Wednesday, June 28, 2017
വിശ്വരൂപം
Tuesday, June 20, 2017
അമ്മമ്മ ഭാവാത്മക വായന
അവസാനഭാഗം Audio Download
ഈ വായനയുടെ മുഴുവന്‍ ഭാഗവും കയ്യിലുള്ളവര്‍ ദയവായി അയച്ചുതരിക. Contact Us
Sunday, June 18, 2017
അമ്മമ്മ രചനാപശ്ചാത്തലം
Credits : അജേഷ് കടന്നപ്പള്ളി
കഥാകൃത്തിനെക്കുറിച്ച് കൂടുതലറിയാന്‍ Click Here
അമ്മമ്മ കഥാപാത്രനിരൂപണം
നമ്പ്ര` 
 | 
  
സൂചന
   
    
 | 
  
കണ്ടെത്താവുന്ന
   സ്വഭാവ സവിശേഷത 
    
 | 
 
1 
 | 
  
സ്കൂൾ
   തുറന്നപ്പോൾ  മൂന്നാമത്തെ
   പേരക്കുട്ടിയേയും  സ്കൂളിൽ
   ചേർക്കാൻ  ആ അമ്മമ്മ വന്നിരുന്നു
   
    
 | 
  
സ്കൂൾ
   പഠിപ്പിന്റെ പ്രാധാന്യം
   അറിയുന്നവൾ  .
   താഴെ
   16 -ം
   പ്രസ്താവനയിൽ ഇത്
   ഉറപ്പിക്കുന്നുമുണ്ട് .
   മൂന്നു
   പേരക്കുട്ടികളുടെ പൂർണ്ണ
   ഉത്തരവാദിത്തം  വഹിക്കുന്നവളാണ്`
   അമ്മമ്മ
   
    
 | 
 
2 
 | 
  
മൂത്ത
   രണ്ടുപേരേയും  ഇതേ
   പ്രായത്തിൽത്തന്നെയാണ്`
   ആ
   സ്കൂളിലേക്ക് അമ്മമ്മ
   കൊണ്ടുവന്നത് 
    
 | 
  
മൂന്നു
   കുട്ടികളോടും  ഒരേപോലെ
   വാൽസല്യം  ഉള്ളവളാണ്`
   അമ്മമ്മ.
   ' ഇതേ
   പ്രായത്തിൽ '
   എന്നെഴുതിയത്
   വേണ്ട സമയത്ത് വേണ്ടതുപോലെ
    കാര്യങ്ങൾ  നിർവഹിക്കുന്നു
   എന്നും അത് എക്കാലവും  ഒരേപോലെ
    നിർവഹിക്കുന്നവളാണ്`
   ഇവർ
   എന്നും മനസ്സിലാകും.
   
    
 | 
 
3 
 | 
  
ഇനി
   ആ അമ്മമ്മ തന്റെ വീട്ടിൽ
   ഒറ്റക്കാണ്`
   . 
    
 | 
  
ഏകാകിയായിത്തീരുന്ന
   അമ്മമ്മ.
   അതുവരെ
   കുട്ടികളോടൊപ്പം  സന്തോഷത്തോടെ
   കഴിഞ്ഞവൾ.
    ജീവിതപ്രയാസങ്ങളിൽ
    മുഴുകുമ്പോഴും കുട്ടികളിൽ
    ആശ്വാസം -
   സന്തോഷം
   കാണുന്ന അമ്മമ്മ 
    
 | 
 
4 
 | 
  
നാലുവർഷം
   മുൻപ് മൂത്ത കുട്ടിയെ സ്കൂളിൽ
   വിടാൻ  വന്നപ്പോഴാണ്`
   അമ്മമ്മയെ
   ആദ്യം കാണുന്നത് 
    
 | 
  
ജീവിതത്തിലെ
   കൃത്യനിഷ്ഠ.
   കർത്തവ്യബോധം.
   വിദ്യാഭ്യാസം
   ലഭിക്കണം കുട്ടികൾക്ക് എന്ന
   ബോധം പണ്ടേ ഉള്ളവൾ  
    
 | 
 
5 
 | 
  
അമ്മമ്മയുടെ
   കണ്ണു നിറഞ്ഞു 
    
 | 
  
കുട്ടികളോടുള്ള
   സ്നേഹം.
   അവർ
   പിരിയുമ്പോഴുള്ള സങ്കടം.
   എന്നാലും
    വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണ്`
   എന്ന
   യാഥാർഥ്യബോധം  
    
 | 
 
6 
 | 
  
തേവി
   വറ്റിപ്പോയ കിണർ.
   എന്നാലും
    പൊടിയുന്നുണ്ട് തെളിനീര്` 
 | 
  
സഹിച്ച
   ദുഖങ്ങൾ.
    എന്നാലും
   ഉള്ളിൽ കിനിയുന്ന സ്നേഹം 
   - വറ്റാത്ത
   ഉറവപോലെ സ്നേഹം ഉള്ളവൾ  
    
 | 
 
7 
 | 
  
അവനെ
   സ്കൂളിലും ഹോസ്റ്റലിലും
   ചേർത്ത് മടങ്ങിപ്പോകുമ്പോൾ
    അമ്മമ്മ ഏങ്ങിക്കരഞ്ഞു 
    
 | 
  
കുട്ടികളോടുള്ള
   സ്നേഹം.
   അവർ
   പിരിയുമ്പോഴുള്ള സങ്കടം.
   എന്നാലും
    വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണ്`
   എന്ന
   യാഥാർഥ്യബോധം 
    
 | 
 
8 
 | 
  
വിധവയാണ്`
   ആ
   അമ്മമ്മ 
    
 | 
  
ജീവിത
   സുഖങ്ങൾ  ലഭിക്കാതെ പോയവൾ.
    എന്നിട്ടും
     സ്നേഹം  ഉള്ളവൾ.
   
    
 | 
 
9 
 | 
  
... അമ്മമ്മയുടെ
   കണ്ണീര്`
   തിളങ്ങുന്ന
   ഒരു സൂചിയായി മാറിയതും ....
   
    
 | 
  
ദുഖത്തിന്റെ
   തീവ്രത .
   അത്
   എഴുത്തുകാരന്റേയും
   വായനക്കാരന്റേയും ഉള്ളിൽ
   തട്ടും വിധം  തീവ്രമായ ദുഖം
    സഹിക്കുന്നവൾ  
    
 | 
 
10 
 | 
  
പകരം
   അമ്മമ്മ പണിയെടുക്കാൻ പോയി
   ..... 
    
 | 
  
മകളോട്
   അത്യധികം  വാത്സല്യം ഉള്ളവൾ.
    ആ
   സ്നേഹം  പേരക്കുട്ടികളിളേക്ക്
    നിറയുന്നു.
    സ്വന്തം
   സുഖം നോക്കാതെ  കുട്ടികളുടെ
   സുഖം ശ്രദ്ധിക്കുന്നവൾ.
   അതിനു
   വേണ്ടി ജീവിക്കുന്നവൾ  
    
 | 
 
11 
 | 
  
കരയാത്ത
   ഒറ്റ ദിവസം  പോലും  പിന്നെ
   അമ്മമ്മയുടെ ജീവിതത്തിലുണ്ടായിട്ടില്ല
   
    
 | 
  
നിത്യദുഖം
    അനുഭവിക്കുന്ന അമ്മമ്മ.
   എന്നിട്ടും
   കുട്ടികളെ നന്നായി വളർത്തുകയും
    സ്നേഹിക്കുകയും ചെയ്യുന്ന
   അമ്മമ്മ 
    
 | 
 
12 
 | 
  
ഹോസ്റ്റലിലുള്ള
   കുട്ടിയെ ഇടക്കിടയ്ക്ക്
   വന്നു കാണും അമ്മമ്മ [
   2 പ്രാവശ്യം
    ഈ വാക്യം  ചെറിയ മാറ്റത്തോടെ
   ആവർത്തിക്കുന്നുണ്ട് ]
   
    
 | 
  
കുട്ടികളോടുള്ള
   സ്നേഹം.
    എന്നാൽ
   ആ സ്നേഹം  അവരുടെ പഠിത്തത്തിന്ന്
   തടസ്സമാവരുതെന്ന് കരുതുന്ന
   അമ്മമ്മ.
   താൻ
   ബുദ്ധിമുട്ടിയാലും കുട്ടികൾ
    ബുദ്ധിമുട്ടരുതെന്ന്
   കരുതുന്നവൾ  
    
 | 
 
13 
 | 
  
.... തുണിസ്സഞ്ചിയിൽ
   നിന്ന് പിഞ്ഞിക്കീറിയ പേഴ്സ്
   പുറത്തെടുത്ത് അമ്മമ്മ
   പരുങ്ങുന്നത് ....
   
    
 | 
  
കുട്ടികൾക്ക്
   ധാരാളം  കൊടുക്കണമെന്നുണ്ട്.
   എന്നാൽ
   അതിനുമാത്രം  പേഴ്‌സില്ല്ലതാനും.
   അതില്ലെന്ന്
   കുട്ടികളെ അറിയിക്കാനും
   വയ്യ.
   സ്നേഹം
   കൊണ്ട്.
   
    
 | 
 
14 
 | 
  
മൂന്നുകുട്ടികളേയും
   ഹോസ്റ്റലിൽ കൊണ്ടുവന്നു
   വിട്ടതോടെ അമ്മമ്മ
   വല്ലാതായിട്ടുണ്ട് 
    
 | 
  
ഒറ്റപ്പെട്ടവൾ
    . എന്നിട്ടും
   കുട്ടികൾക്കുവേണ്ടി
   ജീവിക്കുന്നവൾ  
    
 | 
 
15 
 | 
  
നഗ്നമായ
   കാത് ...
   നിറം
   മങ്ങിയ സാരി ...
   ചെരിപ്പില്ല
   ... വിണ്ടുപൊട്ടിയ
   പാദങ്ങൾ  
    
 | 
  
അമ്മമ്മയുടെ
   രൂപം  വിവരിക്കുന്നു.
   അവരുടെ
   ദുഖങ്ങളും പ്രയാസങ്ങളും 
   അതിലൂടെ കാണിക്കുന്നു
   കഥാകൃത്ത് 
    
 | 
 
16 
 | 
  
മൂന്നു
   മക്കളേയും സ്റ്റാഫ് റൂമിൽ
   കൊണ്ടുവന്ന് അവരുടെ അദ്ധ്യാപകരെ
   കാണും അമ്മമ്മ 
    
 | 
  
മക്കളുടെ
   വിദ്യാഭ്യാസകാര്യങ്ങളിൽ
   ശ്രദ്ധയുള്ളവൾ.
    അദ്ധ്യാപകരിലും
   സ്കൂളിലും വിശ്വസിക്കുന്നവൾ.
    അദ്ധ്യാപകർ
   കുട്ടികളെ നന്നായി നോക്കും
   എന്നു വിശ്വസിക്കുന്ന
   രക്ഷാകർത്താവ് അമ്മമ്മ.
   
    
 | 
 
17 
 | 
  
ചായക്കടയിലേക്ക്
   അവരെ കൊണ്ടുപോകും അമ്മമ്മ 
 | 
  
കുട്ടികളുടെ
   സന്തോഷത്തിൽ സന്തോഷിക്കുന്നവൾ.
    
    
 | 
 
Saturday, June 17, 2017
Monday, June 12, 2017
തെംസ് നദിയോട്
സുഗതകുമാരിയുടെ 'തെംസ് നദിയോട് ' എന്ന കവിതയ്ക്ക് സഹായകവിവരം:
1878-  തെംസിൽ പ്രിൻസ് ആലീസ് എന്ന ആവിക്കപ്പൽ മുങ്ങി. ആ അപകടത്തിൽ 700 ഓളം പേർ മരിച്ചു. പക്ഷേ, മുങ്ങിമരണം മാത്രമായിരുന്നില്ല അത്. മലിനജലം കുടിച്ചും തുടർന്ന് രോഗികളായും ജനം മരിച്ചു തീരുകയായിരുന്നു! ലണ്ടൻ നഗരത്തിന്റെ ആ ഏക കുടിവെള്ള സ്രോതസ്സ് ഓക്സിജനില്ലാത്തതായി. അതു രോഗങ്ങളും ദുർഗന്ധവും പരത്തി വൻ ഭീഷണിയായി. തുടർന്ന് നദി മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 10000 ത്തോളം മനുഷ്യർ, അതിലെ മീനുകൾ, മറ്റു ജീവികളും സസ്യങ്ങളും എല്ലാം നശിച്ചൊടുങ്ങി.
വിക്ടോറിയറാണിയുടെ ഭരണകാലം. ജനിക്കുന്ന കുഞ്ഞുങ്ങളിൽ പാതിയും 5 വയസ്സിനിടെ മരിച്ചുപോയി.അവിടത്തെ ആയുർദൈർഘ്യം 35 വയസ്സ്! 
ഇന്ന് നഗരങ്ങളിലൂടൊഴുകുന്ന നദികളിൽ ഏറ്റവും ശുദ്ധം തെംസത്രേ! ആ ശുദ്ധീകരണത്തിനായി ജീവിതം സമർപ്പിച്ച ഒരു മഹാമനുഷ്യ സ്നേഹിയുണ്ട് - ജോസഫ് ബസാൽഗറ്റ് എന്ന സിവിൽ എൻജിനീയർ. ജനപങ്കാളിത്തത്തോടെ 'ബിഗ് തെംസ് ക്ലീൻ അപ് ' എന്നൊരു വൻ പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. മാലിന്യനിക്ഷേ പത്തിനെതിരേ ഭരണകൂടത്തെക്കൊണ്ട് കർശന നിയമങ്ങൾ പ്രായോഗികമാക്കി. നദിയുടെ ഇരുകരകളിലും മതിൽ കെട്ടി. നിരവധി കുഴലുകൾ സ്ഥാപിച്ചു. അങ്ങനെ ഒഴുക്കിനു ശക്തി വർധിപ്പിച്ചതിലൂടെ മാലിന്യങ്ങൾ ഒഴുകിപ്പോവാൻ തുടങ്ങി. ജലശുദ്ധീ കരണശാലകൾ പണിതു. ക്രമേണ ജലം ശുദ്ധമായി. 'സീവർമാൻ ഓഫ് ഇംഗ്ലണ്ട് ', സർ പദവികൾ അദ്ദേഹത്തെ തേടിവന്നു. ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷിച്ച മഹാനാണദ്ദേഹം. എണ്ണമറ്റ സസ്യജാലങ്ങളും 126 ഇനം മീനുകളും ഉല്ലസിക്കുന്ന, കരകളിൽ കിളികൾ വസിക്കുന്ന, സൗന്ദര്യവും ശുദ്ധിയുമുള്ള നദിയാണിന്ന് തെംസ്. 
തെംസിന്റെ കറുപ്പാർന്ന നെഞ്ചിൽ രണ്ടുതുള്ളി കണ്ണീർ വീഴ്ത്തിയ മൂകാനുരാഗി എന്നു സുഗതകുമാരി നന്ദിയോടെ ഓർത്തത് ജോസഫ് ബസാൽഗറ്റ് എന്ന രക്ഷകനെയാവാം.
Credits : P Yahiya
Saturday, June 10, 2017
Wednesday, June 7, 2017
കവികളുടെ ഭാഷ - സച്ചിദാനന്ദൻ
പക്ഷേ, അത് എന്റെ കവിതയാണെന്ന് എന്താണുറപ്പ്?
താങ്കളുടെ ഓർമ്മകൾ വേറെ, താങ്കളുടെ സംഗീതവും വേറെ .
നാം രണ്ടു ലോകങ്ങളിൽ ജീവിക്കുന്നവർ.
കേൾവിക്കാരുടെ ഈ കൈയടി എനിക്കോ താങ്കൾക്കോ?
താങ്കൾ പറയുന്നതെനിക്കു കേൾക്കാം.
ഇലകൾക്കും തത്തകൾക്കും ഗൗളികൾക്കുമെന്ന പോലെ '
ഒരേ കുതിരപ്പുറത്ത് അവർ പറക്കുന്നു.
ഒരേ സ്വപ്നത്തിന്റെ അപ്പം പകുക്കുന്നു.
ഒരേ കോപ്പയിൽ നിന്ന് കയ്പു കുടിക്കുന്നു.
സ്വന്തം മണ്ണിൽ വേരാഴ്ത്തുക കൊണ്ട് എല്ലാ ആകാശത്തിലും പുഷ്പിക്കുന്നു.
ഒരു വേദത്തിലും ഉറച്ചു പോകാത്തതു കൊണ്ട് എല്ലാറ്റിന്റേയും നേരറിയുന്നു.
ഈ ബാൾട്ടിക് കടലിലെ വെള്ളം തന്നെയാണ് അറബിക്കടലിലേയും വെള്ളം.
എന്റെ യൂറാൽമലയിലും താങ്കളുടെ സഹ്യനിലും ഒരേ മഞ്ഞ് ചേക്കേറുന്നു.
എന്റെ പൈൻ മരവും താങ്കളുടെ കരിമ്പനയും ഒരേ ചന്ദ്രനെ ജടയിലേറ്റുന്നു.
എന്റെ നക്ഷത്രമാണ് താങ്കളുടെ കണ്ണിൽ .
എന്റെ ഭാഷയിൽ വായിക്കുകയാണ്.
പുസ്തകങ്ങൾ -എൻ വി കൃഷ്ണവാര്യരുടെ കവിത ആലാപനം
അടിസ്ഥാന പാഠാവലി മൂന്നാം യൂണിറ്റ് ( അറിവിന്നറിവായ് നിറവായ് ) പ്രവേശകമായ എൻ വി കൃഷ്ണവാര്യരുടെ പുസ്തകങ്ങൾ എന്ന കവിതയുടെ ആലാപനം - മ...
- 
വൈലോപ്പിളളി ശ്രീധരമേനോൻ കാച്ചിക്കുറുക്കിയ കവിതകളിലൂടെ മലയാളിയുടെ മനസ്സിൽ കടന്നു കൂടിയ കവി. കാർഷിക വൃത്തിയെ കരളിൽ തുടിക്കുന്ന അഭിമാനമായി കണ...
 - 
തയ്യാറാക്കിയത് : മലയാള വിഭാഗം, സീതി സാഹിബ് എച്ച്.എച്ച്.എസ്.എസ്. തളിപ്പറമ്പ് PDF DOWNLOAD
 

