സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട തുള്ളല്‍പ്പാട്ടുകള്‍ രചിക്കാന്‍ മാതൃകയായി നല്‍കാവുന്ന ചില തുള്ളല്‍കവിതകള്‍
നരനായാട്ടം തുള്ളല്‍
കുഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങളുംസാരോപദേശങ്ങളും
PDF Download
കുഞ്ചന്‍ നമ്പ്യാര്‍_ജീവിതരേഖ
നരനായാട്ടം തുള്ളല്‍
പേരിന്‍
തുള്ളല്‍
കേരം
വളരും കേരളനാട്ടില്‍
കേരത്തെക്കാള്‍
പേരുകളധികം.
ആളുകളവരുടെ
പേരുകള്‍ കേട്ടി-
ട്ടാലോചിച്ചാല്‍
ആകെ വിചിത്രം !
'പങ്കജവല്ലി'
പാവമവള്‍ക്ക്
വണ്ണം
കൊണ്ടു നടക്കാന്‍ വയ്യ.
കോട്ടാസാരിയുടുത്താല്‍പ്പോലും
സാരിത്തുമ്പിനു
നീളക്കുറവ്
.
.
'ആശാലത'യെ
കണ്ടിട്ടൊരുവനും
ആശിച്ചിട്ടില്ലിന്നേവരെയും
ആശ
പൊലിഞ്ഞവള്‍ വീട്ടില്‍ത്തന്നെ
ആലോചനകള്‍
വന്നില്ലൊന്നും
.
.
'ശാന്തമ്മ'യ്ക്കൊരു
കോപം വന്നാല്‍
ഈറ്റപ്പുലിയും
പമ്പ കടക്കും.
മണ്ടി
നടന്നവള്‍ കണ്ടതു
മുഴുവന്‍
തല്ലിയുടച്ചു
തരിപ്പണമാക്കും
.
.
'കമലാക്ഷീ'ടേം
'മീനാക്ഷീ'ടേം
കണ്ണുകള്‍
കണ്ടാല്‍ ഭയമായീടും
ഉണ്ടക്കണ്ണികളെന്നു
വിളിക്കാന്‍
മനസും
പോര,
മുഷിച്ചിലുമാകും
.
.
'ചന്ദ്രിക'യുടെയാ
മുഖഭാവത്തില്‍
പുഞ്ചിരിയൊരുതരി
കാണാനില്ല.
ഗൌരവമിത്തിരി
കൂടുതലത്രേ
ഗൌനിക്കാറില്ലവളേയാരും
.
.
പേരില്‍
'പങ്കജ-അക്ഷന്‍'
പക്ഷെ
കോങ്കണ്ണവനുണ്ടൊരു
നോട്ടത്തില്‍
കണ്ണട
വെച്ചു നടക്കുന്നതിനാല്‍
കൂടുതലാരും
കാണുന്നില്ല
.
.
'വിദ്യാധര'നൊട്
ചോദിച്ചപ്പോള്‍
മൂന്നാംക്ലാസ്സില്‍
തോറ്റവനത്രേ.
പിന്നീടവനാ
പള്ളിക്കൂടം
മുറ്റത്തൂടെപ്പോയിട്ടില്ല
.
.
'പുഷ്പാംഗദ'നാ
ദേഹം മുഴുവന്‍
ചൊറിവന്നിട്ടൊരു
കുറവില്ലത്രേ.
കാലും,
മേലും,
വയറും,
മുഖവും
പാടു
പിടിച്ചു കറുത്തും പോയി
.
.
'മണികണ്ഠ'ന്റെ
സ്വരം കേട്ടാലോ
തകരത്തിന്മേല്‍
ചൊറിയും പോലെ
പാട്ടുകള്‍
പാടാന്‍ കൊതിയുണ്ടെന്നാല്‍
ആയതിനൊരു
പുനര്‍ജന്മം വേണം
.
.
'സന്തോഷി'ന്റെ
മുഖം കണ്ടാലാ-
ക്കാണുന്നവനും
സങ്കടമാകും
എന്തോ
വന്നു ഭവിച്ചതു പോലൊരു
ചിന്താഭാരം,
വദനം
കദനം
.
.
'സത്യനൊ'ടൊരു
കാര്യം ചോദിച്ചാല്‍
സത്യമവന്‍
പറയാറേയില്ല.
പിള്ളകളിച്ചും
കള്ളുകുടിച്ചും
കള്ളം
തന്നെ കാട്ടിക്കൂട്ടും
.
.
'വിജയന്‍'
നല്ലൊരു
പേരെന്നാലും
തോല്‍വികള്‍
മാത്രം ജാതകമവന്
ഓരോക്ലാസ്സിലു
മൊരുകൊല്ലം തോ-
റ്റെത്തിപ്പറ്റി
പത്താം ക്ലാസ്സില്‍
.
.
'ഗോപാലനെ'യൊരു
പശുകുത്തീട്ടാ-
പ്പാവത്തിന്നെഴുനേല്‍ക്കാന്‍
വയ്യ,
ഞവരക്കിഴിയിട്ടൊരുവിധമൊക്കെ
ക്കഷ്ടിച്ചങ്ങനെ
കഴിയുന്നത്രെ
.
.
'വിശ്വംഭരനു'
കിടക്കാന്‍
നല്ലൊരു
വീടില്ലൊരു
ചെറു മാടം മാത്രം.
വയറു
നിറക്കാന്‍ വഴിയും
കുറവ്,
വായ്പ്പ
കൊടുക്കാനാളും കുറവ്
.
.
സജിയും,
സുജിയും,സനുവും,
സുനുവും,
സനിലും,
സുനിലും,
കമലും,
വിമലും
ആണോ
പെണ്ണോന്നറിയണമെങ്കില്‍
നേരിട്ടവരെക്കണ്ടേ
പറ്റൂ
.
.
കരവഴിയായും
കടല്‍ വഴിയായും
പേരുകള്‍
പലതീനാട്ടില്‍
വന്നൂ,
അവിരാ,
മൊയ്തീന്‍,
മമ്മത്,
തോമ്മാ
എന്നിവയവയില്‍
ചിലതാണത്രെ
.
.
പേരുകളവയിന്‍
പൊരുളീയടിയന്‍
നിരുവിച്ചിട്ടൊരു
പിടിയും കിട്ടാ-
പൊരുളറിയാത്തതുകൊണ്ടക്കാര്യം
അവരൊട്ടുരിയാടുന്നതുമില്ല
അറുപതുവയസ്സിന്നപ്പുറമെത്തിയ
അനുമോനുണ്ട്,
മിനിമോളുണ്ട്.
അവരെ
പേരുവിളിക്കാനടിയനു
ബഹുമാനം
കൊണ്ടാവുന്നില്ല.
തലകൊണ്ടിങ്ങനെ
നിരുവിക്കുമ്പോള്‍
തലകീഴത്രേ
പല പേരുകളും
പേരുകളിട്ടവരറിയുന്നുണ്ടോ
പേരിന്നുടമകളവരുടെയിഷ്ടം
?
ആലോചിച്ചാലാളും
പേരും
തമ്മില്‍ച്ചേരാതനവധിയുണ്ട്.
മുഴുവന്‍
ചൊല്ലാന്‍
നേരവുമില്ല,
ചൊല്ലീട്ടിനിയും
ഫലമതുമില്ല.
നോട്ടം തുള്ളല്‍
ചില്ലറ
ചില്ലറ
ചില്ലറ
മാത്രം
വലിയപണത്തെക്കണ്ടുചിരിപ്പൂ
ഇന്നലെവരെ
നീ
നിർണ്ണയമൂല്യം,
ഇന്നോ
കീറിയ
കോണകതുല്യം!
കൈവശമവനൊരു
ശ്രീത്വമതായി
വിലസിന
നാളിന്നോർമ്മയതായി
സ്ത്രീധനമായും
ദക്ഷിണയായും
ശമ്പളമായും
കോഴകളായും
കിട്ടിയതെല്ലാം
കെട്ടുകളായി-
ക്കൂട്ടിപ്പൂട്ടിയ
പെട്ടിതുറക്കേ,
പട്ടികളോരിയിടുന്നൂ,
നികുതികൾ
വെട്ടിച്ചുണ്ടാക്കുന്നവിപത്തുകൾ,
കട്ടിലുകണ്ടു
പനിച്ചതുവെറുതേ,
തട്ടിക്കൂട്ടിയ
മുതലുകളൊക്കെ
പെട്ടെന്നിങ്ങനെവിലയില്ലാതായ്
പൊട്ടിയചട്ടിയതെന്ന
കണക്കേ,
മുട്ടിലിഴഞ്ഞുനടക്കാൻ
ഇത്തിരി
-
പട്ടയടിക്കാൻ
പോലും
കൊള്ളാ,
കുട്ടികൾ
മുള്ളിയ
തല്പവിരിപ്പുകൾ
കൂട്ടിയലക്കാനിട്ടതുപോലെ,
തൊട്ടിയിൽ
വച്ചൊരുപൂപ്പലുണർന്ന
തൊട്ടാലൊട്ടും
വെള്ളം
പോലെ
കട്ട്ളപ്പടിയിൽ
ശ്വാനർകൂട്ടിയ
ഞെട്ടിപ്പിക്കും
കാഷ്ടം
പോലെ
തട്ടിൻമുകളിൽ
നാറിപ്പുഴുകും
എട്ടുദിനംചീഞ്ഞെലിശവമെന്നും
എട്ടിൻപണിയല്ലിന്നിവനൊരുപതി
-
നെട്ടിൻ
പണിയെന്നുള്ളകണക്കേ
നോട്ടുകളായിരമഞ്ഞൂറും
ശിവ!
തൊട്ടാൽപ്പൊള്ളും
പരുവമതായി!
മോട്ടിച്ചാലും
ഫലമില്ലാതായ്,
തോട്ടിപ്പണിയും
ഗുണമില്ലാതായ്,
നൊട്ടിനുണഞ്ഞുനടക്കും
കൂട്ടം
വെട്ടിൽ
വീണൊരു
ചരിതം
കൊള്ളാം!
കൂട്ടിൽ
വളർത്തും
തത്തപ്പക്ഷി
കൂട്ടിനകത്തേ
കഴിയുമ്പോലെ
നോട്ടുകളനവധി
കൈയിൽപ്പെട്ടോർ
കാട്ടുവതില്ലവയവിടെത്തന്നെ!
ചൂട്ടുകൊളുത്തിയെരിക്കുകയെന്യേ
തിട്ടമിവറ്റിനെയെന്തിനുകൊള്ളാം?
മട്ടോലും
കുളിർകാലം
വരവായ്,
കൂട്ടരുമൊത്തിനി
തീകാഞ്ഞീടാം!
നാരായണജയ
പാടുന്നില്ലാ
കുഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങളുംസാരോപദേശങ്ങളും
PDF Download
urgently in need of Female Eggs with the sum of $500,000.00,Email: jainhospitalcare@gmail.com
ReplyDeleteWatsap: +91 8754313748
ഞാൻ നവംബർ 2016ൽ നോട്ടു നിരോധനത്തിന്റെ സാഹചര്യത്തിൽ എഴുതിയതാണ് നോട്ടംതുള്ളൽ എന്ന രചന. കുട്ടികളെ പഠിപ്പിക്കാനായി ആയത് എടുത്തിരിക്കുന്നതായി ഇവിടെ കണ്ടു. അതിൽ സന്തോഷമേയുള്ളൂ. എന്റെ ഏതു രചനയും ഇക്കാര്യത്തിനായി യുക്തമെന്നു കണ്ടാൽ ഉപയോഗിക്കാവുന്നതാണ്. പക്ഷേ, എന്റെ പേരു കൂടെ രചനയിൽ പ്രദർശിപ്പിക്കാൻ ദയ കാണിക്കണമെന്ന് അപേക്ഷിക്കുന്നു. അറിയപ്പെടുക എന്നത് രചയിതാവിന്റെ അവകാശമാണെന്ന് സമ്മതിക്കുമല്ലോ.
ReplyDeleteരചന ഉൾപ്പെടുത്തിയതിൽ സന്തോഷം. എന്റെ പേര് വെക്കാത്തതിൽ സങ്കടവും പരാതിയും അറിയിക്കുന്നു.
ശ്രീകുമാർ പഴേടത്ത്.