Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, July 4, 2019

മുക്തകങ്ങൾ

എന്താണ് മുക്തകം - മലയാളത്തിലെ ഒരു കാവ്യ പ്രസ്ഥാനമായി രൂപപ്പെട്ടിട്ടുള്ള ഒന്നാണ് മുക്തക പ്രസ്ഥാനം . സ്വതന്തമായ ഒറ്റക്കവിത എന്നാണ് ഇതിന്റെ അർഥം സംസ്കൃത വൃത്തത്തിൽ എഴുതപ്പെടുന്നതും , സ്വതന്ത്രമായ ഒരു ആശയം പ്രതിപാദിക്കുന്നതുമായ ഒറ്റ ശ്ലോകത്തെയാണ് മുക്തകം എന്നു പറ യുന്നത് .അനേകം മുത്തുകൾ കോർത്തിണക്കിയാണല്ലോ ഒരു മാലയു ണ്ടാകുന്നത് . ഈ മാലയിലെ മുത്തുകൾ പരസ്പരം ചേർന്നു നിൽക്കുന്നുവെങ്കിലും ഒന്ന് മറ്റൊന്നിൽ നിന്നും വേറിട്ടാണ് സ്ഥിതി ചെയ്യുന്നത് ഓരോ മുത്തിനും സ്വതന്ത്രമായ നിലനിൽപ്പുണ്ട് ഈ അർഥത്തിലും ഒറ്റ ശ്ലോകങ്ങൾക്ക് മുക്തകം എന്ന പേര് യോജിക്കും. മലയാളത്തിൽ മണിപ്രവാള കവികളുടെ കാലഘട്ടത്തിൽ തന്നെ മുക്തകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മണിപ്രവാള പാരമ്പര്യത്തിന്റെ ഇങ്ങേതലയ്ക്കലുള്ള ചില കവികളും, ആധുനികരെന്ന് പറയാവുന്ന മറ്റു ചില കവികളും ചേർന്നാണ് മുക്തക പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചത്. വെൺമണി മഹൻ നമ്പൂതിരി, വെൺമണി അപ്പൻ നമ്പൂതിരി , ചേലപ്പറമ്പ് നമ്പൂതിരി , കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ , വി.സി ബാലകൃഷ്ണപ്പണിക്കർ , കെ.സി കേശവപിള്ള, നാലപ്പാട്ടു നാരായണ മേനോൻ , വള്ളത്തോൾ നാരായണ മേനോൻ ,കേരള വർമ വലിയ കോയിത്തമ്പുരാൻ മുതലായ കവികളെല്ലാം മുക്തക സാഹിത്യത്തെ പരിപോഷിപ്പിച്ചവരാണ്.
  

പാഠസംഗ്രഹം
മുക്തകം.1
കയ്പയ്ക്ക അഥവാ പാവയ്ക്കയെ വർണിക്കുന്ന മനോഹരമായൊരു ശ്ലോകമാണ് " പാടത്തിൻ കര" എന്നാരംഭിക്കുന്ന മുക്തകം - "വയലിന്റെ കര മുഴുവനും നീല നിറമാകത്തക്ക തരത്തിലും വേലിക്ക് ആഘോഷമാകുന്ന രീതിയിലും ആടിത്തൂങ്ങിയലഞ്ഞുകൊണ്ട് ലോകത്തിന്റെ സുകൃതമാണോ എന്ന് തോന്നുമാറ് നിൽക്കുന്ന അല്ലയോ കയ്പ വള്ളിയുടെ കിടാങ്ങളേ , അമൃതിന്റെ അഹങ്കാരത്തപ്പോലും മറികടക്കാൻ കഴിവുള്ള നിങ്ങൾ എന്റെ കൈയിലേക്ക് വേഗം വരിക "

മുക്തകം. 2

രണ്ടു തരത്തിലുള്ള പുഷ്പങ്ങളെക്കുറിച്ചാണ് ഈ മുക്തകത്തിൽ കവി വിവരിക്കുന്നത്. "മനോഹരമായ കൊട്ടാരം പൂന്തോട്ടത്തിലെ കുളിർ കൽത്തറയിൽ രാജാക്കന്മാർ എത്തി വിശ്രമിക്കുകയും ലീലകളിലേർപ്പെടുകയും ചെയ്യുമ്പോൾ രാജാക്കന്മാരുടെ പരിഗണനയ്ക്കും ലാളനയ്ക്കും പാത്രമാവാൻ അവസരം ലഭിച്ചു കൊണ്ട് വളരുന്ന സുന്ദരമായ പൂവല്ലിയ്ക്കും , ആരുടെയും ശ്രദ്ധയിൽ പെടാതെ മതിലിന്റെ വിടവിൽ മുളച്ച് പുറത്തേക്ക് എത്തി നോക്കാൻ പാടു പെടുന്ന പാഴ് വള്ളിക്കും സൂര്യൻ തന്റെ കിരണങ്ങൾ തുല്യമായി നൽകുന്നു "

Credits: അനസ് സംസ്കൃതി

2 comments: