Tuesday, May 30, 2017
Friday, May 26, 2017
പുസ്തക പരിചയം - കുട്ടികളുടെ കാളിദാസന്‍
കുട്ടികളുടെ കാളിദാസന്‍ എന്ന പ്രൊഫ. എം ആര്‍ രാഘവവാരിയരുടെ ഈ പുസ്തകത്തില്‍ കാളിദാസനെക്കുറിച്ച് സാമാന്യമായ ഒരു പരിചയപ്പെടുത്തലും കാളിദാസന്റെ പ്രശസ്തമായ അഭിജ്ഞാനശാകുന്തളം,രഘുവംശം, കുമാരസംഭവം,മേഘസന്ദേശം,വിക്രമോര്‍വ്വശീയം,മാളവികാഗ്നിമിത്രം എന്നീ കൃതികളുടെ രത്നച്ചുരുക്കവും കുട്ടികള്‍ക്ക് ആസ്വാദ്യമായ ശെലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.പത്താം ക്ലാസ്സിലെ കേരള പാഠാവലിയിലെ കാളിദാസന്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട അധികവായനയ്ക്കായി കുട്ടികള്‍ക്ക് നല്‍കാവുന്ന നല്ലൊരു പുസ്തകമാണിത്.
മാതൃഭൂമി പ്രസിദ്ധീകരണം. വില രൂപ 130
Thursday, May 25, 2017
നാരായന്റെ ഗോത്രകഥകള്‍
Labels:
9AT,
Narayan,
PDF,
Then Varikka,
തേന്‍ വരിക്ക,
നാരായന്
Thursday, May 11, 2017
Wednesday, May 10, 2017
Friday, May 5, 2017
ചെറിയവ - കുമാരനാശാന്‍
വിശ്വം ദീപമയം എന്ന കവിതയുമായി ബന്ധിപ്പിക്കാവുന്ന ഒരു കവിത
ചെറുതുള്ളികള്‍ ചേര്‍ന്നുതന്നെയീ
കരകാണാതെഴുമാഴിയായതും
തരിമണ്ണുകള്‍ തന്നെ ചേര്‍ന്നു നാം
മരുവും നല്‍പെഴുമൂഴിയായതും.
കരകാണാതെഴുമാഴിയായതും
തരിമണ്ണുകള്‍ തന്നെ ചേര്‍ന്നു നാം
മരുവും നല്‍പെഴുമൂഴിയായതും.
ചെറുതാം നിമിഷങ്ങളും തഥാ
പറവാന്‍ തക്കവയല്ലയെങ്കിലും
ഒരുമിച്ചവതന്നെയൂക്കെഴും
പുരുഷായുസ്സുകളൊക്കെയാവതും
പറവാന്‍ തക്കവയല്ലയെങ്കിലും
ഒരുമിച്ചവതന്നെയൂക്കെഴും
പുരുഷായുസ്സുകളൊക്കെയാവതും
ചെറുതെറ്റുകള്‍ തന്നെയീവിധം
പെരുകിപ്പുണ്യമകറ്റിയേറ്റവും
തിരിവെന്നി നടത്തി ജീവനെ-
ദ്ദുരിതത്തിങ്കല്‍ നയിച്ചിടുന്നതും.
പെരുകിപ്പുണ്യമകറ്റിയേറ്റവും
തിരിവെന്നി നടത്തി ജീവനെ-
ദ്ദുരിതത്തിങ്കല്‍ നയിച്ചിടുന്നതും.
ചെറുതെങ്കിലുമമ്പെഴുന്ന വാ-
ക്കൊരുവന്നുത്സവമുള്ളിലേകിടും
ചെറുപുഞ്ചിരി തന്നെ ഭൂമിയെ-
പ്പരമാനന്ദ നിവാസമാക്കിടും.
ക്കൊരുവന്നുത്സവമുള്ളിലേകിടും
ചെറുപുഞ്ചിരി തന്നെ ഭൂമിയെ-
പ്പരമാനന്ദ നിവാസമാക്കിടും.
ചെറുതന്യനു നന്മ ചെയ്കകൊ-
ണ്ടൊരു ചേതം വരികില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തിനു മാറ്റുമറ്റുപോം.
ണ്ടൊരു ചേതം വരികില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തിനു മാറ്റുമറ്റുപോം.
ചെറുതന്‍പു കലര്‍ന്നു ചെയ്‌വതും
ചെറുതുള്ളത്തിലലിഞ്ഞു ചൊല്‍വതും
പെരുകിബ്‌ഭുവി പുഷ്പവാടിയായ്
നരലോകം സുരലോകതുല്യമാം.
PDF DOWNLOAD
ചെറുതുള്ളത്തിലലിഞ്ഞു ചൊല്‍വതും
പെരുകിബ്‌ഭുവി പുഷ്പവാടിയായ്
നരലോകം സുരലോകതുല്യമാം.
PDF DOWNLOAD
Subscribe to:
Posts (Atom)