സുഹൃത്തുക്കളേ, ഇന്ന് മലയാള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യാസ്വാദകര്‍ക്കും ഏറെ പ്രയോജനപ്രദമാകുന്ന ഒരു കൂട്ടായ്മയെയും അവരുടെ ബ്ലോഗിനെയും പരിചയപ്പെടുത്താം
പാലക്കാട് ജില്ലയിലെ കാറല്‍മണ്ണ സ്വദേശിയും ഒറ്റപ്പാലത്തിനടുത്ത് വാണിയംകുളം TRKHSS ന്റെ പ്രിന്‍സിപ്പലുമായ ശ്രീ രാജീവ് കാറല്‍മണ്ണ അഡ്‍മിനായ കാവ്യാലാപനം എന്ന വാട്സപ്പ് ഗ്രൂപ്പും ശ്രീ ജയന്‍ തൃപ്പൂണിത്തറ നേതൃത്വം നല്‍കുന്ന കാവ്യാലാപനം ബ്ലോഗുമാണ് അവ.
കവി ശ്രീ.മധുസൂദനൻ നായർ, ശ്രീ.എം.ബി.രാജേഷ്, ശ്രീ.ടി.ആർ.അജയൻ, ശ്രീ.രാധാകൃഷ്ണൻ നായർ, ശ്രീ.കരിവള്ളൂർ മുരളി, ശ്രീ ബാബു മണ്ടൂര്‍ ശ്രീ.വി.ടി.മുരളി,പ്രഭാവര്‍മ്മ തുടങ്ങിയ പ്രശസ്തവ്യക്തികൾ, ശിവശങ്കരൻ മാഷ്, ആര്യൻ കണ്ണനൂര്‍,സരസമ്മ ടീച്ചർ,പി വി കൃഷ്ണന്‍കുറൂര്‍,ലക്ഷിമിദാസ്, ശ്രീകാന്ത് എന്‍ നമ്പൂതിരി, മനോജ് പുളിമാത്ത്,അത്തിപ്പറ്റ രവി, ദാസ് എം ഡി,അനൂപ് ശിവശങ്കരന്‍,ഹരി പ്രദീപ്, ജയലക്ഷ്മി ആര്‍, തുടങ്ങിയ പ്രഗത്ഭരായ ആലാപകര്‍,ആര്യാംബിക, എസ് സതീദേവി തുടങ്ങിയ കവയിത്രികള്‍, അനേകം കാവ്യാസ്വാദകര്‍ എന്നിവരൊക്കെ ഈ സംരംഭത്തിന്റെ ഭാഗഭാക്കാകുന്നു.
കവിതയും സാഹിത്യവും പുതിയ തലമുറയ്ക്ക് അന്യമാകുന്നു എന്ന് വിലപിക്കാതെ അവരെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും അടുപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.
അഡ്‍മിന്റെ വാക്കുകളില്‍ നിന്ന്....
കവിതകളുടെ ചൊൽവഴികൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാനുള്ള ഒരു ദൗത്യം പ്രധാനമാണ്.. നമുക്കും ഒരു ചൊൽവഴി പാരമ്പര്യം ഉണ്ട്. സന്ധ്യാനാമങ്ങളായും കൂട്ടപ്പാട്ടുകളായും ഒപ്പം നടന്ന ഒന്ന് ..കാവ്യശകലങ്ങൾ പഴയ തലമുറക്കാരുടെ സംഭാഷണത്തിൽപ്പോലും കയറി വന്നിരുന്നു അത് അവരുടെ വാക്കുകൾക്ക് ആഴം കൂട്ടി...ധ്വനി ഭംഗിയും. പതിരില്ലാത്ത ചൊല്ലുകളായി അവ കേൾവിക്കാരുടെ മനസ്സിൽ വീണു മുളച്ചു...വാക്കിന്‍റെ നാനാർത്ഥധ്വനികളിൽ നിന്നും ഉയിർപ്പിച്ചെടുത്ത ഫലിതരാജികൾ ചിന്തകൾക്ക് ചിന്തേരായി .
എന്നാല്‍ "സംഭാഷണത്തിലെ കവിതയുടെ ജലവിതാനം താഴുകയാണോ എന്ന് "പുതുകാലത്തെക്കുറിച്ച് ശ്രീ.കൽപ്പറ്റ നാരായണൻ വ്യാകുലപ്പെടുന്നുണ്ട്...
പുതു തലമുറയുടെ സംഭാഷണ മികവിനേയും
ആത്മവിശ്വാസത്തേയും ഇത് പ്രതികൂലമായി ബാധിയ്ക്കുന്നു ണ്ടാവണം. കവിതകൾ
പ്രചരിപ്പിയ്ക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ മാറ്റിയെടുക്കാം.
മറ്റൊന്ന് മലയാള ഭാഷ തന്നെ.ഭാഷയുടെ അതിജീവനം
പരമ പ്രാധാന്യം അർഹിയ്ക്കുന്ന വിഷയമാണ് .ഉപയോഗിയ്ക്കും തോറും ഭാഷ
പ്രചരിയ്ക്കപ്പെടും.. അതിജീവന ശേഷി നേടും ..അതിനു സഹായിയ്ക്കുന്ന ഒന്നാണ്
കവിതയുടെ വിവിധ ചൊൽവഴികൾ..മലയാളം പഠിയ്ക്കാതെ വളരുന്ന കുട്ടികൾ ഒരുപക്ഷേ
അവർ കേൾക്കുന്ന കവിതകളിലൂടെ മലയാളത്തെ സ്വന്തം സംസ്കാരത്തെ അറിയാൻ
ശ്രമിയ്ക്കും...
കാവ്യാവതരണങ്ങൾക്ക് മറ്റൊരു
പ്രസക്തി കൂടെയുണ്ട്. .കവിത കേട്ടു തുടങ്ങുന്ന ഒരാൾ പതുക്കെപ്പതുക്കെ
വായനയിലേയ്ക്കും സാഹിത്യ ത്തിലേയ്ക്കും തിരിയാം. പ്രകൃതിയേയും ജീവിതത്തേയും
കുറിച്ചുള്ള ചില വെളിപാടുകളും ബോധ്യങ്ങളും അയാൾക്ക് മുന്നിൽ തെളിയാം.
അപ്പോൾ ഇത് ഒരു സാംസ്ക്കാരിക പ്രവർത്തനം കൂടിയായി മാറുന്നു. ഞാനുൾപ്പെടുന്ന
ഒരു തലമുറയുടെ കാവ്യാസ്വാദന താൽപ്പര്യങ്ങളെ പരിപോഷിപ്പിയ്ക്കുന്നതിൽ
,നമുക്കൊപ്പം മുന്നോട്ടു പോകാം...
പരമാവധി അധ്യാപകരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും സാഹിത്യാസ്വാദകരിലേക്കും ഈ സംരംഭത്തെ നമുക്ക് ഷെയര്‍ ചെയ്യാം....
കാവ്യാലാപനം എന്ന ബ്ലോഗിനെ ഇവിടെ പരിചയപ്പെടുത്തിയതില്‍ വളരെ സന്തോഷം. ഈ ബ്ലോഗിന്‍റെ വെബ് അഡ്രെസ്സില്‍ ഒരു തിരുത്തുണ്ട്. kavyalapanam.blogspot.com എന്നതാണ് ഈ ബ്ലോഗിന്‍റെ അഡ്രെസ്സ്. 6000 ല്‍ അധികം മലയാളകവിതകളുടെ ഒരു ആകരമാണ് ഇന്ന് കാവ്യാലാപനം ബ്ലോഗ്. സന്തോഷം പങ്കുവയ്ക്കുന്നു.
ReplyDelete