Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Friday, August 25, 2017

നന്ദി



പ്രിയരേ,
          എച്ച് എസ് മലയാളം ബ്ലോഗിന് ഒരു വയസ്സ് തികഞ്ഞില്ല. അതിനു മുമ്പു തന്നെ ഒരു ലക്ഷം സന്ദര്‍ശനങ്ങള്‍ എന്ന അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കയാണ്.മാത്‌സ് ബ്ലോഗ്, സ്പന്ദനം, ബയോ വിഷന്‍ ‌തുടങ്ങിയ മുന്‍നിര വിദ്യാഭ്യാസ ബ്ലോഗുകളില്‍ ഹൈസ്‌കൂള്‍ ക്ലാസ്സുകളിലെ മലയാളം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ നാമമാത്രമാണ്  എന്ന തിരിച്ചറിവില്‍ നിന്നാണ്  2016 നവംബറില്‍ എച്ച് എസ് മലയാളം ബ്ലോഗിന്റെ തുടക്കം. പരിമിതമായ വിഭവങ്ങളുമായി ആരംഭിച്ച ബ്ലോഗിന്റെ വളര്‍ച്ചയില്‍ മധുരം മലയാളം വാട്സപ്പ് ഗ്രൂപ്പിലെ ക്രിയാത്മകമായചര്‍ച്ചകളും സംഭാവനകളും വലിയ പങ്കു വഹിച്ചിട്ടുണ്ട്.അതോടൊപ്പം സമാന മനസ്കരായ ഒട്ടേറെ പേരുടെ നിര്‍ദ്ദേശങ്ങളും നന്ദിയോടെ ഓര്‍ക്കുന്നു. കേരളത്തിലെ അധ്യാപക വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ക്ക് ഇനിയും കൈത്താങ്ങായി മുമ്പോട്ടു പോകാന്‍ നിങ്ങളേവരുടെയും സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. ചോദ്യപേപ്പറുകൾ, സ്റ്റഡി മെറ്റീരിയൽസ്, ഓഡിയോ, വീഡിയോ തുടങ്ങിയവ rajnkd@gmail.com എന്ന വിലാസത്തിലോ 9961241032 എന്ന വാട്സപ്പ് നമ്പറിലോ അയച്ചുതരൂ.. വീഡിയോകൾ യുട്യൂബിലോ ഗൂഗിൾ ഡ്രൈവിലോ അപ് ലോഡ് ചെയ്ത് ലിങ്ക് അയച്ചുതരുന്നതാവും സൗകര്യപ്രദം.

No comments:

Post a Comment

SMILE SSLC Module 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ ഡയറ്റും ചേർന്ന്  തയ്യാറാക്കിയ   SSLC Module 2026  SMILE കേരള പാഠാവലി SMILE അടിസ്ഥാന പാഠാവലി                ...