എസ്. ജ്യോതിനാഥവാര്യര്‍
അയാള്‍ അപ്പോള്‍ അങ്ങനെ പറഞ്ഞുപോയി.
ഇപ്രാവശ്യം പരീക്ഷയ്ക്ക് അവന്‍ ജയിച്ചുകളഞ്ഞു.
എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
ആ കാഴ്ചകണ്ട ഞങ്ങള്‍ പേടിച്ചുപോയി. കള്ളന്‍ തൊണ്ടി മുതലുംകൊണ്ടു കടന്നുകളഞ്ഞു.
ഇപ്രാവശ്യം പരീക്ഷയ്ക്ക് അവന്‍ ജയിച്ചുകളഞ്ഞു.
എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
ആ കാഴ്ചകണ്ട ഞങ്ങള്‍ പേടിച്ചുപോയി. കള്ളന്‍ തൊണ്ടി മുതലുംകൊണ്ടു കടന്നുകളഞ്ഞു.
അടിവരയിട്ട ക്രിയാപദങ്ങളോരോന്നും പരിശോധിച്ചു നോക്കൂ. അവയുടെ യഥാര്‍ഥത്തിലുള്ള അര്‍ഥമല്ല ആ ക്രിയകള്‍ക്കുള്ളതെന്നു കാണാം. മേല്പറഞ്ഞ ക്രിയകളെല്ലാം അതിനു മുന്‍പിരിക്കുന്ന ക്രിയകളുടെ അര്‍ഥത്തില്‍ ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വാക്യത്തിലെ പ്രധാന ക്രിയയോടു ചേര്‍ന്നുനിന്നുകൊണ്ട് അവയുടെ അര്‍ഥത്തില്‍ ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്ന ക്രിയകളാണ് അനുപ്രയോഗങ്ങള്‍. അനുപ്രയോഗമെന്നാല്‍ കൂടെ പ്രയോഗിക്കുന്നത് എന്നര്‍ഥം. പറഞ്ഞു എന്നതിനോടൊപ്പം പോയി ചേര്‍ന്നപ്പോള്‍ പ്രതീക്ഷിക്കാതെ അല്ലെങ്കില്‍ അറിയാതെ പറഞ്ഞു എന്ന അര്‍ഥം അവിടെ കിട്ടുന്നു. പേടിച്ചുപോയി എന്നതില്‍ പേടിച്ചു എന്ന ക്രിയയോട് പോയി അനുപ്രയോഗിച്ചപ്പോള്‍ പേടിയുടെ ആഴം കൂട്ടിക്കാണിക്കാന്‍ 'പോയി'ക്കു കഴിയുന്നു.
ഭേദകാനുപ്രയോഗം
പ്രധാന ക്രിയയുടെ അര്‍ഥത്തില്‍ ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്ന അനുപ്രയോഗമാണിത്. വിനയം, ലാഘവം, പതിവ് തുടങ്ങിയ സവിശേഷതകള്‍ ക്രിയയോടു കൂട്ടിച്ചേര്‍ക്കുന്നു. പറഞ്ഞുകൊള്ളുന്നു എന്നിടത്ത് പറഞ്ഞു എന്ന ക്രിയയോട് വിനയം കൂട്ടിച്ചേര്‍ക്കാന്‍ കൊള്ളുന്നു എന്ന അനുപ്രയോഗത്തിന് കഴിയും. അഭ്യര്‍ഥിച്ചുകൊള്ളുന്നു, അറിയിച്ചുകൊള്ളുന്നു എന്ന് മറ്റുദാഹരണങ്ങള്‍. 'തന്നു വരുന്നു' എന്നു പറയുമ്പോള്‍ പതിവിനെയും 'തോല്പിച്ചുകളഞ്ഞു' എന്നു പറയുമ്പോള്‍ ലാഘവത്തെയും കാണിക്കും. 'എന്റെ കുട വഴിയിലെവിടെയോവെച്ചു കളഞ്ഞുപോയി' എന്നു പറയുമ്പോള്‍ പറയുന്നയാളിന്റെ നിസ്സഹായതയാണ് വെളിവാകുന്നത്. ഇങ്ങനെ പ്രധാന ക്രിയയുടെ അര്‍ഥത്തിന് ഭേദം (വ്യത്യാസം) വരുത്തുന്ന അനുപ്രയോഗങ്ങളാണ് ഭേദകാനുപ്രയോഗമെന്നു കാണാം.

കാലാനുപ്രയോഗം
കാലവ്യത്യാസത്തെയോ കാലത്തിന്റെ താരതമ്യത്തെയോ സൂചിപ്പിക്കുന്ന അനുപ്രയോഗം. ഇറാഖില്‍ യുദ്ധം ഉണ്ടായി ഇന്ത്യയില്‍ യുദ്ധം ഉണ്ടായിട്ടുണ്ട് ഇവിടെ, ഉണ്ടായിട്ടുണ്ട് എന്നു പറയുമ്പോള്‍ വളരെ നാള്‍മുന്‍പ് യുദ്ധം ഉണ്ടായി എന്നും യുദ്ധം ഉണ്ടായി എന്നാകുമ്പോള്‍ അടുത്തിടെയാണ് യുദ്ധം ഉണ്ടായതെന്നുമുള്ള അര്‍ഥം കിട്ടുന്നു. വന്നിട്ടുണ്ട് - ആള്‍ എത്തിച്ചേര്‍ന്നു വന്നിട്ടുണ്ടായിരുന്നു - ആള്‍ വന്നു എന്നാല്‍ ഇപ്പോള്‍ ഇല്ല. വന്നിട്ടുണ്ടാകും - വന്നോ എന്ന കാര്യത്തില്‍ സംശയം. വരുമായിരിക്കും - വരുമെന്നൂഹിക്കുന്നു
പൂരണാനുപ്രയോഗം
എല്ലാക്കാലങ്ങളിലും പ്രകാരങ്ങളിലും പ്രയോഗമില്ലാത്ത ഖിലധാതുക്കളെ പൂരിപ്പിക്കുന്ന അനുപ്രയോഗമാണിത്. ഖിലധാതുക്കളോട് 'ആ' എന്ന ക്രിയ ചേര്‍ക്കുകയും തുടര്‍ന്ന് കാലപ്രത്യയങ്ങളോ പ്രകാരപ്രത്യയങ്ങളോ ചേര്‍ക്കുകയും ചെയ്യും. ഉദാഹരണത്തിന് 'ഉള്‍' എന്ന ക്രിയാധാതു ഒരു ഖിലധാതുവാണ്. ഇതിന് 'ഉണ്ട്' എന്നൊരു വര്‍ത്തമാനകാലരൂപം ഉണ്ട്. 'ഉണ്ട്' എന്ന രൂപത്തോട് ആവുക എന്നര്‍ഥമുള്ള ആ എന്ന രൂപം കൂട്ടിച്ചേര്‍ക്കുന്നു. തുടര്‍ന്ന് കാലപ്രത്യയങ്ങളോ പ്രകാരപ്രത്യയങ്ങളോ ചേര്‍ക്കണം. ഉണ്ട് + ആ + ഇ - ഉണ്ടായി - ഭൂതകാലം ഉണ്ട് + ആ + ഉം - ഉണ്ടാകും (ഉണ്ടാവും) ഭാവികാലം ഉണ്ട് + ആ + ഉന്നു - ഉണ്ടാകുന്നു (ഉണ്ടാവുന്നു) വര്‍ത്തമാനം ഉണ്ട് + ആ + ആട്ടെ - ഉണ്ടാകട്ടെ (ഉണ്ടാവട്ടെ) നിയോജകപ്രകാരം ഉണ്ട് + ആ + ആണം - ഉണ്ടാകണം (ഉണ്ടാവണം) വിധായകപ്രകാരം ഉണ്ട് + ആ + ആം - ഉണ്ടാകാം (ഉണ്ടാവാം) അനുജ്ഞായകപ്രകാരം ഇങ്ങനെ ഉള്ള രൂപത്തോട് ആ എന്ന ക്രിയാധാതുവും പ്രത്യയങ്ങളും ചേര്‍ത്ത് ഖിലധാതുക്കള്‍ക്ക് രൂപങ്ങള്‍ ഉണ്ടാക്കുന്നു.
നിഷേധാനുപ്രയോഗം
ക്രിയകളോട് നിഷേധാര്‍ഥം കൂട്ടിച്ചേര്‍ക്കാനായി നടത്തുന്ന അനുപ്രയോഗമാണ് നിഷേധാനുപ്രയോഗം. ഇല്ല, അല്ല എന്നിവയാണ് നിഷേധാര്‍ഥം കാണിക്കാനായി അനുപ്രയോഗിക്കുന്നത്. കണ്ടു - കണ്ടില്ല; കേട്ടു - കേട്ടില്ല അവനാണ് ചെയ്തത് ; അവനല്ല ചെയ്തത് അല്ല, ഇല്ല-കളെ കൂടാതെ വേണ്ടാ, കൂടാ, വയ്യാ, ഒലാ, അരുത് തുടങ്ങിയവ ചേര്‍ത്തും നിഷേധരൂപം ഉണ്ടാക്കാം. ചെയ്കവേണം- ചെയ്യണം; ചെയ്കവേണ്ടാ - ചെയ്യണ്ടാ; ചെയ്യണം- ചെയ്തുകൂടാ കരുതുവതിഹ ചെയ്യവയ്യ; കാണാന്‍ വയ്യാ കേള്‍ക്കാന്‍ വയ്യാ ഇരിക്കൊലാ പൊങ്ങുക വിണ്ണിലോമനേ. (ആശാന്‍ - മിന്നാമിനുങ്ങ്) നിങ്ങള്‍ തന്‍ പോക്ക് വിപരീതമാകൊലാ (വള്ളത്തോള്‍) കാണരുത്, കേള്‍ക്കരുത്, പറയരുത് ഇങ്ങനെ ക്രിയകളോട് നിഷേധാര്‍ഥമുള്ള ശബ്ദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിഷേധരൂപമുണ്ടാക്കാം.
ഉപസര്‍ഗങ്ങള്‍
സംസ്‌കൃതഭാഷയില്‍ ധാരാളമായി പ്രയോഗിച്ചു കാണുന്ന ശബ്ദങ്ങളാണ് ഉപസര്‍ഗങ്ങള്‍. മാല എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചുകാണുന്ന ശബ്ദമാണ് ഹാരം. എന്നാല്‍ ഉപസര്‍ഗയോഗം ഹാരം എന്ന പദത്തിന്റെ അര്‍ഥത്തെ വളരെയധികം മാറ്റിമറിക്കുന്നു. ആ + ഹാരം - ആഹാരം = ഭക്ഷണം നീ + ഹാരം - നീഹാരം = മഞ്ഞ് സം + ഹാരം - സംഹാരം = കൊല്ലുക, നശിപ്പിക്കല്‍ വി + ഹാരം - വിഹാരം = വിശ്രമം, ഉല്ലാസം ഉപ + ഹാരം - ഉപഹാരം = സമ്മാനം ഇപ്രകാരത്തില്‍ പദങ്ങള്‍ക്കുമുമ്പില്‍ ചേര്‍ന്നുനിന്നുകൊണ്ട് അവയുടെ അര്‍ഥഭേദത്തിന് കാരണമാകുന്ന ശബ്ദങ്ങളാണ് ഉപസര്‍ഗങ്ങള്‍. നിഃ, പ്ര, ആ, വി, ഉപ, അനു, പരാ, സം എന്നിങ്ങനെയുള്ള നിരവധി ഉപസര്‍ഗങ്ങള്‍ സംസ്‌കൃതത്തിലുണ്ട്. സംസ്‌കൃതഭാഷയില്‍നിന്ന് മലയാളത്തിലേക്കും നമ്മള്‍ ഉപസര്‍ഗങ്ങള്‍ സ്വീകരിച്ചു. ഗമിക്കുന്നു എന്ന ക്രിയയ്ക്ക് പോകുന്നു എന്നാണര്‍ഥം. ആഗമിക്കുന്നു എന്ന് ഉപസര്‍ഗം ചേരുമ്പോള്‍ വരുന്നു എന്നാകും അര്‍ഥം. അനുഗമിക്കുന്നു എന്നായാല്‍ കൂടെപ്പോവുക, ഉപഗമിക്കുന്നു എന്നായാല്‍ അടുത്തുപോവുക, സംഗമിക്കുന്നു എന്നാകുമ്പോള്‍ കൂടിച്ചേരുക. ഇങ്ങനെ ഉപസര്‍ഗം ചേരുമ്പോള്‍ ഗമിക്കുന്നു എന്ന ക്രിയയുടെ അര്‍ഥം മാറിപ്പോകുന്നതുകാണാം.
No comments:
Post a Comment