ആധുനികമനുഷ്യന്റെ അനുകരണഭ്രമവും ആർഭാടജീവിതത്തോടുള്ള ആർത്തിയും വ്യക്തമാക്കുന്ന ഷോർട്ട് ഫിലിം.
ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേക്ക് എന്ന പാഠഭാഗത്തിന്റെ പ്രവേശകമായി ഉപയോഗിക്കാം
ആധുനികമനുഷ്യന്റെ അനുകരണഭ്രമവും ആർഭാടജീവിതത്തോടുള്ള ആർത്തിയും വ്യക്തമാക്കുന്ന ഷോർട്ട് ഫിലിം.
ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേക്ക് എന്ന പാഠഭാഗത്തിന്റെ പ്രവേശകമായി ഉപയോഗിക്കാം
സക്കറിയ തിരക്കഥ എഴുതി ഷൈനി ജേക്കബ് ബഞ്ചമിൻ സംവിധാനം ചെയ്ത ചിത്രം. ഇന്‍ റിട്ടേണ്‍, ജസ്റ്റ് എ ബുക്ക്. പകരമൊരു പുസ്തകം മാത്രം.
ഫൊയദോര്‍ ദെസ്തയോവ്സ്കിയുടെയും അന്നയുടെയും ജീവിത പരിസരങ്ങള്‍ അന്വേഷിച്ചുള്ള പെരുമ്പടവം ശ്രീധരന്‍റെ യാത്രയാണ് ഈ ഹ്രസ്വചിത്രത്തിന്‍റെ ഇതിവൃത്തം. ഒരു സങ്കീര്‍ത്തനം പോലെ മനോഹരമായ ഒരു ദൃശ്യാനുഭവം.
സുഹൃത്തുക്കളേ,
നമ്മുടെ ബ്ലോഗിന്റെ, ഗൂഗിൾ ഡ്രൈവിൽ ഉള്ള ഫയലുകൾക്ക് ആക്സസ് റിക്വസ്റ്റ് ചെയ്തുകൊണ്ടുള്ള ധാരാളം മെയിലുകൾ രണ്ടുമൂന്നു ദിവസമായി വരുന്നുണ്ട്.ഗൂഗിളിന്റെ ഒരു പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് കാരണം മുമ്പ് ഷെയർ ചെയ്തിരുന്ന ലിങ്കുകൾ ഇപ്പോൾ Expire ചെയ്തിരിക്കുന്നത് കൊണ്ടാണ് നമ്മുടെ ബ്ലോഗിൽ ഉള്ള പല ലിങ്കുകളും ഓപ്പൺ ചെയ്യാൻ പറ്റാത്തത് .പ്രത്യേകിച്ച് pdf, mp3 ഫയലുകൾ.ബ്ലോഗ് മുഴുവൻ പരിശോധിച്ച് അവയ്ക്കൊക്കെ പുതിയ ലിങ്കുകൾ ക്രിയേറ്റ് ചെയ്തു ഷെയർ ചെയ്യുക എന്നത് വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്.അതേസമയം ബ്ലോഗിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു ഫയൽ പോലും ആർക്കും ലഭിക്കാതെ പോകരുത് എന്ന് ആഗ്രഹമുണ്ട്.അതുകൊണ്ട് എച്ച്എസ് മലയാളത്തിൻറെ രണ്ട് ഗൂഗിൾ ഡ്രൈവ് ഫോൾഡറുകളുടെ ലിങ്കുകൾ ചുവടെ ഷെയർ ചെയ്യാം എന്ന് വിചാരിക്കുന്നു. ഈ ഫോൾഡറുകളിൽ ഫയലുകൾ, പാഠങ്ങളുടെ പേരിൽ ഫോൾഡറുകൾ ആയി തിരിച്ചിട്ടില്ല.എങ്കിലും പരതി നോക്കിയാൽ നിങ്ങൾക്ക് ആവശ്യമുള്ളവ കിട്ടും.പരതുമ്പോൾ ഏതെങ്കിലും പേഴ്സണൽ ഫയലുകൾ ഇതിൽ പെട്ടു പോയതായി കണ്ടിട്ടുണ്ടെങ്കിൽ ഒന്ന് അറിയിക്കണേ .ഡിലീറ്റ് ചെയ്തോളാം.
ഏതായാലും ബ്ലോഗ് ഇപ്പോഴും ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. താഴെയുള്ള Comment Box കൂടെ ഇടയ്ക്ക് ഉപയോഗപ്പെടുത്തിയാൽ വളരെ സന്തോഷം.
സ്നേഹപൂർവം അഡ്‍മിൻസ്..
വിക്ടർ ഹ്യൂഗോയുടെ പ്രശസ്ത നോവൽ പാവങ്ങളുടെ സിനിമാരൂപത്തിന്റെ ഒരു ഭാഗം. പത്താം ക്ലാസ്സിലെ പാഠഭാഗം
നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു? - പ്രവേശക വിശകലനം
സുഗതകുമാരിയുടെ നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു എന്ന കവിതയാണ് പ്രവേശകം ആയി തന്നിരിക്കുന്നത്. തള്ളക്കിളി കുഞ്ഞുങ്ങൾക്ക് ഇരയുമായി തിടുക്കപ്പെട്ട് കൂട്ടിലേക്ക് വരികയായിരുന്നു. അവിടെ കണ്ട കാഴ്ച്ച അവളെ ആകെ തളർത്തി . നെഞ്ച് പിടഞ്ഞ് അവൾ അവിടെ ഉഴറിപ്പറന്നു. കിളി പറഞ്ഞ കാര്യം മനുഷ്യ ഭാഷയിലേക്ക് പരിവർത്തനം ചെയ്താൽ നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു എന്നാണ് എന്ന് കവയിത്രി സുഗതകുമാരി പറയുന്നു.കിളിയുട ലോകം അവളുടെ കൂടും കുഞ്ഞുങ്ങളുമാണ്. ഏതൊരു അമ്മയുടെയും ലോകമെന്നത് തന്റെ മക്കളാണ് . കിളിയുടെ നിസ്സഹായാവസ്ഥക്ക് കാരണം മനുഷ്യൻറെ പ്രവർത്തികൾ ആണ് . ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യരാശിയുടെ തന്നെ തകർച്ചക്ക് കാരണമാകുന്നു. അവളുടെ ചോദ്യം മനുഷ്യ സമൂഹത്തോടു മുഴുവനാണ്. കാരണം അവളുടെ ലോകം ഇല്ലാതാക്കിയത് മനുഷ്യരാണ്. എല്ലാവരുടെയും ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതി നൽകുന്നുണ്ട് .എന്നാൽ അവന്റെ അത്യാഗ്രഹത്തിനുള്ളത് ഈ പ്രകൃതിയിൽ ഇല്ല എന്ന് ഗാന്ധിജി പറയുകയുണ്ടായി. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ നേർചിത്രമാണ് സുഗതകുമാരി ടീച്ചർ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനുമില്ല. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാം ഉത്തരവാദിത്വമാണ്.
ഇതുവരെ കഴിഞ്ഞ 8,9,10 ക്ലാസ്സുകളിലെ Victers Firstbell 2.0 ക്ലാസ്സുകളുടെ വിശദാംശങ്ങളും Link ഉം അടങ്ങുന്ന Google Document.
It will be upadated daily, as far as possible.
Click Here....👇
കഥ - വായനയുടെ അത്ഭുതലോകം
രചന : വർഗ്ഗീസ് നർക്കിലക്കാട്, ഹെഡ് മാസ്റ്റർ,AUPS കുന്നുംകൈ
വായന: നീഹാര രാജ് , GHS ബാനം
സുഹൃത്തുക്കളേ,
Departmental Test കൾക്കായി തയ്യാറെടുക്കുന്നവർക്ക്
വേണ്ടതെല്ലാം വിരൽത്തുമ്പിൽ.....
SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മുകുളം മാതൃകാ ചോദ്യശേഖരം ഒറ്റ പി ഡി എഫ് ഫയലിൽ.
SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി തൃശ്ശൂർ ഡയറ്റ് തയ്യാറാക്കിയ നോട്സ് ഫോക്കസ് 2021 ഒറ്റ പി ഡി എഫ് ഫയലിൽ.
SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി SSK തയ്യാറാക്കിയ നോട്സ് ഒറ്റ പി ഡി എഫ് ഫയലിൽ.
ഈ വർഷത്തെ SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന മലയാളം അടിസ്ഥാന പാഠാവലിയുടെ ഫോക്കസ് ഏരിയ പാഠഭാഗങ്ങളുടെ നോട്സ് ഒറ്റ പി ഡി എഫ് ഫയലിൽ. ഈ നോട്സ് തയ്യാറാക്കിയ ശ്രീ. സുരേഷ് അരീക്കോടിനും ശ്രീനേഷ് പേരാമ്പ്രയ്ക്കും അഭിനന്ദനങ്ങളും ആദരവും അറിയിക്കുന്നു.
അടിസ്ഥാന പാഠാവലി - സുരേഷ് അരീക്കോട്
കേരള പാഠാവലി & അടിസ്ഥാന പാഠാവലി -ശ്രീനേഷ് പേരാമ്പ്ര
SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി തിരുവനന്തപുരംഡയറ്റ് തയ്യാറാക്കിയ നോട്സ് വിദ്യാജ്യോതി ഒറ്റ പി ഡി എഫ് ഫയലിൽ.
SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി ഇടുക്കി ഡയറ്റ് തയ്യാറാക്കിയ നോട്സ് ഒയാസിസ് ഒറ്റ പി ഡി എഫ് ഫയലിൽ.
SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി - വയനാട് ഡയറ്റ് തയ്യാറാക്കിയ നോട്സ് എക്സലൻസ് ഒറ്റ പി ഡി എഫ് ഫയലിൽ.
SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി ആലപ്പുഴ ഡയറ്റ് തയ്യാറാക്കിയ നോട്സ നിറകതിർ ഒറ്റ പി ഡി എഫ് ഫയലിൽ.
SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി കോട്ടയം ഡയറ്റ് തയ്യാറാക്കിയ നോട്സ് ജാഗ്രത ഒറ്റ പി ഡി എഫ് ഫയലിൽ.
SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി കണ്ണൂർ ഡയറ്റ് തയ്യാറാക്കിയ നോട്സ് STEPS ഒറ്റ പി ഡി എഫ് ഫയലിൽ.
ഈ വർഷത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന
ഫോക്കസ് ഏരിയ പാഠഭാഗങ്ങളുടെ നോട്സ് ഒറ്റ പി ഡി എഫ് ഫയലിൽ. ഈ നോട്സ് തയ്യാറാക്കിയ കൊല്ലം അഞ്ചൽ ഈസ്റ്റ് സ്കൂളിലെ ആഷ വി ടി ടീച്ചർക്ക് അഭിനന്ദനങ്ങളും ആദരവും അറിയിക്കുന്നു.
പ്രിയരേ,
HS Malayalam Resource Blog ലെ ചില ലിങ്കുകൾ പ്രവർത്തിക്കുന്നില്ലെന്നും അതുകൊണ്ട് പല പാഠങ്ങളുടെയും പോസ്റ്റുകൾ കണ്ടെത്താൻ കഴിയുന്നില്ലെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു. അതിന്റെ സാങ്കേതികപ്രശ്നമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.അത് പരിഹരിച്ചതായി സന്തോഷപൂർവം അറിയിക്കുന്നു.
Blog Address ൽ hsmalayalamresources.blogspot.in എന്ന് കൊടുത്ത ലിങ്കുകളിലാണ് പ്രശ്നമുണ്ടായിരുന്നത്. അതിന് പകരം hsmalayalamresources.blogspot.com എന്നു തന്നെ ഉപയോഗിക്കണം.
മുമ്പ് hsmalayalamresources.blogspot.in എന്ന ലിങ്ക് പല pdf file കളിലും കൊടുത്തിരുന്നു.പ്രസ്തുത ലിങ്കുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ഇത്തരത്തിൽ മാറ്റിക്കൊടുത്താൽ മതി.
Blog ലെ ഏതെങ്കിലും ലിങ്കുകൾ ഇനിയും പ്രവർത്തിക്കുന്നില്ലെങ്കിൽ ചൂണ്ടിക്കാണിച്ചാൽ ശരിയാക്കാം.