Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label 10AT. Show all posts
Showing posts with label 10AT. Show all posts

Saturday, February 15, 2025

കേരളത്തിൽ രണ്ട് പേർ മാത്രം സംസാരിക്കു ന്ന ഭാഷ

 👉കാസർകോട്, കണ്ണൂർ ജില്ലകളിലെ ചക്ലിയ വിഭാഗം ഉപയോഗിച്ചിരുന്ന ഭാഷയാണ് മാദിക ഭാഷ (Madhika language). ഇന്ന് ഈ ഭാഷ അറി യാവുന്നവരായി ശേഷിക്കുന്നത് രണ്ട് പേർ മാത്രം. കൂക്കാനത്തെ  കെ.പി നാരായണനും, സഹോദരി രാജാറാണിയും. തുളുവും, തെലുഗും, തമിഴും, മലയാളവും കലർന്നതാണ് മാദിക ഭാഷ. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നിറഞ്ഞതാണ് ഇവരുടെ ജീവിതക്രമം.

ആന്ധ്രപ്രദേശിന്റെയും, കർണ്ണാടകയുടെയും അതിർത്തിയിലെ കുന്നും പുറങ്ങളിൽ താമസിച്ച് വന്നിരുന്ന മാദികർ (ചക്ലിയർ) എന്ന പേരിൽ അറിയപ്പെടുന്ന ഗോത്ര വർഗം നൂറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിലെ മലബാർ ഭാഗത്തേയ്ക്ക് പാലായനം ചെയ്ത് കരിവെളളൂർ - കണ്ണൂർ ഭാഗങ്ങളിൽ താമസമാക്കുകയായിരുന്നു.

ലിപിയില്ലാത്ത ഭാഷയാണ് കേരളത്തിൽ പിറന്ന മാദിഗ. പലായനം ചെയ്തു വന്ന ഗോത്രജനത മലയാളവുമായി കൂട്ടിക്കെട്ടി സൃഷ്ടിച്ചതാണിത്. തെലുങ്ക്, തുളു, കന്നട, മലയാളം എന്നിവയുടെ മിശ്രിതം. ഈ സങ്കരഭാഷ അറിയില്ലെങ്കിലും കന്നടക്കാർക്കും മലയാളികൾക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കും, കന്നടയുടെ പഴയ രൂപമായ ഹവ്യക കന്നടയാണ് മാദിഗയെ പ്രധാനമായും സ്വാധീനിച്ചത്.

സവർണർ തീണ്ടാപ്പാടകലെ മാറ്റിനിർത്തിയ ഭൂതകാലത്തില്‍ നിന്നാണ്  ഈ ഭാഷയുടെ തുടക്കം. താമസിച്ചിരുന്ന കൂര പോലും ദൃഷ്ടിയിൽ പതിയരുത്. അതുകൊണ്ടാവണം ആ ശേഷിപ്പുകൾ പേറാൻ പുതിയ തലമുറ തയ്യാറാകാത്തത്. ചത്ത കന്നുകാലികളെ തണ്ടിൽ കെട്ടി തൂക്കിയെടുത്തു കൊണ്ടുവന്ന് തൊലിയുരിയും. ആ ഇറച്ചി ആഹാരമാക്കും. കാലികളുടെ തോലുകൊണ്ടു ചെരിപ്പുണ്ടാക്കും. സവർണ വിഭാഗങ്ങളുടെ വിവാഹം, ചാവടിയന്തിരം എന്നിവയുടെ ഭാഗമായി നടക്കുന്ന സദ്യയിൽ പങ്കെടുക്കാൻ അവകാശമില്ലാതിരുന്ന കെട്ട കാലം ഇവർക്ക് നീറുന്ന ഓർമയാണ്.

അഞ്ചാം വയസിൽ കല്യാണം പറഞ്ഞു വെക്കും. ചെക്കനും കുടുംബത്തിനും പെണ്ണിനെ ഇഷ്ടപ്പെട്ടാൽ അവിടെ നിന്നും ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കാതെ പോയാൽ പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നാണ് അർഥം. ഇഷ്ടപ്പെട്ടാൽ പിന്നെ ആ പെൺകുട്ടിയെ വേറെ ആരും കല്യാണം കഴിക്കില്ല. ഇതിനിടയിൽ വരൻ മരിച്ചാൽ അവൾ കന്യകയായി തുടരും. ജനനം മുതല്‍ മരണം വരെയുള്ള കാലത്ത് അനുഭവിച്ച് തീർക്കാൻ ഈ സമുദായത്തിനുണ്ടായിരുന്നത് ഇനിയും കാലം മായ്‌ച്ചുകളയാത്ത ആചാരങ്ങളാണ്.

 

അവർ പ്രത്യേക കോളനികളായി താമസിച്ചിരുന്നത് കൊണ്ട് മാത്രം അവശേഷിച്ച ഭാഷയാണ് അത്. ഇപ്പോൾ കോളനികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലെ കുട്ടികൾ ആരും തന്നെ മലയാളമല്ലാതെ മറ്റു ഭാഷ സംസാരിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്ത ആളാണ് കെ പി നാരായണൻ എന്ന് പറയുന്ന വ്യക്തി. ചുണ്ണാമ്പ് ഉണ്ടാക്കി വിൽക്കലാണ് ഇദ്ദേഹത്തിന്റെ ജോലി.

കെ.പി.നാരായണന് ഇപ്പോൾ   വയസ് 87. കൂടെ മിണ്ടാനും പറയാനും സ്വന്തം ഭാഷ അറിയുന്ന ഒരാൾ  സഹോദരന്റെ മകൾ 68 കാരി രാജപു ത്രി. ''നാമികീ മാത്ര ഹോതിദന്തി"" ഇപ്പോൾ ആരും നമ്മുടെ ഭാഷ പറയുന്നില്ല. വിഷമത്തോടെ നാരായണൻ പറഞ്ഞു. സ്വന്തം മകളെപ്പോലെയാണ് നാരായണന് രാജപുത്രി. മാതാവിനെപ്പോലെയാണ് മാദിഗ ഭാഷ. നാരായണനും, രാജപുത്രിയുമല്ലാതെ മറ്റാരുമില്ല ഈ ഭാഷ അറിയാവുന്നവരായി. ഇവരോടൊപ്പം ഈ ഭാഷയും ഇല്ലാതാവും. ഈ സമുദായത്തിൽ അവശേഷിക്കുന്നവരെല്ലാം പൂർണമായി മലയാളികളായി.

            നാരായണൻ എപ്പോഴും രാജപുത്രിയോട് മാദിഗ ഭാഷയിൽ സംസാരിക്കും. മറുപടി മലയാളത്തിലായാൽ നാരായണന് ദേഷ്യം വരും. കലഹത്തിനൊടുവിൽ അച്ഛനും മകളും വീണ്ടും മാതൃ ഭാഷയിലൂടെ സ്‌നേഹം കൈമാറും. മണ്ണിന്റെ അമ്ലാംശം അകറ്റുന്നതിനുള്ള കുമ്മായം തലച്ചുമടായി കൊണ്ടുനടന്ന് വിറ്റാണ് നാരായണൻ ജീവിക്കുന്നത്. തിരുവെങ്കിട്ടാരമണയുടെയും, മാരിയമ്മയുടെയും ഭക്തരാണ് ഇവർ. ക്ഷേത്രോത്സവത്തിന് മരിച്ചുപോയവരുടെ ആത്മാക്കൾ ഒരാളിൽ ആവേശിച്ച് മാദിഗ ഭാഷയിൽ സംസാരിക്കുന്ന ആചാരമുണ്ടായിരുന്നു.പണ്ട് മാദിഗയിലാണ് പലരും മിണ്ടിയിരുന്നത്. അയിത്തക്കാരായതിനാൽ അവരോട് മറ്റുള്ളോരൊന്നും മിണ്ടൂല. പിന്നീട് നാട്ടുകാരുമായി ഇടപെട്ട് ഈ ഭാഷയിലെ വാക്കുകളെല്ലാം മറന്നുപോയി. പുതിയ തലമുറ അവരുടെ ഭാഷകൊണ്ട് തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

ഉത്തരകേരളത്തില്‍ കുമ്പളയും, കാഞ്ഞങ്ങാ , കാസർകോടും കരിവെള്ളൂരും ചെറുവത്തൂ രും വരെ മാദിക ഭാഷയുടെ വേരുകളുണ്ടായിരു ന്നു. പക്ഷേ നാരായണനും സഹോദരി രാജാ റാണിയും പറഞ്ഞ് അവസാനിപ്പിക്കുന്നതോടെ മാദിക ഭാഷ വിസ്‌മൃതിയിലേക്ക് മറയും. ഒരു ഭാഷ കൂടി മരിക്കുന്നു.

ഇങ്ങനെ ധാരാളം ഭാഷകൾ  മനുഷ്യരോടൊപ്പം മണ്ണടിഞ്ഞിട്ടുണ്ട് .കഴിഞ്ഞ വർഷം മരണപ്പെട്ട ക്രിസ്റ്റീന കാൽഡറോൺ എന്ന മുത്തശ്ശിയോടെ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ യാഗൻ ഗോത്ര ഭാഷയാണ് ലോകത്ത് നിന്ന് ഇല്ലാതായത്  .

 



Thursday, March 2, 2023

നളചരിതം രണ്ടാം ദിനം - കലിയുടെ കഥ

 

പുരാണ പ്രസിദ്ധനായ കഥാപാത്രമാണ് കലി. പാപത്തിൻ്റെ ദേവനെന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിൻ്റെ മകനായ കശ്യപ പ്രജാപതിക്ക് മുനി എന്ന ഭാര്യയിൽ ജനിച്ച പതിനഞ്ചാമത്തെ പുത്രനാണ് കലി. ദേവ ഗന്ധർവ വിഭാഗത്തിലാണ് കലി ഉൾപ്പെടുന്നത്. മഹാഭാരതം ആദിപർവം അറുപത്തഞ്ചാം അദ്ധ്യായത്തിൽ കലിയുടെ ജനനം പ്രതിപാദിക്കുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗങ്ങളിൽ ഇപ്പോൾ നടപ്പിലുള്ളത് ഏഴാം മന്വന്തരത്തിലെ കലിയുഗമാണ്. കലിയുടെ പ്രവർത്തനങ്ങൾക്കാണ് കലിയുഗത്തിൽ പ്രാമുഖ്യം. പാപകർമ്മങ്ങൾ വർദ്ധിക്കുമെന്നർത്ഥം. കലിവർഷം 3102ലാണത്രെ ക്രിസ്തുവർഷാരംഭം. അതായത്, ആകെയുള്ള 432000 വർഷങ്ങളിൽ അല്പം മാത്രമേ പിന്നിട്ടിട്ടുള്ളൂവെന്ന് പുരാണങ്ങൾ. ഭാഗവത പ്രകാരം ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്ത ദിവസമാണത്രെ കലിയുഗം ആരംഭിച്ചത്.


കലിയുഗത്തിൻ്റെ പ്രഭാവത്താൽ ലോകം മുഴുവൻ അധർമ്മവും അക്രമവും അന്യായവും നടമാടും. സദാചാരപരമായും ധാർമ്മികമായുമുള്ള സകല മൂല്യങ്ങളും നഷ്ടമാകും. വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും അടിക്കടി ജീവിത പ്രയാസങ്ങളുണ്ടാക്കും. മഹാഭാരതം വനപർവത്തിൽ ഇത് വിവരിക്കുന്നുണ്ട്. കലിയുഗം തമസ്സിൻ്റേതാണ്. ആയുസ്സ്, വീര്യം, ബുദ്ധി, ബലം, തേജസ്സ് മുതലായവ മനുഷ്യരിൽ കുറഞ്ഞു വരും. പൊങ്ങച്ചവും സ്വാർത്ഥതയും വർദ്ധിക്കും. കാപട്യവും കൊലയും ചൂഷണവും ഏറും. അധർമ്മം വർദ്ധിക്കുമ്പോൾ ധർമ്മം നടക്കുകയല്ല, ഓടും എന്നാണ് മഹാഭാരതത്തിൽ പറയുന്നത്. 


കലിയെന്ന ദേവഗന്ധർവൻ്റെ അസഹിഷ്ണുതയെ സംബന്ധിക്കുന്ന നിരവധി കഥകൾ പുരാണങ്ങളിലുണ്ട്. കൃഷ്ണൻ്റെ കാലഘട്ടത്തിൽ കലി ദുര്യോധനനായി അവതാരമെടുത്തത്രെ. ദ്വാപരൻ ശകുനിയായും. കലിയുടെ ശക്തിപ്രഭാവങ്ങളെ നിസ്തേജമാക്കിയതിൽ ഏറ്റവും മുമ്പൻ നളനത്രെ. കൃഷ്ണൻ സ്വർഗ്ഗാരോഹണം നടത്തിയ ശേഷം പാണ്ഡവർ അർജുന പുത്രനായ അഭിമന്യുവിൻ്റെ മകനായ പരീക്ഷിത്തിനെ രാജ്യഭാരമേല്പിച്ച് മഹാപ്രസ്ഥാനത്തിന് യാത്ര തിരിച്ചു. പരീക്ഷിത്ത് ദ്വിഗ്വിജയാർത്ഥം സഞ്ചരിക്കെ, ശൂദ്രരാജാവിൻ്റെ വേഷം ധരിച്ച് ഗോക്കളെ ഉപദ്രവിച്ചുകൊണ്ടിരുന്ന കലിയെ എതിരിടാൻ ആയുധമെടുത്തപ്പോൾ കലി കീഴടങ്ങിയത്രെ. തൻ്റെ രാജ്യം വിടാൻ രാജാവ് ആവശ്യപ്പെട്ടു. എന്നാൽ ലോകം മുഴുവനും പരീക്ഷിത്തിൻ്റേതായതിനാൽ കലിക്ക് പോകാനിടമുണ്ടായില്ല. കലിയുടെ അപേക്ഷ പ്രകാരം ചൂത്, മദ്യം, സ്ത്രീ, വധം, സ്വർണ്ണം എന്നിങ്ങനെ 5 സ്ഥാനങ്ങൾ രാജാവ് അനുവദിച്ചത്രെ. അപ്രകാരം കലിയുടെ വിളയാട്ടം പരിമിതപ്പെട്ടു.


നളദമയന്തിമാരുടെ അനുരാഗത്തിന് തടസ്സമുണ്ടാക്കുമെന്ന ശപഥവുമായി നിഷധ രാജ്യത്തെത്തിയ കലിദ്വാപരന്മാർക്ക് ദീർഘകാലം - 12 വർഷം -കാത്തിരിക്കേണ്ടി വന്നു, നളനെ ആവേശിക്കാൻ. നളനെതിരായ കലിയുടെ വിളയാട്ടം മഹാഭാരതം വനപർവത്തിൽ വിവരിക്കുന്നുണ്ട്. അതിനെ ഏറ്റവും സമുചിത ഇതിവൃത്തമായി സ്വീകരിച്ച് കലിയെ മാരക പ്രഹരശഷിയുള്ള പ്രതിനായകനാക്കി അവതരിപ്പിച്ചത് ഉണ്ണായിവാര്യരാണ്. അദ്ദേഹത്തിൻ്റെ നളചരിതം ആട്ടക്കഥ കലിക്കെതിരായ മികച്ച ആഖ്യാനമത്രെ.


പാവനമനസ്വികളായ നളനെയും ദമയന്തിയെയും വേർപിരിക്കുമെന്നും രാജ്യം അവരിൽ നിന്നകറ്റുമെന്നുമുള്ള ശപഥം ചെയ്താണ് ഭൂമിയിലേക്ക് കലിദ്വാപരന്മാർ വരുന്നത്. യഥാർത്ഥത്തിൽ കലിയുടെ തന്നെ അലസത കാരണം വന്നു ഭവിച്ച അവമാനത്തിന് തടയിടാനാണ് ഈ ശപഥം കൈക്കൊള്ളുന്നത്. ഇന്ദൻ, അഗ്നി, യമൻ, വരുണൻ എന്നീ ദേവന്മാർ ദമയന്തീ സ്വയംവരത്തിൽ പങ്കെടുത്ത് വേണ്ട വരങ്ങളും നല്കി കൃതാർത്ഥരായി മടങ്ങെ, വഴിയിൽ വെച്ച് കലിദ്വാപരന്മാരെ കാണുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ദേവേന്ദ്രൻ ചോദിച്ചു. ഭൂമിയിൽ അതിസുന്ദരിയും കുലീനയുമായ ഒരുവളുണ്ട്, അവളുടെ സ്വയംവരത്തിന് പോവുകയാണെന്ന് മടിയില്ലാതെ കലി മറുപടി നല്കി. ദമയന്തി എന്നാണ് അവളുടെ നാമം. ഇതു കേട്ട ദേവേന്ദ്രന് എങ്ങനെയാണ് കലിയെ പരിഹസിക്കാതിരിക്കാനാവുക? അദ്ദേഹം കണക്കറ്റ് പരിഹസിച്ചു. ജലം മുഴുവൻ വാർന്നൊഴുകിപ്പോയ ശേഷം അണ കെട്ടിയിട്ട് എന്തു കാര്യം? - എന്നായി ഇന്ദ്രൻ.കലി അവമാനിതനായി. ആര് കാരണം? ദമയന്തി കാരണം.


ഇന്ദ്രൻ വ്യക്തമാക്കി: അവർ സ്വയംവരത്തിൽ പങ്കെടുത്താണ് വരുന്നത്. അവിടെ വെച്ച് നളനെന്ന മിടുക്കനെ അവൾ വരിച്ചു. അപ്പോൾ കലിക്ക് പിടിച്ചുനില്ക്കാൻ ഒരു തുരുമ്പ് കിട്ടി. ദേവന്മാരായ നിങ്ങൾ നോക്കി നില്ക്കെ ഒരു മനുഷ്യപ്പുഴുവിനെയാണോ അവൾ വരിച്ചത്? പിണക്കിയകറ്റും ഞാൻ രണ്ടിനെയും. കലിയുടെ ദുർവാശി നന്നായി അറിയുന്ന ഇന്ദ്രൻ കലിക്ക് താക്കീതും നല്കി. വേണ്ടാത്ത പണിക്ക് പോയി ആപത്തിൽ പെടേണ്ട. ദേവന്മാർ അതും പറഞ്ഞ് തങ്ങളുടെ വഴിക്കു പോയി.


കലിയുടെ ഉള്ളിൽ അമർഷം നീറി. തൻ്റെ ജാഗ്രതക്കുറവ് കാരണമാണ് ഇപ്രകാരം സംഭവിച്ചതെന്ന് സമ്മതിക്കാനുള്ള വിശാലത കലിയുടെ മനസ്സിനില്ല. എങ്ങനെയും നളദമയന്തിമാരെ ദ്രോഹിക്കണം, അവമാനിക്കണം. ഇതു മാത്രമായി ചിന്ത. കലിയുടെ കുടില ബുദ്ധി പല വഴിക്കും പ്രവർത്തിച്ചു. ചൂതിലൂടെ നളനെ പരാജയപ്പെടുത്താം. അതിനുവേണ്ടി നളൻ്റെ അനുജനും, നളനോട് അസൂയ വെച്ചു പുലർത്തുന്നവനുമായ പുഷ്കരനെ പ്രലോഭിപ്പിച്ചു. കലിയുടെ വഴിക്കു വന്ന പുഷ്കരൻ നളനെ വെല്ലുവിളിച്ചു: ചൂതുകളിക്കാൻ ധൈര്യമുണ്ടെങ്കിൽ വാ. ദമയന്തി താക്കീതു നല്കിയെങ്കിലും നളൻ കലി ആവേശിതനാകയാൽ വകവെച്ചില്ല. ചൂതിൽ നളൻ സമ്പൂർണ്ണമായി പരാജയപ്പെട്ടു. ഉടുമുണ്ടും ദമയന്തിയും മാത്രം നളന് ബാക്കി. എന്തോ, പുഷ്കരൻ അവ നളന് അനുവദിച്ചു. അപ്രകാരം കാട്ടിലേക്ക് പോയി നളദമയന്തിമാർ. ഒരു തുള്ളി വെള്ളം പോലും നളന് നല്കരുതെന്ന് പുഷ്കരൻ ആജ്ഞ പുറപ്പെടുവിച്ചതിനാൽ വിശപ്പും ദാഹവും കൊണ്ട് തളർന്ന നളൻ കാട്ടിൽ കൂട്ടമായിക്കണ്ട പക്ഷികളെ പിടിക്കാൻ ഉടുമുണ്ടൂരി വല വീശി. എന്നാൽ അക്ഷങ്ങൾ കലിയുടെ തന്ത്രത്താൽ പക്ഷികളുടെ രൂപത്തിൽ വന്നതായിരുന്നു. അവ നളൻ്റെ ഉടുമുണ്ടും കൊണ്ട് പൊങ്ങി. പിന്നെ, ദമയന്തിയുടെ ചേലയുടെ പകുതിയിലായി നളൻ്റെ നാണം മറക്കൽ. 


പരാജിതനെ കലി വെറുതെ വിടുന്നില്ല. അവമാനിച്ച് അവൻ്റെ സകല അണുക്കളിലും ജീവിതത്തോടുള്ള വെറുപ്പ് നിറയും മട്ടിലുള്ള ഉത്സാഹത്തകർച്ച അത് സൃഷ്ടിക്കുന്നു. കലി പുരാണ കഥാപാത്രമാണെങ്കിൽ, ഇതിന് സമരായ നിരവധി മനുഷ്യപ്രഭൃതികളെ നമ്മുടെ ചുറ്റിലും കാണാം. അസൂയയാലും കോപത്താലും നിസ്സാരമായ ആശയ വിനിമയക്കുഴപ്പത്താലും തെറ്റിദ്ധാരണയാലും അപരൻ്റെ ജീവിതം മലീമസമാക്കുന്നവർ. കലി നമ്മുടെ കൂടെ, നമ്മുടെയിടയിൽത്തന്നെയുണ്ട്.


എന്നാൽ, ദമയന്തിയെ സ്പർശിക്കാൻ പോലും കലിക്കാകുന്നില്ല. പക്ഷേ, നളൻ്റെ തകർച്ച ദമയന്തിയുടേത് കൂടിയാകുന്നു. നിരവധി വർഷം കാത്തിരുന്നതിനു ശേഷമാണ് നളനെ കലി ആവേശിച്ചത്. അപ്പോഴേക്കും ഇന്ദ്രസേന, ഇന്ദ്രസേനൻ എന്നീ കുട്ടികൾ ആ ദമ്പതികൾക്ക്‌ പിറന്നു വളർന്നു കഴിഞ്ഞിരുന്നു. 


കാട്ടിൽ കലിബാധയുടെ തീവ്രതയാലും, എന്നാൽ പ്രിയതമയെങ്കിലും രക്ഷപ്പെടട്ടെയെന്ന സുഖബുദ്ധിയാലും നളൻ ദമയന്തിയെ ഉപേക്ഷിക്കുന്നു. നളന് തന്നെ ഉപേക്ഷിക്കാനാവില്ലെന്ന് ദമയന്തിക്കറിയാം. അതിന് കാരണക്കാരനായവനെ അവൾ ശപിക്കുന്നു. അതോടെ നളൻ്റെ ദേഹത്തിലെ കലി ശാപ ബാധിതനായി വിറകൊള്ളാൻ തുടങ്ങി. കാർക്കോടക ദംശം ഏറ്റതോടെ കലിക്ക് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി. കാർക്കോടകനെന്ന സർപ്പം ദംശിച്ചത് നളനെയാണെങ്കിലും കൊണ്ടത് കലിയുടെ മീതെയാണ്. 


തുടർന്ന് ഋതുപർണ്ണൻ അക്ഷഹൃദയ മന്ത്രം ബാഹുകനായ നളന് ഉപദേശിക്കുമ്പോഴേക്കും കലി ചോര ഛർദ്ദിച്ച് പുറത്തു ചാടി. നളൻ കൊല്ലാനൊരുങ്ങിയെങ്കിലും അവൻ്റെ അപേക്ഷ പ്രകാരം വെറുതെ വിട്ടു. തുടർന്ന് കലിയിറങ്ങിയ നളന് പ്രിയതമയെയും രാജ്യവും തിരികെ കിട്ടുന്നു.


സത്തുക്കളായവരെ എത്ര ദ്രോഹിച്ചാലും അവസാനം ദുഷ്ടർക്ക് പരാജയം തന്നെയായിരിക്കും ഫലം. എത്ര കഷ്ടതകൾ വന്നു ചേർന്നാലും ജീവിത മൂല്യങ്ങൾ കൈവെടിയാതെ ധീരതയോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്. കലിബാധ ജീവിതത്തിലെ ഏറ്റവും വലിയ തിന്മയും പരാജയവുമാണെന്ന് നളൻ്റെ കഥ വ്യക്തമാക്കുന്നു. അസൂയ, പരസ്പര സ്പർദ്ധ, അക്രമ മനോഭാവം, കവർച്ചാ ശ്രമം, കൊലപാതകശ്രമം മുതലായ ഹിംസാത്മക വൃത്തികൾ കലിയുടെ രൂപമാണെന്നും ഇവ ഒഴിവാക്കുക വഴിയാണ് ധർമ്മരാജ്യ സ്ഥാപനത്തിനുള്ള പോംവഴിയെന്നും കലി കഥ നമ്മെ പഠിപ്പിക്കുന്നു. കലികഥ ഇവിടെ പര്യവസാനിക്കുന്നു.


ഗണേശൻ വി.


Credits : https://pluttog.blogspot.com/

Wednesday, December 14, 2022

D + Module for Backward Students -Malayalam & All Subjects

 പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി ഒറ്റപ്പാലം  HM Forum ത്തിന്റെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകർ ചേർന്ന ്തയ്യാറാക്കിയ D+ Module .HM forumത്തിനും അധ്യാപകർക്കും നന്ദി രേഖപ്പെടുത്തുന്നു.


മലയാളം കേരള പാഠാവലി Unit 1-2

മലയാളം കേരള പാഠാവലി Unit 3

മലയാളം കേരള പാഠാവലി Unit 4

മലയാളം കേരള പാഠാവലി Unit 5


മലയാളം കേരള പാഠാവലി Full


മലയാളം അടിസ്ഥാന പാഠാവലി Full


D+Module All Subjects Complete




SECOND TERM EXAMINATION 2022 QUESTION PAPERS & ANSWER KEYS

 

രണ്ടാം പാദവാർഷിക പരീക്ഷ 2022 - ചോദ്യപേപ്പറുകളും ഉത്തരസൂചികകളും


8 കേരള പാഠാവലി ചോദ്യപേപ്പർ

8 കേരള പാഠാവലി ഉത്തരസൂചിക 1


8 കേരള പാഠാവലി ഉത്തരസൂചിക 2


8 അടിസ്ഥാന പാഠാവലി  ചോദ്യപേപ്പർ

8 അടിസ്ഥാന പാഠാവലി ഉത്തരസൂചിക


9 കേരള പാഠാവലി ചോദ്യപേപ്പർ

9 കേരള പാഠാവലി ഉത്തരസൂചിക


9 അടിസ്ഥാന പാഠാവലി  ചോദ്യപേപ്പർ

9 അടിസ്ഥാന പാഠാവലി ഉത്തരസൂചിക



10 കേരളപാഠാവലി ചോദ്യപേപ്പർ

10 കേരളപാഠാവലി ഉത്തരസൂചിക


10 അടിസ്ഥാനപാഠാവലി ചോദ്യപേപ്പർ

10 അടിസ്ഥാനപാഠാവലി ഉത്തരസൂചിക



Credits : Aplus Blog

Sunday, September 26, 2021

Sharing Folder Links for Everyone...

സുഹൃത്തുക്കളേ,

നമ്മുടെ ബ്ലോഗിന്റെ, ഗൂഗിൾ ഡ്രൈവിൽ ഉള്ള ഫയലുകൾക്ക് ആക്സസ് റിക്വസ്റ്റ് ചെയ്തുകൊണ്ടുള്ള ധാരാളം മെയിലുകൾ രണ്ടുമൂന്നു ദിവസമായി വരുന്നുണ്ട്.ഗൂഗിളിന്റെ ഒരു പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് കാരണം മുമ്പ് ഷെയർ ചെയ്തിരുന്ന  ലിങ്കുകൾ ഇപ്പോൾ Expire ചെയ്തിരിക്കുന്നത് കൊണ്ടാണ് നമ്മുടെ ബ്ലോഗിൽ ഉള്ള പല ലിങ്കുകളും ഓപ്പൺ ചെയ്യാൻ പറ്റാത്തത് .പ്രത്യേകിച്ച് pdf, mp3 ഫയലുകൾ.ബ്ലോഗ് മുഴുവൻ പരിശോധിച്ച്  അവയ്ക്കൊക്കെ പുതിയ ലിങ്കുകൾ ക്രിയേറ്റ് ചെയ്തു ഷെയർ ചെയ്യുക എന്നത് വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്.അതേസമയം ബ്ലോഗിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു ഫയൽ പോലും ആർക്കും ലഭിക്കാതെ പോകരുത് എന്ന് ആഗ്രഹമുണ്ട്.അതുകൊണ്ട് എച്ച്എസ് മലയാളത്തിൻറെ രണ്ട് ഗൂഗിൾ ഡ്രൈവ്  ഫോൾഡറുകളുടെ ലിങ്കുകൾ ചുവടെ ഷെയർ ചെയ്യാം എന്ന് വിചാരിക്കുന്നു. ഈ ഫോൾഡറുകളിൽ ഫയലുകൾ, പാഠങ്ങളുടെ പേരിൽ ഫോൾഡറുകൾ ആയി തിരിച്ചിട്ടില്ല.എങ്കിലും പരതി നോക്കിയാൽ നിങ്ങൾക്ക് ആവശ്യമുള്ളവ കിട്ടും.പരതുമ്പോൾ ഏതെങ്കിലും പേഴ്സണൽ ഫയലുകൾ ഇതിൽ പെട്ടു പോയതായി കണ്ടിട്ടുണ്ടെങ്കിൽ ഒന്ന് അറിയിക്കണേ .ഡിലീറ്റ് ചെയ്തോളാം. 

ഏതായാലും ബ്ലോഗ് ഇപ്പോഴും ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നറിഞ്ഞതിൽ  സന്തോഷം. താഴെയുള്ള Comment Box കൂടെ ഇടയ്ക്ക് ഉപയോഗപ്പെടുത്തിയാൽ വളരെ സന്തോഷം.

                                                      

                                                           സ്നേഹപൂ‍ർവം   അഡ്‍മിൻസ്.. 

                                

                                               HS Malayalam

                      HS Malayalam Resources


Friday, July 30, 2021

പാവങ്ങൾ സിനിമ പത്താം ക്ലാസ്സിലെ പാഠഭാഗം

 വിക്ടർ ഹ്യൂഗോയുടെ പ്രശസ്ത നോവൽ പാവങ്ങളുടെ  സിനിമാരൂപത്തിന്റെ  ഒരു ഭാഗം. പത്താം ക്ലാസ്സിലെ പാഠഭാഗം




Friday, July 9, 2021

First Bell 2.0 Malayalam Classes 2021-22

 ഇതുവരെ കഴിഞ്ഞ 8,9,10 ക്ലാസ്സുകളിലെ Victers Firstbell 2.0 ക്ലാസ്സുകളുടെ വിശദാംശങ്ങളും Link ഉം അടങ്ങുന്ന Google Document.

It will be upadated daily, as far as possible.

 

 Click Here....👇


 First Bell 2.0  Malayalam Classes 2021-22

Friday, February 26, 2021

ഫോക്കസ് ഏരിയ നോട്സ് - സമഗ്രശിക്ഷ കേരളം

   SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി   SSK തയ്യാറാക്കിയ നോട്സ് ഒറ്റ പി ഡി എഫ് ഫയലിൽ. 

കേരള പാഠാവലി 

 

Friday, February 5, 2021

ഫോക്കസ് ഏരിയ നോട്സ് - സുരേഷ് അരീക്കോട് & ശ്രീനേഷ് പേരാമ്പ്ര


 ഈ വ‍ർഷത്തെ  SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന മലയാളം അടിസ്ഥാന പാഠാവലിയുടെ ഫോക്കസ് ഏരിയ പാഠഭാഗങ്ങളുടെ നോട്സ് ഒറ്റ പി ഡി എഫ് ഫയലിൽ. ഈ നോട്സ് തയ്യാറാക്കിയ ശ്രീ. സുരേഷ് അരീക്കോടിനും   ശ്രീനേഷ് പേരാമ്പ്രയ്ക്കും  അഭിനന്ദനങ്ങളും ആദരവും അറിയിക്കുന്നു.


   അടിസ്ഥാന പാഠാവലി - സുരേഷ് അരീക്കോട് 

കേരള പാഠാവലി & അടിസ്ഥാന പാഠാവലി -ശ്രീനേഷ് പേരാമ്പ്ര

 

Tuesday, February 2, 2021

ഫോക്കസ് ഏരിയ നോട്സ് - വിദ്യാജ്യോതി - തിരുവനന്തപുരം ഡയറ്റ്

  SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി   തിരുവനന്തപുരംഡയറ്റ് തയ്യാറാക്കിയ നോട്സ് വിദ്യാജ്യോതി ഒറ്റ പി ഡി എഫ് ഫയലിൽ.


കേരള പാഠാവലി 

ഫോക്കസ് ഏരിയ നോട്സ് - ഒയാസിസ് - ഇടുക്കി ഡയറ്റ്

 

 SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി ഇടുക്കി ഡയറ്റ് തയ്യാറാക്കിയ നോട്സ് ഒയാസിസ്  ഒറ്റ പി ഡി എഫ് ഫയലിൽ.


കേരള പാഠാവലി 

അടിസ്ഥാന പാഠാവലി 


ഫോക്കസ് ഏരിയ നോട്സ് - എക്സലൻസ് - വയനാട് ഡയറ്റ്

   SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി - വയനാട് ഡയറ്റ് തയ്യാറാക്കിയ നോട്സ് എക്സലൻസ് ഒറ്റ പി ഡി എഫ് ഫയലിൽ. 

Sunday, January 31, 2021

ഫോക്കസ് ഏരിയ നോട്സ് - നിറകതിർ - ആലപ്പുഴ ഡയറ്റ്

  SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി ആലപ്പുഴ ഡയറ്റ് തയ്യാറാക്കിയ നോട്സ നിറകതിർ  ഒറ്റ പി ഡി എഫ് ഫയലിൽ. 

കേരള പാഠാവലി & അടിസ്ഥാന പാഠാവലി

ഫോക്കസ് ഏരിയ നോട്സ് - ജാഗ്രത -കോട്ടയം ഡയറ്റ്

 

 SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി കോട്ടയം ഡയറ്റ് തയ്യാറാക്കിയ നോട്സ് ജാഗ്രത ഒറ്റ പി ഡി എഫ് ഫയലിൽ.


കേരള പാഠാവലി & അടിസ്ഥാന പാഠാവലി

ഫോക്കസ് ഏരിയ നോട്സ് - STEPS - കണ്ണൂർ ഡയറ്റ്

 SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി കണ്ണൂർ ഡയറ്റ് തയ്യാറാക്കിയ നോട്സ് STEPS ഒറ്റ പി ഡി എഫ് ഫയലിൽ.


കേരള പാഠാവലി 


ഫോക്കസ് ഏരിയ നോട്സ് - ആഷ വി ടി

 ഈ വ‍ർഷത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന 

ഫോക്കസ് ഏരിയ പാഠഭാഗങ്ങളുടെ നോട്സ് ഒറ്റ പി ഡി എഫ് ഫയലിൽ. ഈ നോട്സ് തയ്യാറാക്കിയ കൊല്ലം അഞ്ചൽ ഈസ്റ്റ് സ്കൂളിലെ ആഷ വി ടി ടീച്ചർക്ക് അഭിനന്ദനങ്ങളും ആദരവും അറിയിക്കുന്നു.


കേരള പാഠാവലി 

അടിസ്ഥാന പാഠാവലി

Thursday, December 31, 2020

STD 10 ONLINE TESTS

    പത്താം ക്ലാസ്സിലെ മലയാളം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബ്ലോഗുകളിൽ ലഭ്യമായ Online Test കളുടെ ഒരു സമാഹരണമാണിത്. 

    ഇതിൽ ഉൾപ്പെടാത്ത Online Test കളുടെ ലിങ്കുകൾ കൈവശമുള്ളവർ hsmalayalamresources@gmail.com എന്നവിലാസത്തിലോ 9961241032 എന്ന Whatsapp Number ലോ അയച്ചുതന്നാൽ ഇവിടെ ചേർക്കാം.

      ഈ Online Test കൾ തയ്യാറാക്കിയ ആശ ടീച്ച‍ർ, ഗീത ടീച്ചർ, സുരേഷ് മാസ്റ്റർ എന്നിവർക്കും ഇവ പ്രസിദ്ധീകരിച്ച ബ്ലോഗുകൾക്കും നന്ദി രേഖപ്പെടുത്തുന്നു.

     

            10 കേരള പാഠാവലി

  1. SSLC MALAYALAM I -Online Test ലക്ഷ്‍മണ സാന്ത്വനം-Geetha P

  2. SSLC MALAYALAM I -Online Test ലക്ഷ്‍മണ സാന്ത്വനം-Suresh Areekode

  3. SSLC MALAYALAM I -Online Test ലക്ഷ്‍മണ സാന്ത്വനം-Asha V T

  4. 10 AT ഋതുയോഗം - ONLINE TEST 1 -Geetha P

  5. SSLC MALAYALAM I - ഋതുയോഗം - ONLINE TEST 2 – Geetha P

  6. SSLC MALAYALAM I - ഋതുയോഗം - ONLINE TEST 2 – Asha V T

  7. 10 AT Pavangal Online Test- Asha V T

  8. 10 AT Pavangal Online Test- Geetha P

  9. Class 10 Malayalam - Online Test വിശ്വരൂപം - Geetha P

  10. Class 10 Malayalam - Online Test വിശ്വരൂപം - Asha V T

  11. 10 AT Priyadarsanam Online Test- Asha V T

  12. 10 AT Priyadarsanam Online Test- Geetha P

  13. 10 AT Kadalteerath ONLINE TEST – Geetha P

  14. 10 AT UNIT 1 Online Test- Asha V T

     

                  10അടിസ്ഥാന പാഠാവലി

 

  1. 10 BT Plavilakanji Online Test – Geetha P

  2. 10 BT Plavilakanji Online Test – Suresh Areekode

  3. 10 BT Plavilakanji Online Test – Asha V T

  4. 10 BT Oro Viliyum Kath -Online Test – Geetha P

  5. SSLC MALAYALAM II - ONLINE TEST |അമ്മത്തൊട്ടില്‍ - Geetha P

  6. SSLC MALAYALAM II - ONLINE TEST അമ്മത്തൊട്ടില്‍ - Asha V T

  7. Class 10 Malayalam - Online Test കൊച്ചു ചക്കരച്ചി -Geetha P

  8. Class 10 Malayalam - Online Test കൊച്ചു ചക്കരച്ചി - Asha V T

  9. Class 10 Malayalam - Online Test | ഓണമുറ്റത്ത് -Geetha P

  10. Class 10 Malayalam - Online Test ഓണമുറ്റത്ത് - Asha V T

  11. 10 BT Kozhiyum Kizhaviyum Online Test – Geetha P

  12. SSLC MALAYALAM II UNIT 1 ONLINE TEST - Suresh Areekode

 

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...