Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, June 18, 2017

അമ്മമ്മ കഥാപാത്രനിരൂപണം

  അമ്മമ്മ ' എന്ന കഥ അടിസ്ഥാനമാക്കി ഒരു കുറിപ്പ്

മലയാളം ക്ളാസുകളിലൊക്കെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ്` കഥാപാത്രനിരൂപണം . കഥ / കവിത / നോവൽഭാഗം എന്നിവിടങ്ങളിലൊക്കെ കഥാപാത്രങ്ങളെ ക്കുറിച്ച് വിശദമായി പഠിക്കുന്നതിലൂടെ ആസ്വാദനത്തിന്റെ ഉയർന്ന മേഖലകളിലേക്ക് കുട്ടിക്ക് കടന്നു ചെല്ലാൻ കഴിയുന്നു. അത് സാധ്യമാക്കലാണ്` അദ്ധ്യാപകൻ നിർവഹിക്കുന്നത് . പി. സുരേന്ദ്രന്റെ 'അമ്മമ്മ' എന്ന മനോഹരമായ കഥയിലെ അമ്മമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് ആവട്ടെ ഇപ്രാവശ്യം
            കഥാപാത്രനിരൂപണം എന്നത് കഥാപാത്രസ്വഭാവം മനസ്സിലാക്കലാണല്ലോ. കഥാപാത്രം ഒരു വ്യക്തിയാണ്`. അതുകൊണ്ട് ബാഹ്യമായും ആന്തരികമായും സ്വഭവങ്ങളുണ്ട്. വ്യക്തിയുടെ ബാഹ്യവും ആന്തരികവും ആയ സ്വഭാവങ്ങൾ മിക്കവാറും പരസ്പരം പൂരിപ്പിക്കുന്നതായിരിക്കും. എന്നാൽ ചിലപ്പോൾ പൂരകമെന്നതിനേക്കാൾ വിരുദ്ധമായും വരാം. നമുക്കു ചുറ്റുമുള്ള ആളുകളെത്തന്നെ നോക്കൂ. നല്ല വേഷഭൂഷാദികൾ ഒക്കെ ആണെങ്കിലും സ്വഭാവം , ചിന്തകൾ, പെരുമാറ്റം ഒക്കെ മോശമായ ആളുകൾ ഇല്ലേ? തിരിച്ചും. അപ്പോൾ സ്വഭാവം മനസ്സിലാക്കുക എന്നാൽ ഈ രണ്ടും [ ബാഹ്യവും ആന്തരികവും ] പരിശോധിക്കണം . സാധാരണജീവിതത്തിൽ മനുഷ്യരുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാവും. ഇന്നു കണ്ട സ്വഭാവമാവില്ല നാളെ. എന്നാൽ പലർക്കും ഈ മാറ്റം ഉണ്ടാവില്ല. കഴിഞ്ഞകൊല്ലം , അല്ലെങ്കിൽ പത്തുകൊല്ലം മുൻപ് കണ്ട അതേ സ്വഭാവം തന്നെയായിരിക്കും ഇപ്പൊഴും. സ്വഭാവമാറ്റത്തിന്ന് / മാറ്റമില്ലാതിരിക്കുന്നതിന്ന് പിന്നിൽ പല കാരണങ്ങളുമുണ്ടാവും. കാരണങ്ങൾ ജീവിതാനുഭവങ്ങളായിരിക്കുകയും ചെയ്യും.
കഥകളിൽ ആവിഷ്കരിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവം മാറുന്നില്ല. കഥ ജീവിതത്തിന്റെ ഒരു സന്ദർഭത്തെ / ഒരു നിമിഷത്തെയാണല്ലോ ആവിഷകരിക്കുന്നത്. അത് കഥാകൃത്ത് എഴുതിവെക്കുകയാണ്`. എഴുതിവെച്ചത് മാറില്ല. ജീവിതത്തെയാണ്` എഴുതിവെക്കുന്നത്. അതു പിന്തുടരുമ്പോഴാണ്` നമുക്ക് കഥാപാത്രത്തെ മനസ്സിലാകുന്നത്. കഥാപാത്രത്തെക്കുറിച്ച് എഴുത്തുകാരൻ നൽകുന്ന സൂചനകളിലൂടെയാണ്` നമുക്ക് കഥാപാത്രത്തെക്കുറിച്ച് അറിയാറാവുന്നത്. അതും സാധാരണ സംഗതികളിലല്ല. സവിശേഷ സൂചനകളിലൂടെ.ഈ കഥയിൽ അമ്മമ്മയെക്കുറിച്ച് പറയുന്നതെന്തെല്ലാമെന്ന് നോക്കൂ. അതിലൂടെ ആ കഥാപാത്രത്തെ നമുക്ക് മനസ്സിലാക്കാം .
സൂചനകൾ :
നമ്പ്ര`
സൂചന
കണ്ടെത്താവുന്ന സ്വഭാവ സവിശേഷത
1
സ്കൂൾ തുറന്നപ്പോൾ മൂന്നാമത്തെ പേരക്കുട്ടിയേയും സ്കൂളിൽ ചേർക്കാൻ ആ അമ്മമ്മ വന്നിരുന്നു
സ്കൂൾ പഠിപ്പിന്റെ പ്രാധാന്യം അറിയുന്നവൾ . താഴെ 16 -ം പ്രസ്താവനയിൽ ഇത് ഉറപ്പിക്കുന്നുമുണ്ട് . മൂന്നു പേരക്കുട്ടികളുടെ പൂർണ്ണ ഉത്തരവാദിത്തം വഹിക്കുന്നവളാണ്` അമ്മമ്മ
2
മൂത്ത രണ്ടുപേരേയും ഇതേ പ്രായത്തിൽത്തന്നെയാണ്` ആ സ്കൂളിലേക്ക് അമ്മമ്മ കൊണ്ടുവന്നത്
മൂന്നു കുട്ടികളോടും ഒരേപോലെ വാൽസല്യം ഉള്ളവളാണ്` അമ്മമ്മ. ' ഇതേ പ്രായത്തിൽ ' എന്നെഴുതിയത് വേണ്ട സമയത്ത് വേണ്ടതുപോലെ കാര്യങ്ങൾ നിർവഹിക്കുന്നു എന്നും അത് എക്കാലവും ഒരേപോലെ നിർവഹിക്കുന്നവളാണ്` ഇവർ എന്നും മനസ്സിലാകും.
3
ഇനി ആ അമ്മമ്മ തന്റെ വീട്ടിൽ ഒറ്റക്കാണ്` .
ഏകാകിയായിത്തീരുന്ന അമ്മമ്മ. അതുവരെ കുട്ടികളോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞവൾ. ജീവിതപ്രയാസങ്ങളിൽ മുഴുകുമ്പോഴും കുട്ടികളിൽ ആശ്വാസം - സന്തോഷം കാണുന്ന അമ്മമ്മ
4
നാലുവർഷം മുൻപ് മൂത്ത കുട്ടിയെ സ്കൂളിൽ വിടാൻ വന്നപ്പോഴാണ്` അമ്മമ്മയെ ആദ്യം കാണുന്നത്
ജീവിതത്തിലെ കൃത്യനിഷ്ഠ. കർത്തവ്യബോധം. വിദ്യാഭ്യാസം ലഭിക്കണം കുട്ടികൾക്ക് എന്ന ബോധം പണ്ടേ ഉള്ളവൾ
5
അമ്മമ്മയുടെ കണ്ണു നിറഞ്ഞു
കുട്ടികളോടുള്ള സ്നേഹം. അവർ പിരിയുമ്പോഴുള്ള സങ്കടം. എന്നാലും വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണ്` എന്ന യാഥാർഥ്യബോധം
6
തേവി വറ്റിപ്പോയ കിണർ. എന്നാലും പൊടിയുന്നുണ്ട് തെളിനീര്`
സഹിച്ച ദുഖങ്ങൾ. എന്നാലും ഉള്ളിൽ കിനിയുന്ന സ്നേഹം - വറ്റാത്ത ഉറവപോലെ സ്നേഹം ഉള്ളവൾ
7
അവനെ സ്കൂളിലും ഹോസ്റ്റലിലും ചേർത്ത് മടങ്ങിപ്പോകുമ്പോൾ അമ്മമ്മ ഏങ്ങിക്കരഞ്ഞു
കുട്ടികളോടുള്ള സ്നേഹം. അവർ പിരിയുമ്പോഴുള്ള സങ്കടം. എന്നാലും വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണ്` എന്ന യാഥാർഥ്യബോധം
8
വിധവയാണ്` ആ അമ്മമ്മ
ജീവിത സുഖങ്ങൾ ലഭിക്കാതെ പോയവൾ. എന്നിട്ടും സ്നേഹം ഉള്ളവൾ.
9
... അമ്മമ്മയുടെ കണ്ണീര്` തിളങ്ങുന്ന ഒരു സൂചിയായി മാറിയതും ....
ദുഖത്തിന്റെ തീവ്രത . അത് എഴുത്തുകാരന്റേയും വായനക്കാരന്റേയും ഉള്ളിൽ തട്ടും വിധം തീവ്രമായ ദുഖം സഹിക്കുന്നവൾ
10
പകരം അമ്മമ്മ പണിയെടുക്കാൻ പോയി .....
മകളോട് അത്യധികം വാത്സല്യം ഉള്ളവൾ. ആ സ്നേഹം പേരക്കുട്ടികളിളേക്ക് നിറയുന്നു. സ്വന്തം സുഖം നോക്കാതെ കുട്ടികളുടെ സുഖം ശ്രദ്ധിക്കുന്നവൾ. അതിനു വേണ്ടി ജീവിക്കുന്നവൾ
11
കരയാത്ത ഒറ്റ ദിവസം പോലും പിന്നെ അമ്മമ്മയുടെ ജീവിതത്തിലുണ്ടായിട്ടില്ല
നിത്യദുഖം അനുഭവിക്കുന്ന അമ്മമ്മ. എന്നിട്ടും കുട്ടികളെ നന്നായി വളർത്തുകയും സ്നേഹിക്കുകയും ചെയ്യുന്ന അമ്മമ്മ
12
ഹോസ്റ്റലിലുള്ള കുട്ടിയെ ഇടക്കിടയ്ക്ക് വന്നു കാണും അമ്മമ്മ [ 2 പ്രാവശ്യം ഈ വാക്യം ചെറിയ മാറ്റത്തോടെ ആവർത്തിക്കുന്നുണ്ട് ]
കുട്ടികളോടുള്ള സ്നേഹം. എന്നാൽ ആ സ്നേഹം അവരുടെ പഠിത്തത്തിന്ന് തടസ്സമാവരുതെന്ന് കരുതുന്ന അമ്മമ്മ. താൻ ബുദ്ധിമുട്ടിയാലും കുട്ടികൾ ബുദ്ധിമുട്ടരുതെന്ന് കരുതുന്നവൾ
13
.... തുണിസ്സഞ്ചിയിൽ നിന്ന് പിഞ്ഞിക്കീറിയ പേഴ്സ് പുറത്തെടുത്ത് അമ്മമ്മ പരുങ്ങുന്നത് ....
കുട്ടികൾക്ക് ധാരാളം കൊടുക്കണമെന്നുണ്ട്. എന്നാൽ അതിനുമാത്രം പേഴ്‌‌സില്ല്ലതാനും. അതില്ലെന്ന് കുട്ടികളെ അറിയിക്കാനും വയ്യ. സ്നേഹം കൊണ്ട്.
14
മൂന്നുകുട്ടികളേയും ഹോസ്റ്റലിൽ കൊണ്ടുവന്നു വിട്ടതോടെ അമ്മമ്മ വല്ലാതായിട്ടുണ്ട്
ഒറ്റപ്പെട്ടവൾ . എന്നിട്ടും കുട്ടികൾക്കുവേണ്ടി ജീവിക്കുന്നവൾ
15
നഗ്നമായ കാത് ... നിറം മങ്ങിയ സാരി ... ചെരിപ്പില്ല ... വിണ്ടുപൊട്ടിയ പാദങ്ങൾ
അമ്മമ്മയുടെ രൂപം വിവരിക്കുന്നു. അവരുടെ ദുഖങ്ങളും പ്രയാസങ്ങളും അതിലൂടെ കാണിക്കുന്നു കഥാകൃത്ത്
16
മൂന്നു മക്കളേയും സ്റ്റാഫ് റൂമിൽ കൊണ്ടുവന്ന് അവരുടെ അദ്ധ്യാപകരെ കാണും അമ്മമ്മ
മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ശ്രദ്ധയുള്ളവൾ. അദ്ധ്യാപകരിലും സ്കൂളിലും വിശ്വസിക്കുന്നവൾ. അദ്ധ്യാപകർ കുട്ടികളെ നന്നായി നോക്കും എന്നു വിശ്വസിക്കുന്ന രക്ഷാകർത്താവ് അമ്മമ്മ.
17
ചായക്കടയിലേക്ക് അവരെ കൊണ്ടുപോകും അമ്മമ്മ
കുട്ടികളുടെ സന്തോഷത്തിൽ സന്തോഷിക്കുന്നവൾ.
ഈ പതിനേഴും കഥാകാരൻ അമ്മമ്മയെ കുറിച്ച് നടത്തുന്ന പ്രസ്താവനകളോ എഴുതുന്ന സൂചനകളോ ആണ്` . ഇതൊടൊപ്പം ഈ സൂചനകളെ / പ്രസ്താവനകളെ ക്കുറിച്ചുള്ള കഥാകാരന്റെ ചിന്തകളുണ്ട്. നോക്കൂ
 
മൂന്നുകുട്ടികളേയും ഹോസ്റ്റലിൽ കൊണ്ടുവന്നു വിട്ടതോടെ അമ്മമ്മ വല്ലാതായിട്ടുണ്ട്
 

ഈ പ്രസ്താവനക്കു ശേഷം കഥാകൃത്ത് ഇതുമായി ബന്ധപ്പെട്ട തന്റെ ചില ചിന്തകൾ പങ്കുവെക്കുകയാണ്`. 
 

മക്കളുടെ ചൂടില്ലാത്ത വീട്ടിൽ ............................................................ മാത്രമാണ്` അവരെ ഹോസ്റ്റലിൽ വിട്ടത് . എന്നുവരെയുള്ള ഭാഗം .

കഥാപാത്രത്തിന്റെ പ്രവൃത്തികൾ കഥാകാരൻ കാണുന്നു. തുടർന്നത് വിശദീകരിക്കുന്നു. അത്രയുമായാൽ കഥയായി. അതാണ്` കഥ . നല്ല കഥ.
സ്വഭാവം എന്ത്?
ഒരു കഥാപാത്രത്തെ [ വ്യക്തിയെ] മനസ്സിലാക്കുന്നത് / അവരുടെ സ്വഭാവം മനസ്സിലാക്കുന്നത് പ്രധാനമായും അവരുടെ പ്രവൃത്തികളെ പരിശോധിച്ചാണല്ലോ. അമ്മ കുഞ്ഞിനെ ഉമ്മ വെക്കുന്നത് - പ്രവൃത്തി - കാണുന്ന നമുക്ക് അമ്മക്ക് കുഞ്ഞിനെ ഇഷ്ടമാണെന്ന് മനസ്സിലാവും. കുഞ്ഞിനെ ഇഷ്ടപ്പെടുന്ന അമ്മ - സ്വഭാവം മനസ്സിലാവും. ഇതു തന്നെയാണ്` കഥയിലേയും കഥാപാത്ര സ്വഭാവം മനസ്സിലാക്കാനുള്ള വഴി
 
മറ്റൊരു വഴി ആ കഥാപാത്രത്തെ - വ്യക്തി യെ കുറിച്ച് കഥാകാരൻ നേരിട്ട് പറയുന്ന സംഗതികളാണ്`. ' അവർ [ വ്യക്തി] നന്നായി ചിന്തിക്കുന്നവളാണ്`' എന്നമട്ടിൽ കഥാകാരൻ നേരിട്ടെഴുതിയിരിക്കും സ്വഭവം . എന്നാൽ അത് ശരിയായ സ്വഭാവസർട്ടിഫിക്കറ്റാണെന്ന് തെളിയാൻ [ കഥയിൽ] അവരുടെ പ്രവൃത്തികൾ ഓരോന്നും നന്നായി ചിന്തിച്ച് എടുത്തിട്ടുള്ളവയാണെന്ന് കാണുകയും വേണം. വെറുതെ പറഞ്ഞാൽ പോര. പ്രവൃത്തിയിൽ കാണണം എന്നർഥം
Credits: http://sujanika.blogspot.in/2015/11/ 


                                          PDF DOWNLOAD

9 comments:

  1. വളരെ പ്രയോജനപ്രദം

    ReplyDelete
  2. Not working the links
    Pls check

    ReplyDelete
  3. Thanku fot whomsoever have done this.... Very useful ❤

    ReplyDelete
  4. ശുഭപ്രതീക്ഷയാണ് അമ്മമ്മയുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് " - ഈ അഭിപ്രായം പാഠ സന്ദർഭവുമായി ബന്ധപ്പെടുത്തി വിലയിരുത്തുക

    ReplyDelete