Wednesday, January 11, 2017
Monday, January 9, 2017
Tuesday, January 3, 2017
ഒരു സങ്കീര്‍ത്തനം പോലെ പെരുമ്പടവം ശ്രീധരന്‍
ഹൃദയത്തിനുമേല്‍ നക്ഷത്രമുദിച്ച രാത്രി
എഴുത്തു
മേശയ്ക്കു മുന്നില്‍, തൂലികയ്ക്കും കടലാസിനും ഇടയില്‍ കാലങ്ങളും വഴികളും
തിരിച്ചറിയാതെ പകച്ചു നിന്നു പോയ ദസ്തയെവ്സ്കി എന്ന വിഖ്യാത എഴുത്തുകാരന്റെ
പീഡിതഹൃദയാനുഭവങ്ങളും ഉരുള്‍പൊട്ടലുകളും ഇടിമുഴക്കങ്ങളും മൗനങ്ങളും
പുനഃസൃഷ്ടിച്ച് ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ലാവണ്യാനുഭവം മലയാളിക്ക്
സമ്മാനിച്ച കൃതിയാണ് പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’.
മലയാള സാഹിത്യാസ്വാദകന് പെരുമ്പടവംശ്രീധരന്‍ സുവര്‍ണ്ണതാലത്തില്‍
സമ്മാനിക്കുകയായിരുന്നു ‘ഒരു സങ്കീര്‍ത്തനം പോലെ’.
ഇതിനോടകം ഒന്നര ലക്ഷത്തോളം പേര്‍ സ്വന്തമാക്കുകയും അതിന്റെ പതിന്‍മടങ്ങാളുകള്‍ വായിക്കുകയും ചെയ്ത പുസ്തകത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. 1992 ല്‍ പ്രസിദ്ധീകരിച്ച ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലിന് ഇരുപതു വയസ്സാകുമ്പോള്‍ ഒന്നര ലക്ഷത്തിലധികം കോപ്പികളുമായി മലയാളത്തിന്റെ നെറുകയില്‍ തിളങ്ങി നില്‍ക്കുകയാണത്.
1992 ല്‍ ദീപിക വാര്‍ഷികപ്പതിപ്പിലാണ് ഒരു സങ്കീര്‍ത്തനം പോലെ പ്രസിദ്ധീകരിക്കുന്നത്. 1992 ജൂലായ് മാസത്തില്‍. അപ്പോള്‍ തന്നെ വായനക്കാരെ ഏറെ ആകര്‍ഷിക്കാന്‍ അതിനു കഴിഞ്ഞു. ഏറെ വൈകാതെ പുസ്തകമാകുകയും ചെയ്തു. പിന്നീടിങ്ങോട്ട് ‘ഒരു സങ്കീര്‍ത്തനം പോലെ’യുടെ പടയോട്ടമായിരുന്നു. പുസ്തകത്തിന്റെ കോപ്പികള്‍ കരസ്ഥമാക്കാന്‍ വായനക്കാര്‍ പരക്കം പാഞ്ഞു. ആദ്യ പതിപ്പ് വളരെ വേഗത്തിലാണ് വിറ്റുപോയത്. പിന്നീട് തുടര്‍ച്ചയായി പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരുന്നു. ഇപ്പോള്‍ നാല്‍പത്തിയൊമ്പതാം പതിപ്പിലെത്തി നില്‍ക്കുന്നു. അന്‍പതാം പതിപ്പിന്റെ ആഘോഷത്തിമിര്‍പ്പിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് എഴുത്തുകാരനും പ്രസാധകനും.
മലയാള സാഹിത്യ രംഗത്ത് അദ്ഭുതമാകുകയാണ് പെരുമ്പടവും അദ്ദേഹത്തിന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലും. മുമ്പ് ചങ്ങമ്പുഴയുടെ ‘രമണനും’ ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസവു’മാണ് ഒരു ലക്ഷം മറികടന്ന് മലയാളത്തിന്റെ വിസ്മയമായ കൃതികള്‍. എന്നാല്‍ ‘രമണന്‍’ 65 വര്‍ഷങ്ങള്‍കൊണ്ടും ‘ഖസാക്കിന്റെ ഇതിഹാസം’ 36 വര്‍ഷങ്ങള്‍ കൊണ്ടുമാണ് ഒരു ലക്ഷം കോപ്പികളിലേക്കെത്തിയത്. ‘ഒരു സങ്കീര്‍ത്തനം പോലെ’ കേവലം പന്ത്രണ്ട് വര്‍ഷങ്ങള്‍കൊണ്ട് ഒരു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. ഇപ്പോള്‍ ഇരുപതു വര്‍ഷങ്ങളാകുമ്പോള്‍ ഒന്നരലക്ഷം കോപ്പികളും.
പെട്ടന്ന് വെളിപാടുപോലെ എന്തോ എന്റെ മനസ്സില്‍ സംഭവിച്ചു. ഒരു അന്തര്‍ദര്‍ശനം എന്നു പറഞ്ഞാല്‍ അതു പൂര്‍ണ്ണമാകുമോ.? ഇല്ല. ആ നിമിഷം എന്റെ മനസ് ദിവ്യമായൊരു പ്രചോദനം കൊണ്ടുണര്‍ന്നു. അസ്പഷ്ടതകളും ആശങ്കകളും ആകുലതകളുമൊക്കെ ആ നിമിഷം എന്നില്‍ നിന്ന് നീങ്ങിപ്പോയി….ഞാന്‍ വിശ്വസിക്കുന്നത് ഇങ്ങനെയാണ്. ഞാന്‍ ജനിച്ചത് അന്നാണ്. എന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍. നേവാ നദിക്കരയില്‍ മഞ്ഞു പൊഴിഞ്ഞൊരു രാത്രിയില്‍ ആ ദര്‍ശന ദീപ്തിയിലാണ് ‘പാവപ്പെട്ടവന്‍’ എന്ന തന്റെ നോവല്‍ ജന്മമെടുത്തതെന്ന് ദസ്തയേവ്സികി അന്നയോടു പറയുന്നു.
(ഒരു സങ്കീര്‍ത്തനം പോലെ)

Monday, January 2, 2017
കിട്ടും പണമെങ്കിലിപ്പോള്‍ - ധ്രുവചരിതം തുള്ളല്‍
സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട തുള്ളല്‍പ്പാട്ടുകള്‍ രചിക്കാന്‍ മാതൃകയായി നല്‍കാവുന്ന ചില തുള്ളല്‍കവിതകള്‍
നരനായാട്ടം തുള്ളല്‍
കുഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങളുംസാരോപദേശങ്ങളും
PDF Download
കുഞ്ചന്‍ നമ്പ്യാര്‍_ജീവിതരേഖ
നരനായാട്ടം തുള്ളല്‍
പേരിന്‍
തുള്ളല്‍
കേരം
വളരും കേരളനാട്ടില്‍
കേരത്തെക്കാള്‍
പേരുകളധികം.
ആളുകളവരുടെ
പേരുകള്‍ കേട്ടി-
ട്ടാലോചിച്ചാല്‍
ആകെ വിചിത്രം !
'പങ്കജവല്ലി'
പാവമവള്‍ക്ക്
വണ്ണം
കൊണ്ടു നടക്കാന്‍ വയ്യ.
കോട്ടാസാരിയുടുത്താല്‍പ്പോലും
സാരിത്തുമ്പിനു
നീളക്കുറവ്
.
.
'ആശാലത'യെ
കണ്ടിട്ടൊരുവനും
ആശിച്ചിട്ടില്ലിന്നേവരെയും
ആശ
പൊലിഞ്ഞവള്‍ വീട്ടില്‍ത്തന്നെ
ആലോചനകള്‍
വന്നില്ലൊന്നും
.
.
'ശാന്തമ്മ'യ്ക്കൊരു
കോപം വന്നാല്‍
ഈറ്റപ്പുലിയും
പമ്പ കടക്കും.
മണ്ടി
നടന്നവള്‍ കണ്ടതു
മുഴുവന്‍
തല്ലിയുടച്ചു
തരിപ്പണമാക്കും
.
.
'കമലാക്ഷീ'ടേം
'മീനാക്ഷീ'ടേം
കണ്ണുകള്‍
കണ്ടാല്‍ ഭയമായീടും
ഉണ്ടക്കണ്ണികളെന്നു
വിളിക്കാന്‍
മനസും
പോര,
മുഷിച്ചിലുമാകും
.
.
'ചന്ദ്രിക'യുടെയാ
മുഖഭാവത്തില്‍
പുഞ്ചിരിയൊരുതരി
കാണാനില്ല.
ഗൌരവമിത്തിരി
കൂടുതലത്രേ
ഗൌനിക്കാറില്ലവളേയാരും
.
.
പേരില്‍
'പങ്കജ-അക്ഷന്‍'
പക്ഷെ
കോങ്കണ്ണവനുണ്ടൊരു
നോട്ടത്തില്‍
കണ്ണട
വെച്ചു നടക്കുന്നതിനാല്‍
കൂടുതലാരും
കാണുന്നില്ല
.
.
'വിദ്യാധര'നൊട്
ചോദിച്ചപ്പോള്‍
മൂന്നാംക്ലാസ്സില്‍
തോറ്റവനത്രേ.
പിന്നീടവനാ
പള്ളിക്കൂടം
മുറ്റത്തൂടെപ്പോയിട്ടില്ല
.
.
'പുഷ്പാംഗദ'നാ
ദേഹം മുഴുവന്‍
ചൊറിവന്നിട്ടൊരു
കുറവില്ലത്രേ.
കാലും,
മേലും,
വയറും,
മുഖവും
പാടു
പിടിച്ചു കറുത്തും പോയി
.
.
'മണികണ്ഠ'ന്റെ
സ്വരം കേട്ടാലോ
തകരത്തിന്മേല്‍
ചൊറിയും പോലെ
പാട്ടുകള്‍
പാടാന്‍ കൊതിയുണ്ടെന്നാല്‍
ആയതിനൊരു
പുനര്‍ജന്മം വേണം
.
.
'സന്തോഷി'ന്റെ
മുഖം കണ്ടാലാ-
ക്കാണുന്നവനും
സങ്കടമാകും
എന്തോ
വന്നു ഭവിച്ചതു പോലൊരു
ചിന്താഭാരം,
വദനം
കദനം
.
.
'സത്യനൊ'ടൊരു
കാര്യം ചോദിച്ചാല്‍
സത്യമവന്‍
പറയാറേയില്ല.
പിള്ളകളിച്ചും
കള്ളുകുടിച്ചും
കള്ളം
തന്നെ കാട്ടിക്കൂട്ടും
.
.
'വിജയന്‍'
നല്ലൊരു
പേരെന്നാലും
തോല്‍വികള്‍
മാത്രം ജാതകമവന്
ഓരോക്ലാസ്സിലു
മൊരുകൊല്ലം തോ-
റ്റെത്തിപ്പറ്റി
പത്താം ക്ലാസ്സില്‍
.
.
'ഗോപാലനെ'യൊരു
പശുകുത്തീട്ടാ-
പ്പാവത്തിന്നെഴുനേല്‍ക്കാന്‍
വയ്യ,
ഞവരക്കിഴിയിട്ടൊരുവിധമൊക്കെ
ക്കഷ്ടിച്ചങ്ങനെ
കഴിയുന്നത്രെ
.
.
'വിശ്വംഭരനു'
കിടക്കാന്‍
നല്ലൊരു
വീടില്ലൊരു
ചെറു മാടം മാത്രം.
വയറു
നിറക്കാന്‍ വഴിയും
കുറവ്,
വായ്പ്പ
കൊടുക്കാനാളും കുറവ്
.
.
സജിയും,
സുജിയും,സനുവും,
സുനുവും,
സനിലും,
സുനിലും,
കമലും,
വിമലും
ആണോ
പെണ്ണോന്നറിയണമെങ്കില്‍
നേരിട്ടവരെക്കണ്ടേ
പറ്റൂ
.
.
കരവഴിയായും
കടല്‍ വഴിയായും
പേരുകള്‍
പലതീനാട്ടില്‍
വന്നൂ,
അവിരാ,
മൊയ്തീന്‍,
മമ്മത്,
തോമ്മാ
എന്നിവയവയില്‍
ചിലതാണത്രെ
.
.
പേരുകളവയിന്‍
പൊരുളീയടിയന്‍
നിരുവിച്ചിട്ടൊരു
പിടിയും കിട്ടാ-
പൊരുളറിയാത്തതുകൊണ്ടക്കാര്യം
അവരൊട്ടുരിയാടുന്നതുമില്ല
അറുപതുവയസ്സിന്നപ്പുറമെത്തിയ
അനുമോനുണ്ട്,
മിനിമോളുണ്ട്.
അവരെ
പേരുവിളിക്കാനടിയനു
ബഹുമാനം
കൊണ്ടാവുന്നില്ല.
തലകൊണ്ടിങ്ങനെ
നിരുവിക്കുമ്പോള്‍
തലകീഴത്രേ
പല പേരുകളും
പേരുകളിട്ടവരറിയുന്നുണ്ടോ
പേരിന്നുടമകളവരുടെയിഷ്ടം
?
ആലോചിച്ചാലാളും
പേരും
തമ്മില്‍ച്ചേരാതനവധിയുണ്ട്.
മുഴുവന്‍
ചൊല്ലാന്‍
നേരവുമില്ല,
ചൊല്ലീട്ടിനിയും
ഫലമതുമില്ല.
നോട്ടം തുള്ളല്‍
ചില്ലറ
ചില്ലറ
ചില്ലറ
മാത്രം
വലിയപണത്തെക്കണ്ടുചിരിപ്പൂ
ഇന്നലെവരെ
നീ
നിർണ്ണയമൂല്യം,
ഇന്നോ
കീറിയ
കോണകതുല്യം!
കൈവശമവനൊരു
ശ്രീത്വമതായി
വിലസിന
നാളിന്നോർമ്മയതായി
സ്ത്രീധനമായും
ദക്ഷിണയായും
ശമ്പളമായും
കോഴകളായും
കിട്ടിയതെല്ലാം
കെട്ടുകളായി-
ക്കൂട്ടിപ്പൂട്ടിയ
പെട്ടിതുറക്കേ,
പട്ടികളോരിയിടുന്നൂ,
നികുതികൾ
വെട്ടിച്ചുണ്ടാക്കുന്നവിപത്തുകൾ,
കട്ടിലുകണ്ടു
പനിച്ചതുവെറുതേ,
തട്ടിക്കൂട്ടിയ
മുതലുകളൊക്കെ
പെട്ടെന്നിങ്ങനെവിലയില്ലാതായ്
പൊട്ടിയചട്ടിയതെന്ന
കണക്കേ,
മുട്ടിലിഴഞ്ഞുനടക്കാൻ
ഇത്തിരി
-
പട്ടയടിക്കാൻ
പോലും
കൊള്ളാ,
കുട്ടികൾ
മുള്ളിയ
തല്പവിരിപ്പുകൾ
കൂട്ടിയലക്കാനിട്ടതുപോലെ,
തൊട്ടിയിൽ
വച്ചൊരുപൂപ്പലുണർന്ന
തൊട്ടാലൊട്ടും
വെള്ളം
പോലെ
കട്ട്ളപ്പടിയിൽ
ശ്വാനർകൂട്ടിയ
ഞെട്ടിപ്പിക്കും
കാഷ്ടം
പോലെ
തട്ടിൻമുകളിൽ
നാറിപ്പുഴുകും
എട്ടുദിനംചീഞ്ഞെലിശവമെന്നും
എട്ടിൻപണിയല്ലിന്നിവനൊരുപതി
-
നെട്ടിൻ
പണിയെന്നുള്ളകണക്കേ
നോട്ടുകളായിരമഞ്ഞൂറും
ശിവ!
തൊട്ടാൽപ്പൊള്ളും
പരുവമതായി!
മോട്ടിച്ചാലും
ഫലമില്ലാതായ്,
തോട്ടിപ്പണിയും
ഗുണമില്ലാതായ്,
നൊട്ടിനുണഞ്ഞുനടക്കും
കൂട്ടം
വെട്ടിൽ
വീണൊരു
ചരിതം
കൊള്ളാം!
കൂട്ടിൽ
വളർത്തും
തത്തപ്പക്ഷി
കൂട്ടിനകത്തേ
കഴിയുമ്പോലെ
നോട്ടുകളനവധി
കൈയിൽപ്പെട്ടോർ
കാട്ടുവതില്ലവയവിടെത്തന്നെ!
ചൂട്ടുകൊളുത്തിയെരിക്കുകയെന്യേ
തിട്ടമിവറ്റിനെയെന്തിനുകൊള്ളാം?
മട്ടോലും
കുളിർകാലം
വരവായ്,
കൂട്ടരുമൊത്തിനി
തീകാഞ്ഞീടാം!
നാരായണജയ
പാടുന്നില്ലാ
കുഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങളുംസാരോപദേശങ്ങളും
PDF Download
Thursday, December 22, 2016
Subscribe to:
Posts (Atom)
എന്റെ ഭാഷ - പഠനക്കുറിപ്പുകൾ
10 ാം ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ എന്റെ ഭാഷ ചോദ്യോത്തരങ്ങൾ - തന്മ, മലയാളം അധ്യാപകക്കൂട്...
-
വൈലോപ്പിളളി ശ്രീധരമേനോൻ കാച്ചിക്കുറുക്കിയ കവിതകളിലൂടെ മലയാളിയുടെ മനസ്സിൽ കടന്നു കൂടിയ കവി. കാർഷിക വൃത്തിയെ കരളിൽ തുടിക്കുന്ന അഭിമാനമായി കണ...
-
10 ാ o ക്ലാസ്സ് കേരള പാഠാവലിയിലെ മുരിങ്ങാമരത്തോപ്പ് എന്ന പാഠത്തിന്റെ പ ഠനക്കുറിപ്പുകൾ തയ്യാറാക്കിയത്... നോട്സ് - HSS LIVE.GURU Bl...
-
10 ാ o ക്ലാസ്സ് കേരള പാഠാവലിയിലെ മണ്ണും മനുഷ്യനും എന്ന പാഠത്തിന്റെ പ ഠനക്കുറിപ്പുകൾ തയ്യാറാക്കിയത്... നോട്സ് - ആശ വി ടി Asha V T, H...