സുഗതകുമാരിയുടെ 'തെംസ് നദിയോട് ' എന്ന കവിതയ്ക്ക് സഹായകവിവരം:
1878- തെംസിൽ പ്രിൻസ് ആലീസ് എന്ന ആവിക്കപ്പൽ മുങ്ങി. ആ അപകടത്തിൽ 700 ഓളം പേർ മരിച്ചു. പക്ഷേ, മുങ്ങിമരണം മാത്രമായിരുന്നില്ല അത്. മലിനജലം കുടിച്ചും തുടർന്ന് രോഗികളായും ജനം മരിച്ചു തീരുകയായിരുന്നു! ലണ്ടൻ നഗരത്തിന്റെ ആ ഏക കുടിവെള്ള സ്രോതസ്സ് ഓക്സിജനില്ലാത്തതായി. അതു രോഗങ്ങളും ദുർഗന്ധവും പരത്തി വൻ ഭീഷണിയായി. തുടർന്ന് നദി മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 10000 ത്തോളം മനുഷ്യർ, അതിലെ മീനുകൾ, മറ്റു ജീവികളും സസ്യങ്ങളും എല്ലാം നശിച്ചൊടുങ്ങി.
വിക്ടോറിയറാണിയുടെ ഭരണകാലം. ജനിക്കുന്ന കുഞ്ഞുങ്ങളിൽ പാതിയും 5 വയസ്സിനിടെ മരിച്ചുപോയി.അവിടത്തെ ആയുർദൈർഘ്യം 35 വയസ്സ്!
ഇന്ന് നഗരങ്ങളിലൂടൊഴുകുന്ന നദികളിൽ ഏറ്റവും ശുദ്ധം തെംസത്രേ! ആ ശുദ്ധീകരണത്തിനായി ജീവിതം സമർപ്പിച്ച ഒരു മഹാമനുഷ്യ സ്നേഹിയുണ്ട് - ജോസഫ് ബസാൽഗറ്റ് എന്ന സിവിൽ എൻജിനീയർ. ജനപങ്കാളിത്തത്തോടെ 'ബിഗ് തെംസ് ക്ലീൻ അപ് ' എന്നൊരു വൻ പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. മാലിന്യനിക്ഷേ പത്തിനെതിരേ ഭരണകൂടത്തെക്കൊണ്ട് കർശന നിയമങ്ങൾ പ്രായോഗികമാക്കി. നദിയുടെ ഇരുകരകളിലും മതിൽ കെട്ടി. നിരവധി കുഴലുകൾ സ്ഥാപിച്ചു. അങ്ങനെ ഒഴുക്കിനു ശക്തി വർധിപ്പിച്ചതിലൂടെ മാലിന്യങ്ങൾ ഒഴുകിപ്പോവാൻ തുടങ്ങി. ജലശുദ്ധീ കരണശാലകൾ പണിതു. ക്രമേണ ജലം ശുദ്ധമായി. 'സീവർമാൻ ഓഫ് ഇംഗ്ലണ്ട് ', സർ പദവികൾ അദ്ദേഹത്തെ തേടിവന്നു. ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷിച്ച മഹാനാണദ്ദേഹം. എണ്ണമറ്റ സസ്യജാലങ്ങളും 126 ഇനം മീനുകളും ഉല്ലസിക്കുന്ന, കരകളിൽ കിളികൾ വസിക്കുന്ന, സൗന്ദര്യവും ശുദ്ധിയുമുള്ള നദിയാണിന്ന് തെംസ്.
തെംസിന്റെ കറുപ്പാർന്ന നെഞ്ചിൽ രണ്ടുതുള്ളി കണ്ണീർ വീഴ്ത്തിയ മൂകാനുരാഗി എന്നു സുഗതകുമാരി നന്ദിയോടെ ഓർത്തത് ജോസഫ് ബസാൽഗറ്റ് എന്ന രക്ഷകനെയാവാം.
Credits : P Yahiya
No comments:
Post a Comment