവിത ഒരു നിരൂപണത്തോട് പ്രതികരിച്ചുകൊണ്ട് കവി സ്വന്തം കാവ്യാദർശം സംക്ഷേപിച്ച് അവതരിപ്പിച്ച ഉജ്ജ്വലമായ കവിതയാണ്. വിജയന്റെ സാഹിത്യനിരൂപണങ്ങൾ ഭാഷയുടെ നവീനതകൊണ്ടും ബിംബസമൃദ്ധികൊണ്ടും കവിതയെ വെല്ലുന്നു; അല്ലെങ്കിൽ കവിതയായി മാറുന്നു. ഇപ്രകാരം കവിതയായി മാറിയിട്ടുള്ള സാഹിത്യനിരൂപണങ്ങൾ വളരെ കുറച്ചുമാത്രമേ ഉള്ളൂ. വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾക്ക് എഴുതിയ കവിതയുടെ മൃത്യുഞ്ജയം എന്ന അവതാരിക ഇത്തരത്തിലുള്ളതാണ്. വൈലോപ്പിള്ളിക്കവിതയിൽ അടയിരുന്ന് വിരിയിച്ച മറ്റൊരു കവിതയാണ്, അത്.
എം.എന്‍.വിജയന്റെ നിരൂപണങ്ങള്‍ക്ക് പൊതുവില്‍ വെെലോപ്പിള്ളിക്കവിതയിലെ ആശയങ്ങളോടാണ് പഥ്യം. കവിതയുടെ ഭാഷ, സൌന്ദര്യാവിഷ്കരണരീതി, എന്നിവയിലൊന്നും ഈ നിരൂപണങ്ങള്‍ സമയം ചെലവഴിക്കുന്നില്ല. 'കവിതയുടെ മൃത്യുഞ്ജയം' എന്ന അവതാരികയില്‍ എന്തൊക്കെ ആശയങ്ങളാണ് കാച്ചിക്കുറുക്കി കാവ്യാത്മകമായി അവതരിപ്പിച്ചിട്ടുള്ളതെന്ന് നോക്കാം.
  • മാമ്പഴം എന്ന കവിത മലയാളകവിതയുടെ ചരിത്രത്തില്‍ നവീനമായ ഒരു ഭാവുകത്വത്തിന് ആരംഭം കുറിച്ചു. ഏത് വരണ്ട കണ്ണുകളേയും ഈറനാക്കുന്ന മീനച്ചൂടിന്റെ മാധുര്യം അതിനുണ്ടായിരുന്നു. അതുവരെയും കവിതാപാരമ്പര്യത്തില്‍നിന്നും മാറി ജീവിതത്തിന്റെ കടലിനെ മഷിക്കുപ്പിയാക്കിയാണ് ഈ കവി കവിതയെഴുതിയത്.
  • അനുഭവങ്ങളെ ചവച്ചരച്ച് തത്വചിന്തയാക്കി മാറ്റുന്ന കവിയാണ് വെെലോപ്പിള്ളി. അദ്ദേഹത്തിന് പ്രബോധകത്വം ഏറും.
  • ജീവിതത്തിന്റെ പാടത്ത് വിതച്ചതൊക്കെയും മൃത്യു കൊയ്തെടുക്കുന്നു. പുതിയവ നാമ്പെടുക്കുകയും വളരുകയും ചെയ്യുന്നു. ആയതിനാല്‍ മൃത്യുവിന് മുന്നില്‍ ദു:ഖിക്കാതെ ജീവിതത്തിന്റെ അനശ്വരതയെ വാഴ്ത്തുകയാണ് കവിയുടെ ധര്‍മ്മം. ഇതിനെ വിതയുടെയും കൊയ്ത്തിന്റെയും തത്വശാസ്ത്രം എന്നാണ് എം.എന്‍.വിജയന്‍ വിളിക്കുന്നത്.
  • വെെലോപ്പിള്ളിയുടെ മനസ്സില്‍ കവിതാശയം ഒരു കഥയുടെയോ സംഭവത്തിന്റെയോ രൂപത്തിലാണ് ഉടലെടുക്കുന്നത്. കോടതിവിചാരണപോലെ സംഭവങ്ങളെ വിസ്തരിക്കുന്നത് കവിതയുടെ പൊതുസ്വഭാവമത്രെ.
  • മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തിയോടാണ് വെെലോപ്പിള്ളിക്ക് താല്പര്യം. പ്രകൃതിയുടെ ക്രൂരതയോട് പൊരുതുന്ന പഞ്ചമന്മാരെ പാടിപ്പുകഴ്ത്തുകയാണ് തന്റെ കടമ എന്ന് വിശ്വസിക്കുന്ന കവിയാണ് വെെലോപ്പിള്ളി.
  • കവിത മരണത്തെ ജയിക്കുന്നു. കവികള്‍ തീര്‍ക്കുന്ന സൌന്ദര്യബോധമാണ് നവലോകനിര്‍മ്മിതിക്കുള്ള ഇന്ധനം. സരസ്വതീനദിയെപ്പോലെ കവിയുടെ നാദം കാലങ്ങളില്‍ പുനര്‍ജ്ജനിക്കും.
  • അനേകജന്മങ്ങളിലെ അനുഭവങ്ങള്‍കൊണ്ട് ചുളിവുകള്‍ വീണ മുഖമാണ് വെെലോപ്പിള്ളിയുടേത്. ലോകത്തിന്റെ വേദനമുഴുവന്‍ അത് സ്വന്തം വേദനയാക്കി മാറ്റിയിരിക്കുന്നു.

Sunday, September 17, 2017

കവിതയുടെ മൃത്യുഞ്ജയം

ഓം ത്രയംബകം യജാ മഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വ്വാരുക മിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്


ഇത്  മൃത്യുഞ്ജയ മന്ത്രം.

ആശയം

        ത്രയംബകനായ (കാലാതീതനായ ,ത്രയംബകം എന്ന വില്ലോടു കൂടിയ ,മുക്കണ്ണനായ) യജസ്സ് സ്വീകരിക്കുന്നവനായ, സുഗന്ധമുള്ളവനായ ,എല്ലാ അഭിവൃദ്ധിയും ഉണ്ടാക്കുന്നവനായ ,അല്ലയോ ഭഗവാനേ എന്റെ പ്രാണനെ വെള്ളരിക്കയെ വളളിയില്‍ നിന്നെ പോലെ ലൗകിക ലോകത്തു നിന്ന് മോചിപ്പിച്ച് അമൃതമായ മോക്ഷത്തില്‍ എത്തിക്കേണമേ. ഇതാണ് സാരം.
          മരണഭയത്തോടെ ശിവനെ ശരണം പ്രാപിച്ച മാര്‍ക്കണ് ഡേയനെ കാലന്‍ അഥവാ യമനില്‍ (കാലത്തിനനുസരിച്ച് അഥവാ യാമത്തിനനുസരിച്ച് നയിക്കുന്നവന്‍) നിന്ന് രക്ഷിച്ചതിനാല്‍ ശിവന്‍ മൃത്യുഞ്ജയനായി.

വൈലോപ്പിള്ളി കവിതയും മൃത്യുഞ്ജയമാണ്

           വൈലോപ്പിള്ളിക്കവിതയും കാലത്തെ കീഴടക്കി. മരവിപ്പിനെ ഉരുക്കി. പിണക്കത്തെ ഇണക്കമാക്കി.കയ്പ്പിനെ മധുരമാക്കി. മരണത്തെ ജീവിതമാക്കി. കവി ബാല്യകൗമാര യൗവ്വനങ്ങളിലൂടെ വാര്‍ദ്ധക്യത്തിലെത്തുന്നതും കവിതയിലൂടെ കാണാം. ഇതെല്ലാം എങ്ങനെ എന്ന് പരിശോധിക്കാം.

കാലത്തെ മെരുക്കിയ കവി
- കുട്ടിയായ കവി  ജീവിതാനുഭവങ്ങളുടെ തുറമുഖത്ത് ഇരിക്കുന്നു.
- അനുഭവക്കടലിനെ മഷിയാക്കി അതില്‍ ജീവിതപ്പേന മുക്കി എഴുതുന്നു.
- മാമ്പഴ മെന്ന കവിത കൊണ്ട് വരണ്ട വേനലിനെ മധുരിപ്പിച്ചു.കണ്ണുകളില്‍നിന്ന് തോരാമഴ പെയ്യിച്ചു.


Saturday, September 16, 2017

വൈലോപ്പിള്ളിക്കവിതകള്‍ ആലാപനം

 


കവിതയുടെ മൃത്യുഞ്ജയം എന്ന ലേഖനത്തില്‍ ധാരാളം വൈലോപ്പിള്ളിക്കവിതകള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.അവയില്‍ ചിലതിന്റെ ആലാപനങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ ഇതാ...

Audio Downloads

മാമ്പഴം
ഓണപ്പാട്ടുകാര്‍
ഓണപ്പാട്ടുകാര്‍ ആലാപനം 2 സീന
കന്നിക്കൊയ്‌ത്ത്
കാക്ക ആലാപനം രാജീവ് കാറല്‍മണ്ണ
കാക്ക ആലാപനം വിനോദ്കുമാര്‍
സഹ്യന്റെ മകന്‍
സഹ്യന്റെ മകന്‍ ആലാപനം മനോജ് പുളിമാത്ത്
സഹ്യന്റെ മകന്‍ ആലാപനം ആദ്യ ഭാഗം  സ്‌മിത പി മേനോന്‍
സഹ്യന്‍റെ മകന്‍ (അവസാനഭാഗം) അനഘ
ഓണമുറ്റത്ത് ആലാപനം സ്മിത പി മേനോന്‍
ഓണമുറ്റത്ത് ആലാപനം ഹരിപ്രദീപ്

കണ്ണീര്‍പ്പാടം
എണ്ണപ്പുഴുക്കള്‍
കയ്‌പവല്ലരി 
ഉജ്ജ്വലമുഹൂര്‍ത്തം
യുഗപരിവര്‍ത്തനം 
ഹെഡ്‌മാസ്റ്ററും ശി‍ഷ്യനും 
തുമ്പപ്പൂ

ഊഞ്ഞാലില്‍ ആലാപനം 1

ഊഞ്ഞാലില്‍ ആലാപനം 2
ഊഞ്ഞാലില്‍ ആലാപനം3
വിഷുക്കണി
വിഷുക്കണി ആലാപനം ലക്ഷ്മിദാസ്
വിഷുക്കണി ആലാപനം  പി വി കൃഷ്ണന്‍ കുറൂര്‍ 

ഇവനെക്കൂടി സച്ചിദാനന്ദന്‍ വൈലോപ്പിള്ളിയെക്കുറിച്ച് എഴുതിയ കവിത

ആലാപനം 1
ആലാപനം 2
ആലാപനം 3 


കുറെക്കൂടി വൈലോപ്പിള്ളിക്കവിതകള്‍

കാരാഗൃഹത്തില്‍ നിന്ന്
കുറ്റക്കാരന്‍
കൊന്നപ്പൂക്കള്‍
വനരോദനം
വിരഹത്തില്‍
മുടിനാര്
അരിയില്ലാഞ്ഞിട്ട്
ഓണം 
ചുംബനം
ജാതീ ജാതാനുകമ്പാ ഭവഃ
പന്തങ്ങള്‍
പിച്ചകപ്പൂ
വിദ്യാരംഭം
കുമാരകോകിലം
ചന്ദ്രന്റെ ചിരി
നര്‍ത്തകി
പ്രാര്‍ത്ഥന
മുത്തും പവിഴവും
വടക്കന്‍ പാട്ട്
വര്‍ഷാഗമനം
വസന്തം
വെള്ളിലവള്ളി
വേനല്‍ക്കൊരു മഴ
വേനല്‍പ്പച്ചകള്‍
സുല്‍ത്താനും കവിയും 
സ്വര്‍ണ്ണക്കൊടിമരം
ആറാട്ടുപുഴയില്‍ 
നിന്റെ ഹൃദയം
മീനുകള്‍
റൊമാന്റിക് ഭാവന
എഴുത്തച്ഛന്‍
കൈകേയി

Tuesday, December 20, 2016

കവിതയുടെ മൃത്യുഞ്ജയം-വൈലോപ്പിള്ളിക്കവിതകള്‍

ഒമ്പതാം ക്ലാസ്സിലെ കേരളപാഠാവലി മൂന്നാം യൂണിറ്റിലെ 'കവിതയുടെ മൃത്യുഞ്ജയം' എന്ന ലേഖനം ക്ലാസ്സിലവതരിപ്പിക്കുന്നതിന് വൈലോപ്പിള്ളിക്കവിതകളിലുടെ ഒരു ഹ്രസ്വസഞ്ചാരമെങ്കിലും നടത്താതെ വയ്യ. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ സാമാഹാരത്തില്‍ എം എന്‍ വിജയന്‍ മാഷ് എഴുതിച്ചേര്‍ത്ത ഈ ലേഖനം ധാരാളം കവിതകളെ നേരിട്ടും പരോക്ഷമായും പ്രതിപാദിക്കുന്നുണ്ട്. എല്ലാ അദ്ധ്യാപകര്‍ക്കും ഈ കവിതകളെല്ലാം സമാഹരിച്ച് പഠനം നടത്തുക സുസാധ്യമല്ല. അതുകൊണ്ട് അവയില്‍ പ്രധാനപ്പെട്ട ഏതാനും കവിതകള്‍ താഴെയുള്ളലിങ്കില്‍ pdf രൂപത്തില്‍ നല്‍കിയിട്ടുണ്ട്. ഈ കവിതകള്‍ ക്ലാസ്സ്മുറിയില്‍ പ്രയോജനപ്പെടുത്തുമല്ലോ.

മാമ്പഴം, പടയാളികള്‍, ജലസേചനം, മലതുരക്കല്‍, വര്‍ക്കത്തുകെട്ട താറാവ്, ഭേരി, പുതിയ കാഴ്ചപ്പാട്, ചേറ്റുപുഴ.

കന്നിക്കൊയ്ത്ത്, ഇരുളില്‍, കുടിയൊഴിക്കല്‍, 

വൈലോപ്പിള്ളിയുടെ ചില കവിതകളുടെ ഓഡിയോ രൂപം Mp3 ഫോര്‍മാറ്റില്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

എണ്ണപ്പുഴുക്കള്‍
ഹെഡ്‍മാസ്റ്ററും ശിഷ്യനും
ഊഞ്ഞാലില്‍


ഇവനെക്കൂടി - വൈലോപ്പിള്ളിയെക്കുറിച്ചുള്ള സച്ചിദാനന്ദന്റെ കവിത  ആലാപനം ജ്യോതിബായ്
 

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...