കെത്തളുവിന്റെ
കവി ശ്രീ.സുകുമാരൻ ചാലിഗദ്ധയുമായി കേരള കരിക്കുലം കമ്മറ്റി അംഗം ഡോ .എം പി വാസു മുടൂർ നടത്തിയ
അഭിമുഖം
Tuesday, December 23, 2025
സുകുമാരൻ ചാലിഗദ്ധയോടൊത്ത് ശ്രീ.എം പി വാസു
Monday, December 22, 2025
വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും - പഠനക്കുറിപ്പുകൾ
10 ാം ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും ആശയ വിശകലനം - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും നോട്സ് - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും ഓഡിയോ റിവ്യൂ - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും വീഡിയോ റിവ്യൂ - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
നരബലി പഠനക്കുറിപ്പുകൾ
10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ നരബലി എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
നരബലി നോട്സ് - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
നരബലി നോട്സ് - HSS LIVE.GURU Blog
Wednesday, November 12, 2025
SMILE SSLC Module 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത്
കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ ഡയറ്റും ചേർന്ന് തയ്യാറാക്കിയ SSLC Module 2026
SMILE കേരള പാഠാവലി
SMILE അടിസ്ഥാന പാഠാവലി
Thursday, November 6, 2025
പ്രയാണം പഠനക്കുറിപ്പുകൾ
10ാം ക്ലാസ്സ് കേരള പാഠാവലിയിലെ പ്രയാണം എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
നോട്സ് - HSS LIVE.GURU Blog
നോട്സ് - സുരേഷ് അരീക്കോട്
Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM
Wednesday, November 5, 2025
മണ്ണും മനുഷ്യനും വായന
10ാം ക്ലാസ്സ് കേരള പാഠാവലിയിലെ മണ്ണും മനുഷ്യനും എന്ന ടി പത്മനാഭന്റെ കഥയുടെ വായന - സമഗ്ര പോഡ്കാസ്റ്റ്
വായന : ബന്ന ചേന്ദമംഗലൂർ
Tuesday, November 4, 2025
തേൻ വായന
10ാം ക്ലാസ്സ് കേരള പാഠാവലിയിലെ തേൻ എന്ന സിനിമയുടെ ആസ്വാദനക്കുറിപ്പിന്റെ വായന - സമഗ്ര പോഡ്കാസ്റ്റ്
വായന : ബന്ന ചേന്ദമംഗലൂർ
അന്നന്നത്തെ മോക്ഷം വായന
10ാം ക്ലാസ്സ് കേരള പാഠാവലിയിലെ പി എൻ ഗോപീകൃഷ്ണന്റെ അന്നന്നത്തെ മോക്ഷം എന്ന കവിതയുടെ വായന - സമഗ്ര പോഡ്കാസ്റ്റ്
വായന : ബന്ന ചേന്ദമംഗലൂർ
റസിഡന്റ് എഡിറ്റർ വായന
10ാം ക്ലാസ്സ് കേരള പാഠാവലിയിലെ റസിഡന്റ് എഡിറ്റർ
എന്ന വി കെ എൻ കഥയുടെ വായന - സമഗ്ര പോഡ്കാസ്റ്റ്
വായന : ബന്ന ചേന്ദമംഗലൂർ
സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ ആലാപനം
10ാം ക്ലാസ്സ് കേരള പാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന നളചരിതം ആട്ടക്കഥയിലെ ഭാഗത്തിന്റെ ആലാപനം - സമഗ്ര പോഡ്കാസ്റ്റ്
ആലാപനം - അത്തിപ്പറ്റ രവി
ആലാപനം - നെടുമ്പള്ളി രാം മോഹൻ
കഥകളതിമോഹനം ആലാപനം
10ാം ക്ലാസ്സ് കേരള പാഠാവലിയിലെ കഥകളതിമോഹനം എന്ന പാഠഭാഗത്തിന്റെ ആലാപനം - സമഗ്ര പോഡ്കാസ്റ്റ്
ആലാപനം - മനോജ് പുളിമാത്ത്
ആലാപനം - പ്രശാന്ത് കൃഷ്ണൻ എ എസ്
Tuesday, October 28, 2025
പുസ്തകങ്ങൾ -എൻ വി കൃഷ്ണവാര്യരുടെ കവിത ആലാപനം
അടിസ്ഥാന പാഠാവലി മൂന്നാം യൂണിറ്റ്
( അറിവിന്നറിവായ് നിറവായ് ) പ്രവേശകമായ എൻ വി
കൃഷ്ണവാര്യരുടെ പുസ്തകങ്ങൾ എന്ന
കവിതയുടെ ആലാപനം - മനോജ് പുളിമാത്ത്
പുസ്തകങ്ങൾ -എൻ വി കൃഷ്ണവാര്യരുടെ കവിതയുടെ പൂർണ്ണരൂപം
അടിസ്ഥാന പാഠാവലി മൂന്നാം യൂണിറ്റ് ( അറിവിന്നറിവായ് നിറവായ് ) പ്രവേശകമായ എൻ വി കൃഷ്ണവാര്യരുടെ പുസ്തകങ്ങൾ എന്ന കവിതയുടെ പൂർണ്ണരൂപം
പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?
പുസ്തകങ്ങളിൽ
വിസ്മയമുണ്ട്;
പുസ്തകങ്ങളിലാനന്ദമുണ്ട്;
പുസ്തകങ്ങളിൽ
വിജ്ഞാനമുണ്ട്!
1
പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?
പുസ്തകങ്ങളിൽ
വിസ്മയമുണ്ട് !
നമ്മളേപ്പോലൊരുത്തനീ
മണ്ണിൻ
ബന്ധനം വിട്ടുയർന്നതാം
കാര്യം,
വെന്തെരിയുന്ന
റോക്കറ്റിലേറി
ചന്ദ്രനിൽ
ചെന്നിറങ്ങിയ കാര്യം,
ചാടിയോടിക്കളിച്ചു
കൂത്താടി
ചന്ദ്രപ്പാറ പെറുക്കിയ കാര്യം,
വാഹനമേറി
വീണ്ടുമിങ്ങെത്തി
വാരിധിയിലിറങ്ങിയ
കാര്യം,
ദൂരദർശനപ്പെട്ടിയിൽ
നാട്ടാർ
ധീരതയിതു
കണ്ടതാം കാര്യം:
പുസ്തകങ്ങളിലിമ്മട്ടിലെത്ര
വിസ്മയങ്ങൾ
നിറഞ്ഞിരിക്കുന്നു!
2
പുസ്തകങ്ങളിൽപ്പിന്നെയെന്തുണ്ട്?
പുസ്തകങ്ങളിലാനന്ദമുണ്ട്
!
രാജപുത്രൻ കരബലത്താലേ
രാജപുത്രിയെ വേട്ടതാം കാര്യം,
രണ്ടാമമ്മതന്നേഷണിമൂലം
രണ്ടുപേരും വനം ചേർന്ന കാര്യം,
ദുഷ്ടരാക്ഷസൻ സുന്ദരിയാളെ-
ക്കട്ടു കോട്ടയിൽ പൂട്ടിയ കാര്യം,
കാനനങ്ങളിൽ രാജകുമാരൻ
കാന്തയേത്തേടി ക്ലേശിച്ച കാര്യം,
ശത്രുവെച്ചെന്നു
നേരിട്ടു കൊന്നു
പത്നിയെ വീണ്ടെടുത്തതാം കാര്യം:
പുസ്തകങ്ങളിലാനന്ദമേകു-
മെത്രയെത്ര
കഥകളുണ്ടെന്നോ !
3
പുസ്തകങ്ങളിൽ
വേറെയെന്തുണ്ട്?
പുസ്തകങ്ങളിൽ
വിജ്ഞാനമുണ്ട്!
ആദിമാബ്ധിജലത്തിലന്നെന്നോ
ജീവബിന്ദു
നുരഞ്ഞതാം കാര്യം,
ഒന്നനേകമായ്, സൂക്ഷ്മം മഹത്തായ് -
പ്പിന്നെ ജീവൻ
വളർന്നതാം കാര്യം,
ശ്ലിഷ്ടമാം
പരിണാമസോപാന-
ത്തട്ടിൽ
മേല്പോട്ടതേറിയ കാര്യം.
മർത്ത്യനിൽ
സ്വയം ബോധത്തെ നേടി
സൃഷ്ടി സാഫല്യമാർന്നതാം
കാര്യം,
ജ്ഞാനപൂർത്തിയിൽ
ജീവിതസത്യം
മാനവൻ
കാണുമെന്നുള്ള കാര്യം:
പുസ്തകങ്ങളിൽ
സഞ്ചിതമത്രേ
മർത്ത്യവിജ്ഞാനസാരസർവസ്വം
!
****************************************************
ചരിത്രം രചിച്ച നാടകം പഠനക്കുറിപ്പുകൾ
10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ ചരിത്രം രചിച്ച നാടകം എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
ചരിത്രം രചിച്ച നാടകം നോട്സ് - HSS LIVE.GURU Blog
Sunday, October 26, 2025
Wednesday, October 22, 2025
ആലപ്പുഴവെള്ളം - കവിതയുടെ പൂർണ്ണരൂപം
ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു!
കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"
ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.
ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്, മണ്ണി
ന്നാഴങ്ങൾ തരുന്നത്
നിറമില്ലാത്തത്, ദൂരം,
സമതലങ്ങളിൽ വാടി
ക്കിടന്നുപോകാത്തത്
അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം
അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.
കനാലുകൾ, ബോട്ട്ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ,
കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.
പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.
-----------------------------
അനിത തമ്പിയുടെ ആലപ്പുഴവെള്ളം - പഠനം - ഇ. എം. സുരജ
**********************
വെള്ളമെന്നു പറഞ്ഞാലും
ജലമെന്നു പറഞ്ഞാലും രണ്ടാണെന്ന് അനിത തമ്പി പറയുമ്പോൾ ആറ്റൂരിന് ബോധ്യപ്പെടാത്തത്
എന്തുകൊണ്ടാണ്?
വാക്കുകൾക്കുള്ള അർത്ഥം, അതതു ഭാഷക്കാർ തമ്മിലുള്ള ഒരു കരാറാണ് എന്നു പറയാറുണ്ട്.
ചിലപ്പോൾ, ഭാഷയ്ക്കുള്ളിൽത്തന്നെ
ഭാഷകളുണ്ടാകും. അപ്പോൾ, ഒരാൾ പറയുന്നത്, അതേ ഭാഷ സംസാരിക്കുന്ന മറ്റൊരാൾക്ക്
മനസ്സിലാകണമെന്നില്ല. ലളിതമായ വാക്കുകൾക്കും അർത്ഥം വിശദീകരിച്ചു കൊടുക്കേണ്ടി
വന്നേക്കാം; എന്നാലും
മനസ്സിലായിക്കൊള്ളണമെന്നില്ല.
അനിതാ തമ്പി, കവിതയിൽ 'ജലം' എന്നു പ്രയോഗിക്കുമ്പോൾ, ആറ്റൂർ രവിവർമ്മ സ്നേഹപൂർവ്വം തിരുത്തുന്നു: വെള്ളം എന്നല്ലേ നന്നാവുക? 'നിനക്കെഴുതാൻ പൂഴി വിരിച്ചു ഭാരതപ്പുഴ' എന്ന മട്ടിൽ നിരാടോപമായ ആറ്റൂരിൻ്റെ ശൈലിയ്ക്ക്, 'വെള്ള'ത്തിൻ്റെ
സ്വാഭാവികത, 'ജല'ത്തിൽ വായിയ്ക്കാനാവുന്നില്ല. കാരണം, ആറ്റൂരിനെ സംബന്ധിച്ചിടത്തോളം, വെള്ളമെന്ന വാക്ക്,
ജീവനോടിഴുകി
നില്ക്കുന്നതാണ്, ദാഹിക്കുമ്പോൾ
കുടിക്കാനുള്ളത്, നിത്യമെടുത്ത്
പെരുമാറാനുള്ളത്, ചുറ്റും പരന്നു
കാണുന്നത്. ജലമോ, സാമാന്യാർത്ഥത്തിൽ, അത് വെള്ളം തന്നെയാണ്. എന്നാൽ സവിശേഷാർത്ഥത്തിൽ ജലത്തിന്
വെള്ളമാകാൻ കഴിയില്ല, ഏറെ വിശുദ്ധിയോടെ
ഒട്ടൊഴിഞ്ഞു നില്ക്കും.
എന്നാൽ, വെള്ളത്തിൻ്റെ നാട്ടുകാരിയായ, ജലസമൃദ്ധികൊണ്ട് വീർപ്പുമുട്ടുന്ന ആലപ്പുഴക്കാരിക്കോ:
അവൾക്കും വെള്ളം ജീവനിൽ തൊടുന്ന അനുഭവമാണ്. പക്ഷേ, ജലം അങ്ങനെയല്ല. വാക്കുകളുടെ കേവലാർത്ഥത്തിലുപരി സാംസ്ക്കാരികാർത്ഥം
ബാധകമാകുന്ന ചില സന്ദർഭങ്ങൾ അവിടെയുണ്ട്. അനിതാ തമ്പിയുടെ, 'ആലപ്പുഴ വെള്ളം'
ഈ
സാംസ്ക്കാരിക വിവക്ഷകളെ അടയാളപ്പെടുത്താനുള്ള വ്യത്യസ്തമായ ഒരു ശ്രമമാണ്.
എസ്കിമോ ഭാഷകളിൽ ഐസിനെ
സൂചിപ്പിക്കാൻ ആയിരത്തഞ്ഞൂറോളം വാക്കുകളുണ്ടത്രേ. ഒരു വാക്കുപയോഗിച്ച് മറ്റൊന്നിനെ
പകരം വെക്കാനാവില്ല. ഈ വൈവിദ്ധ്യം, ആ ദേശത്തിൻ്റെ
ഭൂമിശാസ്ത്രവുമായി ബന്ധപ്പെടുത്തി മാത്രമേ വിശദീകരിക്കാൻ കഴിയൂ. അതുപോലെ, ആലപ്പുഴക്കാർക്ക് വെള്ളവും ജലവും തമ്മിൽ അനുഭവപ്പെടുന്ന
വ്യത്യാസവും ഒരർത്ഥത്തിൽ ദേശബന്ധിതമാണ്. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും
താഴ്ന്ന പ്രദേശങ്ങളിലൊന്നാണല്ലോ ആലപ്പുഴ. സമുദ്രനിരപ്പിനേക്കാൾ താഴെ കൃഷി
ചെയ്യുന്ന ലോകത്തിലെ തന്നെ അപൂർവ്വസ്ഥലങ്ങളിൽ ഒന്ന്. വെള്ളത്തിൻ്റെ ഭംഗികൊണ്ട്
ലോകത്തെ തന്നിലേയ്ക്കാകർഷിക്കുന്ന ആലപ്പുഴ. എന്നാൽ, ഈ സൗന്ദര്യങ്ങളെ ടൂറിസ്റ്റുകൾ കാണുന്നതുപോലെ ആലപ്പുഴക്കാർക്ക് കാണാനാവില്ല.
വെള്ളത്തിൻ്റെ സൗന്ദര്യത്തേക്കാൾ, അതിജീവനത്തിനു മേൽ
അതു സൃഷ്ടിയ്ക്കുന്ന സമ്മർദ്ദങ്ങളാണ് അവരുടെ വിഷയം. അവർ, അവരെ അടയാളപ്പെടുത്തുമ്പോൾ, അതിൽ കാണുന്നത്: കരിമണ്ണിൻ്റെ നിറം, തൊണ്ടു ചീഞ്ഞ മണമുള്ള, കടുംചായ നിറമുള്ള വെള്ളത്തിൻ്റെ സത്ത,
മെടഞ്ഞ
ഓല പോലെ മുടി. അതിനാൽത്തന്നെ, അകത്തു നിന്നും
പുറത്തു നിന്നുമുള്ള നോട്ടങ്ങൾക്ക് വ്യത്യാസമുണ്ടെന്നർത്ഥം.
ആലപ്പുഴക്കാർക്ക്
(ആലപ്പുഴക്കാരിക്ക് പ്രത്യേകിച്ചും) വെള്ളത്തെ, ജലമെന്ന് സമീകരിയ്ക്കാനേ കഴിയില്ല. ജലമെന്നാൽ, വയനാട്ടിൽ, നിളനാട്ടിൽ, മലനാട്ടിൽ, തെക്കൻനാട്ടിൽ, വാഴുന്ന തെളിനീര്;
വാനിൽനിന്നുമടർന്നത്, നിലംതൊടും മുൻപുള്ളത്, മണമില്ലാത്തത്, മണ്ണിന്നാഴങ്ങൾ
തരുന്നത്, നിറമില്ലാത്തത്, ഉയരവും ദൂരവും കാണുന്നത്, സമതലങ്ങൾ വാടിക്കിടന്നുപോകാത്തത്! വെള്ളമോ: ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം. ആ (തീണ്ടാരി മണ്ണുതരുന്ന, ആഴങ്ങളറിയാത്ത) വെള്ളം, കറപിടിക്കുന്നു, നനയ്ക്കുന്നു,
കുളിക്കുന്നു, നൊന്തുകിടക്കുന്നു,
എഴുന്നേറ്റു
നടക്കുന്നു, ഇണവെള്ളം തീണ്ടാതെ, ഉറങ്ങാതെ കിടക്കുന്നു. അരമുള്ള നാവുള്ള, മെരുക്കമില്ലാത്ത വെള്ളം; തെളിയാൻ കൂട്ടാക്കാത്ത കലക്കമാണതിന്നുള്ളം! ജലത്തിനും വെള്ളത്തിനും ദേവതകൾ
വേറെ വേറെയാണ്: ജലത്തിൻ്റെ ദേവതകൾ അഴകുള്ളവർ,
ആണ്ടുതോറും
പുരുഷാരമിരമ്പുന്ന ഉത്സവക്കൊടിയേറ്റങ്ങളുള്ള സവർണ്ണക്ഷേത്രങ്ങളിൽ കുടി
പാർക്കുന്നവർ, ഉന്നതർ. വെള്ളത്തിനോ, അവനവൻ ദേവത, അകംപുറം ബലിത്തറ, തുഴ, ചക്രം, റാട്ടുകൾ, ചങ്ക്
പൊട്ടിപ്പാട്ടുകൾ. മണ്ടപോയ കൊടിമരം, മഞ്ഞോലച്ചെവിയാട്ടം, ചാകരയ്ക്ക് തുറപോലെ,തുള്ളുന്ന മഴക്കാലം; അധഃസ്ഥിതം!
ഈ വെള്ളത്തെ
ഉയിരുകൊണ്ടറിയുമ്പോൾ, ആറ്റൂരിൻ്റെ വെള്ളം
പോലെയാവില്ല അത്: കവിഞ്ഞും കുറുകിയും കഴിച്ചിലാകുന്ന വെള്ളം: അതിൻ്റെ വേദന, പിഞ്ഞാണത്തിലും ,
ചരുവങ്ങളിലും
കുടങ്ങളിലും, തേച്ചാലുമുരച്ചാലും പോകാത്ത
ചെതുമ്പലായി പറ്റിച്ചേർന്നിരിക്കുന്നു. ആവർത്തിയ്ക്കുന്ന കാഴ്ചകളിൽ കുരുങ്ങുന്നു
ആലപ്പുഴ വെള്ളം: കനാലുകൾ, ബോട്ട്ജെട്ടി, പാലങ്ങൾ, കുളം, കായൽ, വിരിപ്പായൽ, കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള, ഇരുമ്പിന്റെ ചുവയുള്ള, വിയർപ്പിന്റെ വെക്കയുള്ള, ആലപ്പുഴ വെള്ളം.
അത്, ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു, പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു. അങ്ങനെയുള്ള വെള്ളം കൊണ്ട് ആലപ്പുഴക്കാരിക്ക് ജലത്തെ
അടയാളപ്പെടുത്താനാവുമോ? അങ്ങനെയൊരു
വെള്ളത്തെ അടുത്തറിയാത്ത ആറ്റൂരിന് ആലപ്പുഴ വെള്ളത്തിൻ്റെ കലക്കം മനസ്സിലാകുമോ?
ഇപ്പോൾ, പതിറ്റാണ്ടുകൾക്കിപ്പുറം, ആലപ്പുഴക്കാരിക്ക്, തെക്കൻ ദിക്കിൽ
വേരുറച്ചിരിയ്ക്കുന്നു, അവളിൽ നിന്ന്
ആലപ്പുഴ വെള്ളം ഒലിച്ചുപോയിരിയ്ക്കുന്നു;
ജലമെന്നു
വിളിയ്ക്കാവുന്ന വെള്ളത്തിൻ്റെ നാട്ടുകാരിയായിരിയ്ക്കുന്നു. എന്നാലും അവളിൽ
നിന്നും ആലപ്പുഴ വെളളം മുഴുവനായി ഒഴിഞ്ഞു പോകുന്നില്ല: വെള്ളമെന്നു പറയുമ്പോഴൊക്കെ, കലങ്ങി, ഉപ്പു ചുവയോടെ, ഉയരിൽ പറ്റിപ്പിടിച്ച്….! ദേശത്തു നിന്നും ദേഹമകലുമ്പോൾ, ജലമെന്നതിൻ്റെ അർത്ഥം വെള്ളമെന്നല്ലെന്ന്, ആറ്റൂരിനെപ്പോലെ,
അവൾക്കും
തിരിയാതെയാകുമോ എന്നല്ലേ ഉള്ളിലുള്ള പേടി?
ആലപ്പുഴവെള്ളം പഠനക്കുറിപ്പുകൾ
10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ ആലപ്പുഴവെള്ളം എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
നോട്സ് - HSS LIVE.GURU Blog
നോട്സ് - ആശ വി ടി
Asha V T, HST Malayalam,GHSS,Anchal East ,Kollam
Tuesday, October 21, 2025
ആലപ്പുഴവെള്ളം - ദേശത്തിൻ്റെ ജലാനുഭവങ്ങൾ - വി. ഫിറോസ്
"കെട്ട
ജീവിതം! ഉണ്ടെനിക്കെന്നാൽ
മറ്റൊരു കാവ്യജീവിതം
മന്നിൽ " - വൈലോപ്പിള്ളി
ആലപ്പുഴക്കാരിയായ ഒരാൾ തൻ്റെ
കവിതയിൽ 'നീര് ' എന്ന അർത്ഥത്തിൽ ഒരു പദം പ്രയോഗിക്കേണ്ടി വരുമ്പോൾ ജലം എന്നാണോ വെള്ളം
എന്നാണോ എഴുതേണ്ടത്.? വായിക്കുമ്പോൾ തോന്നുന്നത് പോലെ
എളുപ്പം പരിഹരിക്കാവുന്ന ഒരു ധർമ്മസങ്കടമല്ല ഇത്. കാരണം വെള്ളം, ജലം എന്നിവ ആലപ്പുഴ ദേശക്കാരിയായ ഒരാൾക്ക് നൽകുന്നത് തികച്ചും
വ്യത്യസ്തങ്ങളായ രണ്ട് അനുഭവലോകങ്ങളാണ്.
ആലപ്പുഴക്കാരിക്ക് വെള്ളം എന്നത് ദുരനുഭവങ്ങളുടെ
കയ്പുള്ള ഓർമ്മകളാണ്. തൊണ്ടു ചീഞ്ഞ മണവും
( കയർ നിർമ്മാണം ) ഉപ്പു ചേർന്ന രുചിയുമാണ്; കടും ചായ
നിറമ്മുള്ള കലങ്ങിയ ദ്രാവകമാണ്. (കായൽ വെള്ളം)
(ദേശവും എഴുത്തുകാരിയും ഒന്നായിത്തീരുന്ന പ്രയോഗങ്ങൾ ദേശത്തിൻ്റെയും
എഴുത്തുകാരിയുടെയും ആത്മനൊമ്പരങ്ങളെ സാത്മീകരിക്കുന്നുണ്ട്. ആലപ്പുഴദേശമെന്നപോലെ
എഴുത്തുകാരിയും കരിമണ്ണു നിറക്കാരിയും മെടഞ്ഞോല മുടിക്കാരിയുമാണ്. കരിമണ്ണ് കൃഷി
ഭൂമിയെയും മെടഞ്ഞോല തെങ്ങിൻ്റെ സമൃദ്ധിയെയും ഓർമ്മിപ്പിക്കുന്നു)
ആലപ്പുഴക്കാരിക്ക് വെള്ളം ജീവിതകാലം മുഴുവൻ സമ്മാനിച്ചത് വേദനകളാണ്.
മഴക്കാലത്ത് പ്രളയമായും വേനലിൽ ജീവിതാവശ്യങ്ങൾക്കു പോലും
കിട്ടാക്കനിയായും വെള്ളം മാറുന്നു. പാത്രങ്ങളിൽ കോരി നിറച്ചുകൊണ്ടേയിരിക്കേണ്ട
അടുക്കള ജീവിതത്തിൽ അവ തേച്ചുരച്ചുകഴുകുമ്പോൾ ശരീരത്തിൽ പറ്റിപ്പിടിക്കുന്ന മീൻ
ചെതുമ്പലിൻ്റെ മണമായും വെള്ളം ആലപ്പുഴക്കാരിയെ വേട്ടയാടുന്നു.
ആകാശത്ത് നിന്നും കാണുന്ന ആലപ്പുഴയുടെ കാഴ്ചകൾ (പറവകൾ കാണുന്ന പടങ്ങൾ) എല്ലാം
വെള്ളവുമായി ബന്ധപ്പെട്ടതാണ്. കനാലുകൾ,
ബോട്ട് ജെട്ടി, കല്ലു പാലവും ഇരുമ്പു പാലവും (ആലപ്പുഴ നഗരത്തിലെ രണ്ട് പാലങ്ങൾ), കുളം, കായൽ,
ചിരിക്കുന്ന കുളവാഴ തുടങ്ങി എല്ലാ കാഴ്ചകളും ആലപ്പുഴയെ
വെള്ളത്തിൻ്റെ ദേശമാക്കി മാറ്റുന്നു. ചകിരിയുടെ പൊൻപ്രഭയും ഇരുമ്പിൻ്റെ ചുവയും
വിയർപ്പിൻ്റെ ഇളം ചൂടുമുള്ള വെള്ളമാണ് ആലപ്പുഴ ദേശത്തിൻ്റെ സ്വത്വം. ഇളകിക്കൊണ്ടേയിരിക്കുന്ന ആ വെള്ളം നോക്കുന്തോറും മങ്ങിപ്പോകുന്നു. ഉയരത്തു
നിന്നുള്ള കാഴ്ചയിൽ ദൂരേക്ക് അകന്നകന്നു
പോകുന്നതായിത്തോന്നുന്നു ആലപ്പുഴദേശത്തിൻ്റെ നീർ സംഭരണികൾ.
എന്നാൽ ജലം ആഴപ്പുഴക്കാരിക്ക്
തെളിനീർ ആണ്. അത് തെക്കും വടക്കുമുള്ള കുന്നുകളിലും താഴ്‌വരകളിലും ആകാശത്തുനിന്നും
അടർന്നു വീണ തുള്ളികളാണ്. ആകാശത്തു നിന്ന്
പെയ്തു ഭൂമിയിലെത്തും മുമ്പുള്ള,
മണമോ നിറമോ ഇല്ലാത്ത വിശുദ്ധ ദ്രാവകമാണത്. മണ്ണിൻ്റെ ആഴങ്ങളിലേക്ക്
പോകാൻ കെൽപ്പുള്ളതും ദൂരെ, ഉയരങ്ങളിൽ നിന്നും വരുന്നതും സമതലങ്ങളിൽ കെട്ടിയിടപ്പെടാത്തതും ആണ്
ആലപ്പുഴ ദേശക്കാരിക്ക് ജലം.
എഴുത്തുകാരി വർഷങ്ങൾക്കുമുമ്പേ തെക്കൻ ദേശങ്ങളിലേക്ക് കുടിയേറിയെങ്കിലും
ആലപ്പുഴ ദേശക്കാരിയുടെ ഉള്ളിലുറച്ചു പോയ ജലബോധം ഇപ്പോഴും സജീവമാണ്. കവിതയിൽ
എഴുതുമ്പോൾ ജലമെന്നാണോ വെള്ളമെന്നാണോ എഴുതേണ്ടത് എന്നതിൽ അവൾ ഇപ്പോഴും
ആശയക്കുഴപ്പത്തിലാവുന്നതും അതുകൊണ്ടു തന്നെയാണ്.
ജലത്തിന് കാല്പനിക ഭാവവും വെള്ളത്തിന് യാഥാർത്ഥ്യത്തിൻ്റെ പരുഷഭാവവുമാണ്
കവിതയിൽ കല്പിക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തിൻ്റെ മുറിവാഴങ്ങളുടെ
ഓർമ്മപ്പെടുത്തലാണ് വെള്ളമെങ്കിൽ ജലം സങ്കൽപങ്ങളിലെ സ്വപ്ന സൗഖ്യങ്ങളാണ്.
കവിത എഴുതുമ്പോൾ ആലപ്പുഴ ദേശക്കാരിയുടെ തൊണ്ടവരളുന്നത് ഇതിലേത്
തിരഞ്ഞെടുക്കണമെന്ന് തീരുമാനമെടുക്കാൻ കഴിയാതിരിക്കുമ്പോഴാണ്. കവിതയിൽ
തീവ്രജീവിതാനുഭവങ്ങളുടെ കയ്പിനെ പകർത്തേണമോ അതോ കാല്പനിക ഭാവനകളുടെ മധുരം
ആവിഷ്കരിക്കേണമോ എന്നത് കവിയിത്രിയുടെ ഉള്ളുലയ്ക്കുന്ന ആത്മസംഘർഷമായിത്തീരുന്നു.
ഒരു പക്ഷെ എക്കാലത്തും എഴുത്തുകാരെ വലച്ചിരുന്ന ഒരു ദാർശനികപ്രശ്നമാണിത്. ഈ കുറിപ്പിൻ്റെ തുടക്കത്തിൽ സൂചിപ്പിച്ച വൈലോപ്പിള്ളിയുടെ വരികൾ പോലെ ഒരു ഭാഗത്ത് യഥാർത്ഥ ജീവിതവും (കെട്ട ജീവിതം) മറുഭാഗത്ത് സ്വപ്നജീവിതവും ( കാവ്യജീവിതവും) ഇരുഭാഗങ്ങളിലുമായി നിലകൊണ്ട് എഴുത്തുകാരെ വിഭ്രമിപ്പിക്കുകയും പ്രതിസന്ധിയിൽ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യുന്നു. കെട്ടജീവിതത്തിൻ്റെയും കാവ്യജീവിതത്തിൻ്റെയും രൂപകങ്ങളായി യഥാക്രമം വെള്ളവും ജലവും ആലപ്പുഴ വെള്ളം എന്ന കവിതയെ രൂപപ്പെടുത്തുന്നു.
സുകുമാരൻ ചാലിഗദ്ധയോടൊത്ത് ശ്രീ.എം പി വാസു
കെത്തളുവിന്റെ കവി ശ്രീ.സുകുമാരൻ ചാലിഗദ്ധയുമായി കേരള കരിക്കുലം കമ്മറ്റി അംഗം ഡോ . എം പി വാസു മുടൂർ നടത്തിയ അഭിമുഖം
-
വൈലോപ്പിളളി ശ്രീധരമേനോൻ കാച്ചിക്കുറുക്കിയ കവിതകളിലൂടെ മലയാളിയുടെ മനസ്സിൽ കടന്നു കൂടിയ കവി. കാർഷിക വൃത്തിയെ കരളിൽ തുടിക്കുന്ന അഭിമാനമായി കണ...
-
തയ്യാറാക്കിയത് : മലയാള വിഭാഗം, സീതി സാഹിബ് എച്ച്.എച്ച്.എസ്.എസ്. തളിപ്പറമ്പ് PDF DOWNLOAD




.jpg)

.jpg)






