കടല്‍ തീരത്ത് എന്ന കഥയ്ക്ക് അനുബന്ധമായി നല്കാവുന്ന ഒ വി വിജയന്റെ മറ്റൊരു കഥ
കാറ്റ് പറഞ്ഞ കഥ – ഒ വി വിജയന് PDF Download
പാലക്കാട്ടു
നിന്ന് കോയമ്പത്തൂര്‍
നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി
അവിടെ നിന്ന് മണ്‍താരയിലൂടെ
ചുരപ്രദേശങ്ങളിലേക്ക്
തിരിഞ്ഞു.
പരുക്കനായ
വാടക ജീപ്പിനു പോലും
സഞ്ചരിയ്ക്കാന്‍ പറ്റിയതായിരുന്നില്ല,
ആ
വെട്ടു വഴി.
എങ്കിലും
ഈ യാത്രയില്‍,
പത്തു
വര്‍ഷത്തിനുശേഷം ഉള്ള രണ്ടാമത്തെ
യാത്രയായിരുന്നു ഇത്,
തെയ്യുണ്ണി
ആരേയും പഴി പറഞ്ഞില്ല.
``കുണ്ടാണ്.'' മുന്നില്‍ക്കിടന്ന വെട്ടുവഴിയിലേക്ക് കണ്‍പായ്ച്ചുകൊണ്ട് ഡ്രൈവര്‍ പറഞ്ഞു.
``ഇവടെ നിര്‍ത്തണമെങ്കില്‍ നിര്‍ത്തിക്കോളൂ.'' തെയ്യുണ്ണി പറഞ്ഞു. ``ഞാന്‍ നടന്നുകൊള്ളാം.''
ബാക്കി വഴി ഏതാണ്ട് രണ്ടു നാഴികയാണ്. വിമാനത്താവളം വരെ കാറിലും, വീണ്ടും വിമാനത്താവളത്തില്‍ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്കും മാത്രം സഞ്ചരിച്ചു ശീലിച്ച തെയ്യുണ്ണിക്ക് ആ കാല്‍നടയോട് അപ്രീതി തോന്നിയില്ല.
``വേണ്ട. പതുക്കെ പൂവാം, പിടിച്ചിരുന്നാല്‍ മതി.''
``ശരി.''