👉കാസർകോട്, കണ്ണൂർ ജില്ലകളിലെ ചക്ലിയ വിഭാഗം ഉപയോഗിച്ചിരുന്ന ഭാഷയാണ് മാദിക ഭാഷ (Madhika language). ഇന്ന് ഈ ഭാഷ അറി യാവുന്നവരായി ശേഷിക്കുന്നത് രണ്ട് പേർ മാ ത്രം. കൂക്കാനത്തെ കെ.പി നാരായണനും, സഹോദരി രാജാറാണിയും. തുളുവും, തെലു ഗും, തമിഴും, മലയാളവും കലർന്നതാണ് മാദിക ഭാഷ. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്‌ഠാ നങ്ങളും നിറഞ്ഞതാണ് ഇവരുടെ ജീവിതക്രമം.
ആന്ധ്രപ്രദേശിന്റെയും, കർണ്ണാടകയുടെയും അതിർത്തിയിലെ കുന്നുംപുറങ്ങളിൽ താമസിച്ച് വന്നിരുന്ന മാദികർ (ചക്ലിയർ) എന്ന പേരിൽ അറിയപ്പെടുന്ന ഗോത്ര വർഗം നൂറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിലെ മലബാർ ഭാഗത്തേയ്ക്ക് പാലായനം ചെയ്ത് കരുവളളൂർ - കണ്ണൂർ ഭാഗങ്ങളിൽ താമസമാക്കുകയായിരുന്നു.
ലിപിയില്ലാത്ത ഭാഷയാണ് കേരളത്തിൽ പിറന്ന മാദിഗ. പലായനം ചെയ്തുവന്ന ഗോത്രജനത മലയാളവുമായി കൂട്ടിക്കെട്ടി സൃഷ്ടിച്ചതാണിത്. തെലുങ്ക്, തുളു, കന്നട, മലയാളം എന്നിവയുടെ മിശ്രിതം. ഈ സങ്കരഭാഷ അറിയില്ലെങ്കിലും കന്നടക്കാർക്കും മലയാളികൾക്കും മനസ്സിലാ ക്കിയെടുക്കാൻ സാധിക്കും, കന്നടയുടെ പഴയ രൂപമായ ഹവ്യക കന്നടയാണ് മാദിഗയെ പ്രധാ നമായും സ്വാധീനിച്ചത്.
സവർണർ തീണ്ടാപ്പാടകലെ മാറ്റിനിർത്തിയ ഭൂതകാലത്തില്‍ നിന്നാണ് ഈ ഭാഷയുടെ തുടക്കം. താമസിച്ചിരുന്ന കൂര പോലും ദൃഷ്ടി യിൽ പതിയരുത്. അതുകൊണ്ടാവണം ആ ശേഷിപ്പുകൾ പേറാൻ പുതിയ തലമുറ തയ്യാ റാകാത്തത്. ചത്ത കന്നുകാലികളെ തണ്ടിൽ കെട്ടി തൂക്കിയെടുത്തു കൊണ്ടുവന്ന് തൊലിയു രിയും. ആ ഇറച്ചി ആഹാരമാക്കും. കാലികളുടെ തോലുകൊണ്ടു ചെരിപ്പുണ്ടാക്കും. സവർണ വിഭാഗങ്ങളുടെ വിവാഹം, ചാവടിയന്തിരം എന്നിവയുടെ ഭാഗമായി നടക്കുന്ന സദ്യയിൽ പങ്കെടുക്കാൻ അവകാശമില്ലാതിരുന്ന കെട്ട കാലം ഇവർക്ക് നീറുന്ന ഓർമയാണ്.
അഞ്ചാം വയസിൽ കല്യാണം പറഞ്ഞു വെക്കും. ചെക്കനും കുടുംബത്തിനും പെണ്ണിനെ ഇഷ്ട പെട്ടാൽ അവിടെ നിന്നും ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കാതെ പോയാൽ പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നാണ് അർഥം. ഇഷ്ടപ്പെട്ടാൽ പിന്നെ ആ പെൺകുട്ടിയെ വേറെ ആരും കല്യാ ണം കഴിക്കില്ല. ഇതിനിടയിൽ വരൻ മരിച്ചാൽ അവൾ കന്യകയായി തുടരും. ജനനം മുതല്‍ മരണം വരെയുള്ള കാലത്ത് അനുഭവിച്ച് തീർ ക്കാൻ ഈ സമുദായത്തിനുണ്ടായിരുന്നത് ഇനി യും കാലം മായ്‌ച്ചുകളയാത്ത ആചാരങ്ങളാണ്.
അവർ പ്രത്യേക കോളനികളായി താമസിച്ചിരു ന്നത് കൊണ്ട് മാത്രം അവശേഷിച്ച ഭാഷയാണ് അത്. ഇപ്പോൾ കോളനികൾ കുറഞ്ഞുകൊ ണ്ടിരിക്കുകയാണ്. പുതിയ തലമുറയിലെ കുട്ടികൾ ആരും തന്നെ മലയാളമല്ലാതെ മറ്റു ഭാഷ സംസാരിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്ത ആളാണ് കെ പി നാരായണൻ എന്ന് പറയുന്ന വ്യക്തി. ചുണ്ണാമ്പ് ഉണ്ടാക്കി വിൽക്കലാണ് ഇദ്ദേഹത്തിന്റെ ജോലി
കെ.പി.നാരായണന് ഇപ്പോൾ വയസ് 87. കൂടെ മിണ്ടാനും പറയാനും സ്വന്തം ഭാഷ അറിയുന്ന ഒരാൾ സഹോദരന്റെ മകൾ 68 കാരി രാജപു ത്രി. ''നാമികീ മാത്ര ഹോതിദന്തി"" ഇപ്പോൾ
ആരും നമ്മുടെ ഭാഷ പറയുന്നില്ല. വിഷമത്തോ ടെ നാരായണൻ പറഞ്ഞു. സ്വന്തം മകളെപ്പോ ലെയാണ് നാരായണന് രാജപുത്രി. മാതാവിനെ പ്പോലെയാണ് മാദിഗ ഭാഷ. നാരായണനും, രാജപുത്രിയുമല്ലാതെ മറ്റാരുമില്ല ഈ ഭാഷ അറിയാവുന്നവരായി. ഇവരോടൊപ്പം ഈ ഭാഷയും ഇല്ലാതാവും. ഈ സമുദായത്തിൽ അവശേഷിക്കുന്നവരെല്ലാം പൂർണമായി മലയാളികളായി.
നാരായണൻ എപ്പോഴും രാജപുത്രിയോട് മാദിഗ ഭാഷയിൽ സംസാരിക്കും. മറുപടി മലയാള ത്തിലായാൽ നാരായണന് ദേഷ്യം വരും. കലഹ ത്തിനൊടുവിൽ അച്ഛനും മകളും വീണ്ടും മാതൃ ഭാഷയിലൂടെ സ്‌നേഹം കൈമാറും. മണ്ണിന്റെ അമ്ലാംശം അകറ്റുന്നതിനുള്ള കുമ്മായം തലച്ചു മടായി കൊണ്ടുനടന്ന് വിറ്റാണ് നാരായണൻ ജീവിക്കുന്നത്.തിരുവെങ്കീട്ടാരമണയുടെയും, മാരിയമ്മയുടെയും ഭക്തരാണ് ഇവർ. ക്ഷേത്രോ ത്സവത്തിന് മരിച്ചുപോയവരുടെ ആത്മാക്കൾ ഒരാളിൽ ആവേശിച്ച് മാദിഗ ഭാഷയിൽ സംസാ രിക്കുന്ന ആചാരമുണ്ടായിരുന്നു.പണ്ട് മാദിഗ യിലാണ് പലരും മിണ്ടിയിരുന്നത്. അയിത്ത ക്കാരയ തിനാൽ അവരോട് മറ്റുള്ളോരൊന്നും മിണ്ടൂല. പിന്നീട് നാട്ടുകാരുമായി ഇടപെട്ട് ഈ ഭാഷയിലെ വാക്കുകളെല്ലാം മറന്നുപോയി. പുതിയ തലമുറ അവരുടെ ഭാഷകൊണ്ട് തിരിച്ച റിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
ഉത്തരകേരളത്തില്‍ കുമ്പളയും, കാഞ്ഞങ്ങാ ടും, കാസർകോടും കരിവെള്ളൂരും ചെറുവത്തൂ രും വരെ മാദിക ഭാഷയുടെ വേരുകളുണ്ടായിരു ന്നു. പക്ഷേ നാരായണനും സഹോദരി രാജാ റാണിയും പറഞ്ഞ് അവസാനിപ്പിക്കുന്ന തോടെ മാദിക ഭാഷ വിസ്‌മൃതിയിലേക്ക് മറയും. ഒരു ഭാഷ കൂടി മരിക്കുന്നു.
ഇങ്ങനെ ധാരാളം ഭാഷകൾ മനുഷ്യരോടൊപ്പം മണ്ണടിഞ്ഞിട്ടുണ്ട് .കഴിഞ്ഞ വർഷം മരണപ്പെട്ട ക്രിസ്റ്റീന കാൽഡറോൺ എന്ന മുത്തശ്ശിയോടെ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ യാഗൻ ഗോത്ര ഭാഷയാണ് ലോകത്ത് നിന്ന് ഇല്ലാതായത്