ശാകുന്തളത്തിലെ അശ്വവർണ്ണന
ഒന്നാമങ്കം - ശ്ലോകം 8
മുക്തേഷു രശ്മിഷു നിരായത പൂർവകായാ
നിഷ്കമ്പ ചാമരശിഖാ നിഭൃതോർദ്ധ്വകർണ്ണാ:
ആത്മോദ്ധതൈരപി രജോഭിരലംഘനീയാ
ധാവന്ത്യമീ മൃഗജവാക്ഷമയേവ രഥ്യാ:
നിഷ്കമ്പ ചാമരശിഖാ നിഭൃതോർദ്ധ്വകർണ്ണാ:
ആത്മോദ്ധതൈരപി രജോഭിരലംഘനീയാ
ധാവന്ത്യമീ മൃഗജവാക്ഷമയേവ രഥ്യാ:
പരിഭാഷ ഒന്ന് -
പാടേയിക്കടിഞ്ഞാണയച്ചു വിടവേ
മുന്നാഞ്ഞു നീളും കഴു-
ത്തോടെ നിശ്ചലചാമരം ചെവികളെ -
പ്പൊക്കിച്ചനക്കാതെയും
കൂടും തൻ ഖുരധൂളിയാലു മതിലം
ഘിക്കാനശക്യങ്ങളാ-
യോടുന്നൂ രഥഘോടകങ്ങൾ മൃഗവേ-
ഗത്തെപ്പൊറുക്കാതെ പോൽ.
മുന്നാഞ്ഞു നീളും കഴു-
ത്തോടെ നിശ്ചലചാമരം ചെവികളെ -
പ്പൊക്കിച്ചനക്കാതെയും
കൂടും തൻ ഖുരധൂളിയാലു മതിലം
ഘിക്കാനശക്യങ്ങളാ-
യോടുന്നൂ രഥഘോടകങ്ങൾ മൃഗവേ-
ഗത്തെപ്പൊറുക്കാതെ പോൽ.
[ചാമരം- കുതിരയുടെ തലയിൽ അലങ്കാരത്തിനു വേണ്ടി വച്ച് പിടിപ്പിക്കുന്ന ചമരി വാൽ പോലുള്ള തൊങ്ങൽ
[ഖുരം - കുളമ്പ്
[അശക്യം - കഴിയാത്തത്
[ഘോടകം - കുതിര
[ഖുരം - കുളമ്പ്
[അശക്യം - കഴിയാത്തത്
[ഘോടകം - കുതിര
മറ്റൊരു പരിഭാഷ:
തഞ്ചത്തിൽ കടിഞ്ഞാണയച്ചു വിടവേ മുന്നാഞ്ഞുടൻ ചാമര -
ത്തുഞ്ചങ്ങൾക്കൊരനക്കമെന്നി ചെവിയും കൂർപ്പിച്ചിതാ വാജികൾ -
അഞ്ചാതെ കുതി കൊണ്ടിടുന്നു മൃഗവേ ഗാസൂയയാലെന്ന പോൽ -
തൻ ചാരത്തണയാതെ തൻ ഖുരപുടോദ്ധൂതം രജോരാജിയും.
(ഏ.ആർ രാജ രാജ വർമ്മയുടെ വിവർത്തനം )
Credits: നവാസ് മന്നൻ
സീതി സാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ
സീതി സാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ
No comments:
Post a Comment