1950 ൽ ശാരദാ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച ആശാൻ സ്മാരക ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കേസരി ബാലകൃഷ്ണ പിള്ളയുടെ ചണ്ഡാലഭിക്ഷുകിയെക്കുറിച്ചുള്ള ലേഖനം
Thursday, June 6, 2024
'ചണ്ഡാലഭിക്ഷുകി'യെ വിഗ്രഹിക്കുവതെങ്ങനെ?_അജു കെ. നാരായണൻ
കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമായ
"ചണ്ഡാലഭിക്ഷുകി'ക്ക് നൂറ് വയസ്സായിരിക്കുന്നു.
കേരളത്തിലെ ഗ്രന്ഥ / വായനശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റു സാംസ്‌കാരികസമിതികളും
ഈ കൃതിയെക്കുറിച്ച് ചർച്ച നടത്തിവരികയാണ്. കേരളചരിത്രത്തോടും സമകാലിക സന്ദർഭത്തോടും
ചേർത്തുവെച്ച് ഒരു കാവ്യവും
കവിയും വീണ്ടും ചർച്ച ചെയ്യപ്പെടുന്നുവെന്നത് സാർത്ഥകവൃത്തിയാകുന്നു.
ചണ്ഡാലഭിക്ഷുകി എന്ന കാവ്യവിഗ്രഹം
മലയാളകവിതയിൽ കാല്പനികവസന്തത്തിനു
തുടക്കം കുറിച്ച കവികളിൽ ഒരാളായ കുമാരനാശാന്റെ രചനകൾ കേരള സമൂഹത്തിൽ വിവിധ
പരിവർത്തനങ്ങൾ വരുത്താൻ സഹായകരമായിട്ടുണ്ട്. ബുദ്ധമതത്തിന്റെ ആശയാവലികളോട്
ആധമർണ്യം പുലർത്തിയ അദ്ദേഹം ബുദ്ധമതപശ്ചാത്തലത്തിൽ ഏതാനും കൃതികൾ രചിച്ചിട്ടുണ്ട് - ചണ്ഡാലഭിക്ഷുകി,
കരുണ എന്നിവ. ശ്രീബുദ്ധചരിതം എന്ന പേരിൽ "ലൈറ്റ്
ഓഫ് ഏഷ്യ' എന്ന ഇംഗ്ലീഷ് കാവ്യത്തിന്റെ പരിഭാഷയും ആശാൻ
നിർവഹിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളത്തിന്റെ സാമൂഹ്യാവസ്ഥയോടുള്ള സവിശേഷപ്രതികരണമാണ് "ചണ്ഡാലഭിക്ഷുകി' എന്ന കൃതി. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനും ശ്രീബുദ്ധൻ പരത്തിയ ജ്ഞാനപ്രകാശത്തിന്റെ സംക്ഷേപണത്തിനുമായാണ് ഇത്തരമൊരു രചനയ്ക്ക് ആശാൻ മുതിർന്നത്. 1922-ലാണ് അദ്ദേഹം "ദുരവസ്ഥ' രചിക്കുന്നത്. തുടർന്ന് ഇതേ വർഷംതന്നെ "ചണ്ഡാലഭിക്ഷുകി'യും എഴുതി പ്രസിദ്ധീകരിച്ചു. ദുരവസ്ഥയുടെ സഹോദരിയാണ് ചണ്ഡാലഭിക്ഷുകി എന്ന് ആമുഖത്തിൽ കവി സൂചിപ്പിക്കുന്നുണ്ട്.
എന്റെ ഭാഷ - പഠനക്കുറിപ്പുകൾ
10 ാം ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ എന്റെ ഭാഷ ചോദ്യോത്തരങ്ങൾ - തന്മ, മലയാളം അധ്യാപകക്കൂട്...
-
വൈലോപ്പിളളി ശ്രീധരമേനോൻ കാച്ചിക്കുറുക്കിയ കവിതകളിലൂടെ മലയാളിയുടെ മനസ്സിൽ കടന്നു കൂടിയ കവി. കാർഷിക വൃത്തിയെ കരളിൽ തുടിക്കുന്ന അഭിമാനമായി കണ...
-
10 ാ o ക്ലാസ്സ് കേരള പാഠാവലിയിലെ മുരിങ്ങാമരത്തോപ്പ് എന്ന പാഠത്തിന്റെ പ ഠനക്കുറിപ്പുകൾ തയ്യാറാക്കിയത്... നോട്സ് - HSS LIVE.GURU Bl...
-
10 ാ o ക്ലാസ്സ് കേരള പാഠാവലിയിലെ മണ്ണും മനുഷ്യനും എന്ന പാഠത്തിന്റെ പ ഠനക്കുറിപ്പുകൾ തയ്യാറാക്കിയത്... നോട്സ് - ആശ വി ടി Asha V T, H...