Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Friday, June 7, 2024

ആനഡോക്‍ടർ നോവൽ വായിക്കാം


 


വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി. വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അര്‍ഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന. സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാര്‍ഥ വൈദ്യന്‍, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോള്‍ ആരുടെ ഛായ അവരില്‍ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം. മാനുഷികമായ സകല പോരായ്മകളും നാട്ടില്‍ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്‌നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. 'കാട്ടിലേക്കുള്ള ഈ തീര്‍ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.' 'ഉന്നതമായ അര്‍ഥത്തില്‍ കാട് കാട്ടുന്ന നോവല്‍.'




Thursday, June 6, 2024

ചണ്ഡാലഭിക്ഷുകി - കേസരി ബാലകൃഷ്ണ പിള്ള

 1950 ൽ ശാരദാ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച ആശാൻ സ്മാരക ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കേസരി ബാലകൃഷ്ണ പിള്ളയുടെ ചണ്ഡാലഭിക്ഷുകിയെക്കുറിച്ചുള്ള    ലേഖനം


                   DOWNLOAD PDF

ചണ്ഡാലഭിക്ഷുകി കവിത പൂർണ്ണരൂപം

സുകൃതഹാരങ്ങൾ എന്ന കവിതാഭാഗത്തിന്റെ പൂർണ്ണരൂപം 


 വിക്കി ഗ്രന്ഥശാലയിൽ വായിക്കാം


Download PDF

'ചണ്ഡാലഭിക്ഷുകി'യെ വിഗ്രഹിക്കുവതെങ്ങനെ?_അജു കെ. നാരായണൻ

 കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമായ "ചണ്ഡാലഭിക്ഷുകി'ക്ക് നൂറ് വയസ്സായിരിക്കുന്നു. കേരളത്തിലെ ഗ്രന്ഥ / വായനശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റു സാംസ്‌കാരികസമിതികളും ഈ കൃതിയെ കുറിച്ച്​ ചർച്ച നടത്തിവരികയാണ്​. കേരളചരിത്രത്തോടും സമകാലിക സന്ദർഭത്തോടും ചേർത്തുവെച്ച്​ ഒരു കാവ്യവും കവിയും വീണ്ടും ചർച്ച ചെയ്യപ്പെടുന്നുവെന്നത് സാർത്ഥകവൃത്തിയാകുന്നു.

ചണ്ഡാലഭിക്ഷുകി എന്ന കാവ്യവിഗ്രഹം

മലയാളകവിതയിൽ കാല്പനികവസന്തത്തിനു തുടക്കം കുറിച്ച കവികളിൽ ഒരാളായ കുമാരനാശാന്റെ രചനകൾ കേരള സമൂഹത്തിൽ വിവിധ പരിവർത്തനങ്ങൾ വരുത്താൻ സഹായകരമായിട്ടുണ്ട്. ബുദ്ധമതത്തിന്റെ ആശയാവലികളോട് ആധമർണ്യം പുലർത്തിയ അദ്ദേഹം ബുദ്ധമതപശ്ചാത്തലത്തിൽ ഏതാനും കൃതികൾ രചിച്ചിട്ടുണ്ട്​ - ചണ്ഡാലഭിക്ഷുകി, കരുണ എന്നിവ. ശ്രീബുദ്ധചരിതം എന്ന പേരിൽ "ലൈറ്റ് ഓഫ് ഏഷ്യ' എന്ന ഇംഗ്ലീഷ് കാവ്യത്തിന്റെ പരിഭാഷയും ആശാൻ നിർവഹിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളത്തിന്റെ സാമൂഹ്യാവസ്ഥയോടുള്ള സവിശേഷപ്രതികരണമാണ് "ചണ്ഡാലഭിക്ഷുകി' എന്ന കൃതി. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനും ശ്രീബുദ്ധൻ പരത്തിയ ജ്ഞാനപ്രകാശത്തിന്റെ സംക്ഷേപണത്തിനുമായാണ് ഇത്തരമൊരു രചനയ്ക്ക് ആശാൻ മുതിർന്നത്. 1922-ലാണ് അദ്ദേഹം "ദുരവസ്ഥ' രചിക്കുന്നത്. തുടർന്ന് ഇതേ വർഷംതന്നെ "ചണ്ഡാലഭിക്ഷുകി'യും എഴുതി പ്രസിദ്ധീകരിച്ചു. ദുരവസ്ഥയുടെ സഹോദരിയാണ് ചണ്ഡാലഭിക്ഷുകി എന്ന് ആമുഖത്തിൽ കവി സൂചിപ്പിക്കുന്നുണ്ട്.