എസ്. ജ്യോതിനാഥ വാര്യര്‍
ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതാണ് വിശേഷണം.മലയാള വ്യാകരണത്തില്‍ ഇവയെ ഭേദകം എന്നു വിളിക്കുന്നു.ഹൈസ്‌കൂള്‍ ക്ലാസുകളിലെ വ്യാകരണപഠനത്തിന് സഹായകം.
തിരുവോണപ്പുലരിതന്‍
തിരുമുല്‍ക്കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി
****
നീലനിശീഥിനീ...
****
വളകിലുക്കിയ സുന്ദരി
അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ. ഓരോന്നും തൊട്ടടുത്തുള്ള നാമത്തെ വിശേഷിപ്പിച്ചുകൊണ്ടുനില്‍ക്കുന്നതുകാണാം. വിശേഷിപ്പിക്കുക എന്നാല്‍ വ്യത്യാസപ്പെടുത്തുക. ഒന്നിനെ മറ്റൊന്നില്‍നിന്നു വേര്‍തിരിച്ചുകാണിക്കുന്ന ഇത്തരം ശബ്ദങ്ങള്‍ ഭാഷയില്‍ ധാരാളം കാണാം. ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വസ്തുവിനെയോ വ്യക്തിയെയോ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ഗുണത്തിന്റെ അടിസ്ഥാനത്തില്‍ വിശേഷിപ്പിക്കുന്ന ശബ്ദങ്ങളെ ഭേദകം എന്നു വിളിക്കാം. ഭേദകം എന്ന വാക്കിനര്‍ഥം ഭേദം (വ്യത്യാസം) ഉണ്ടാക്കുന്നത് എന്നാണ്. 'കരിമുകില്‍' എന്നു പറയുമ്പോള്‍ ചെമ്മുകില്‍, വെണ്‍മുകില്‍, നീലമുകില്‍, സ്വര്‍ണമുകില്‍ തുടങ്ങിയ മുകിലുകളില്‍നിന്ന് കരിമുകിലിനെ വ്യത്യാസപ്പെടുത്തുന്നു. ചെം, വെണ്‍, നീല, സ്വര്‍ണ, മണി തുടങ്ങിയ ശബ്ദങ്ങളും ഗുണത്തിന്റെ അടിസ്ഥാനത്തില്‍ മുകിലിനെ വ്യത്യാസപ്പെടുത്തിക്കാണിക്കുന്ന ശബ്ദങ്ങളാണ്.
വിശേഷണങ്ങള്‍ ഭേദകങ്ങള്‍ നാമത്തെയോ ക്രിയയെയോ ഭേദകത്തെത്തന്നെയോ വിശേഷിപ്പിക്കാം. ഏതു ശബ്ദത്തെയാണോ വിശേഷിപ്പിക്കുന്നത് എന്നതുനോക്കി അവയ്ക്കു പേര്‍ നല്‍കാം. നാമത്തെ വിശേഷിപ്പിച്ചാല്‍ നാമവിശേഷണം. പച്ചപ്പുല്ല്, വലിയ കുതിര, ഇടുങ്ങിയ വഴി എന്നിവ ഉദാഹരിക്കാം. ക്രിയയെ വിശേഷിപ്പിച്ചാല്‍ ക്രിയാവിശേഷണം. ഉച്ചത്തില്‍ വിളിച്ചു, ഉറക്കെപ്പാടി, മെല്ലെ നടന്നു എന്നിവ ക്രിയാവിശേഷണങ്ങള്‍. വളരെ വേഗത്തില്‍ നടന്നു, അതിഭയങ്കരമായ തലവേദന, വളരെ നല്ലകുട്ടി തുടങ്ങിയവയില്‍ വിശേഷണത്തെത്തന്നെ വീണ്ടും വിശേഷിപ്പിക്കുകയാണ് 'വളരെ', 'അതി' തുടങ്ങിയ ശബ്ദങ്ങള്‍. അതിനാല്‍ അവയെ ഭേദകവിശേഷണം എന്നു വിളിക്കാം.
ഭേദകം ഏഴുതരം! ഭേദകങ്ങള്‍ ഏതു സന്ദര്‍ഭത്തില്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഏഴായി തിരിക്കാം. ഭേദകമായി വരുന്ന ശബ്ദങ്ങളെയും അവ വ്യാപരിക്കുന്നതിനെയും അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.
1. ശുദ്ധഭേദകം
വികാരമൊന്നുമില്ലാതെ ശുദ്ധമായിനിന്നുകൊണ്ട് നാമങ്ങളെ വിശേഷിപ്പിക്കുന്ന ഭേദകമാണ് ശുദ്ധഭേദകം. നാമങ്ങളോടു സമാസമായി ചേര്‍ന്നുനിന്നുകൊണ്ട് നാമത്തെ വിശേഷിപ്പിക്കുന്നു. നല്‍, തിരു, വന്‍, ചെറു, ചെം, തൂ, പുതു തുടങ്ങിയവ ശുദ്ധഭേദകങ്ങളാണ്. നിറങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളും ശുദ്ധഭേദകത്തെ കാണിക്കുന്നു. 'നന്മുല്ല തന്നുടെ തേനുണ്ട കാര്‍വണ്ടു... തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ് വന്നിടുമൊടുവിലീ വന്‍ചിത നടുവില്‍ ഒരു ചെറുപുഞ്ചിരി തൂവെള്ളപ്പൂക്കള്‍തന്‍ പുഞ്ചിരിപോല്‍...
2. സാര്‍വനാമികം
സര്‍വനാമങ്ങള്‍ വിശേഷണമായി വരുന്നത് സാര്‍വനാമികം എന്ന ഭേദകം. ചുട്ടെഴുത്തുകളായ (ചൂണ്ടിപ്പറയുന്ന അക്ഷരങ്ങള്‍) അ, ഇ, എ എന്നിവ വിശേഷണമായി വരാറുണ്ട്. അത്തരം വിശേഷണങ്ങളാണ് സാര്‍വനാമികം എന്നറിയപ്പെടുന്നത്. അപ്പൊന്നും നോക്കാതെ അമ്മണി നോക്കാതെ. പൊന്നിനെയും മണിയെയും (രത്നം) 'അ' കൊണ്ടു വിശേഷിപ്പിക്കുന്നു. അദ്ദേഹം, ഇദ്ദേഹം, അവിടം, ഇവിടം എന്നു മറ്റുദാഹരണങ്ങള്‍.
3. സാംഖ്യഭേദകം
സംഖ്യാനാമങ്ങള്‍ വിശേഷണമായി വരുന്നത് സാംഖ്യഭേദകം. മലയാളത്തിലെ സംഖ്യാനാമങ്ങളായ ഒരു, ഇരു, മൂ, നാല്‍, ഐ, അറു, എഴു, എണ്‍ തുടങ്ങിയവയോ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിവയോ വിശേഷണമായി വന്നാല്‍ അത് സാംഖ്യം എന്ന ഭേദകം ഒരുപുഷ്പം മാത്രമെന്‍ പൂങ്കുലയില്‍... ഇരുമെയ്യാണെങ്കിലും... മൂലോകം മുഴുവനുറങ്ങ് നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ.... അഞ്ചുശരങ്ങളും പോരാതെ....
4. പാരിമാണികം
പരിമാണം എന്നാല്‍ അളവ്. അളവിനെയോ തൂക്കത്തെയോ സൂചിപ്പിക്കുന്ന ശബ്ദങ്ങള്‍ വിശേഷണമായി വന്നാല്‍ അതു പാരിമാണികം എന്ന ഭേദകം. പഴയകാലത്തെ അളവുകളായ അടി, ഇഞ്ച്, കഴഞ്ച്, നാഴി, ഉരി, മുഴം എന്നിവയോ ഇന്നത്തെ അളവുകളായ ഗ്രാം, മീറ്റര്‍, ലിറ്റര്‍ തുടങ്ങിയവയോ വിശേഷണമായി വരാം. നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം മുന്നാഴി അരി മൂവന്തി മുത്തശ്ശി ചെപ്പുതുറന്നപ്പോള്‍ മുന്നാഴി കുങ്കുമം വീണതാണോ? മൂന്നുമുഴം കയറ് ഒരുപിടി എള്ള് നാലുതുടം എണ്ണ ഒരുചാണ്‍ വയറ് മുക്കാല്‍കിലോ തക്കാളി തുടങ്ങിയവ പാരിമാണികഭേദകത്തെ കാണിക്കുന്നു.
5. വിഭാവക ഭേദകം
ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ സ്വഭാവം വിശദീകരിക്കുന്ന ഭേദകമാണ് വിഭാവകം. സ്വഭാവത്തെ (ഗുണത്തെ) സൂചിപ്പിക്കുന്ന ശബ്ദത്തോട് 'ആയ', 'ആയി' എന്നിവ ചേര്‍ത്തിട്ടാണ് വിശേഷണങ്ങളെ വിശേഷ്യങ്ങളോടു ചേര്‍ക്കുന്നത്. നാമത്തോട് 'ആയ'യും ക്രിയയോട് ആയിയുമാണ് മിക്കപ്പോഴും ചേര്‍ക്കുന്നത്. മുടിയനായ പുത്രന്‍, സുന്ദരനായ പുരുഷന്‍, മിടുക്കനായ കുട്ടി, തടിയനായ കുട്ടി, മിടുക്കിയായി പഠിച്ചു, ഒന്നാമതായി ജയിച്ചു.
6. നാമാംഗജം
നാമാംഗം എന്നാല്‍ പേരെച്ചം. പേരെച്ചം ചിലപ്പോള്‍ ഗുണത്തിന്റെ അടിസ്ഥാനത്തില്‍ വിശേഷിപ്പിക്കുന്ന ഭേദകമായിവരാം. ഇത്തരം ഭേദകങ്ങളെ നാമാംഗജം എന്നാണ് വിളിക്കുന്നത്. നാമാംഗത്തില്‍നിന്ന് ജനിക്കുന്നതായതുകൊണ്ട് നാമാംഗജം എന്നു പേരുവന്നു. ന്ത കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയവടികൊണ്ടൊന്നു കൊടുത്തു ന്ത ചരടുപൊട്ടിയ പമ്പരം ന്ത വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത് ന്ത താളംതെറ്റിയ താരാട്ട് ഇവിടെയെല്ലാം നാമാംഗങ്ങള്‍ (പേരെച്ചം- അടിവരയിട്ടപദങ്ങള്‍) ഭേദകമായി വന്നിരിക്കുന്നു.
7. ക്രിയാംഗജം
ക്രിയാംഗം എന്നാല്‍ വിനയെച്ചം. (ക്രിയയെ ആശ്രയിച്ചു നില്‍ക്കുന്ന അപൂര്‍ണക്രിയ) വിനയെച്ചം വിശേഷണമായി വന്നാല്‍ ആ ഭേദകത്തെ ക്രിയാംഗജം എന്നു വിളിക്കാം. ക്രിയാംഗ (വിനയെച്ചം)ത്തില്‍നിന്നു ജനിക്കുന്നത് എന്നര്‍ഥം. ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു ഉറക്കെപ്പാടീ ഞാനാപ്പാട്ടുകളെന്നാത്മാവില്‍... ഇണങ്ങിയാല്‍ നക്കിക്കൊല്ലും പിണങ്ങിയാല്‍ കുത്തിക്കൊല്ലും. നാമങ്ങള്‍ക്കു തമ്മിലും ക്രിയകള്‍ക്കുതമ്മിലും വിശേഷണങ്ങള്‍ക്കുതമ്മിലും ഭേദം കല്പിക്കുന്ന ശബ്ദമാണ് ഭേദകം. ഇംഗ്ലീഷിലെ എലളവരറഹ്വവകളും എല്വവിയകളും വിശേഷണങ്ങളാണ്. മലയാളത്തിലെ ഭേദകങ്ങള്‍ക്കു തുല്യമാണവ. ഭേദകങ്ങളുടെ വിഭജനം സാങ്കേതികമായി മാത്രം ഉള്ളതാണ്. ഒരു നാമത്തെയോ ക്രിയയെയോ ഭേദകത്തെത്തന്നെയോ വിശേഷിപ്പിച്ചു നില്‍ക്കുന്ന ശബ്ദമാണ് ഭേദകം എന്നുകാണാം.