Saturday, July 29, 2017
Thursday, July 27, 2017
കവിതയെക്കുറിച്ചൊരു കവിത
ഇടശ്ശേരിയുടെ നാലിതൾപ്പൂവിനെക്കുറിച്ച്
ശക്തിയുടെ കവി ശക്തിയുടെ കവി, കാര്‍ഷിക കേരളത്തിന്റെ കവി എന്നെല്ലാം നിരൂപകര്‍ വിശേഷിപ്പിച്ച ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് ജനിച്ചത്. മാതൃത്വത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും തീക്ഷ്ണമായ അവതരണം ഇടശ്ശേരിക്കവിതകളില്‍ കാണാം. സ്‌നേഹമയിയായ ഒരു ചേച്ചിയും അവളെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ഒരനുജനും ഇടശ്ശേരിക്കവിതകള്‍ പലതിലും നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളാണ്. ഇടശ്ശേരിക്കവിതയിലെ കരുത്തായ മാതൃത്വബോധം അതിന്റെ എല്ലാ ഭാവങ്ങളോടും തുടിച്ചു നില്ക്കുന്ന കവിതയാണ് പൂതപ്പാട്ട്. ഇടശ്ശേരിയുടെ കവിതകളില്‍ കവിതയെക്കുറിച്ചുള്ള കവിതയാണ് 'നാലിതള്‍പ്പൂവ്'.
നാലിതള്‍പ്പൂവ്
കുട്ടന്‍ ഒരു പനിനീര്‍ച്ചെടി മുറ്റത്തു നട്ടുനനച്ചു വളര്‍ത്തി. അത് മുള പൊട്ടി തഴച്ചു വളര്‍ന്നു. കമ്പുകള്‍ മുറ്റി അതു മൊട്ടണിഞ്ഞു. ആദ്യം വിരിഞ്ഞ മൊട്ടിന്റെ ചുണ്ടില്‍ ചെറിയ ചുവപ്പുനിറം കണ്ടപ്പോള്‍ അവന് ആയിരം പൂക്കാലമെത്തിയപോലെ തോന്നി. കുട്ടനാകട്ടെ പൂവിരിഞ്ഞ സന്തോഷത്തില്‍ മതിമറന്ന് ഇളംവെയിലില്‍ പൊട്ടിത്തരിച്ച് കുളിര്‍ത്തുനിന്നു. അവനെക്കണ്ടാല്‍ മുറ്റത്തു നില്ക്കുന്ന വേറൊരു പൂവെന്നേ മറ്റുള്ളവര്‍ ചിന്തിക്കൂ...
ആ പൂങ്കുലയുടെ സൗന്ദര്യം ആസ്വദിച്ച് കുട്ടന്‍ നില്ക്കുമ്പോള്‍ ഒരു കൂട്ടര്‍ അവിടെയെത്തി. അവര്‍ ആ പുതുപുഷ്പത്തെക്കണ്ടിട്ട് വാഴ്ത്തി എന്തെങ്കിലും പറയുമോ? പറഞ്ഞാല്‍ അതിന്റെ ഗുണഗണങ്ങളില്‍ ഏതെങ്കിലും വിട്ടുപോകുമോ? എന്നെല്ലാം കുട്ടന്‍ ചിന്തിച്ചു. ഒന്നും വിട്ടുപോയില്ല എന്നു മാത്രമല്ല എങ്ങനെ കുട്ടനെ കുറ്റപ്പെടുത്താമെന്നായി അവരുടെ ചിന്ത. പൂ നന്ന് എന്നു മാത്രം അവര്‍ അഭിനന്ദിച്ചു. പക്ഷേ, നന്നെന്നു പറഞ്ഞഭിനന്ദിച്ചവര്‍ സത്യം കണ്ടെത്തി. പള്ളിക്കൂടത്തിലെ തോട്ടക്കാരനില്‍നിന്നാണ് കുട്ടന്‍ പൂച്ചെടി വാങ്ങിയത്. അതിനാല്‍ പൂവിന്റെ ഉടമ തോട്ടക്കാരനാണ്. പുഷ്പനിര്‍മാണത്തിലെ അയാളുടെ മികവ് അവര്‍ എടുത്തുപറഞ്ഞു. അതുകേട്ടിട്ട് കുട്ടന്റെ മുഖം മ്ലാനമായില്ല. കാരണം താനും ആ വൃദ്ധനെ വാഴ്ത്തുന്നയാളാണ്.
അപ്പോള്‍ അഭിപ്രായക്കാരാകെ പരുങ്ങുമാറ് കുട്ടന്‍ പറഞ്ഞു. ''പണ്ട് ഒരു കാട്ടാളന്‍ (വാല്മീകി) പൂച്ചെണ്ടുണ്ടാകുന്ന കൊമ്പൊടിച്ചുകുത്തി യാണ് ലോകാതിശയിയായ സൗന്ദര്യം പൊഴിക്കുന്ന നാലിതള്‍പ്പൂവ് (രാമായണം) ആദ്യമായി വിരിയിച്ചത്. ആ കമ്പിന്റെ തുമ്പുകള്‍ കിട്ടിയവര്‍ അതില്‍ തങ്ങളുടെ ഭാവനയ്ക്കും കല്പനയ്ക്കും അനുസരിച്ച് പുതുപുത്തന്‍ പൂക്കള്‍ വിരിയിച്ചു. അതുപോലെ കമ്പൊടിച്ചുകുത്തിയിട്ടാണല്ലോ തോട്ടക്കാരന്‍ പൂ ഉണ്ടാക്കിയത്. അതാരും അറിഞ്ഞമട്ടില്ല. പറയുന്നുമില്ല.''
വരികള്‍ക്കിടയിലെ വായന
താന്‍ സൃഷ്ടിച്ച കവിതയില്‍ സാഹിത്യചോരണം ആരോപിച്ച നിരൂപകര്‍ക്കുള്ള മറുപടിയായി ഈ കവിത ആസ്വാദകന്റെ മുന്‍പില്‍ നില്‍ക്കുന്നു. കവിതാരചനയെ പനിനീര്‍ച്ചെടി നട്ടുവളര്‍ത്തുന്നതായി കല്പിച്ചാണ് കവി തന്റെ കവിത അവതരിപ്പിക്കുന്നത്. കവിതയിലെ കുട്ടന്‍ കവിയും പനിനീര്‍ച്ചെടി വളര്‍ത്തല്‍ കവിതാരചനയുമാണ്.
കുട്ടന്റെ കവിതാവല്ലി മൊട്ടിട്ടപ്പോള്‍ അവന് പേടിയും ഹര്‍ഷവും ധാര്‍ഷ്ട്യവും എല്ലാം കൂടിച്ചേര്‍ന്ന ഒരിടയിളക്കമുണ്ടായി. കവിതയുടെ രചനാ വേളയില്‍ കവി അനുഭവിക്കുന്ന അന്തസ്സംഘര്‍ഷമത്രേ ഇവിടെ സൂചിപ്പിക്കുന്നത്. തന്റെ കവിതയ്ക്ക് ചാരുത പകരുന്ന ഓരോ ഘടകങ്ങളും വിശകലനംചെയ്ത് ആസ്വദിച്ചു നില്ക്കുമ്പോഴാണ് നിരൂപകരുടെ വരവ്. അവര്‍ തന്റെ കവിതയെ വാഴ്ത്തിപ്പറയുമായിരിക്കും എന്ന് കവി കരുതി. കവിത നന്ന് എന്ന് ഒഴുക്കന്‍ മട്ടില്‍ ഒരഭിപ്രായം മാത്രം അവര്‍ പറഞ്ഞു. ഒന്നും വിട്ടുപോയില്ലെങ്കിലും കുറ്റപ്പെടുത്താനുള്ള വഴികള്‍ അവര്‍ തേടി. ഇവിടെ നിരൂപകന്മാരെ 'കുമാരന്മാരെ'ന്നാണ് കവി സൂചിപ്പിക്കുന്നത്. അതിനര്‍ഥം നിരൂപകന്മാരുടെ വാക്കുകള്‍ കൗമാരചാപല്യമായി മാത്രമേ താന്‍ കാണുന്നുള്ളൂവെന്നത്രേ.
കവിത നന്നെന്നു കണ്ടെത്തിയവര്‍ അതിനു പിന്നില്‍ സാഹിത്യചോരണവുമാരോപിച്ചു. പള്ളിക്കൂടത്തിലെ തോട്ടക്കാരനില്‍നിന്ന് കമ്പുനേടിയതിനാല്‍ പൂവിന്റെ യഥാര്‍ഥ ഉടമ തോട്ടക്കാരനത്രേ. തോട്ടക്കാരന്റെ പൂവിരിയിക്കാനുള്ള വിരുത് (കവിതാ രചനയ്ക്കുള്ള സാമര്‍ഥ്യം) അവര്‍ എടുത്തു പറഞ്ഞു. പണ്ടൊരു കാട്ടാളന്‍ പൂങ്കുല വിരിയിക്കാന്‍ കെല്പുള്ള കമ്പൊടിച്ചു കുത്തിയിട്ടാണ് ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുന്ന സൗന്ദര്യമുള്ള രാമായണമെന്ന നാലിതള്‍പ്പൂവ് വിരിയിച്ചത്. കാട്ടാളന്‍ രചിച്ച (വാല്മീകി ഋഷിയാകുന്നതിനു മുന്‍പ് കാട്ടാളനായിരുന്നു) രാമായണത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തങ്ങളുടെ പ്രതിഭയില്‍ വിടര്‍ന്ന പുതുപൂക്കള്‍ പല കവികളും സൃഷ്ടിച്ചു. രാമായണത്തില്‍നിന്ന് പ്രചോദനം നേടിയാണ് പില്ക്കാല കവികളെല്ലാം സൃഷ്ടി നടത്തിയത്. അത് അനുകരണമല്ല. ആദികവിയുടെയും ആദികാവ്യത്തിന്റെയും പ്രേരണയും പ്രചോദനവും പില്ക്കാല കവികളില്‍ പലരെയും വളരെയധികം സ്വാധീനിച്ചുവെന്നര്‍ഥം.
ഇടശ്ശേരി തന്റെ രചനകളുടെ പിറവിക്കു പിന്നിലുള്ള അനുഭവം വിവരിക്കുന്നു. തന്റെ കാവ്യാനുഭവം വാല്മീകി തൊട്ടുള്ളവരില്‍നിന്ന് കിട്ടിയതാണ്. വാല്മീകി രാമായണ കാവ്യം രചിച്ചു. ആ നാലിതള്‍പ്പൂവിനെ (രാ,മാ,യ,ണം എന്ന നാലക്ഷരമാണ് നാലിതളുകള്‍) വിവര്‍ത്തനംചെയ്ത് എഴുത്തച്ഛന്‍ മലയാള സാഹിത്യമാകുന്ന ഉദ്യാനത്തില്‍ നട്ടു (എഴുത്തച്ഛന്‍ അധ്യാത്മരാമായണമാണ് വിവര്‍ത്തനം ചെയ്തതെങ്കിലും മൂലകൃതി രാമായണമാണല്ലോ). അവിടെ ആ പൂവിരിഞ്ഞതു കണ്ടപ്പോള്‍ കുട്ടന്‍ (കവി) അതില്‍നിന്ന് ഒരു കമ്പൊടിച്ചു തന്റെ തോട്ടത്തില്‍ നട്ടു. എഴുത്തച്ഛനും അധ്യാത്മരാമായണവും തന്റെ കവിതാരചനയ്ക്ക് പ്രചോദനമേകിയിട്ടുണ്ട്. നിരൂപകര്‍ കവിയുടെ പരിശ്രമത്തെ ഇകഴ്ത്തിക്കാട്ടി. അതിനുള്ള മറുപടി കവി നല്കുന്നു.
രാമായണത്തിന്റെ പ്രചോദനവും പ്രേരണയും പലവഴി പിന്നിട്ട് എഴുത്തച്ഛനിലെത്തി. എഴുത്തച്ഛന്റെ രാമായണം പില്ക്കാലത്ത് മലയാള കവികളെയെല്ലാം സ്വാധീനിച്ചു. എഴുത്തച്ഛന്റെ രാമായണം വാല്മീകിരാമായണത്തിന്റെ അനുകരണമല്ല. അധ്യാത്മരാമായണത്തിന്റെ സ്വതന്ത്രവിവര്‍ത്തനമാണ്. പള്ളിക്കൂടത്തിലെ തോട്ടക്കാരന്‍ ചെടിച്ചുള്ളികള്‍ സ്വന്തമായി സൃഷ്ടിച്ചു എന്നു കവി പറഞ്ഞത് അതിനാലാണ്. എഴുത്തച്ഛനില്‍നിന്നാണ് തനിക്ക് പൂവിരിയിക്കാനുള്ള കൊമ്പ് കിട്ടിയത്. വാല്മീകിയില്‍നിന്ന് എഴുത്തച്ഛന്‍; എഴുത്തച്ഛനില്‍നിന്ന് കവി. ഇങ്ങനെ തോട്ടക്കാരുടെ നിര ഇന്നും നീണ്ടുനീണ്ടുവരുന്നു. കവിതാ രചനയുടെ ഈ സത്യം മനസ്സിലാക്കാതെയാണ് നിരൂപകരുടെ കുറ്റപ്പെടുത്തല്‍. അതിനുള്ള മറുപടിയാണ് നാലിതള്‍പ്പൂവ്
Saturday, July 22, 2017
ഓരോ വിളിയും കാത്ത്
Tuesday, July 18, 2017
Sunday, July 16, 2017
ഇടമലക്കുടിയിലെ മുതുവാന്മാര്‍
മുതുവാന്മാരുടെ ജീവിതരീതിയും സംസ്കാരവും പരിചയപ്പെടൂ..
വനനീലിമ - പി .സുരേന്ദ്രൻ
Download PDF
Saturday, July 15, 2017
അമ്മത്തൊട്ടിൽ - കഥാപ്രസംഗം
Friday, July 14, 2017
സിദ്ധാർത്ഥ
സിനിമ പൂർണ്ണരൂപം
Credits:
PUSHKARAN CP
Tuesday, July 11, 2017
ഗാന്ധിജിയുടെ പല്ല് പോയ കഥ
ബഷീറിന്റെ "അമ്മ'യിൽ പരാമർശിക്കപ്പെടുന്ന ഗാന്ധിജിയുടെ പല്ല് പോയ കഥ
ഗാന്ധിജി സൗത്ത് ആഫ്രിക്കയിലായിരുന്ന കാലം. ആളുകൾ ഫിംഗർ പ്രിന്റ് സർട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് ഗവ. ഓർഡർ ഇറക്കി , ഗാന്ധിജി ഇതിനെതിരെ സത്യഗ്രഹമനുഷ്ഠിച്ചു ജയിലിലടയ്ക്കപ്പെട്ടു. സത്യഗ്രഹം വിജയിച്ചു. എല്ലാവരെയും ജയിൽ മോചിതരാക്കി. ആവശ്യക്കാർ മാത്രം സർട്ടിഫിക്കറ്റ് കൊണ്ടു നടന്നാൽ മതിയെന്ന് ഉത്തരവായി. ഗാന്ധിജി ഒരു മീറ്റിംഗ് വിളിച്ചു ചേർത്തു. മീർ അലം എന്ന പത്താൻകാരൻ ഇതിന് എതിരായിരുന്നു. അദ്ദേഹം ഗാന്ധിജിയോട് സത്യഗ്രഹം പരാജയപ്പെട്ടു എന്ന് പറയുകയും ഗാന്ധിജി സർട്ടിഫിക്കറ്റ് കൈയിൽ കരുതുമോ എന്ന് അന്വേഷിക്കയും ചെയ്തു. ഗാന്ധിജി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമെന്ന് അറിയിച്ചു. ആരെങ്കിലും അപേക്ഷിച്ചാൽ അവരെ അടിച്ചു കൊല്ലുമെന്ന് മീർ അലം പറഞ്ഞു . പിറ്റേന്ന് ഗാന്ധിജി അപേക്ഷിക്കാൻ ചെന്നപ്പോൾ മീർ അലമും സംഘവും എതിർത്ത് സംസാരിക്കയും കൈയേറ്റം ചെയ്യുകയും ചെയതു. ഗാന്ധിജി യുടെ പല്ലുകൾ ഇളകിപ്പോയി. മുൻ വരിയിലെ പല്ലാണ് പോയിരുന്നത്. ബോധം നഷ്ടപ്പെട്ടു. അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു. ബോധം തെളിഞ്ഞപ്പോൾ അദ്ദേഹം മീർ അലത്തെക്കുറിച്ചാണ് അന്വേഷിച്ചത്. അറസ്റ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോൾ ഉടനെ തനിക്ക് പരാതിയില്ലെന്നും അദ്ദേഹത്തെ വിട്ടയയ്ക്കണമെന്നും പോലീസ് സ്റ്റേഷനിലേക്ക് എഴുത്ത് കൊടുത്തയയ്ക്കുകയാണ് ഗാന്ധിജി ചെയ്തത്.
STD 8- Teaching Manual BT-Unit 1
STD 8 അടിസ്ഥാന പാഠാവലി യൂണിറ്റ് 1 ടീച്ചിംഗ് മാനുവൽ
Credits: രമേശൻ പുന്നത്തിരിയൻ
GVHSS Girls, Kasargod
STD 9- Teaching Manual BT-Unit 1
STD 9 അടിസ്ഥാന പാഠാവലി യൂണിറ്റ് 1 ടീച്ചിംഗ് മാനുവൽ
Credits: രമേശൻ പുന്നത്തിരിയൻ
GVHSS Girls, Kasargod
STD 10- Teaching Manual AT-Unit 1-Chapter 2
പത്താം ക്ലാസ്സ് കേരള പാഠാവലിയിലെ ഒന്നാം യൂണിറ്റിലെ രണ്ടാം പാഠം
credits: രമേശൻ പുന്നത്തിരിയൻ
GVHSS Girls, Kasargod
Sunday, July 9, 2017
ആശ്വാസം - കൽപ്പറ്റ നാരായണൻ
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈര്യം കെടുത്തില്ല.
ആരും ഇഴ വിടർത്തി നോക്കില്ല.
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.
വിഷം തീണ്ടി
രോമത്തുളയിലൂടെ
ചോരവാർന്നു ചത്ത
അയൽക്കാരനെയോർത്ത്
ഉറക്കത്തിൽ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി.
ഞാൻ എത്തിയാൽ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു.
അമ്മ ഇന്നലെ മുക്തയായി.
ഒടുവില്‍ അമ്മയെന്നെ പെറ്റുതീർന്നു.
ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല.
Wednesday, July 5, 2017
സൗന്ദര്യം - ചില വിശദീകരണക്കുറിപ്പുകൾ
ഒത്തിരിപ്പ്
ഉചിതാവയവ സംസ്ഥാനം എന്ന് താത്പര്യം. കാവ്യത്തിന്റെ അംഗങ്ങൾ ഒക്കെ യഥോചിതം ( വേണ്ടത് വേണ്ടിടത്ത് വേണ്ടത് പോലെ ) ഉണ്ടായിരിക്കുക. ക്ഷേമേന്ദ്ര കവി ഔചിത്യത്തെ കുറിച്ച് പറയുമ്പോൾ കാവ്യത്തിന്റെ ഈ അംഗാംഗിപ്പൊരുത്തത്തെ കുറിച്ച് പറയുന്നുണ്ട്. അനൗചിത്യത്തെ കാവ്യത്തിൽ ദീക്ഷിക്കുന്നതാണ് രസഭംഗത്തിന് കാരണമാകുന്നത്. ഉദാ: മാല അരയിൽ അണിയുക ,അരഞ്ഞാണം കഴുത്തിൽ ധരിക്കുക ,കങ്കണം കാലിലണിയുക , മുക്കുത്തി കാതിലണിയുക തുടങ്ങിയവ പോലെ.
പ്രതീയമാനം
പ്രതീയതേ അനേന ഇതി പ്രതീയമാനം - പ്രതീതി ഉണ്ടാക്കുന്നത് ,നമുക്ക് തോന്നലുളവാക്കുന്നത് എന്ന് അർത്ഥം .
ആനന്ദവർദ്ധൻ 'ധ്വന്യാ ലോക'ത്തിൽ ധ്വനിയെക്കുറിച്ച് പറയുമ്പോഴാണ് ഈ പദം പ്രയോഗിക്കുന്നത്.
മഹാകവികളുടെ വാക്കുകൾക്ക് സാധാരണ കവികളുടെ വാക്കുകളിൽ നിന്നും വ്യത്യസ്തമായി നമുക്ക് എന്തോ തോന്നാറുണ്ട്. അത് സ്ത്രീകളിൽ സൗന്ദര്യം എന്നത് പോലെയാണ്.
സ്ത്രീകളുടെ സൗന്ദര്യം എന്നത് പ്രസിദ്ധമായ അവരുടെ അവയവങ്ങൾ ആണല്ലോ? ആ അവയവങ്ങളുടെ ഒറ്റക്കൊറ്റക്കായുള്ള സൗന്ദര്യമല്ല അവയുടെ ചേരുവയിൽ കൂടി ഉണ്ടാകുന്നത്. ഇങ്ങനെ ഉണ്ടാകുന്ന ഭിന്നമായ ഒന്നിനെ, സഹൃദയർക്ക് മാത്രം വെളിവാകുന്ന ആ സൗന്ദര്യത്തെ നമുക്ക് നിർവ്വചിക്കാൻ പറ്റാത്തതാണ് .അംഗങ്ങളുടെ യോജിപ്പിൽ നിന്നും വെളിവാകുന്ന വാക്കുകൾക്കതീതമായ ഈ സൗന്ദര്യപ്രതീതിയാണ് പ്രതീയ മാനം
എന്നാൽ , ഒരു സ്ത്രീ തന്റെ പ്രണയത്തിന് പാത്രീഭവിച്ച പുരുഷന് മാത്രം തന്റെ പ്രണയം നൽകുന്നത് പോലെ ഉത്തമമായ കവിത അതിനെ അറിഞ്ഞ് മനസ്സിലാക്കുന്ന സഹൃദയന് മാത്രമേ ഈ തോന്നൽ (പ്രതീയമാനം) നൽകുന്നുള്ളൂ എന്ന് കൂടി ആചാര്യൻ കൂട്ടിച്ചേർക്കുന്നു.
പ്രയോജനാപേക്ഷ
കാവ്യ ബാഹ്യമായ മറ്റ് ലക്ഷ്യങ്ങൾ മുൻനിർത്തി കാവ്യരചന നടത്തുക.
ഇപ്രകാരം ഒരു പ്രത്യേക ലക്ഷ്യത്തെ സാർത്ഥകമാക്കാൻ വേണ്ടി കാവ്യരചന നടത്തുമ്പോൾ കവി ബഹ്യമായ ചില സമ്മർദ്ധങ്ങൾക്ക് അടിമപ്പെടേണ്ടി വരും. അപ്പോൾ കാവ്യത്തിന്റെ സൗന്ദര്യാംശം കുറയും ,അത് കാലാവർത്തിയാകില്ല.
Sunday, July 2, 2017
അമ്മയുടെ എഴുത്തുകള്‍ - കവിതാസ്വാദനം
ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണക്കുറിപ്പ് - സ്ഥലത്തെ പ്രധാന സുല്‍ത്താന്‍
ലേഖനം ഡൗണ്‍ലോഡ് ചെയ്യാം
Credits:Dr. U Shamla, School Vidyarangam
ബഷീര്‍ ഏകാന്തതയുടെ മറുതീരത്തില്‍ Documentary Part 1
ബഷീര്‍ ഏകാന്തതയുടെ മറുതീരത്തില്‍ Documentary Part 2
ബഷീര്‍ ദ മാന്‍ Documentary Part 1
ബഷീര്‍ ദ മാന്‍ Documentary Part 2
ബഷീര്‍ ജീവിതരേഖ
Saturday, July 1, 2017
പ്രസംഗം അമ്മമ്മ
അമ്മമ്മ എന്ന പാഠഭാഗത്തെ പ്രവര്‍ത്തനത്തിന് മാതൃകയായി നല്‍കാം
Audio Download