Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, September 24, 2017

കവിതയുടെ മൃത്യു‍ഞ്ജയം - സൂചനകള്‍


         വൈലോപ്പിള്ളി കവിതകളെ ആറ്റിക്കുറുക്കിയെടുത്ത നിരൂപണമാണ് ശ്രീ എം എന്‍ വിജയന്റെ 'കവിതയുടെ മൃത്യുഞ്ജയം'. വൈലോപ്പിള്ളി കവിതകളില്‍ നിന്നുള്ള ബിംബങ്ങളും വരികളും കൊണ്ട് സമൃദ്ധമാണ് ഈ നിരൂപണം. അവയിലെ ചില സൂചനകളെ ഇഴ പിരിച്ചെടുക്കാന്‍ സഹായകമായേക്കാവുന്ന ഒരു ശ്രമമാണ് ഈ പട്ടിക.


ലേഖനത്തിലെ സൂചന

കവിതയിലെ വരികള്‍

കവിതയുടെ പൂര്‍ണ്ണരൂപം PDF
കൊടിയ മീനച്ചൂടിന്റെ മാധുര്യം മാമ്പഴത്തിലുണ്ട്

തുംഗമാം മീനച്ചൂടാല്‍-
ത്തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധിക-
സ്വര്‍ണ്ണമായ്‌ത്തീരും മുമ്പേ


മാമ്പഴം
കടലിനെ മഷിക്കുപ്പിയാക്കുന്ന ഒരു കുട്ടി ഇവിടെ എഴുതിക്കൊണ്ടേയിരിക്കുന്നു തുടുവെള്ളാമ്പല്‍പ്പൊയ്ക-
യല്ല,ജീവിതത്തിന്റെ
കടലേ കവിതയ്ക്കു
ഞങ്ങള്‍ക്കു മഷിപ്പാത്രം


പുതിയ കാഴ്ചപ്പാട്


ആകയാലൊറ്റയൊറ്റയില്‍ക്കാണു-
മാകുലികളെപ്പാടിടും വീണേ
നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം




കന്നിക്കൊയ്ത്ത്




അതിനെസ്സൂക്ഷിപ്പു ഞാന്‍,
ആരെന്റെ വിധികര്‍ത്താ,-
വവനു നിവേദിപ്പാന്‍,
അവനു നിവേദിപ്പാന്‍ !


അവസാനത്തെ അശ്രുബിന്ദു
വിതയുടെയും കൊയ്ത്തിന്റെയും തത്വശാസ്ത്രം നിത്യവും ജീവിതം വിളയേറ്റി
മൃത്യു കൊയ്യും വിശാലമാം പാടം


* * * * * * * *


നിര്‍ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതം പോലും












ന്നിക്കൊയ്ത്ത്
സത്യത്തിന്റെ സുന്ദരകലയ്ക്കെന്നുമൊരു വര്‍ണ്ണമേ പോരും ,ന്തിതിലേകസ്വര-
മാണെന്നോ ? സത്യത്തിന്റെ
സുന്ദരകലയ്ക്കൊരേ-
യൊരു ചായമേ പോരും !


ഭേരി




തനിക്ക് തുളച്ചു മാല കോര്‍ക്കാനുള്ളതാണ് മല മര്‍ത്ത്യനാഗ്രഹം
പര്‍വ്വതം നീല-
മുത്തുപോലെ തുളച്ചു
നൂല്‍ പാവാന്‍;


മല തുരക്കല്‍
തന്നിഷ്ടത്തിന് ചാലുകള്‍ കീറി തിരിച്ചുവിടാനുള്ളതാണ് പുഴ വന്‍ കരിംകള്ളിയാം കാളിന്ദി,നിന്നെ ഞാ-
നെന്‍ കരി കൊണ്ടു വലിച്ചിഴയ്ക്കും
ക്ലേശിച്ച കൈത്തൊട്ടില്‍ വെള്ളം ചുമക്ക നീ
കാശപ്പുല്‍ കണ്ടു ചിരിക്കും മട്ടില്‍






ജലസേചനം




നാട്ടിലെ നീരെല്ലാം നീരാവിയാക്കി,മഴക്കാറാക്കി കൂട്ടിവെച്ച് താഴെയുള്ളവര്‍ക്ക് വെള്ളം കൊടുക്കാത്ത ക്രൂരതയോടു പൊരുതുന്ന പ‍ഞ്ചമന്മാരെ വൈലോപ്പിള്ളി പാടിപ്പുകഴ്ത്തിയിട്ടുണ്ട്.
കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പാഴ്‌മഞ്ഞുതിര്‍ത്തു ഹസിക്കയാം വിണ്ടലം
ഹാ കഷ്ടമെങ്ങനെ മര്‍ത്ത്യന്‍ സഹിക്കുമീ
മൂകപ്രകൃതി തന്നന്ധമാം ക്രൂരത ?


ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്ക്കു തേവുമീ വേട്ടുവര്‍ ;
പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരും പടയാളികള്‍















പടയാളികള്‍


കര്‍മ്മപൗരുഷം വേള്‍ക്കാതുള്ളൊരു നീതിച്ചൊല്ലേ
നിന്‍മട്ടില്‍ ദയാര്‍ഹയായ് വേറെയാരുള്ളൂ പാരില്‍ ?


ഇരുളില്‍
സ്വര്‍ഗം എന്ന ഭാവിയുടെ,ഭാവനയുടെ ചുംബനം ഏറ്റുവാങ്ങിയ ഒരു വര്‍ക്കത്തുകെട്ട താറാവിനെ,താറാവുകളുടെ പറ്റം അതിന്റെ പാട്ടുകാരനായി കണ്ടെത്തുന്നു ഭാവനയെക്കാള്‍ ഭംഗിയെഴും വന-
ദേവത പോലതിലൊരു കളഹംസി
സ്വര്‍ഗ സുഗന്ധിച്ചുണ്ടുകളാല്‍ തന്‍
കൊക്കിലുരുമ്മിച്ചുംബിക്കേ,
പുളകം പൂണ്ടവനൊന്നു തരിച്ചൂ
പുലരിത്താമരമലര്‍ പോലെ !








വര്‍ക്കത്തു കെട്ട താറാവ്
വയലില്‍ അവര്‍ കൊയ്യുമ്പോള്‍ വരമ്പിലിരുന്ന് പാടുന്നവന്‍-ആളുകളും തലമുറകളും ഏല്‍പ്പിച്ച ഈ പണി ചെയ്തുകൊണ്ടേയിരിക്കുന്ന ഒരു പാണനാണ്, പുള്ളുവനാണ്, പുലവനാണ് കവി പഴയൊരു പുള്ളുവനാണല്ലോ ഞാന്‍:
പായും കുടയും നെയ്യും, പിന്നെ-
പ്പല കൈവേലകള്‍ ചെയ്യും, പുഞ്ചകള്‍
കൊയ്യും കാലം കറ്റമെതിച്ചു കി-
തയ്ക്കും ഗ്രാമപ്പെണ്‍കൊടിമാരുടെ
കരളുകള്‍ തുള്ളാന്‍,കാലുകള്‍ നര്‍ത്തന-
കലവികള്‍ കൊള്ളാ,നഴകിയ നാടന്‍
കവിതകള്‍ പാടിയിരിക്കും ചാരേ
ഞാനും കയ്യിലെ വീണപ്പെണ്ണും
* * * * * *
വാക്കിനു വാക്കിനു പൊരുളിന്‍ മുത്തുക
-ളുതിരും പെരിയൊരു പുലവന്‍ ഞാന്‍: എന്‍-
കയ്യിലിരിക്കും വീണപ്പെണ്‍കൊടി
കലയുടെ സഖിയാം കന്നിപ്പെണ്‍കൊടി


















ഓണമുറ്റത്ത്






ഒഴുകിക്കൊണ്ടു നിലനില്‍ക്കുന്ന നദി-സരസ്വതിയുടെയും ചേറ്റുപുഴയുടെയും ഗതി
പ്രാകൃതതലം വിട്ടു
പണ്ടെങ്ങോ മറഞ്ഞന്തര്‍-
വാഹിനിയായിത്തീര്‍ന്ന
പാവന സരസ്വതി




സംസ്‌കൃതം
ജീര്‍ണ്ണത ചേറ്റില്‍ താഴുന്നൂ, പുഴ
പൂര്‍ണ്ണത നോക്കി പ്പായുന്നു


ചേറ്റുപുഴ
ചീവീടുകളുടെ കര്‍ക്കശവും നിശിതവുമായ സ്വരങ്ങളോടെ ഭൂഗര്‍ഭ കവിയായി വൈലോപ്പിള്ളി മറഞ്ഞിരിക്കുന്നു ഇന്നു,മെങ്കിലും പാടുന്നു, നീളേ
മണ്ണില്‍ നിന്നു മണ്ണട്ടകള്‍ ഞങ്ങള്‍,
സ്‌ഫീത' മിന്നി'ന്റെ രംഗത്തിലെങ്ങും
ഭൂതകാല പശ്ചാത്തല ഗീതം!
ചോരമണ്ണിലീ ഞങ്ങള്‍ തന്‍ സ്‌നേഹ
നീരുറവുകള്‍ നിന്നു തുള്ളട്ടേ !




ചീവീടുകളുടെ പാട്ട്
( കുടിയൊഴിക്കല്‍ ഏഴാം ഖണ്ഡം )
വെറ്റിലത്തരി ചവയ്ക്കുമ്പോള്‍ ഓര്‍മ്മകളുടെ സുഗന്ധത്തില്‍ കുളിക്കുന്നവന്‍ വെറ്റിലത്തരി പോലെ
ഞാനതു നുണയവേ
ചുറ്റിലും മഞ്ഞത്തൊരു
മാമ്പൂവിന്‍ മണം ചിന്നീ




മരണം കനിഞ്ഞോതി


ഭൂമി മുഴുവനായി വിഴുങ്ങി പെരുതായി തീര്‍ന്ന കടല്‍ പോലെ


ആ വിധമായിരമാണ്ടു വസന്തപ-
രാഗമണിഞ്ഞു പറക്കെ,പ്പെട്ടെ-
ന്നാഴി വളര്‍ന്നു മഹീതലമഹിമക
ളാകെ വിഴുങ്ങി മടങ്ങീപോലും




ഓണപ്പാട്ടുകാര്‍
അനേകം ജന്മങ്ങള്‍ ജീവിച്ച് ചുളിവുകള്‍ വീണ ഒരു മുഖം വൈലോപ്പിള്ളിക്കവിതയ്ക്കുണ്ട്. ഏറെ മുഖച്ചുളിവേലും ചീനയി-
ലേഴകള്‍ പുഞ്ചകള്‍ കാക്കുമിടങ്ങളില്‍


ഓണപ്പാട്ടുകാര്‍


തയ്യാരാക്കിയത് : രാജന്‍ കെ കെ
ഡോ.അംബേദ്കര്‍ ജി എച്ച് എസ് എസ്
കോടോത്ത്
കാസര്‍ഗോഡ്


                   Download PDF

https://drive.google.com/open?id=0B90GvvbdzcUzUmQ1NU1rMFUyN28



കുട്ടികളെ പരിചയപ്പെടുത്താന്‍ കുറെക്കൂടി വൈലോപ്പിള്ളി കവിതകള്‍ pdf രൂപത്തില്‍

സഹ്യന്റെ മകന്‍ 
ഊഞ്ഞാലില്‍
പെണ്ണും പുലിയും
എണ്ണപ്പുഴുക്കള്‍
ഹെഡ് മാസ്റ്ററും ശിഷ്യനും 
രാമനാഥന്‍ ഒരു ബാല്യാനുഭവം 

No comments:

Post a Comment