Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Friday, November 2, 2018

നന്ദി...

HS Malayalam ബ്ലോഗിന്റെ രണ്ടാം വാര്‍ഷികമാണിന്ന്. രണ്ടു വര്‍ഷം കൊണ്ട്  ഏഴു ലക്ഷത്തോളം ഹിറ്റുകള്‍ ഒരു വിഷയാധിഷ്ഠിത വിദ്യാഭ്യാസ ബ്ലോഗിനെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനകരവും സന്തോഷപ്രദവുമാണ്.ഈ കുഞ്ഞു സംരംഭത്തെ ഒരു മഹാവിജയമാക്കിത്തീര്‍ത്ത കേരളത്തിലെ ഭാഷാധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണിയറ ശില്‍പ്പികളുടെ അകൈതവമായ നന്ദി....എന്നാല്‍ ഖേദകരമായ ഒരു വസ്തുത ഇത്രയധികം സന്ദര്‍ശനങ്ങള്‍ക്കു ശേഷവും നമ്മുടെ ബ്ലോഗില്‍ നൂറില്‍ താഴെ കമന്റുകള്‍ മാത്രമേയുള്ളൂ എന്നതാണ്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളുമാണ് ഈ ബ്ലോഗിനെ മുന്നോട്ട് നയിക്കുക.അവ ഞങ്ങള്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു.താഴെയുള്ള കമന്റ് ബോക്‌സ് ഉപയോഗപ്പെടുത്തുമല്ലോ....
 

കാനം ഡോക്യുമെന്ററി

പ്രകൃതിയുടെ അതീവസുന്ദരമായ ഭാവങ്ങള്‍ അനന്യ ചാരുതയോടെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി.ധാരാളം അവാര്‍ഡുകള്‍ സ്വന്തമാക്കിയ ബാബു കാമ്പ്രത്തിന്റെ കാനം എന്ന ഡോക്യുമെന്ററി രണ്ടു മത്സ്യങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിക്കാം.

പുസ്തകങ്ങൾ -എൻ വി കൃഷ്ണവാര്യരുടെ കവിത ആലാപനം

അടിസ്ഥാന പാഠാവലി മൂന്നാം യൂണിറ്റ് ( അറിവിന്നറിവായ് നിറവായ് )   പ്രവേശകമായ   എൻ വി കൃഷ്ണവാര്യരുടെ   പുസ്തകങ്ങൾ എന്ന കവിതയുടെ    ആലാപനം -    മ...