Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label Unit 1 പ്രവേശകം. Show all posts
Showing posts with label Unit 1 പ്രവേശകം. Show all posts

Monday, June 12, 2017

തെംസ് നദിയോട്

സുഗതകുമാരിയുടെ 'തെംസ് നദിയോട് ' എന്ന കവിതയ്ക്ക് സഹായകവിവരം:

1878-  തെംസിൽ പ്രിൻസ് ആലീസ് എന്ന ആവിക്കപ്പൽ മുങ്ങി. ആ അപകടത്തിൽ 700 ഓളം പേർ മരിച്ചു. പക്ഷേ, മുങ്ങിമരണം മാത്രമായിരുന്നില്ല അത്. മലിനജലം കുടിച്ചും തുടർന്ന് രോഗികളായും ജനം മരിച്ചു തീരുകയായിരുന്നു! ലണ്ടൻ നഗരത്തിന്റെ ആ ഏക കുടിവെള്ള സ്രോതസ്സ് ഓക്സിജനില്ലാത്തതായി. അതു രോഗങ്ങളും ദുർഗന്ധവും പരത്തി വൻ ഭീഷണിയായി. തുടർന്ന് നദി മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 10000 ത്തോളം മനുഷ്യർ, അതിലെ മീനുകൾ, മറ്റു ജീവികളും സസ്യങ്ങളും എല്ലാം നശിച്ചൊടുങ്ങി.
വിക്ടോറിയറാണിയുടെ ഭരണകാലം. ജനിക്കുന്ന കുഞ്ഞുങ്ങളിൽ പാതിയും 5 വയസ്സിനിടെ മരിച്ചുപോയി.അവിടത്തെ ആയുർദൈർഘ്യം 35 വയസ്സ്!

ഇന്ന് നഗരങ്ങളിലൂടൊഴുകുന്ന നദികളിൽ ഏറ്റവും ശുദ്ധം തെംസത്രേ! ആ ശുദ്ധീകരണത്തിനായി ജീവിതം സമർപ്പിച്ച ഒരു മഹാമനുഷ്യ സ്നേഹിയുണ്ട് - ജോസഫ് ബസാൽഗറ്റ് എന്ന സിവിൽ എൻജിനീയർ. ജനപങ്കാളിത്തത്തോടെ 'ബിഗ് തെംസ് ക്ലീൻ അപ് ' എന്നൊരു വൻ പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. മാലിന്യനിക്ഷേ പത്തിനെതിരേ ഭരണകൂടത്തെക്കൊണ്ട് കർശന നിയമങ്ങൾ പ്രായോഗികമാക്കി. നദിയുടെ ഇരുകരകളിലും മതിൽ കെട്ടി. നിരവധി കുഴലുകൾ സ്ഥാപിച്ചു. അങ്ങനെ ഒഴുക്കിനു ശക്തി വർധിപ്പിച്ചതിലൂടെ മാലിന്യങ്ങൾ ഒഴുകിപ്പോവാൻ തുടങ്ങി. ജലശുദ്ധീ കരണശാലകൾ പണിതു. ക്രമേണ ജലം ശുദ്ധമായി. 'സീവർമാൻ ഓഫ് ഇംഗ്ലണ്ട് ', സർ പദവികൾ അദ്ദേഹത്തെ തേടിവന്നു. ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷിച്ച മഹാനാണദ്ദേഹം. എണ്ണമറ്റ സസ്യജാലങ്ങളും 126 ഇനം മീനുകളും ഉല്ലസിക്കുന്ന, കരകളിൽ കിളികൾ വസിക്കുന്ന, സൗന്ദര്യവും ശുദ്ധിയുമുള്ള നദിയാണിന്ന് തെംസ്.
തെംസിന്റെ കറുപ്പാർന്ന നെഞ്ചിൽ രണ്ടുതുള്ളി കണ്ണീർ വീഴ്ത്തിയ മൂകാനുരാഗി എന്നു സുഗതകുമാരി നന്ദിയോടെ ഓർത്തത് ജോസഫ് ബസാൽഗറ്റ് എന്ന രക്ഷകനെയാവാം.

Credits : P Yahiya

Wednesday, June 7, 2017

കവികളുടെ ഭാഷ - സച്ചിദാനന്ദൻ

കാലാതീതം കാവ്യവിസ്മയം - എന്ന യൂണിറ്റിന് പ്രവേശകമായിക്കൊടുത്തിരിക്കുന്ന കവിതയുടെ പൂർണ്ണരൂപം
പ്രിയപ്പെട്ട ആന്ദ്രേ,
താങ്കൾ എന്റെ കവിത താങ്കളുടെ ഭാഷയിൽ വായിക്കുകയാണ്.
പക്ഷേ, അത് എന്റെ കവിതയാണെന്ന് എന്താണുറപ്പ്?
താങ്കളുടെ ഓർമ്മകൾ വേറെ, താങ്കളുടെ സംഗീതവും വേറെ .
നാം രണ്ടു ലോകങ്ങളിൽ ജീവിക്കുന്നവർ.
കേൾവിക്കാരുടെ ഈ കൈയടി എനിക്കോ താങ്കൾക്കോ?
താങ്കൾ പറയുന്നതെനിക്കു കേൾക്കാം.
കവികൾക്ക് ലോകമെമ്പാടും ഒരു ഭാഷയേയുള്ളൂ.
ഇലകൾക്കും തത്തകൾക്കും ഗൗളികൾക്കുമെന്ന പോലെ '
ഒരേ കുതിരപ്പുറത്ത് അവർ പറക്കുന്നു.
ഒരേ സ്വപ്നത്തിന്റെ അപ്പം പകുക്കുന്നു.
ഒരേ കോപ്പയിൽ നിന്ന് കയ്പു കുടിക്കുന്നു.
സ്വന്തം ജനതയെ സ്നേഹിക്കുക കൊണ്ട് അവർ എല്ലാ ജനതയേയും സ്നേഹിക്കുന്നു.
സ്വന്തം മണ്ണിൽ വേരാഴ്ത്തുക കൊണ്ട് എല്ലാ ആകാശത്തിലും പുഷ്പിക്കുന്നു.
ഒരു വേദത്തിലും ഉറച്ചു പോകാത്തതു കൊണ്ട് എല്ലാറ്റിന്റേയും നേരറിയുന്നു.
ഹേ കവേ! ,
ഈ ബാൾട്ടിക് കടലിലെ വെള്ളം തന്നെയാണ് അറബിക്കടലിലേയും വെള്ളം.
എന്റെ യൂറാൽമലയിലും താങ്കളുടെ സഹ്യനിലും ഒരേ മഞ്ഞ് ചേക്കേറുന്നു.
എന്റെ പൈൻ മരവും താങ്കളുടെ കരിമ്പനയും ഒരേ ചന്ദ്രനെ ജടയിലേറ്റുന്നു.
എന്റെ മൈനയാണ് താങ്കളുടെ ചുമലിൽ,
എന്റെ നക്ഷത്രമാണ് താങ്കളുടെ കണ്ണിൽ .
പ്രിയപ്പെട്ട ആന്ദ്രേ ,
താങ്കൾ താങ്കളുടെ കവിത
എന്റെ ഭാഷയിൽ വായിക്കുകയാണ്.
പക്ഷേ, അത് താങ്കളുടെ കവിത തന്നെയാണെന്ന് എന്താണുറപ്പ്?

                                          PDF DOWNLOAD

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...