Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label അക്കര്‍മാശി. Show all posts
Showing posts with label അക്കര്‍മാശി. Show all posts

Saturday, February 15, 2025

കേരളത്തിൽ രണ്ട് പേർ മാത്രം സംസാരിക്കു ന്ന ഭാഷ

 👉കാസർകോട്, കണ്ണൂർ ജില്ലകളിലെ ചക്ലിയ വിഭാഗം ഉപയോഗിച്ചിരുന്ന ഭാഷയാണ് മാദിക ഭാഷ (Madhika language). ഇന്ന് ഈ ഭാഷ അറി യാവുന്നവരായി ശേഷിക്കുന്നത് രണ്ട് പേർ മാത്രം. കൂക്കാനത്തെ  കെ.പി നാരായണനും, സഹോദരി രാജാറാണിയും. തുളുവും, തെലുഗും, തമിഴും, മലയാളവും കലർന്നതാണ് മാദിക ഭാഷ. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നിറഞ്ഞതാണ് ഇവരുടെ ജീവിതക്രമം.

ആന്ധ്രപ്രദേശിന്റെയും, കർണ്ണാടകയുടെയും അതിർത്തിയിലെ കുന്നും പുറങ്ങളിൽ താമസിച്ച് വന്നിരുന്ന മാദികർ (ചക്ലിയർ) എന്ന പേരിൽ അറിയപ്പെടുന്ന ഗോത്ര വർഗം നൂറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിലെ മലബാർ ഭാഗത്തേയ്ക്ക് പാലായനം ചെയ്ത് കരിവെളളൂർ - കണ്ണൂർ ഭാഗങ്ങളിൽ താമസമാക്കുകയായിരുന്നു.

ലിപിയില്ലാത്ത ഭാഷയാണ് കേരളത്തിൽ പിറന്ന മാദിഗ. പലായനം ചെയ്തു വന്ന ഗോത്രജനത മലയാളവുമായി കൂട്ടിക്കെട്ടി സൃഷ്ടിച്ചതാണിത്. തെലുങ്ക്, തുളു, കന്നട, മലയാളം എന്നിവയുടെ മിശ്രിതം. ഈ സങ്കരഭാഷ അറിയില്ലെങ്കിലും കന്നടക്കാർക്കും മലയാളികൾക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കും, കന്നടയുടെ പഴയ രൂപമായ ഹവ്യക കന്നടയാണ് മാദിഗയെ പ്രധാനമായും സ്വാധീനിച്ചത്.

സവർണർ തീണ്ടാപ്പാടകലെ മാറ്റിനിർത്തിയ ഭൂതകാലത്തില്‍ നിന്നാണ്  ഈ ഭാഷയുടെ തുടക്കം. താമസിച്ചിരുന്ന കൂര പോലും ദൃഷ്ടിയിൽ പതിയരുത്. അതുകൊണ്ടാവണം ആ ശേഷിപ്പുകൾ പേറാൻ പുതിയ തലമുറ തയ്യാറാകാത്തത്. ചത്ത കന്നുകാലികളെ തണ്ടിൽ കെട്ടി തൂക്കിയെടുത്തു കൊണ്ടുവന്ന് തൊലിയുരിയും. ആ ഇറച്ചി ആഹാരമാക്കും. കാലികളുടെ തോലുകൊണ്ടു ചെരിപ്പുണ്ടാക്കും. സവർണ വിഭാഗങ്ങളുടെ വിവാഹം, ചാവടിയന്തിരം എന്നിവയുടെ ഭാഗമായി നടക്കുന്ന സദ്യയിൽ പങ്കെടുക്കാൻ അവകാശമില്ലാതിരുന്ന കെട്ട കാലം ഇവർക്ക് നീറുന്ന ഓർമയാണ്.

അഞ്ചാം വയസിൽ കല്യാണം പറഞ്ഞു വെക്കും. ചെക്കനും കുടുംബത്തിനും പെണ്ണിനെ ഇഷ്ടപ്പെട്ടാൽ അവിടെ നിന്നും ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കാതെ പോയാൽ പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നാണ് അർഥം. ഇഷ്ടപ്പെട്ടാൽ പിന്നെ ആ പെൺകുട്ടിയെ വേറെ ആരും കല്യാണം കഴിക്കില്ല. ഇതിനിടയിൽ വരൻ മരിച്ചാൽ അവൾ കന്യകയായി തുടരും. ജനനം മുതല്‍ മരണം വരെയുള്ള കാലത്ത് അനുഭവിച്ച് തീർക്കാൻ ഈ സമുദായത്തിനുണ്ടായിരുന്നത് ഇനിയും കാലം മായ്‌ച്ചുകളയാത്ത ആചാരങ്ങളാണ്.

 

അവർ പ്രത്യേക കോളനികളായി താമസിച്ചിരുന്നത് കൊണ്ട് മാത്രം അവശേഷിച്ച ഭാഷയാണ് അത്. ഇപ്പോൾ കോളനികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലെ കുട്ടികൾ ആരും തന്നെ മലയാളമല്ലാതെ മറ്റു ഭാഷ സംസാരിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്ത ആളാണ് കെ പി നാരായണൻ എന്ന് പറയുന്ന വ്യക്തി. ചുണ്ണാമ്പ് ഉണ്ടാക്കി വിൽക്കലാണ് ഇദ്ദേഹത്തിന്റെ ജോലി.

കെ.പി.നാരായണന് ഇപ്പോൾ   വയസ് 87. കൂടെ മിണ്ടാനും പറയാനും സ്വന്തം ഭാഷ അറിയുന്ന ഒരാൾ  സഹോദരന്റെ മകൾ 68 കാരി രാജപു ത്രി. ''നാമികീ മാത്ര ഹോതിദന്തി"" ഇപ്പോൾ ആരും നമ്മുടെ ഭാഷ പറയുന്നില്ല. വിഷമത്തോടെ നാരായണൻ പറഞ്ഞു. സ്വന്തം മകളെപ്പോലെയാണ് നാരായണന് രാജപുത്രി. മാതാവിനെപ്പോലെയാണ് മാദിഗ ഭാഷ. നാരായണനും, രാജപുത്രിയുമല്ലാതെ മറ്റാരുമില്ല ഈ ഭാഷ അറിയാവുന്നവരായി. ഇവരോടൊപ്പം ഈ ഭാഷയും ഇല്ലാതാവും. ഈ സമുദായത്തിൽ അവശേഷിക്കുന്നവരെല്ലാം പൂർണമായി മലയാളികളായി.

            നാരായണൻ എപ്പോഴും രാജപുത്രിയോട് മാദിഗ ഭാഷയിൽ സംസാരിക്കും. മറുപടി മലയാളത്തിലായാൽ നാരായണന് ദേഷ്യം വരും. കലഹത്തിനൊടുവിൽ അച്ഛനും മകളും വീണ്ടും മാതൃ ഭാഷയിലൂടെ സ്‌നേഹം കൈമാറും. മണ്ണിന്റെ അമ്ലാംശം അകറ്റുന്നതിനുള്ള കുമ്മായം തലച്ചുമടായി കൊണ്ടുനടന്ന് വിറ്റാണ് നാരായണൻ ജീവിക്കുന്നത്. തിരുവെങ്കിട്ടാരമണയുടെയും, മാരിയമ്മയുടെയും ഭക്തരാണ് ഇവർ. ക്ഷേത്രോത്സവത്തിന് മരിച്ചുപോയവരുടെ ആത്മാക്കൾ ഒരാളിൽ ആവേശിച്ച് മാദിഗ ഭാഷയിൽ സംസാരിക്കുന്ന ആചാരമുണ്ടായിരുന്നു.പണ്ട് മാദിഗയിലാണ് പലരും മിണ്ടിയിരുന്നത്. അയിത്തക്കാരായതിനാൽ അവരോട് മറ്റുള്ളോരൊന്നും മിണ്ടൂല. പിന്നീട് നാട്ടുകാരുമായി ഇടപെട്ട് ഈ ഭാഷയിലെ വാക്കുകളെല്ലാം മറന്നുപോയി. പുതിയ തലമുറ അവരുടെ ഭാഷകൊണ്ട് തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

ഉത്തരകേരളത്തില്‍ കുമ്പളയും, കാഞ്ഞങ്ങാ , കാസർകോടും കരിവെള്ളൂരും ചെറുവത്തൂ രും വരെ മാദിക ഭാഷയുടെ വേരുകളുണ്ടായിരു ന്നു. പക്ഷേ നാരായണനും സഹോദരി രാജാ റാണിയും പറഞ്ഞ് അവസാനിപ്പിക്കുന്നതോടെ മാദിക ഭാഷ വിസ്‌മൃതിയിലേക്ക് മറയും. ഒരു ഭാഷ കൂടി മരിക്കുന്നു.

ഇങ്ങനെ ധാരാളം ഭാഷകൾ  മനുഷ്യരോടൊപ്പം മണ്ണടിഞ്ഞിട്ടുണ്ട് .കഴിഞ്ഞ വർഷം മരണപ്പെട്ട ക്രിസ്റ്റീന കാൽഡറോൺ എന്ന മുത്തശ്ശിയോടെ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ യാഗൻ ഗോത്ര ഭാഷയാണ് ലോകത്ത് നിന്ന് ഇല്ലാതായത്  .

 



Saturday, April 28, 2018

അക്കര്‍മാശി video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ അക്കര്‍മാശി എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം           

Thursday, February 2, 2017

അക്കർമാശി പഠനക്കുറിപ്പുകൾ


 മസാമായി- ശരൺകുമാർ ലിംബാളെയുടെ അമ്മ
 സാന്താമായി- മുത്തശ്ശി
സാന്താമായിയും ചന്ദാമായിയും സഹോദരങ്ങളാണ്. 6 സഹോദരിമാർക്ക് ഒരാങ്ങള
അവരുടെ കുടുംബ ചരിത്രം
 അച്ഛൻ - സാധു ബാപ്
അമ്മ- ഭാഗുമായ്
മക്കൾ
1 സാന്താമായ് - തീർത്ഥ് എന്ന സ്ഥലത്ത് കല്യാണം കഴിച്ചു വിട്ടു.
സാന്താമായിയുടെ ആദ്യ ഭർത്താവ് അവരെ ഉപേക്ഷിച്ചു.
പിന്നീട് മുഹമ്മദ് ദസ്തഗീർ ജാമദാർ എന്ന ഒരു മുസ്ലീം സാന്താമായിയോടൊപ്പം താമസമാക്കി.ഇദ്ദേഹത്തെയാണ് ലിംബാളെ ദാദ എന്നു വിളിക്കുന്നത്.
സാന്താമായിയുടെ ആദ്യ ഭർത്താവിലെ മകളാണ് മസാമായി
2 ചന്ദാമായി- ബഹാറിൽ പൂരിലുള്ള ആൾ കല്യാണം കഴിച്ചു.
3 ധോണ്ടാ ബായി - ചുങ്കിയിൽ കല്യാണം കഴിച്ചു വിട്ടു.
4 ഗംഗാമായി - വൽസാംഗ് എന്ന സ്ഥലത്ത് കല്യാണം കഴിച്ചു വിട്ടു.
5 രേവാ ബായ് - വാഗ്ദാരിയിൽ കല്യാണം കഴിച്ചു വിട്ടു.
6 അഹല്യ - ഷിർവാൾ എന്ന സ്ഥലത്ത് കല്യാണം കഴിച്ചു വിട്ടു.
7 ലക്ഷ്മൺ - 6 തവണ കല്യാണം കഴിച്ചു. മക്കളില്ല. മാവു വീണ് മരിച്ചു.

ലിംബാളെയുടെ ചരിത്രം
അമ്മ മസാമായിയുടെ ആദ്യ ഭർത്താവ് കർഷകത്തൊഴിലാളിയായ ഇഠൽ കാംബളെ.
ഹനുമന്തലിംബാളെ എന്ന പാട്ടീൽ വർഗ്ഗക്കാരന്റെ കൃഷിക്കളത്തിലായിരുന്നു ജോലി. സമുദായ സഭ കൂടിയിട്ട് മസാ മായ് ഇഠൽ കാംബളയെ ഉപേക്ഷിക്കണമെന്ന് ഹനുമന്തപ്പ വിധിച്ചു.
മസാ മായിക്ക് കാംബളെയിൽ 3 മക്കളുണ്ടായി' . മൂത്ത മകൻ ഭാനു ദാസ് മരിച്ചു.
ബാക്കിയുള്ള മക്കളായ നാലുവയസ്സുകാരൻ സൂര്യകാന്തിനേയും മുലകുടിക്കുന്ന പ്രായമുള്ള ധർമ്മയേയും    അച്ഛനായ ഇഠൽ കാംബളെ കൊണ്ടു പോയി.
അയാൾ വേറെ വിവാഹം കഴിച്ചു.
ഹനുമന്തലിംബാളെ മസാ മായിയെ പാട്ടിലാക്കി. അക്കൽക്കോട്ടിൽ വാടക വീട്ടിൽ വെപ്പാട്ടിയായി അവരെ താമസിപ്പിച്ചു.
ഹനുമന്ത ലിംബാളെയ്ക്ക് മസാ മാ യിയിൽ ജനിച്ച മകനാണ് ശരൺകുമാർലിംബാളെ. ഹനുമന്ത ലിംബാളെ പിന്നീട് മസാ മായിയെ ഉപേക്ഷിച്ചു.
ഇഠൽ കാംബളെയിൽ ജനിച്ച മക്കൾ മഹാർ ജാതിക്കാർ.
ലിംബാളെ അർദ്ധ ജാതിക്കാരനായി - അക്കർമാശിയായി. അമ്മ മഹാർ ജാതിക്കാരി. അച്ഛൻ സവർണ്ണൻ പാട്ടീൽ ജാതിക്കാരൻ . ലിംബാളെയെ രണ്ടു ജാതിക്കാരും അംഗീകരിച്ചില്ല .
 മസാമായിയെ പിന്നീട് യശ്വന്തറാവ് സിന്ദ്രാമപ്പ പാട്ടീൽ എന്നയാൾ വെപ്പാട്ടിയാക്കി.
ഹാനൂരിലെ പോലീസ് പാട്ടീലായിരുന്നു (ഗ്രാമത്തലവൻ) ഇയാൾ .
കാക്കാ എന്നാണ് ലിംബാളെ ഇയാളെ വിളിച്ചിരുന്നത്.
മസാമായിയിൽ ഇയാൾക്കുണ്ടായ മക്കൾ::...
1 നാഗി (നാഗു ബായ്)
2 നിർമി (നിർമ്മല)
3 വാണി (വനമാല)
4 സുനി (സുനന്ദ )
5 പാമി (പ്രമീള )
6 തിമ്മ (ശ്രീകാന്ത് )
7 ഇന്ദിര
8 സിന്ദ്രാമാം
9 ശേംണ്ടി ഫൾ ( മരിച്ചു പോയി)

അമ്മയും കാക്കായും ഭാര്യാഭർത്താക്കൻമാരാണെന്നാണ് ലിംബാളെ കരുതിയിരുന്നത്. പക്ഷേ അയാളുടെ വെപ്പാട്ടിയായിരുന്നു മസാ മായ്.
ലിംബാളെയുടെ സഹോദരി നാഗിയെ കുമാർ എന്നയാൾക്ക് കല്യാണം കഴിച്ചു കൊടുത്തു.
കുമാറിന്റെ ആദ്യ ഭാര്യമാർ ഉപേക്ഷിച്ചു പോയി. മൂന്നാം ഭാര്യയായിരുന്നു നാഗി.
നാഗിയേക്കാൾ വളരെ പ്രായക്കൂടുതൽ കുമാറിനുണ്ടായിരുന്നു.
ഇയാളെയാണ് കുമാർ മാമ എന്ന് പാഠഭാഗത്തിൽ പറയുന്നത്.
കുമാറിന്റെ അമ്മയാണ് ശാന്താ ആത്യാ . ഇവർക്ക് പഴക്കച്ചവടമാണ് ജോലി.
ഇവരോടൊപ്പം ലിംബാളെ താമസിച്ച സമയത്തെ കാര്യമാണ് പാഠഭാഗത്ത് പറയുന്നത്.

അക്കർമാശി എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ്....
       രാജീവ് .കെ. ആർ

Download PDF

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...