ബഷീറിന്റെ "അമ്മ'യിൽ പരാമർശിക്കപ്പെടുന്ന ഗാന്ധിജിയുടെ പല്ല് പോയ കഥ
ഗാന്ധിജി സൗത്ത് ആഫ്രിക്കയിലായിരുന്ന കാലം. ആളുകൾ ഫിംഗർ പ്രിന്റ് സർട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് ഗവ. ഓർഡർ ഇറക്കി , ഗാന്ധിജി ഇതിനെതിരെ സത്യഗ്രഹമനുഷ്ഠിച്ചു ജയിലിലടയ്ക്കപ്പെട്ടു. സത്യഗ്രഹം വിജയിച്ചു. എല്ലാവരെയും ജയിൽ മോചിതരാക്കി. ആവശ്യക്കാർ മാത്രം സർട്ടിഫിക്കറ്റ് കൊണ്ടു നടന്നാൽ മതിയെന്ന് ഉത്തരവായി. ഗാന്ധിജി ഒരു മീറ്റിംഗ് വിളിച്ചു ചേർത്തു. മീർ അലം എന്ന പത്താൻകാരൻ ഇതിന് എതിരായിരുന്നു. അദ്ദേഹം ഗാന്ധിജിയോട് സത്യഗ്രഹം പരാജയപ്പെട്ടു എന്ന് പറയുകയും ഗാന്ധിജി സർട്ടിഫിക്കറ്റ് കൈയിൽ കരുതുമോ എന്ന് അന്വേഷിക്കയും ചെയ്തു. ഗാന്ധിജി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമെന്ന് അറിയിച്ചു. ആരെങ്കിലും അപേക്ഷിച്ചാൽ അവരെ അടിച്ചു കൊല്ലുമെന്ന് മീർ അലം പറഞ്ഞു . പിറ്റേന്ന് ഗാന്ധിജി അപേക്ഷിക്കാൻ ചെന്നപ്പോൾ മീർ അലമും സംഘവും എതിർത്ത് സംസാരിക്കയും കൈയേറ്റം ചെയ്യുകയും ചെയതു. ഗാന്ധിജി യുടെ പല്ലുകൾ ഇളകിപ്പോയി. മുൻ വരിയിലെ പല്ലാണ് പോയിരുന്നത്. ബോധം നഷ്ടപ്പെട്ടു. അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു. ബോധം തെളിഞ്ഞപ്പോൾ അദ്ദേഹം മീർ അലത്തെക്കുറിച്ചാണ് അന്വേഷിച്ചത്. അറസ്റ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോൾ ഉടനെ തനിക്ക് പരാതിയില്ലെന്നും അദ്ദേഹത്തെ വിട്ടയയ്ക്കണമെന്നും പോലീസ് സ്റ്റേഷനിലേക്ക് എഴുത്ത് കൊടുത്തയയ്ക്കുകയാണ് ഗാന്ധിജി ചെയ്തത്.
Tuesday, July 11, 2017
ഗാന്ധിജിയുടെ പല്ല് പോയ കഥ
Labels:
10AT
Subscribe to:
Post Comments (Atom)
താങ്ക്സ്.... രാജൻ സാർ...
ReplyDelete🙏🙏🙏🙏🙏🙏
ReplyDeleteThank you sir
ReplyDeleteThank you sir
ReplyDeleteവിദേശയാത്രയ്ക്കിടെ ഒരു വെള്ളക്കാരൻ
ഗാന്ധിജിയുടെ ചെകിട്ടത്തടിച്ച സംഭവവും ഉണ്ട്..
ഗാന്ധിജിയുടെ തിക്താനുഭവങ്ങളിൽ പെട്ടതാണ് അതും ...
ബഹുമാനപൂർവം പറയട്ടെ,
സത്യഗ്രഹം എന്നാണ് വേണ്ടത്.
സത്യത്തെ ഗ്രഹിക്കുക
അതായത്, സത്യത്തെ ഉൾക്കൊള്ളുക അഥവാ സത്യത്തെ മുറുകെ പിടിക്കുക ...
സത്യത്തെ ഗ്രഹിപ്പിക്കുക ..അഥവാ സത്യത്തെ ബോധ്യപ്പെടുത്തുക [അധികാരിവർഗത്തെ ] എന്നിങ്ങനെ അർത്ഥം പറയാം..
സ്നേഹപൂർവം,
ഗോപകുമാർ ഇ.എസ്.
Eniki ariyilla ee karaym nj bookili vayich amma ennaa padabagath
ReplyDeleteAppo eniki oru agamshathonni pall poya kadha enthanni enni enallum gandhiji nthoru nalla manushayan anellee 💌