ആതി എന്ന പുസ്തകത്തിന്റെ വായനാനുഭവത്തെക്കുറിച്ച് കൽപറ്റ എസ് കെ എം ജെ ഹൈസ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ. പി അരുൺകുമാർ എഴുതുന്നു.
ആതി എന്ന പുസ്തകത്തിന്റെ വായനാനുഭവത്തെക്കുറിച്ച് കൽപറ്റ എസ് കെ എം ജെ ഹൈസ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ. പി അരുൺകുമാർ എഴുതുന്നു.
10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ വെള്ളത്തിന് തെളിയാതിരിക്കാനാവില്ല എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
നോട്സ് - HSS LIVE.GURU Blog
10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ ബത്തേരിക്കടുത്ത് മലങ്കരയിൽ എന്ന പാഠത്തിന്റെ
പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
Asha V T, HST Malayalam,GHSS,Anchal East ,Kollam
നോട്സ് - HSS LIVE.GURU Blog
10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ മണ്ണും മനുഷ്യനും എന്ന പാഠത്തിന്റെ
പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
Asha V T, HST Malayalam,GHSS,Anchal East ,Kollam
നോട്സ് - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
തയ്യാറാക്കിയത്: എം.അജീഷ്. ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ
നോട്സ് - HSS LIVE.GURU Blog
10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ തേൻ എന്ന പാഠത്തിന്റെ
പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM
Sumesh K M , HST Malayalam ,RGMHSS Mokeri, Kannur
നോട്സ് - HSS LIVE.GURU Blog
10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ അന്നന്നത്തെ മോക്ഷം എന്ന
പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM
Asha V T, HST Malayalam,GHSS,Anchal East ,Kollam
നോട്സ് - HSS LIVE.GURU Blog
എങ്കിലും പുതിയകാലത്തെ സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള സന്ദിഗ്ദ്ധതകളാണ് ഈ കവിതകളെ കനമുള്ളതാക്കുന്നത്. സ്വന്തമിടങ്ങളില്‍ തളക്കപ്പെട്ട് ഒറ്റതിരിഞ്ഞ വ്യക്തികളുടെ ഒരു കൂട്ടമെന്ന നിലക്കുള്ള ഈ സാമൂഹികത തീര്‍ച്ചയായും എഴുപതുകളുടെയോ അതിനു മുമ്പുള്ളതിന്റെയോ തുടര്‍ച്ചയല്ല. പ്രത്യാശയിലായിരിക്കുമ്പോഴും ഒറ്റപ്പെട്ടുപോകുന്നതിന്റെ, കൂട്ടത്തില്‍ കലരുമ്പോഴും വേറിട്ടുപോകുന്നതിന്റെ കൂടി കവിതകളായി അവ മാറുന്നത് അതുകൊണ്ടാണ്. അതിന്റെ ഉറവ ഇത്തരത്തില്‍ ആത്മനിഷ്ഠം കൂടിയാണ്, അത് ആഘോഷിക്കപ്പെടുന്നില്ലെങ്കിലും. പഴയതിനോടുള്ളകാല്പനികവും ഗൃഹാതുരവുമായ നഷ്ടബോധത്തേക്കാള്‍ അവയുടെ സാധ്യതകളെ ഭാവനയിലൂടെ പുതിയ മാനുഷികതയിലേക്ക് കൂട്ടിയിണക്കാനാണിവിടെ കവി ശ്രമിക്കുന്നത്.
സൂക്ഷ്മജനാധിപത്യത്തിന്റെ ഭാവനയിലാണ് പുതിയ മാനവികതയെക്കുറിച്ചുള്ള കവിതകള്‍ ഗോപീകൃഷ്ണന്‍ പണിതെടുക്കുന്നത്. മണ്ടനും മടിയനും നുണയനും കോങ്കണ്ണനും കള്ളനും പേനുകളും ഒറ്റക്കുരങ്ങുമൊക്കെ തീര്‍ക്കുന്ന അപരലോകം അധികാരത്തിന്റെ സൂക്ഷ്മബോധങ്ങളെത്തന്നെ അഴിച്ചുപണിയുന്നു. കാലത്തെ ദൈനംദിനത്തിന്റെ മാത്രകളിലേക്ക് ഇറക്കിനിര്‍ത്തുന്നു. സ്ഥലത്തെ നമ്മുടെ ചുറ്റുവട്ടത്തേക്ക് വളഞ്ഞുപിടിക്കുന്നു. സംസ്‌കാരത്തിന്റെ പെരുമാറ്റ ഇടങ്ങളില്‍ അവര്‍ കണക്കുതീര്‍ക്കുന്നു,നമ്മളെങ്ങനെ നമ്മളായെ'ന്ന് നമ്മളെക്കൊണ്ട് പറയിച്ചുകൊണ്ട്. ആഖ്യാനസ്വരത്തില്‍ കടന്നുവരുന്ന സ്വാഭാവികമായ അഹംബോധത്തില്‍ നിന്നുപോലും മുക്തമായിക്കൊണ്ടാണിതു കവി സാധിക്കുന്നത്. പുതുകവിതയുടെ പൊതുസ്വഭാവത്തില്‍, ആഖ്യാനസ്വരത്തെ സംബന്ധിച്ച് ഇത്രമാത്രം വിഛേദം സാധിച്ച കവികള്‍ കുറവ്. ആധുനികതയുടെ കാലത്തെ കവിയായ ആഖ്യാതാവില്‍ നിന്നും ഈ പുതുകവി എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിന്റെ ഉത്തരം ഒരു പക്ഷേ ഈ കവിതകളുടെ കഥന പ്രമേയങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്. 'അസലുവിന്റെ ഇത്ത, 'ദാസിന്റെ അമ്മ',
' കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു', 'പെണ്‍സൂചി', 'വൃത്തം', 'അലക്ക്',
'നരഭോജനം' തുടങ്ങിയ കവിതകളുടെ ഉള്ളടക്കത്തിലൂടെ വിശദീകരിക്കാന്‍ കഴിയുന്നതാണവ. ആഖ്യാനസ്വരത്തിന്റെ വിഛേദമായി കണ്ടെടുക്കാന്‍ കഴിയുന്ന സ്‌ത്രൈണാനുഭവങ്ങളുടെ പരിചരണമാണ് പൊതുവെ അവയുടെ കാതല്‍.
വെങ്കടേശ അയ്യങ്കാർ എന്ന മാധ്യമറിപ്പോർട്ടർക്ക് ഉണ്ടാകുന്ന സ്ഥാനമോഹമാണോ യഥാർത്ഥത്തിൽ ഈ കഥയിൽ ഉള്ളടങ്ങിയ ആക്ഷേപഹാസ്യം?
മാധ്യമപ്രവർത്തനരംഗത്തുണ്ടാകുന്ന
അധാർമ്മിക പ്രവണതകളാണ് വി.കെ.എൻ ഈ കഥയിൽ വിമർശന വിധേയമാക്കുന്നത്. അക്കൂട്ടത്തിൽ
വെങ്കടേശ അയ്യങ്കാരുടെ സ്ഥാനമോഹവും ഉൾപ്പെടും. പക്ഷേ കഥയിലെ പ്രധാന ആക്ഷേപഹാസ്യം
അതല്ല. വെങ്കടേശ അയ്യങ്കാർ പുണ്യതീർത്ഥ സ്വാമികളുടെ പത്രത്തിലെ ഒരു ഇടത്തരം റിപ്പോർട്ടറാണ്. (ഇടത്തരം എന്ന
പ്രയോഗം ശ്രദ്ധിക്കുക) അയാൾക്ക് ചീഫ് റിപ്പോർട്ടർ ആകണം. എന്നാൽ ഉടമ അയാൾക്കു
വാഗ്ദാനം ചെയ്യുന്നത് റസിഡൻ്റ് എഡിറ്റർ സ്ഥാനമാണ്.
എന്താണ് റസിഡൻ്റ് എഡിറ്റർ ?
അനേകം
എഡിഷനുകളുള്ള ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലെ ആസ്ഥാനത്തല്ലാതെ, ഏതെങ്കിലും എഡിഷനിൽ നൽകുന്ന
എഡിറ്ററുടെ ഫുൾ ചാർജാണ് റസിഡൻ്റ് എഡിറ്റർ.
അവിടെ അയാൾക്കു കീഴിലാണ് എല്ലാ റിപ്പോർട്ടർമാരും. ഇവിടെ ചീഫ് റിപ്പോർട്ടർ ആകാനേ
വെങ്കടേശ അയ്യങ്കാർ മോഹിച്ചിട്ടുള്ളൂ. അയാളുടെ ആഗ്രഹത്തിനും അപ്പുറത്തുള്ള
സ്ഥാനമാണ് ഉടമ അയാൾക്കു വാഗ്ദാനം ചെയ്യുന്നത്. എന്തുകൊണ്ട്? ഇവിടെയാണ്
യഥാർത്ഥ ആക്ഷേപഹാസ്യം.
ഒരു മാധ്യമപ്രവർത്തകനുണ്ടാകേണ്ട യോഗ്യത എന്താണ്?
സാമൂഹിക
പ്രതിബദ്ധത ?
ഭാഷാസ്വാധീനം?
നിരീക്ഷണ പാടവം?
നീതിബോധം?
സത്യസന്ധത ?
സാമൂഹിക പ്രവണതകളെ
വിശകലനം ചെയ്യാനുള്ള കഴിവ്?
ജനപക്ഷ രാഷ്ട്രീയം?
.........
ഇനി എന്താണ് ഈ റിപ്പോർട്ടർ കാണിച്ച പ്രത്യുൽപന്ന മതിത്വം?
തനിക്കു നേരെ കുരച്ചു ചാടിയ കൂറ്റൻ അൾസേഷൻ പട്ടിയെ ഉടുമുണ്ട് കൊണ്ട്
അഴിച്ച് നേരിടുന്നു.
പട്ടി
വെങ്കടേശൻ്റെ വസ്ത്രം ഇഞ്ചിഞ്ചായി കടിച്ചു കീറുമ്പോഴുള്ള പ്രകടമായ
ഹാസ്യത്തിനപ്പുറം തത്ക്കാല രക്ഷയ്ക്കാണ് വെങ്കിടേശൻ അങ്ങനെ ചെയ്യുന്നതെങ്കിൽ പോലും
, തനിക്കു നേരെ വരുന്ന
അക്രമണത്തെ ഉടുമുണ്ടഴിച്ചും നേരിടാൻ തയ്യാറുള്ള ലജ്ജയില്ലായ്മ ഒരു
മാധ്യമപ്രവർത്തകൻ്റെ പ്രത്യുത്പന്ന മതിത്വവും യോഗ്യതയുമായി മാറുന്നു എന്നതാണ്
ഇവിടുത്തെ യഥാർത്ഥ ഹാസ്യം.
ഉടുമുണ്ടില്ലാതെ ഉടമയുടെ
മുന്നിൽ പ്രത്യക്ഷപ്പെടാൻ നാണക്കേട് തോന്നാത്ത, സ്ഥാനലബ്ധിക്കായി ഏതു അപകടത്തെയും
നേരിടാൻ തയ്യാറാവുന്ന മാധ്യമപ്രവർത്തകനെ കൊതിയൻ എന്ന വിശേഷണവും യോഗ്യതയും നൽകുന്ന
പത്ര ഉടമകൾക്കു നേരെയാണ് യഥാർത്ഥ വിമർശനം.ചുരുക്കത്തിൽ നമ്മുടെ ഫോക്കസ് വെങ്കിടേശ
അയ്യങ്കാറിൽ നിന്നു പോകരുത്; അത് പുണ്യതീർത്ഥ
സ്വാമികളിലേക്കു കൂടി ചെന്നെത്തണം എന്നു സാരം.
10 ാo ക്ലാസ്സ് കേരള
പാഠാവലിയിലെ റസിഡന്റ് എഡിറ്റർ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM
Asha V T, HST Malayalam,GHSS,Anchal East ,Kollam
നോട്സ് - HSS LIVE.GURU Blog
Sumesh K M , HST Malayalam ,RGMHSS Mokeri, Kannur
ഒരിടവേളയ്ക്കു ശേഷം പുതിയ
പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനക്കുറിപ്പുകൾ ഇന്ന് മുതൽ പോസ്റ്റ് ചെയ്തു
തുടങ്ങുകയാണ്. ഈ പഠനക്കുറിപ്പുകൾ തയ്യാറാക്കിയ പ്രഗത്ഭരായ അധ്യാപകസുഹൃത്തുക്കൾക്ക്
നന്ദി, നമോവാകം.....
10 ാo ക്ലാസ്സ് കേരള
പാഠാവലിയിലെ കഥകളതിമോഹനം എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
SURESH AREEKODE , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM
Asha V T, HST Malayalam,GHSS,Anchal East ,Kollam
P Arun Kumar HST Malayalam,SKMJHSS Kalpetta,Wayanad
👉കാസർകോട്, കണ്ണൂർ ജില്ലകളിലെ ചക്ലിയ വിഭാഗം ഉപയോഗിച്ചിരുന്ന ഭാഷയാണ് മാദിക ഭാഷ (Madhika language). ഇന്ന് ഈ ഭാഷ അറി യാവുന്നവരായി ശേഷിക്കുന്നത് രണ്ട് പേർ മാത്രം. കൂക്കാനത്തെ കെ.പി നാരായണനും, സഹോദരി രാജാറാണിയും. തുളുവും, തെലുഗും, തമിഴും, മലയാളവും കലർന്നതാണ് മാദിക ഭാഷ. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നിറഞ്ഞതാണ് ഇവരുടെ ജീവിതക്രമം.
ആന്ധ്രപ്രദേശിന്റെയും, കർണ്ണാടകയുടെയും അതിർത്തിയിലെ കുന്നും പുറങ്ങളിൽ താമസിച്ച് വന്നിരുന്ന
മാദികർ (ചക്ലിയർ) എന്ന പേരിൽ അറിയപ്പെടുന്ന ഗോത്ര വർഗം നൂറ്റാണ്ടുകൾക്ക് മുൻപ്
കേരളത്തിലെ മലബാർ ഭാഗത്തേയ്ക്ക് പാലായനം ചെയ്ത് കരിവെളളൂർ - കണ്ണൂർ ഭാഗങ്ങളിൽ
താമസമാക്കുകയായിരുന്നു.
ലിപിയില്ലാത്ത ഭാഷയാണ് കേരളത്തിൽ പിറന്ന മാദിഗ. പലായനം ചെയ്തു വന്ന
ഗോത്രജനത മലയാളവുമായി കൂട്ടിക്കെട്ടി സൃഷ്ടിച്ചതാണിത്. തെലുങ്ക്, തുളു, കന്നട,
മലയാളം എന്നിവയുടെ മിശ്രിതം. ഈ സങ്കരഭാഷ അറിയില്ലെങ്കിലും
കന്നടക്കാർക്കും മലയാളികൾക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കും, കന്നടയുടെ പഴയ രൂപമായ ഹവ്യക കന്നടയാണ് മാദിഗയെ പ്രധാനമായും സ്വാധീനിച്ചത്.
സവർണർ തീണ്ടാപ്പാടകലെ മാറ്റിനിർത്തിയ ഭൂതകാലത്തില്‍ നിന്നാണ് ഈ ഭാഷയുടെ തുടക്കം.
താമസിച്ചിരുന്ന കൂര പോലും ദൃഷ്ടിയിൽ പതിയരുത്. അതുകൊണ്ടാവണം ആ ശേഷിപ്പുകൾ പേറാൻ
പുതിയ തലമുറ തയ്യാറാകാത്തത്. ചത്ത കന്നുകാലികളെ തണ്ടിൽ കെട്ടി തൂക്കിയെടുത്തു
കൊണ്ടുവന്ന് തൊലിയുരിയും. ആ ഇറച്ചി ആഹാരമാക്കും. കാലികളുടെ തോലുകൊണ്ടു
ചെരിപ്പുണ്ടാക്കും. സവർണ വിഭാഗങ്ങളുടെ വിവാഹം, ചാവടിയന്തിരം
എന്നിവയുടെ ഭാഗമായി നടക്കുന്ന സദ്യയിൽ പങ്കെടുക്കാൻ അവകാശമില്ലാതിരുന്ന കെട്ട കാലം
ഇവർക്ക് നീറുന്ന ഓർമയാണ്.
അഞ്ചാം വയസിൽ കല്യാണം പറഞ്ഞു വെക്കും. ചെക്കനും കുടുംബത്തിനും പെണ്ണിനെ
ഇഷ്ടപ്പെട്ടാൽ അവിടെ നിന്നും ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കാതെ പോയാൽ പെണ്ണിനെ
ഇഷ്ടപ്പെട്ടില്ല എന്നാണ് അർഥം. ഇഷ്ടപ്പെട്ടാൽ പിന്നെ ആ പെൺകുട്ടിയെ വേറെ ആരും
കല്യാണം കഴിക്കില്ല. ഇതിനിടയിൽ വരൻ മരിച്ചാൽ അവൾ കന്യകയായി തുടരും. ജനനം മുതല്‍
മരണം വരെയുള്ള കാലത്ത് അനുഭവിച്ച് തീർക്കാൻ ഈ സമുദായത്തിനുണ്ടായിരുന്നത് ഇനിയും
കാലം മായ്‌ച്ചുകളയാത്ത ആചാരങ്ങളാണ്.
അവർ പ്രത്യേക കോളനികളായി താമസിച്ചിരുന്നത് കൊണ്ട് മാത്രം അവശേഷിച്ച
ഭാഷയാണ് അത്. ഇപ്പോൾ കോളനികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലെ കുട്ടികൾ
ആരും തന്നെ മലയാളമല്ലാതെ മറ്റു ഭാഷ സംസാരിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം
പോലും നേടാത്ത ആളാണ് കെ പി നാരായണൻ എന്ന് പറയുന്ന വ്യക്തി. ചുണ്ണാമ്പ് ഉണ്ടാക്കി
വിൽക്കലാണ് ഇദ്ദേഹത്തിന്റെ ജോലി.
കെ.പി.നാരായണന് ഇപ്പോൾ
വയസ് 87. കൂടെ മിണ്ടാനും പറയാനും
സ്വന്തം ഭാഷ അറിയുന്ന ഒരാൾ സഹോദരന്റെ മകൾ 68 കാരി രാജപു ത്രി. ''നാമികീ മാത്ര
ഹോതിദന്തി"" ഇപ്പോൾ ആരും നമ്മുടെ ഭാഷ പറയുന്നില്ല. വിഷമത്തോടെ നാരായണൻ
പറഞ്ഞു. സ്വന്തം മകളെപ്പോലെയാണ് നാരായണന് രാജപുത്രി. മാതാവിനെപ്പോലെയാണ് മാദിഗ
ഭാഷ. നാരായണനും, രാജപുത്രിയുമല്ലാതെ മറ്റാരുമില്ല ഈ ഭാഷ
അറിയാവുന്നവരായി. ഇവരോടൊപ്പം ഈ ഭാഷയും ഇല്ലാതാവും. ഈ സമുദായത്തിൽ
അവശേഷിക്കുന്നവരെല്ലാം പൂർണമായി മലയാളികളായി.
നാരായണൻ എപ്പോഴും
രാജപുത്രിയോട് മാദിഗ ഭാഷയിൽ സംസാരിക്കും. മറുപടി മലയാളത്തിലായാൽ നാരായണന് ദേഷ്യം
വരും. കലഹത്തിനൊടുവിൽ അച്ഛനും മകളും വീണ്ടും മാതൃ ഭാഷയിലൂടെ സ്‌നേഹം കൈമാറും.
മണ്ണിന്റെ അമ്ലാംശം അകറ്റുന്നതിനുള്ള കുമ്മായം തലച്ചുമടായി കൊണ്ടുനടന്ന് വിറ്റാണ്
നാരായണൻ ജീവിക്കുന്നത്. തിരുവെങ്കിട്ടാരമണയുടെയും, മാരിയമ്മയുടെയും
ഭക്തരാണ് ഇവർ. ക്ഷേത്രോത്സവത്തിന് മരിച്ചുപോയവരുടെ ആത്മാക്കൾ ഒരാളിൽ ആവേശിച്ച്
മാദിഗ ഭാഷയിൽ സംസാരിക്കുന്ന ആചാരമുണ്ടായിരുന്നു.പണ്ട് മാദിഗയിലാണ് പലരും
മിണ്ടിയിരുന്നത്. അയിത്തക്കാരായതിനാൽ അവരോട് മറ്റുള്ളോരൊന്നും മിണ്ടൂല. പിന്നീട്
നാട്ടുകാരുമായി ഇടപെട്ട് ഈ ഭാഷയിലെ വാക്കുകളെല്ലാം മറന്നുപോയി. പുതിയ തലമുറ അവരുടെ
ഭാഷകൊണ്ട് തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
ഉത്തരകേരളത്തില്‍ കുമ്പളയും,
കാഞ്ഞങ്ങാ , കാസർകോടും കരിവെള്ളൂരും ചെറുവത്തൂ
രും വരെ മാദിക ഭാഷയുടെ വേരുകളുണ്ടായിരു ന്നു. പക്ഷേ നാരായണനും സഹോദരി രാജാ റാണിയും
പറഞ്ഞ് അവസാനിപ്പിക്കുന്നതോടെ മാദിക ഭാഷ വിസ്‌മൃതിയിലേക്ക് മറയും. ഒരു ഭാഷ കൂടി
മരിക്കുന്നു.
ഇങ്ങനെ ധാരാളം ഭാഷകൾ മനുഷ്യരോടൊപ്പം മണ്ണടിഞ്ഞിട്ടുണ്ട് .കഴിഞ്ഞ വർഷം മരണപ്പെട്ട ക്രിസ്റ്റീന
കാൽഡറോൺ എന്ന മുത്തശ്ശിയോടെ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ യാഗൻ ഗോത്ര
ഭാഷയാണ് ലോകത്ത് നിന്ന് ഇല്ലാതായത് .
10 ാം ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ എന്റെ ഭാഷ ചോദ്യോത്തരങ്ങൾ - തന്മ, മലയാളം അധ്യാപകക്കൂട്...