Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Saturday, June 19, 2021

വായനാദിനത്തിൽ കുട്ടികൾക്കായി ഒരു കഥ

 കഥ - വായനയുടെ അത്ഭുതലോകം

 രചന : വർഗ്ഗീസ് നർക്കിലക്കാട്, ഹെഡ് മാസ്റ്റർ,AUPS കുന്നുംകൈ

വായന: നീഹാര രാജ് , GHS ബാനം

 


 

 

Wednesday, February 28, 2018

അഴകനും പൂവാലിയും കാരൂര്‍ക്കഥ

കാരൂര്‍ നീലകണ്ഠപിള്ളയുടെ പ്രശസ്തമായ അഴകനും പൂവാലിയും എന്ന കഥയില്‍ നിന്നാണ് ശ്രീ അംബികാസുതന്‍ മാങ്ങാട് രണ്ടു മത്സ്യങ്ങള്‍ എന്ന കഥയിലെ കഥാപാത്രങ്ങളുടെ പേരുകള്‍ സ്വീകരിച്ചിരിക്കുന്നത്.മനുഷ്യനും മൃഗവും തമ്മിലുള്ള അഗാധമായ ആത്മബന്ധത്തിന്റെ ചിത്രം വരച്ചു കാണിക്കുന്ന ആ കഥ വായിക്കൂ....

                        Download PDF
https://drive.google.com/open?id=1hZQsFOiwrpmVoe7xjxlE5LPScJJrmwqF

Friday, February 16, 2018

നിന്റെ ഓര്‍മ്മയ്ക്ക്‌ - എം.ടി. വാസുദേവന്‍ നായര്‍

കുപ്പായം എന്ന എം ടി വാസുദേവന്‍ നായരുടെ അനുഭവക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന നിന്റെ ഓര്‍മ്മയ്ക്ക്‌ എന്ന കഥ പോസ്റ്റ് ചെയ്യുന്നു.കുട്ടികളെ പരിചയപ്പെടുത്തേണ്ട ഹൃദയസ്പൃക്കായ കഥയാണ് നിന്റെ ഓര്‍മ്മയ്ക്ക്‌.



നിന്റെ ഓര്‍മ്മയ്ക്ക്‌ - എം.ടി. വാസുദേവന്‍ നായര്‍


ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി
ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ പറഞ്ഞുകൊള്ളട്ടെ. അവള്‍ എന്റെ സഹോദരിയാണ്‌!
ഈ വസ്‌തുത അറിയുന്ന വ്യക്തികള്‍ ലോകത്തില്‍ വളരെ കുറച്ചേ ഉള്ളൂ.
ലീലയെക്കുറിച്ച്‌ ഓര്‍ക്കാന്‍ കാരണം പെട്ടിക്കടിയില്‍ നിന്ന്‌ കണ്ടുകിട്ടിയ റബ്ബര്‍ മൂങ്ങയാണ്‌. റദ്ദുചെയ്‌ത ഷര്‍ട്ടും മുണ്ടും പഴയ കടലാസുകളും ഇട്ട പെട്ടിക്കകത്ത്‌ ഇന്നൊരു പരിശോധന നടത്തി. നോക്കുമ്പോഴുണ്ട്‌ ആ പഴയ റബ്ബര്‍ മൂങ്ങ കിടക്കുന്നു. അതിന്റെ നിറം മങ്ങി ആകര്‍ഷകത്വമില്ലാതായിട്ടുണ്ട്‌. സ്‌ഫടികം കൊണ്ടുണ്ടാക്കിയ കണ്ണുകള്‍ മാത്രം മങ്ങിയിട്ടില്ല.
ഒരു കാലത്ത്‌ അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അതിന്റെ ഉടമസ്ഥനായതില്‍ അഭിമാനിച്ചിരുന്നു. വളരെ വളരെ കൊതിച്ചുകിട്ടിയതാണ്‌. അതു സഞ്ചിയില്‍ വച്ചുകൊണ്ട്‌ സ്‌കൂളില്‍ ചെന്നു കയറിയപ്പോള്‍ ഞാന്‍ സ്വയം ഒന്നുയര്‍ന്നപോലെ തോന്നി. കാരണം എന്റെ സഞ്ചിക്കകത്ത്‌ വിലപിടിപ്പുള്ള ഒരു മുതലുണ്ട്‌. അപ്പുക്കുട്ടന്റെ പളുങ്കുഡപ്പിയേക്കാളും എമ്പ്രാന്‍കുട്ടിയുടെ മൌത്ത്‌ ഓര്‍ഗനേക്കാളും മുന്തിയതാണ്‌ എന്റെ മൂങ്ങ. അതേയ്‌, കൊളമ്പില്‍നിന്നു കൊണ്ടുവന്നതാണ്‌!
റബ്ബര്‍ മൂങ്ങയ്‌ക്ക്‌ രണ്ടു വിശേഷതകളുണ്ട്‌. അടിഭാഗത്തെ കുറ്റി അമര്‍ത്തിയാല്‍ അതിന്റെ വയര്‍ തുറക്കും. വയറിന്നകത്ത്‌ പതുപതുപ്പുള്ള ഒരു കൊച്ചു കുഷ്യന്റെ മുകളില്‍ കടും നീലനിറത്തിലുള്ള, ഒരു ചെറിയ കുപ്പി. അതില്‍ സെന്റായിരുന്നു! അടപ്പു തുറന്നാല്‍ അരിമുല്ലപ്പൂക്കളുടെ മണം ക്ലാസ്സുമുഴുവന്‍ വ്യാപിക്കും. പെണ്‍കുട്ടികളിരിക്കുന്ന ബഞ്ചില്‍നിന്ന്‌ പിറുപിറുപ്പുകള്‍ കേള്‍ക്കാം.
``
ആ കുട്ടീടെ കയ്യിലാ...!''
`
ആ കുട്ടി' ഞാനായതില്‍ എനിക്കഭിമാനമുണ്ടായിരുന്നു.
എന്നിട്ടും അത്‌ `മാപ്ലസെന്റാ'ണെന്ന്‌ പുച്ഛിച്ച ശങ്കുണ്ണിയുമായി ഇടിപ്പയറ്റു നടത്തിയതില്‍ എനിക്കിന്നും പശ്ചാത്താപമില്ല.
രണ്ടാമത്തെ പ്രത്യേകത: പിന്‍വശത്തെ കമ്പികളിളക്കിയാല്‍ മൂങ്ങ കണ്ണുരുട്ടും.
ഉച്ചസമയത്ത്‌ കുട്ടികളുടെ മുന്നില്‍ മൂങ്ങയെ പ്രദര്‍ശിപ്പിക്കുമ്പോള്‍ മായക്കുതിരയുടെ ഉടമസ്ഥനായ രാജകുമാരന്റെ കഥ മുത്തശ്ശി പറഞ്ഞത്‌ എന്റെ മനസ്സിലുണ്ടാകും. ആ മൂങ്ങ എന്റെ ജീവനായിരുന്നു. മറ്റൊരാളെ ഏല്‌പിക്കാന്‍ മനസ്സു വരില്ല. അതിന്റെ `മെക്കാനിസം' അറിയുന്നത്‌ എനിക്കു മാത്രമല്ലേ?
ഞാന്‍ ആരംഭിച്ചത്‌....... ഓ, ലീലയെപ്പറ്റിയായിരുന്നു. ഒന്നു പറയാന്‍ വിട്ടുപോയി, റബ്ബര്‍ മൂങ്ങ എനിക്കു സമ്മാനിച്ചത്‌ ലീലയായിരുന്നു.
ജീവിതത്തില്‍നിന്ന്‌ ചീന്തിയെടുക്കുന്ന ഒരു പഴയ താളാണിത്‌.
കുടുക്കുകള്‍ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയില്‍ കുടുക്കി നിര്‍ത്തി നടക്കുന്ന കാലം. പത്തോ പതിനൊന്നോ വയസ്സ്‌ പ്രായം കാണും. അമ്മയുടെയും ജ്യേഷ്‌ഠന്മാരുടെയും അടി മുറയ്‌ക്ക്‌ വാങ്ങും. `അമ്മാളുഅമ്മയുടെ മകന്‍ വാസു വല്ലാത്ത വികൃതിയാണെന്നായിരുന്നു പൊതുജനാഭിപ്രായം. അതിനു പ്രചരണം നല്‍കിയത്‌ അയല്‍വക്കത്തെ പാറുവമ്മയാണ്‌. ഉച്ചയ്‌ക്ക്‌ അവര്‍ പതുക്കെ ഞങ്ങളുടെ നടപ്പുരയിലെത്തും. അമ്മയുടെ തലയില്‍ നിന്ന്‌ പേനെടുത്തുകൊണ്ട്‌ പാറുവമ്മ നാല്‌ ഞായം പറയും. അതു കേള്‍ക്കാന്‍ എനിക്കിഷ്‌ടമാണ്‌. ഇല്ലത്തെ മാളാത്തേലിനേപ്പറ്റിയോ തെരണ്ടിരിക്കുന്ന കുട്ടിയെപ്പറ്റിയോ ആയിരിക്കും പറയുന്നത്‌. എന്നാലും കേട്ടിരിക്കാന്‍ രസമുണ്ട്‌. അതിനിടയ്‌ക്ക്‌ പാറുവമ്മ പറയും:
``
ന്റെ മോന്‍ ആ ചെല്ലൊന്ന്‌ എട്‌ത്ത്വൊണ്ടരൂ...''
അതാണ്‌ കുഴപ്പം. അതിന്‌ ഞാന്‍ കൂട്ടാക്കാത്തപ്പോള്‍ അമ്മ കല്‍പ്പിക്കും. അതനുസരിക്കില്ല. പിന്നെയും ശാസിച്ചു നോക്കും. ഞാനെന്തെങ്കിലും വികടം പറഞ്ഞെന്ന്‌ വരും. അപ്പോള്‍ വീഴും പുറത്തൊന്ന്‌.
ഒരു സാധാരണ രംഗമാണത്‌.
അയല്‍വക്കത്തെ സ്‌ത്രീകള്‍ക്കിടയില്‍ അമ്മ ബഹുമാനത്തിനു പാത്രമായിരുന്നു. കാരണം അമ്മയുടെ കൈയില്‍നിന്നു പണമോ അരിയോ വായ്‌പ കിട്ടും. സദ്യയ്‌ക്ക്‌ പോകാനുള്ള പണ്ടം കടം വാങ്ങാനും അമ്മയുടെ സേവ വേണം.
``
മാസം മാസം അമ്മയ്‌ക്ക്‌ എത്ര പണാ വര്‌ണ്‌?''
``
അയാള്‍ക്കേയ്‌, കൊളമ്പില്‌ എന്ത്‌ വാരലാത്രെ!''
അങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.......

Friday, January 19, 2018

മൂന്ന് വൃക്ഷക്കഥകള്‍

തേന്‍ വരിക്ക എന്ന നാരായന്റെ കഥയുമായി ബന്ധപ്പെട്ട് നല്‍കാവുന്ന മരങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന മൂന്ന് മരക്കഥകള്‍ ഇതാ പി ‍‍ഡി എഫ് രൂപത്തില്‍

ചങ്കരന്‍ പ്ലാവ് - എന്‍ പി ചെല്ലപ്പന്‍ നായര്‍
ചെമ്പന്‍ പ്ലാവ് - കാരൂര്‍
പഞ്ചാര മാവ് വീണു - ഉണ്ണികൃഷ്ണന്‍ പുതൂര്‍

Tuesday, October 24, 2017

പ്രാണവായു - അംബികാസുതന്‍ മാങ്ങാട്‌


അംബികാസുതന്‍ മാങ്ങാടിന്റെ മറ്റൊരു കഥ കുട്ടികളെ പരിചയപ്പെടുത്താന്‍...


കോളിങ്‌ബെല്ലുയര്‍ന്നപ്പോള്‍ അനീഷ ഓടിച്ചെന്ന് വാതില്‍തുറന്നു. വരുണിന്റെ കൈകള്‍ ശൂന്യമെന്ന് കണ്ട് നിരാശയോടെ അവള്‍ ചോദിച്ചു: ''ഒരു കിറ്റുപോലും കിട്ടിയില്ലേ?''
വരുണ്‍ ഇല്ലെന്നു തലയാട്ടി. ദുസ്സഹമായ ഭീതി അയാളുടെ കണ്ണുകളില്‍ നീറിനിന്നിരുന്നു. ഒന്നും മിണ്ടാതെ അയാള്‍ ഉള്ളിലേക്ക് നടന്നു.
ഷൂസ് ഊരാന്‍ മിനക്കെടാതെ കിടക്കയിലേക്ക് തളര്‍ന്നുകിടന്നു. അരികില്‍ ചെന്നിരുന്ന് അനീഷ ഷൂസ് ഊരിയെടുത്തു.
ശബ്ദം സ്വാഭാവികമാക്കാന്‍ ശ്രമിച്ചുകൊണ്ട് വരുണ്‍ ആരാഞ്ഞു:
''കുട്ടികളെവിടെ?''
''രണ്ടുപേരും സ്റ്റഡിറൂമിലുണ്ട്.
പരീക്ഷക്കിനി ദിവസം നാലേയുള്ളു.''മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന്
വരുണിന് തോന്നി. ''അനീഷാ, ഞാന്‍ നഗരം മുഴുവന്‍ അലഞ്ഞു.
ഒരു ഓക്‌സിജന്‍ ബൂത്ത്‌പോലും തുറന്നിട്ടില്ല. പലേടത്തും ആള്‍ക്കൂട്ടം
ബൂത്തുകള്‍ തകര്‍ത്തിട്ടിരിക്കുകയാണ്. ഓക്‌സിജന്‍ കിറ്റുകള്‍ തട്ടിയെടുക്കാന്‍... ഓക്‌സിജന്‍ തീര്‍ന്നുപോയ
കുറേ മനുഷ്യര്‍ റോഡരികിലും ബൂത്തിനരികിലുമൊക്കെ വീണുകിടക്കുന്നുണ്ട്. അന്തരീക്ഷത്തിലെ മലിനവായു ശ്വസിച്ച് ആസ്ത്മാ രോഗികളെപ്പോലെ പിടയുന്നവര്‍! ശരിക്കും കരയില്‍ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ... ഹോ!''
കുറേനിമിഷങ്ങള്‍ കഴിഞ്ഞ് അയാള്‍ കൂട്ടിച്ചേര്‍ത്തു: ''അനീഷാ,
നീ പേടിക്കരുത്. വഴിയിലൊക്കെ ആളുകള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുകിടപ്പുണ്ട്. ഈ ഫ്‌ലാറ്റിന്റെ താഴെയും
കിടപ്പുണ്ട് രണ്ട് ശരീരങ്ങള്‍.''
അനീഷയുടെ കണ്ണുകള്‍
ഭയത്താല്‍ തുറിച്ചു.
''ഇത് കൃത്രിമക്ഷാമമാണ് അനീഷ. കരിഞ്ചന്തയില്‍ കിട്ടുമെന്നൊക്കെ ആള്‍ക്കാര് പറയുന്നുണ്ട്. ക്ഷാമവാര്‍ത്തകള്‍ ചാനലുകളില്‍ വന്നുതുടങ്ങിയപ്പോള്‍ത്തന്നെ പണക്കാെരാക്കെ കുറേ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. കിറ്റിന്റെ വിലകൂട്ടാന്‍ കമ്പനിക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതുമാകാം. കഴിഞ്ഞാഴ്ച ഓക്‌സിജന്‍
കിറ്റിനുള്ള സബ്‌സിഡി സര്‍ക്കാര്‍
എടുത്തുകളഞ്ഞതോടെയാണ്
എല്ലാ ദുരിതങ്ങളും ആരംഭിച്ചത്.
ഇന്നലെ മാത്രം സംസ്ഥാനത്ത് ഏഴായിരം പേര്‍ മരിച്ചിട്ടുണ്ട്.''
അനീഷ വേവലാതിപ്പെട്ടു: ''ഒരു തെറ്റും ചെയ്യാത്ത മനുഷ്യര്‍ ഇങ്ങനെ മരണപ്പെട്ടാല്‍... ഗവണ്‍മെന്റ് ഇതിനൊക്കെ ഉത്തരംപറയേണ്ടിവരില്ലേ? തിരഞ്ഞെടുപ്പല്ലേ വരാന്‍പോകുന്നത്?''
വരുണ്‍ വല്ലാത്തൊരു ചിരിചിരിച്ചു:''തിരഞ്ഞെടുപ്പോ? 'പുറത്തെടുപ്പ്' എന്നാണ് പറയേണ്ടത്. ഓരോ
അഞ്ചുകൊല്ലം കൂടുമ്പോഴും ജനം
സഹിക്കാന്‍ കഴിയാതെ ഭരണകൂടത്തെ പുറത്താക്കുകയാണ്. ഇതിനെ തിരഞ്ഞെടുപ്പ് എന്നു വിളിക്കുന്നതുതന്നെ അസംബന്ധമാണ്. പൗരന് പ്രാണവായു കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തിന് നിലനില്‍ക്കണം?''
അനീഷ വരുണിനോട് ചേര്‍ന്നിരുന്നു.''വരുണ്‍ എനിക്ക് നല്ല പേടിയുണ്ട്.''''അനീഷാ നമ്മുടെ ടെന്‍ഷനൊന്നും കുട്ടികളറിയരുത്. അവരുടെ പഠനത്തെ ഒന്നും ബാധിച്ചുകൂടാ. ചാനലുകളോ പത്രങ്ങളോ കുറച്ച് ദിവസത്തേക്ക് തുറക്കാന്‍ അനുവദിക്കരുത്.''
''നിങ്ങള്‍ എന്ത് വിഡ്ഢിത്തമാണ്
പറയുന്നത്? അവരെല്ലാം അറിയുന്നുണ്ട്. അവരുടെ ലാപ്പിലും മൊബൈലിലുമൊക്കെ ലോകം മുഴുവനുമുണ്ട്. നന്നായി പഠിച്ചാല്‍ മാത്രം
മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.''
''ഓ, ഞാന്‍ മറന്നു. അച്ഛനുമമ്മയ്ക്കും ഫുഡ് കൊടുത്തില്ലേ?''
''രണ്ടാളും കഴിച്ചു. ഇപ്പോള്‍ വിളിച്ചുണര്‍ത്തണ്ട. ഉച്ചമയക്കത്തിലാണ്.''
''ഉറങ്ങുമ്പോള്‍ രണ്ടാളുടെയും കിറ്റിന്റെ റെഗുലേറ്റര്‍ മിനിമമാക്കിയിട്ടില്ലേ?''ഉണ്ടെന്ന് അനീഷ തലയാട്ടി. ഷര്‍ട്ട് ഊരുന്നതിനിടയില്‍ വരുണ്‍ ചോദിച്ചു: ''ഒരാഴ്ചകൊണ്ട് കിറ്റുകള്‍ ലഭിച്ചുതുടങ്ങും എന്നാണ് എല്ലാവരും പറയുന്നത്. അതുവരെ പോകാനുള്ള ഓക്‌സിജന്‍ നമ്മുടെ ൈകയിലില്ല. ഓര്‍ക്കുമ്പോള്‍ത്തന്നെ പേടിയാകുന്നു.''
''രണ്ട് കിറ്റുകള്‍ എന്റെ കല്യാണപ്പെട്ടിയിലുണ്ട്. അത്യാവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചുവെച്ചതാ.''
വരുണിന്റെ കണ്ണുകള്‍ തിളങ്ങി.
''അത് നന്നായി. അങ്ങനെയൊരു ബുദ്ധി നിനക്ക് തോന്നിയല്ലോ.
പക്ഷേ, എന്നാലും എത്ര ദിവസം
നമ്മള്‍ മുന്നോട്ടുപോകും? ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട്...''
ആശ്ചര്യത്തോടെ അനീഷ ചോദിച്ചു: ''എന്ത്?''
മുഖത്തെ
മാസ്‌കിനുമേല്‍ കൈവെച്ച്
വരുണ്‍ പറഞ്ഞു:''മറ്റന്നാള്‍ രാത്രിയില്‍ ഞാനിത് ഊരിക്കളയും. പുലരുമ്പോഴേക്കും... അതേ വഴിയുള്ളു.''
അനീഷ പൊട്ടിത്തെറിച്ചു:
''വരുണ്‍, നീയല്ല ഞാനാണ് അത് ചെയ്യുക. കുട്ടികളെ വളര്‍ത്താനും കാര്യങ്ങള്‍ നോക്കാനും കുടുംബത്തിന് നിന്നെയാണാവശ്യം.''
വൈകുന്നേരം സിറ്റിയിലേക്കിറങ്ങിയ വരുണ്‍ രാത്രി ഏറെ വൈകിയാണ് ഒഴിഞ്ഞ സഞ്ചിയുമായി വന്നത്. കിറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷ
അനീഷയ്ക്കുമുണ്ടായിരുന്നില്ല.
ചോറ്റുപാത്രത്തിന് മുന്നിലിരിക്കുമ്പോള്‍ വരുണ്‍ ചോദിച്ചു: ''എല്ലാവരും കഴിച്ചോ?''
''ഉം, സമയം എത്രയായീന്നാ
വിചാരം. നമ്മള്‍ രണ്ടാളേ ബാക്കിയുള്ളു.''
''കുട്ടികളുറങ്ങിയോ?''
''ഉം...''
''അച്ഛനുമമ്മയും?''
''കിടന്നു. പലതവണ രണ്ടാളും
അന്വേഷിച്ചുകൊണ്ടിരുന്നു. വരുണ്‍ വന്നോ എന്ന്.''
ചോറിനു മുന്നില്‍ വെറുതെ ഇരുന്ന് വരുണ്‍ പറഞ്ഞു: ''ഞാന്‍ കുറേ കണക്കുകൂട്ടി നോക്കി അനീഷാ.
ഇന്നു രാത്രിയില്‍ ഒരാള്‍ മരിച്ചേ
ഒക്കൂ. എങ്കില്‍ നാലഞ്ചു ദിവസംകൂടി പിടിച്ചുനില്‍ക്കാം. അതുകൊണ്ട്...''
''അതുകൊണ്ട്...?''
വാരിയ ചോറ് പ്ലേറ്റില്‍തന്നെയിട്ട് വരുണ്‍ പരിഭ്രമം കാണിക്കാതെ പറഞ്ഞു: ''പ്രായമായ രണ്ട് പേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ
മാസ്‌ക് ഇപ്പോള്‍ നീ അഴിച്ചുമാറ്റണം.''
അനീഷയുടെ കണ്ണ് തുറിച്ചു.
''ആരുടെ?''
''എനിക്കറിയില്ല. അത് നീ തീരുമാനിച്ചാല്‍ മതി!''.

  PDF DOWNLOAD

Thursday, September 21, 2017

മുത്തശ്ശി പാര്‍ലര്‍

കഥ - ബാലചന്ദ്രന്‍ എരവില്‍
ഫ്ലാറ്റില്‍ നിന്നും കുട്ടി,
കഥ കേള്‍ക്കാനായി കരഞ്ഞപ്പോൾ,
അച്ഛന്‍ അവനെ കൂട്ടി,
നഗരമധ്യത്തിലെ മുത്തശ്ശി പാര്‍ലറില്‍ എത്തി!
5000 രൂപ പ്രവേശന ഫീസ് നല്‍കി,
ശീതീകരിച്ചിരുന്ന മുറിയിലിരുന്ന്,
മുത്തശ്ശിക്കഥ കേട്ട് ആശ്വാസത്തോടെ ഫ്ലാറ്റിലേക്ക് മടങ്ങുമ്പോള്‍ അവന്‍ ചോദിച്ചു;
'അച്ഛാ ... അത് എന്റെ മുത്തശ്ശിയല്ലേ ?
അമ്മയെ സ്റ്റോറി ടെല്ലിംഗ് കമ്പനിക്ക് ചെറിയ തുകക്ക് കൈമാറിയതില്‍;
അപ്പോഴാണ് അയാള്‍ക്ക് കനത്ത നഷ്ടബോധം ഉണ്ടായത് !!

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...