Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, December 31, 2020

STD 10 ONLINE TESTS

    പത്താം ക്ലാസ്സിലെ മലയാളം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബ്ലോഗുകളിൽ ലഭ്യമായ Online Test കളുടെ ഒരു സമാഹരണമാണിത്

    ഇതിൽ ഉൾപ്പെടാത്ത Online Test കളുടെ ലിങ്കുകൾ കൈവശമുള്ളവർ hsmalayalamresources@gmail.com എന്നവിലാസത്തിലോ 9961241032 എന്ന Whatsapp Number ലോ അയച്ചുതന്നാൽ ഇവിടെ ചേർക്കാം.

      Online Test കൾ തയ്യാറാക്കിയ ആശ ടീച്ച‍ർ, ഗീത ടീച്ചർ, സുരേഷ് മാസ്റ്റർ എന്നിവർക്കും ഇവ പ്രസിദ്ധീകരിച്ച ബ്ലോഗുകൾക്കും നന്ദി രേഖപ്പെടുത്തുന്നു.

     

            10 കേരള പാഠാവലി

  1. SSLC MALAYALAM I -Online Test ലക്ഷ്‍മണ സാന്ത്വനം-Geetha P

  2. SSLC MALAYALAM I -Online Test ലക്ഷ്‍മണ സാന്ത്വന-Suresh Areekode

  3. SSLC MALAYALAM I -Online Test ലക്ഷ്‍മണ സാന്ത്വന-Asha V T

  4. 10 AT ഋതുയോഗം - ONLINE TEST 1 -Geetha P

  5. SSLC MALAYALAM I - ഋതുയോഗം - ONLINE TEST 2 – Geetha P

  6. SSLC MALAYALAM I - ഋതുയോഗം - ONLINE TEST 2 – Asha V T

  7. 10 AT Pavangal Online Test- Asha V T

  8. 10 AT Pavangal Online Test- Geetha P

  9. Class 10 Malayalam - Online Test വിശ്വരൂപം - Geetha P

  10. Class 10 Malayalam - Online Test വിശ്വരൂപം - Asha V T

  11. 10 AT Priyadarsanam Online Test- Asha V T

  12. 10 AT Priyadarsanam Online Test- Geetha P

  13. 10 AT Kadalteerath ONLINE TEST – Geetha P

  14. 10 AT UNIT 1 Online Test- Asha V T

     

                  10അടിസ്ഥാന പാഠാവലി

 

  1. 10 BT Plavilakanji Online Test – Geetha P

  2. 10 BT Plavilakanji Online Test – Suresh Areekode

  3. 10 BT Plavilakanji Online Test – Asha V T

  4. 10 BT Oro Viliyum Kath -Online Test – Geetha P

  5. SSLC MALAYALAM II - ONLINE TEST |അമ്മത്തൊട്ടില്‍ - Geetha P

  6. SSLC MALAYALAM II - ONLINE TEST അമ്മത്തൊട്ടില്‍ - Asha V T

  7. Class 10 Malayalam - Online Test കൊച്ചു ചക്കരച്ചി -Geetha P

  8. Class 10 Malayalam - Online Test കൊച്ചു ചക്കരച്ചി - Asha V T

  9. Class 10 Malayalam - Online Test | ഓണമുറ്റത്ത് -Geetha P

  10. Class 10 Malayalam - Online Test ഓണമുറ്റത്ത് - Asha V T

  11. 10 BT Kozhiyum Kizhaviyum Online Test – Geetha P

  12. SSLC MALAYALAM II UNIT 1 ONLINE TEST - Suresh Areekode

 

Friday, November 13, 2020

എൻറെ സ്വന്തം ചാച്ചാജി -ചിത്രീകരണം


ശിശുദിനത്തിന് ചാച്ചാജിയെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്ന ഒരു ചിത്രീകരണം 👇
 

 രചന  - സി എം വർഗീസ് , ഹെഡ്മാസ്റ്റർ,എ യു പി സ്കൂൾ കുന്നുംകൈ,കാസർഗോഡ്

അവതരണം. രാജൻ കെ കെ, HST മലയാളം, GHS ബാനം

                            നീഹാര രാജ്, അഞ്ചാം ക്ലാസ്സ്,GHS ബാനം

 





Thursday, October 1, 2020

വന്യജീവി വാരാഘോഷം - ചിത്രീകരണം

 വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച്,കേരളത്തിലെ ദേശീയ ഉദ്യാനങ്ങളെയും വന്യജീവിസങ്കേതങ്ങളയും കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുന്ന ചിത്രീകരണം രണ്ടു ഭാഗങ്ങളിലായി അവതരിപ്പിക്കുന്നു

 രചന  - സി എം വർഗീസ് , ഹെഡ്മാസ്റ്റർ,എ യു പി സ്കൂൾ കുന്നുംകൈ,കാസർഗോഡ്

അവതരണം. രാജൻ കെ കെ, HST മലയാളം, GHS ബാനം

                            നീഹാര രാജ്, അഞ്ചാം ക്ലാസ്സ്,GHS ബാനം

 

                                       ഒന്നാംഭാഗം


 

                                               രണ്ടാം ഭാഗം


 


Thursday, January 23, 2020

മതിലേരി കന്നിയുടെ കഥ - വടക്കൻ ഐതിഹ്യമാല

വാണിദാസ് എളയാവൂർ രചിച്ച  വടക്കൻ ഐതിഹ്യമാല എന്ന പുസ്തകത്തിൽ നിന്നും മതിലേരി കന്നിയുടെ കഥ 
  
                           Download PDF

ഇയ്യോബിന്റെ കഥ

ആത്മാവിന്റെ വെളിപാടുകൾ എന്ന പാഠഭാഗത്തിൽ പരാമർശിക്കപ്പെടുന്ന ബൈബിളിലെ ഇയ്യോബ് എന്ന കഥാപാത്രത്തിന്റെ  കഥ

                               Download PDF

പാഴുതറയിൽ നിന്ന് കണ്ണൂരിലേക്ക്

പാഴുതറയിൽ നിന്ന് കണ്ണൂരിലേക്ക് - കടൽത്തീരത്ത് എന്ന കഥയെക്കുറിച്ചുള്ള ഡോ. പി കെ തിലകിന്റെ പഠനം

                                  Download PDF

Tuesday, January 21, 2020

വിജയവാണി റേഡിയോ പ്രോഗ്രാം

2020 ലെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം 

 മലയാളം കേരള പാഠാവലി അവതരിപ്പിക്കുന്നത്  കല്ലറ വൊക്കാഷണല്‍ സ്‌കൂള്‍ അധ്യാപകന്‍ എന്‍ സുനില്‍ കുമാര്‍

മലയാളം അടിസ്ഥാന പാഠാവലി അവതരിപ്പിക്കുന്നത് ആക്കുളം ഗുഡ് ഷെപ്പേഡ് സ്കൂൾ അധ്യാപിക ശ്രീദേവി പി ജി

 കേരള പാഠാവലി Part 1

കേരള പാഠാവലി Part 2

 അടിസ്ഥാന പാഠാവലി Part 1

റിവിഷന്‍ നോട്ട്‌ - അടിസ്ഥാന പാഠാവലി പത്താം ക്ലാസ്

2020 ലെ എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി അരീക്കോട്, ഉഗ്രപുരം.  ഗവ: ഹയർസെക്കൻഡറി സ്കൂൾലെ അധ്യാപകൻ ശ്രീ സുരേഷ് അരീക്കോട് തയ്യാറാക്കിയ പത്താം ക്ലാസ് മലയാളം-കേരള പാഠാവലി -അടിസ്ഥാന പാഠാവലി   മുഴുവൻ പാഠങ്ങളുടെയും റിവിഷന്‍ നോട്ട്‌ നന്ദിപൂർവ്വം സമർപ്പിക്കുന്നു.

                             കേരള പാഠാവലി         
                          അടിസ്ഥാന പാഠാവലി

Sunday, January 12, 2020

വേദനിപ്പിക്കുന്ന ശില്പം


                                                             സൂര്യനാരായണന്‍ എം.കെ.

കവിതയിലൂടെ
          മൈക്കലാഞ്ജലോയുടെ പിയത്ത എന്ന ശില്പത്തിന്റെ നേർക്ക് 1972 മേയ് 21-ന് മയക്കുമരുന്നിന് അടിമയായ ലാസ്ലോടോത്ത് എന്ന യുവാവ് ആക്രമണം നടത്തി. അതിനെക്കുറിച്ചുള്ള പത്രവാർത്ത വായിച്ചപ്പോൾ കവി ഒ.എൻ.വി.കുറുപ്പിനുണ്ടായ വൈകാരികാനുഭവത്തിൽനിന്ന് രൂപപ്പെട്ടതാണ് 'മൈക്കലാഞ്ജലോ മാപ്പ്' എന്ന കവിത.
കുരിശിൽനിന്നിറക്കിയ യേശുവിന്റെ തിരുശരീരം വാത്സല്യപൂർവം മടിത്തട്ടിൽ താങ്ങിക്കിടത്തിയ അമ്മമറിയത്തിന്റെ കരുണാർദ്രമായ ഭാവം ആവിഷ്കരിക്കുന്ന 'പിയത്ത' എന്ന ശില്പം കവിമനസ്സിലുണർത്തിയ അനുഭൂതികൾ ആവിഷ്കരിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്.
ഒരു ആശ്വാസത്തിനും ഉരുക്കിക്കളയാനാവാത്ത ദുഃഖമാണ് മറിയത്തിന്റെത്. ലില്ലിപ്പൂവിലെ രക്തരേഖകൾപോലെ ചോരവാർന്നൊഴുകിയ ആറിത്തണുത്ത തിരുശരീരം എന്ന വിശേഷണം യേശു ഏറ്റുവാങ്ങിയ പീഡാനുഭവത്തിന്റെ അടയാളമാണ്. തന്നെ മരണത്തിലേക്ക് വലിച്ചെറിഞ്ഞവരോടുപോലും പൊറുക്കണമേ എന്ന് പാതികൂമ്പിയ യേശുവിന്റെ കണ്ണുകൾ അപ്പോഴും പ്രാർഥിക്കുന്നുണ്ടായിരുന്നു. അമ്മയുടെയും മകന്റെയും ദൈന്യത്തെ ജീവസ്സുറ്റതാക്കുന്ന 'പിയത്ത' കവിമനസ്സിൽ ഉജ്ജ്വലമുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു.
യേശുവിന്റെ പീഡാനുഭവയാത്രയിൽ അരിമത്യക്കാരനായ ജോസഫിനും ഗലീലിയയിലെ സ്ത്രീകൾക്കുമൊപ്പം ദൃക്സാക്ഷിയായ അനുഭവമാണ് 'പിയത്ത' എന്ന ശില്പം കണ്ട കവി പങ്കുവെക്കുന്നത്. ദുഃഖഭാരവുമായി ഇരിക്കുന്ന മറിയത്തെയും മരണമാശ്ലേഷിച്ചിട്ടും മാതാവിന്റെ മടിയിൽ ഉയിർതേടിയിരിക്കുന്ന യേശുവിന്റെയും ശില്പം കൊത്തിമിനുക്കിയ 'പിയത്ത'യെ വിവരിച്ചുതന്ന ഗൈഡിനും ഒപ്പം മഹാനായ മൈക്കലാഞ്ജലോവിനും കവി നന്ദി പ്രകാശിപ്പിക്കുന്നു. മറിയത്തിന്റെ ജീവിതത്തിലെ ഏറ്റവും വികാരതീവ്രമായ രംഗം അനുഭവിച്ചുതന്ന മൈക്കലാഞ്ജലോയെ നെഞ്ചിലേറ്റുകയും ആ കരവിരുതിനെ മനസ്സിൽ ചുംബിക്കുകയും ചെയ്യുന്നു. 'പിയത്ത'യുടെ സൃഷ്ടിക്കായി മൈക്കലാഞ്ജലോ ചെലവഴിച്ച ഉറക്കമില്ലാത്ത രാവുകളും വിയർപ്പിൽ കുളിച്ച പകലുകളും മനസ്സിലുണർന്ന മംഗളഗാനവും കവി തന്റെതന്നെ അനുഭവമായി കാണുന്നു.
പ്രതിമ തകർത്ത യുവാവിന്റെ കാട്ടാളത്തം കവിയെ ദുഃഖിതനാക്കുന്നു. ഒന്നുറങ്ങുവാൻപോലും മയക്കുമരുന്ന് തേടിപ്പോകുന്ന പുതുകാലത്തിന്റെ ജല്പനവും സംഹാരവും കവിയെ അസ്വസ്ഥനാക്കുന്നു. വിഗ്രഹഭഞ്ജകന്റെ പ്രവൃത്തിയിൽ മനംതകർന്ന കവി മൈക്കലാഞ്ജലോയോട് മാപ്പുചോദിക്കുകയും യേശുവിനെപ്പോലെ കുറ്റവാളികൾക്ക് മാപ്പുനൽകണമേയെന്ന് പ്രാർഥിക്കുകയും ചെയ്യുന്നു
വരികളിലൂടെ

കവിതയിലെ ചില പ്രധാന വരികൾ പരിശോധിക്കാം.

'താത നീയിവരോടു പൊറുക്കണമേ'യെന്നു
പാതികൂമ്പിയ കൺകളിപ്പോഴും പ്രാർഥിക്കുന്നു.

കുരിശിൽനിന്നിറക്കിയ യേശുവിന്റെ തിരുശരീരം അമ്മമറിയത്തിന്റെ മടിത്തട്ടിൽ രക്തരേഖകൾ പടർന്ന ലില്ലിപ്പൂവുപോലെ വാടിക്കിടക്കുകയാണ്. പീഡാനുഭവങ്ങൾ ഏറ്റുവാങ്ങിയ യേശുവിന്റെ ദേഹത്തിൽ പാതികൂമ്പിയ കണ്ണുകൾ അപ്പോഴും പ്രാർഥനാനിർഭരമായിരുന്നു. പിതാവേ, നീ എന്നെ ഈ നിലയിലെത്തിച്ചവരോട് പൊറുക്കണമേയെന്ന് ആ കണ്ണുകൾ ഇപ്പോഴും പ്രാർഥിക്കുന്നതായി കവി പറയുന്നു. തന്റെ മരണത്തിന് കാരണമായവരോടുപോലും കാണിക്കുന്ന സ്നേഹവും കാരുണ്യവുമാണ് യേശുവിന്റെ പാതികൂമ്പിയ കണ്ണുകളിൽ നിറഞ്ഞുനിന്നത്.

ദൃക്സാക്ഷിയാകുന്നു ഞാനറിമത്യ'യിൽനിന്നു-
മെത്തുമൗസേപ്പിന്നൊപ്പം,ഗലീലിസ്ത്രീകൾക്കൊപ്പം