സുഹൃത്തുക്കളേ,
നമ്മുടെ ബ്ലോഗിന്റെ, ഗൂഗിൾ ഡ്രൈവിൽ ഉള്ള ഫയലുകൾക്ക് ആക്സസ് റിക്വസ്റ്റ് ചെയ്തുകൊണ്ടുള്ള ധാരാളം മെയിലുകൾ രണ്ടുമൂന്നു ദിവസമായി വരുന്നുണ്ട്.ഗൂഗിളിന്റെ ഒരു പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് കാരണം മുമ്പ് ഷെയർ ചെയ്തിരുന്ന ലിങ്കുകൾ ഇപ്പോൾ Expire ചെയ്തിരിക്കുന്നത് കൊണ്ടാണ് നമ്മുടെ ബ്ലോഗിൽ ഉള്ള പല ലിങ്കുകളും ഓപ്പൺ ചെയ്യാൻ പറ്റാത്തത് .പ്രത്യേകിച്ച് pdf, mp3 ഫയലുകൾ.ബ്ലോഗ് മുഴുവൻ പരിശോധിച്ച് അവയ്ക്കൊക്കെ പുതിയ ലിങ്കുകൾ ക്രിയേറ്റ് ചെയ്തു ഷെയർ ചെയ്യുക എന്നത് വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്.അതേസമയം ബ്ലോഗിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു ഫയൽ പോലും ആർക്കും ലഭിക്കാതെ പോകരുത് എന്ന് ആഗ്രഹമുണ്ട്.അതുകൊണ്ട് എച്ച്എസ് മലയാളത്തിൻറെ രണ്ട് ഗൂഗിൾ ഡ്രൈവ് ഫോൾഡറുകളുടെ ലിങ്കുകൾ ചുവടെ ഷെയർ ചെയ്യാം എന്ന് വിചാരിക്കുന്നു. ഈ ഫോൾഡറുകളിൽ ഫയലുകൾ, പാഠങ്ങളുടെ പേരിൽ ഫോൾഡറുകൾ ആയി തിരിച്ചിട്ടില്ല.എങ്കിലും പരതി നോക്കിയാൽ നിങ്ങൾക്ക് ആവശ്യമുള്ളവ കിട്ടും.പരതുമ്പോൾ ഏതെങ്കിലും പേഴ്സണൽ ഫയലുകൾ ഇതിൽ പെട്ടു പോയതായി കണ്ടിട്ടുണ്ടെങ്കിൽ ഒന്ന് അറിയിക്കണേ .ഡിലീറ്റ് ചെയ്തോളാം.
ഏതായാലും ബ്ലോഗ് ഇപ്പോഴും ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. താഴെയുള്ള Comment Box കൂടെ ഇടയ്ക്ക് ഉപയോഗപ്പെടുത്തിയാൽ വളരെ സന്തോഷം.
സ്നേഹപൂർവം അഡ്‍മിൻസ്..
No comments:
Post a Comment