Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, January 11, 2017

കാളകള്‍ പി ഭാസ്കരന്‍




13 comments:


  1. 'കാളകള്‍' ആസ്വാദനക്കുറിപ്പ് പി. ഭാസ്‌കരന്റെ 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന കവിതാസമാഹാരത്തിലേതാണ് 'കാളകള്‍' എന്ന കവിത. അതിജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും അനുസ്യൂതമായി തുടരുന്ന മനുഷ്യാധ്വാനത്തിന്റെയും ചരിതമാണ് കാളകളില്‍ ദൃശ്യവത്കരിക്കുന്നത്. അതോടൊപ്പം ദാരിദ്ര്യവും മനുഷ്യജന്മങ്ങളുടെ നിസ്സാരതയും മരണം സൃഷ്ടിക്കുന്ന അമൂര്‍ത്തമായ മരവിപ്പും ഈ കവിതയുടെ പശ്ചാത്തലമാണ്. തോളത്ത് ഘനമുള്ള വണ്ടിയുടെ നുകംപേറിക്കൊണ്ട് വണ്ടിക്കാളകള്‍ ഇഴഞ്ഞിഴഞ്ഞുനീങ്ങുന്നു. വണ്ടിക്കൈയില്‍ മനുഷ്യരൂപംപൂണ്ട മറ്റൊരു വണ്ടിക്കാള കൂനിക്കൂടിയിരിക്കുകയാണ്. വണ്ടിവലിക്കുന്ന കാളയെപ്പോലെത്തന്നെ ജീവിതമാകുന്ന വണ്ടിയുടെ നുകംപേറി അവന്റെ തോളുകളും തേഞ്ഞിട്ടുണ്ട്. ജീവിതഭാരംപേറി കാളകളെപ്പോലെത്തന്നെ അവന്റെ നട്ടെല്ല് വളഞ്ഞിട്ടുമുണ്ട്. ദൗര്‍ഭാഗ്യം അവന്റെ കണ്ണീരൂറ്റിക്കുടിച്ചതുകൊണ്ടാകാം ആ കണ്ണുകള്‍ നിര്‍വികാരങ്ങളും നിര്‍ജ്ജീവങ്ങളുമായത്. കണ്ണിന്റെ നിര്‍വികാരത മനസ്സിന്റേതുതന്നെയല്ലേ? ജീവിതത്തിന്റെ നിരന്തരമായ പ്രഹരമേറ്റ് അയാളുടെ മനസ്സില്‍ മുറിവുകളനവധിയുണ്ട്. നിരന്തരമായി ചാട്ടവാറടിയേല്‍ക്കുന്ന കാളയ്ക്കുമുണ്ട് തൊലിപ്പുറത്ത് മുറിവുകളേറെ.
    മരണമെന്ന യാഥാര്‍ഥ്യം കാളവണ്ടിക്കാരന്റെ ശവശരീരം പഴന്തുണിയില്‍ പൊതിഞ്ഞ് കൊണ്ടുപോകുമ്പോള്‍ അവനെക്കുറിച്ചോര്‍ത്ത് ദുഃഖിക്കാന്‍ ഈ ഭൂമിയില്‍ ആരുമുണ്ടായിരുന്നില്ല. അനിവാര്യമായ മരണമെന്ന യാഥാര്‍ഥ്യത്തെ അനുവാചക ഹൃദയങ്ങളിലേക്കാവാഹിക്കാന്‍ ആ വിലാപമില്ലാത്ത വിലാപയാത്രയുടെ വിവരണം സഹായകമാകുന്നു. ആ അന്ത്യയാത്ര ഒരു ഗദ്ഗദമായി വായനക്കാരുടെ മനസ്സില്‍ തികട്ടിക്കൊണ്ടേയിരിക്കുന്നു

    ReplyDelete
  2. this is very helpful, you are very good

    ReplyDelete
  3. ഇത് വളരെ ഹെൽപ്ഫുള ആണ്

    ReplyDelete
  4. ഈ കവിതയിൽ ഉപയോഗിച്ചിരിക്കുന്ന വൃത്തം എന്താണ്?

    ReplyDelete
  5. mass our rakshayum illa super........
    .....

    ReplyDelete
  6. lot of spelling mistakes ooo maduthu.....

    ReplyDelete
  7. ഇത് വളരെ െഹെൽപ്പ് ഫുള്ള് ആണ് Thanks 😊

    ReplyDelete