Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, October 26, 2017

യുദ്ധത്തിന്റെ പരിണാമം Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ യുദ്ധത്തിന്റെ പരിണാമം എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം



Wednesday, October 25, 2017

ഉരുളക്കിഴങ്ങു തിന്നുന്നവര്‍ Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ഉരുളക്കിഴങ്ങു തിന്നുന്നവര്‍ എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം


                                                      Part 2


ഓണമുറ്റത്ത് Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ഓണമുറ്റത്ത്  എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം

പുതുവര്‍ഷം Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ വിജയലക്ഷ്മിയുടെ പുതുവര്‍ഷം എന്ന കവിതയെ അധികരിച്ചുള്ള ഭാഗം

കൊച്ചു ചക്കരച്ചി Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ കൊച്ചു ചക്കരച്ചി എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം

അജഗജാന്തരം Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ അജഗജാന്തരം എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം

കവിതയുടെ മൃത്യുഞ്ജയം



Tuesday, October 24, 2017

ഞാന്‍ കഥാകാരനായ കഥ Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ഞാന്‍ കഥാകാരനായ കഥ എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം


സാക്ഷി Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ സാക്ഷി എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം

ബഷീറിന്റെ 'അമ്മ ' Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ബഷീറിന്റെ 'അമ്മ ' എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം

മനുഷ്യന്‍ മാത്രം ബാക്കിയാവുന്ന സങ്കല്‍പ്പത്തെയാണോ വികസനം എന്നു വിളിക്കുന്നത്?

കഥാപാത്രങ്ങള്‍ മരണപ്പെടുമ്പോള്‍ പോയി കാണേണ്ടിവരുന്ന നിര്‍ഭാഗ്യവാനായ ഒരെഴുത്തുകാരനാണ് ഞാന്‍: അംബികാസുതന്‍ മാങ്ങാട്





 
            ആദ്യമേ തന്നെ പറയട്ടെ ലോകത്തിലെ ഏറ്റവും പരിസ്ഥിതി വിവേകം കുറഞ്ഞ ഒരു വിഭാഗം മലയാളികളാണെന്ന് വളരെ നിരാശയോടെ പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ വളരെ സങ്കടം തോന്നുന്ന സമയങ്ങളുണ്ട്. സൈലന്‍റ് വാലി സമരത്തില്‍ കേരളത്തിലെ എഴുത്തുകാര്‍, പ്രത്യേകിച്ചും കവികള്‍ മുന്നില്‍ നില്‍ക്കുകയും വലിയൊരു പരിസ്ഥിതി ജാഗ്രത മലയാളത്തില്‍ ഉണ്ടാവുകയും അതെ തുടര്‍ന്നു ധാരാളം കവിതകള്‍, ലേഖനങ്ങള്‍, കഥകള്‍ ഒക്കെ ഉണ്ടാവുകയും ചെയ്തു. പാരിസ്ഥിതികമായ അപകടങ്ങള്‍ ചൂഴ്ന്നു നിന്നപ്പോള്‍ പോലും, സുഗതകുമാരി ടീച്ചറെ പോലുള്ള വളരെ കുറച്ചുപേരെ ഒഴിവാക്കിയാല്‍, വേണ്ട വിധത്തില്‍ പരിസ്ഥിതി വിവേകത്തെ, ജാഗ്രതയെ അടയാളപ്പെടുത്താന്‍ മലയാളിക്ക് സാധിച്ചിട്ടില്ല. നമ്മുടെ ഏറ്റവും വലിയ വിഷയം എന്താണ്? നമുക്ക് അസഹിഷ്ണുത പോലെയുള്ള, ഫാസിസം പോലെയുള്ള വിഷയങ്ങള്‍ ഉണ്ട്. മനുഷ്യരാശിയെ മുന്നോട്ട് നടത്താന്‍ പറ്റാത്ത വിധത്തില്‍ ഉള്ള ഒരുപാട് വിഷയങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം എഴുത്തുകാരന് മുന്‍പില്‍ ഉണ്ട്. അങ്ങനെ ആയിരിക്കുമ്പോഴും നമുക്ക് കുടിക്കാന്‍ വെള്ളമില്ലെങ്കിലോ? നമുക്ക് ശ്വസിക്കാനുള്ള അന്തരീക്ഷം ഇല്ലെങ്കിലോ?അതാണ് നമ്മുടെ നിലനില്‍പ്പിന്‍റെ വലിയ വിഷയം, നമ്മുടെ ഭാവിയുടെ വിഷയം. അത് കഴിഞ്ഞിട്ടേ മറ്റെല്ലാ വിഷയങ്ങളും വരികയുള്ളൂ.
നമുക്ക് വെള്ളം കുടിക്കാന്‍ ഇല്ലാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഈ അടുത്ത കാലത്താണ് ഡല്‍ഹിയില്‍ 1800 സ്കൂളുകള്‍ പൂട്ടിയിട്ടത്. രണ്ട് കൊല്ലം മുന്‍പ് മാതൃഭൂമിയില്‍ ‘പ്രാണവായു’ എന്ന കഥ ഞാന്‍ എഴുതിയത്. ഈ അടുത്ത കാലത്താണ് ചൈനയില്‍ ഹോട്ടലില്‍ താമസിച്ചാല്‍ ഓക്സിജന്റെ പൈസ കൊടുക്കണം എന്ന വാര്‍ത്ത കാണുന്നത്. അത് കഴിഞ്ഞു രണ്ട് മൂന്ന് മാസമായപ്പോള്‍ ഡല്‍ഹിയില്‍ പ്രാണവായുവിന്‍റെ കിറ്റ് വിതരണം ചെയ്യാന്‍ ഒരു കനേഡിയന്‍ കമ്പനി വരുന്നത്. അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍മകജെയുടെ പത്താം പതിപ്പ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്ന സമയത്ത് സുഗതകുമാരി ടീച്ചര്‍ ഞെട്ടിപ്പിക്കുന്ന ഒരു വിവരം വെളിപ്പെടുത്തുകയുണ്ടായി. തന്റെ വീട്ടില്‍ ഓക്സിജന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്ന ഒരു കമ്പനി വന്നിട്ട് അത് വിതരണം ചെയ്യുന്ന സാധ്യതകള്‍ ആരാഞ്ഞിരുന്നു എന്നാണ് സുഗതകുമാരി ടീച്ചര്‍ പറഞ്ഞത്.

           ഒരു ഭാഗത്ത് പശ്ചിമഘട്ടം അങ്ങ് നിരന്നു നില്‍ക്കുകയാണ് എന്നാണ് നമ്മള്‍ വിചാരിക്കുന്നത്. ഒരു വശത്ത് കടല്‍ നമ്മെ സംരക്ഷിച്ചു കൊണ്ട് എല്ലാകാലത്തും നിന്നോളും എന്നും വിചാരിക്കുന്ന മൂഢരാണ് മലയാളികള്‍ എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്. പതിനാറായിരം അനധികൃത പാറമടകള്‍ ഒരു വശത്ത് നിര്‍മ്മിച്ചു കൊണ്ട്, കടലില്‍ പ്ലാസ്റ്റിക്കിന്റെ വലിയ കൂമ്പാരം ഉണ്ടാക്കിക്കൊണ്ട്, ഒരു ലജ്ജയും ഇല്ലാതെ എല്ലാ ദിവസവും പത്തും പതിനാറും പ്ലാസ്റ്റിക് ബാഗുകള്‍ വീടുകളിലേക്ക് ചുമന്നു കൊണ്ടുപോകുകയും പിറ്റേന്ന് തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും പരിസ്ഥിതി വിവേകം കുറഞ്ഞ ജനതയാണ് മലയാളികള്‍.


 ‘വന്‍നദികള്‍ നാടിന്‍ ചോര ഞരമ്പുകള്‍’ എന്നു കുഞ്ഞിരാമന്‍ നായര്‍ പാടിനടന്നത് നാല്‍പതുകളിലാണ്. ആ കാലത്താണ് ഏറ്റവും പരിസ്ഥിതി വിവേകം ഉണ്ടാക്കുന്ന ധാരാളം കൃതികള്‍ മലയാളത്തില്‍ ഉണ്ടായത്. ‘സൈലന്‍റ് സ്പ്രിംഗ്’ ഉണ്ടാകുന്നതിനും പതിനാറ് കൊല്ലം മുന്‍പാണ് ‘ശബ്ദങ്ങള്‍’ എന്ന മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ എഴുതപ്പെട്ടത്. ‘ശബ്ദങ്ങള്‍’ ആ രീതിയില്‍ ആരും വായിച്ചിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെ വായിക്കാത്തത്. ബഷീറിന്റെ കൃതികള്‍ ആ വിധത്തില്‍ വേണ്ട വിധത്തില്‍ വായിക്കപ്പെട്ടില്ല.

പ്രാണവായു - അംബികാസുതന്‍ മാങ്ങാട്‌


അംബികാസുതന്‍ മാങ്ങാടിന്റെ മറ്റൊരു കഥ കുട്ടികളെ പരിചയപ്പെടുത്താന്‍...


കോളിങ്‌ബെല്ലുയര്‍ന്നപ്പോള്‍ അനീഷ ഓടിച്ചെന്ന് വാതില്‍തുറന്നു. വരുണിന്റെ കൈകള്‍ ശൂന്യമെന്ന് കണ്ട് നിരാശയോടെ അവള്‍ ചോദിച്ചു: ''ഒരു കിറ്റുപോലും കിട്ടിയില്ലേ?''
വരുണ്‍ ഇല്ലെന്നു തലയാട്ടി. ദുസ്സഹമായ ഭീതി അയാളുടെ കണ്ണുകളില്‍ നീറിനിന്നിരുന്നു. ഒന്നും മിണ്ടാതെ അയാള്‍ ഉള്ളിലേക്ക് നടന്നു.
ഷൂസ് ഊരാന്‍ മിനക്കെടാതെ കിടക്കയിലേക്ക് തളര്‍ന്നുകിടന്നു. അരികില്‍ ചെന്നിരുന്ന് അനീഷ ഷൂസ് ഊരിയെടുത്തു.
ശബ്ദം സ്വാഭാവികമാക്കാന്‍ ശ്രമിച്ചുകൊണ്ട് വരുണ്‍ ആരാഞ്ഞു:
''കുട്ടികളെവിടെ?''
''രണ്ടുപേരും സ്റ്റഡിറൂമിലുണ്ട്.
പരീക്ഷക്കിനി ദിവസം നാലേയുള്ളു.''മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന്
വരുണിന് തോന്നി. ''അനീഷാ, ഞാന്‍ നഗരം മുഴുവന്‍ അലഞ്ഞു.
ഒരു ഓക്‌സിജന്‍ ബൂത്ത്‌പോലും തുറന്നിട്ടില്ല. പലേടത്തും ആള്‍ക്കൂട്ടം
ബൂത്തുകള്‍ തകര്‍ത്തിട്ടിരിക്കുകയാണ്. ഓക്‌സിജന്‍ കിറ്റുകള്‍ തട്ടിയെടുക്കാന്‍... ഓക്‌സിജന്‍ തീര്‍ന്നുപോയ
കുറേ മനുഷ്യര്‍ റോഡരികിലും ബൂത്തിനരികിലുമൊക്കെ വീണുകിടക്കുന്നുണ്ട്. അന്തരീക്ഷത്തിലെ മലിനവായു ശ്വസിച്ച് ആസ്ത്മാ രോഗികളെപ്പോലെ പിടയുന്നവര്‍! ശരിക്കും കരയില്‍ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ... ഹോ!''
കുറേനിമിഷങ്ങള്‍ കഴിഞ്ഞ് അയാള്‍ കൂട്ടിച്ചേര്‍ത്തു: ''അനീഷാ,
നീ പേടിക്കരുത്. വഴിയിലൊക്കെ ആളുകള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുകിടപ്പുണ്ട്. ഈ ഫ്‌ലാറ്റിന്റെ താഴെയും
കിടപ്പുണ്ട് രണ്ട് ശരീരങ്ങള്‍.''
അനീഷയുടെ കണ്ണുകള്‍
ഭയത്താല്‍ തുറിച്ചു.
''ഇത് കൃത്രിമക്ഷാമമാണ് അനീഷ. കരിഞ്ചന്തയില്‍ കിട്ടുമെന്നൊക്കെ ആള്‍ക്കാര് പറയുന്നുണ്ട്. ക്ഷാമവാര്‍ത്തകള്‍ ചാനലുകളില്‍ വന്നുതുടങ്ങിയപ്പോള്‍ത്തന്നെ പണക്കാെരാക്കെ കുറേ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. കിറ്റിന്റെ വിലകൂട്ടാന്‍ കമ്പനിക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതുമാകാം. കഴിഞ്ഞാഴ്ച ഓക്‌സിജന്‍
കിറ്റിനുള്ള സബ്‌സിഡി സര്‍ക്കാര്‍
എടുത്തുകളഞ്ഞതോടെയാണ്
എല്ലാ ദുരിതങ്ങളും ആരംഭിച്ചത്.
ഇന്നലെ മാത്രം സംസ്ഥാനത്ത് ഏഴായിരം പേര്‍ മരിച്ചിട്ടുണ്ട്.''
അനീഷ വേവലാതിപ്പെട്ടു: ''ഒരു തെറ്റും ചെയ്യാത്ത മനുഷ്യര്‍ ഇങ്ങനെ മരണപ്പെട്ടാല്‍... ഗവണ്‍മെന്റ് ഇതിനൊക്കെ ഉത്തരംപറയേണ്ടിവരില്ലേ? തിരഞ്ഞെടുപ്പല്ലേ വരാന്‍പോകുന്നത്?''
വരുണ്‍ വല്ലാത്തൊരു ചിരിചിരിച്ചു:''തിരഞ്ഞെടുപ്പോ? 'പുറത്തെടുപ്പ്' എന്നാണ് പറയേണ്ടത്. ഓരോ
അഞ്ചുകൊല്ലം കൂടുമ്പോഴും ജനം
സഹിക്കാന്‍ കഴിയാതെ ഭരണകൂടത്തെ പുറത്താക്കുകയാണ്. ഇതിനെ തിരഞ്ഞെടുപ്പ് എന്നു വിളിക്കുന്നതുതന്നെ അസംബന്ധമാണ്. പൗരന് പ്രാണവായു കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തിന് നിലനില്‍ക്കണം?''
അനീഷ വരുണിനോട് ചേര്‍ന്നിരുന്നു.''വരുണ്‍ എനിക്ക് നല്ല പേടിയുണ്ട്.''''അനീഷാ നമ്മുടെ ടെന്‍ഷനൊന്നും കുട്ടികളറിയരുത്. അവരുടെ പഠനത്തെ ഒന്നും ബാധിച്ചുകൂടാ. ചാനലുകളോ പത്രങ്ങളോ കുറച്ച് ദിവസത്തേക്ക് തുറക്കാന്‍ അനുവദിക്കരുത്.''
''നിങ്ങള്‍ എന്ത് വിഡ്ഢിത്തമാണ്
പറയുന്നത്? അവരെല്ലാം അറിയുന്നുണ്ട്. അവരുടെ ലാപ്പിലും മൊബൈലിലുമൊക്കെ ലോകം മുഴുവനുമുണ്ട്. നന്നായി പഠിച്ചാല്‍ മാത്രം
മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.''
''ഓ, ഞാന്‍ മറന്നു. അച്ഛനുമമ്മയ്ക്കും ഫുഡ് കൊടുത്തില്ലേ?''
''രണ്ടാളും കഴിച്ചു. ഇപ്പോള്‍ വിളിച്ചുണര്‍ത്തണ്ട. ഉച്ചമയക്കത്തിലാണ്.''
''ഉറങ്ങുമ്പോള്‍ രണ്ടാളുടെയും കിറ്റിന്റെ റെഗുലേറ്റര്‍ മിനിമമാക്കിയിട്ടില്ലേ?''ഉണ്ടെന്ന് അനീഷ തലയാട്ടി. ഷര്‍ട്ട് ഊരുന്നതിനിടയില്‍ വരുണ്‍ ചോദിച്ചു: ''ഒരാഴ്ചകൊണ്ട് കിറ്റുകള്‍ ലഭിച്ചുതുടങ്ങും എന്നാണ് എല്ലാവരും പറയുന്നത്. അതുവരെ പോകാനുള്ള ഓക്‌സിജന്‍ നമ്മുടെ ൈകയിലില്ല. ഓര്‍ക്കുമ്പോള്‍ത്തന്നെ പേടിയാകുന്നു.''
''രണ്ട് കിറ്റുകള്‍ എന്റെ കല്യാണപ്പെട്ടിയിലുണ്ട്. അത്യാവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചുവെച്ചതാ.''
വരുണിന്റെ കണ്ണുകള്‍ തിളങ്ങി.
''അത് നന്നായി. അങ്ങനെയൊരു ബുദ്ധി നിനക്ക് തോന്നിയല്ലോ.
പക്ഷേ, എന്നാലും എത്ര ദിവസം
നമ്മള്‍ മുന്നോട്ടുപോകും? ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട്...''
ആശ്ചര്യത്തോടെ അനീഷ ചോദിച്ചു: ''എന്ത്?''
മുഖത്തെ
മാസ്‌കിനുമേല്‍ കൈവെച്ച്
വരുണ്‍ പറഞ്ഞു:''മറ്റന്നാള്‍ രാത്രിയില്‍ ഞാനിത് ഊരിക്കളയും. പുലരുമ്പോഴേക്കും... അതേ വഴിയുള്ളു.''
അനീഷ പൊട്ടിത്തെറിച്ചു:
''വരുണ്‍, നീയല്ല ഞാനാണ് അത് ചെയ്യുക. കുട്ടികളെ വളര്‍ത്താനും കാര്യങ്ങള്‍ നോക്കാനും കുടുംബത്തിന് നിന്നെയാണാവശ്യം.''
വൈകുന്നേരം സിറ്റിയിലേക്കിറങ്ങിയ വരുണ്‍ രാത്രി ഏറെ വൈകിയാണ് ഒഴിഞ്ഞ സഞ്ചിയുമായി വന്നത്. കിറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷ
അനീഷയ്ക്കുമുണ്ടായിരുന്നില്ല.
ചോറ്റുപാത്രത്തിന് മുന്നിലിരിക്കുമ്പോള്‍ വരുണ്‍ ചോദിച്ചു: ''എല്ലാവരും കഴിച്ചോ?''
''ഉം, സമയം എത്രയായീന്നാ
വിചാരം. നമ്മള്‍ രണ്ടാളേ ബാക്കിയുള്ളു.''
''കുട്ടികളുറങ്ങിയോ?''
''ഉം...''
''അച്ഛനുമമ്മയും?''
''കിടന്നു. പലതവണ രണ്ടാളും
അന്വേഷിച്ചുകൊണ്ടിരുന്നു. വരുണ്‍ വന്നോ എന്ന്.''
ചോറിനു മുന്നില്‍ വെറുതെ ഇരുന്ന് വരുണ്‍ പറഞ്ഞു: ''ഞാന്‍ കുറേ കണക്കുകൂട്ടി നോക്കി അനീഷാ.
ഇന്നു രാത്രിയില്‍ ഒരാള്‍ മരിച്ചേ
ഒക്കൂ. എങ്കില്‍ നാലഞ്ചു ദിവസംകൂടി പിടിച്ചുനില്‍ക്കാം. അതുകൊണ്ട്...''
''അതുകൊണ്ട്...?''
വാരിയ ചോറ് പ്ലേറ്റില്‍തന്നെയിട്ട് വരുണ്‍ പരിഭ്രമം കാണിക്കാതെ പറഞ്ഞു: ''പ്രായമായ രണ്ട് പേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ
മാസ്‌ക് ഇപ്പോള്‍ നീ അഴിച്ചുമാറ്റണം.''
അനീഷയുടെ കണ്ണ് തുറിച്ചു.
''ആരുടെ?''
''എനിക്കറിയില്ല. അത് നീ തീരുമാനിച്ചാല്‍ മതി!''.

  PDF DOWNLOAD

വേദം

വേദം എന്ന കവിത അവതരിപ്പിക്കാനുതകുന്ന ഒരു പ്രസന്റേഷന്‍ 
തയ്യാറാക്കിയത് . നവാസ് മന്നന്‍
                     സീതി സാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ 

Download PDF

വേദം

മൈക്കലാ‍‍‍‍ഞ്ജലോ മാപ്പ്

ഡോ പി കെ തിലകിന്റെ ലേഖനം




Download PDF

  
https://drive.google.com/file/d/0B90GvvbdzcUzRHpjak5fOFN5WGM/view?usp=sharing&resourcekey=0-m3FyxlwqZaG47wlOGhOgaQ

Wednesday, October 11, 2017

കടല്‍ തീരത്ത് Video പാഠങ്ങള്‍ പടവുകള്‍

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ കടല്‍ തീരത്ത് എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം



പ്ലാവിലക്കഞ്ഞി Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം



പണയം Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ പണയം എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം

ഓരോ വിളിയും കാത്ത് Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ഓരോ വിളിയും കാത്ത് എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം

കോഴിയും കിഴവിയും Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ കോഴിയും കിഴവിയും എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം

രണ്ടു മത്സ്യങ്ങള്‍ Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ രണ്ടു മത്സ്യങ്ങള്‍ എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം


Saturday, October 7, 2017

ഭാവാത്മക വായന ഗദ്യപാഠങ്ങള്‍ Audio Download

മലപ്പുറം ജില്ലയിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയായ 'തന്മ' യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹൈസ്കൂള്‍ ക്ലാസ്സുകളിലെ മലയാളം ഗദ്യപാഠങ്ങളുടെ ഭാവാത്മക മാതൃകാ വായനകളില്‍ ചിലത് .

തന്മ അംഗങ്ങള്‍ക്ക് പ്രത്യേക നന്ദി...


 10 കേരള പാഠാവലി


ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാളം പാഠഭാഗങ്ങള്‍ കേട്ടുപഠിക്കാന്‍ സംവിധാനവുമായി അധ്യാപക കൂട്ടായ്മ. മലപ്പുറം ജില്ലയിലെ മലയാളം അധ്യാപകരുടെ സാംസ്‌കാരിക...

Read more at: http://www.mathrubhumi.com/print-edition/kerala/perinthalmanna-1.1969505
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാളം പാഠഭാഗങ്ങള്‍ കേട്ടുപഠിക്കാന്‍ സംവിധാനവുമായി അധ്യാപക കൂട്ടായ്മ. മലപ്പുറം ജില്ലയിലെ മലയാളം അധ്യാപകരുടെ സാംസ്‌കാരിക...

Read more at: http://www.mathrubhumi.com/print-edition/kerala/perinthalmanna-1.1969505
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാളം പാഠഭാഗങ്ങള്‍ കേട്ടുപഠിക്കാന്‍ സംവിധാനവുമായി അധ്യാപക കൂട്ടായ്മ. മലപ്പുറം ജില്ലയിലെ മലയാളം അധ്യാപകരുടെ സാംസ്‌കാരിക...

Read more at: http://www.mathrubhumi.com/print-edition/kerala/perinthalmanna-1.1969505
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാളം പാഠഭാഗങ്ങള്‍ കേട്ടുപഠിക്കാന്‍ സംവിധാനവുമായി അധ്യാപക കൂട്ടായ്മ. മലപ്പുറം ജില്ലയിലെ മലയാളം അധ്യാപകരുടെ സാംസ്‌കാരിക...

Read more at: http://www.mathrubhumi.com/print-edition/kerala/perinthalmanna-1.1969505
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാളം പാഠഭാഗങ്ങള്‍ കേട്ടുപഠിക്കാന്‍ സംവിധാനവുമായി അധ്യാപക കൂട്ടായ്മ. മലപ്പുറം ജില്ലയിലെ മലയാളം അധ്യാപകരുടെ സാംസ്‌കാരിക...

Read more at: http://www.mathrubhumi.com/print-edition/kerala/perinthalmanna-1.1969505
അമ്മ  - ബഷീര്‍

വിശ്വരൂപം - ലളിതാംബിക അന്തര്‍ജ്ജനം

കടല്‍ത്തീരത്ത് - ഒ വി വിജയന്‍


യുദ്ധത്തിന്റെ പരിണാമം - കുട്ടികൃഷ്ണ മാരാര്‍

Wednesday, October 4, 2017

കുപ്പിവളകള്‍ കാവ്യാവിഷ്കാരം


മാണിക്യവീണ Audio

മാണിക്യവീണ- വെണ്ണിക്കുളം
ആലാപനം: ലക്ഷ്മി ദാസ്

                   Download


മര്‍ഫി

പണയം എന്ന ചെറുകഥയെ ആസ്പദമാക്കിയ നാടകത്തെക്കുറിച്ച്
 

വിശപ്പ് പ്രമേയമായ ഷോര്‍ട്ട് ഫിലിമുകള്‍

                   

           മീല്‍സ് റെഡി ഷോര്‍ട്ട് ഫിലിം



                                  
                     ചിക്കന്‍ അലാ കാര്‍ട്ടെ ഷോര്‍ട്ട് ഫിലിം



ശ്രീനാരായണഗുരുവും ഉള്ളൂരും

ഒരിക്കൽ   മഹാകവി  ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി.

തന്റെ കാർ ശിവഗിരി  കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ  സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ പത്രാസും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്റെ പടവുകൾ കയറി.

കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു.

ആ തമിഴ് ബ്രാഹ്മണ പ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്.

മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി.

അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു.

വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻ കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി.

വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ,

നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്.ഉള്ളൂർ.

ഈ ഭാവനയുടെ ലോകം വിടുക. ..
വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരെയുംകാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ് മഹാകവി ഉള്ളൂർ..

എന്നിട്ടും പെട്ടന്നു അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത യാഥാർത്ഥ്യത്തിന് മുന്നിൽ കവി ഒന്ന് പതറിയതുപോലെ ഗുരുവിനു തോന്നി.

അപ്പോഴും  ഗുരു അടുത്ത് നിന്ന ഹരിജൻ കുട്ടികളുടെ ശിരസിൽ  തഴുകുന്നുണ്ടായിരുന്നു.  എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിന്റെ  വലത്തുവശത്തു തന്നെയായിരുന്നു ഉള്ളൂരിന്റെ സ്ഥാനം.

ഇലയിട്ടു ചോറ് വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു: 

"പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം.."

ഒരു നിമിഷത്തിന് ശേഷം പപ്പടങ്ങൾ പട പട പൊടിയുന്ന ശബ്ദം കേട്ടു.

അത് കഴിഞ്ഞു ഗുരു ഉള്ളൂരിനോട് ചോദിച്ചു: "പൊടിഞ്ഞോ...?"

അതിന്റെ ധ്വനി  "ജാതിചിന്ത പൊടിഞ്ഞോ?" എന്നാണെന്ന് മനസിലാക്കാൻ കവിക്ക് ഒരു നിമിഷംപോലും വേണ്ടിവന്നില്ല.

ഉള്ളൂരിന്റെ മുഖത്ത് ഒരു ചിരി കർണഭൂഷണമായി തിളങ്ങി....

ജാതീയതയുടെ കുമിളകളെ ഗുരു പൊട്ടിച്ചുകളഞ്ഞിട്ടു ഒരു നൂറ്റാണ്ട് തികയാറാവുന്നു.

എന്നിട്ടും ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ ജാതിമേന്മയുടെ പപ്പടങ്ങൾ പൊടിയാൻ കൂട്ടാക്കാതെ ബാക്കികിടക്കുന്നു....

കടപ്പാട്  കെ. പി അപ്പൻ
(ചരിത്രത്തെ അഗാധമാക്കിയ ഗുരു)

Tuesday, October 3, 2017

പ്രലോഭനം - നളചരിതം രണ്ടാം ദിവസം

ഉണ്ണായിവാര്യരുടെ പ്രശസ്തമായ ആട്ടക്കഥയിലെ ഒരു ഭാഗം. പത്താം ക്ലാസ്സിലെ പ്രലോഭനം എന്ന പാഠഭാഗത്തിന് സഹായകം