വെങ്കടേശ അയ്യങ്കാർ എന്ന മാധ്യമറിപ്പോർട്ടർക്ക് ഉണ്ടാകുന്ന സ്ഥാനമോഹമാണോ യഥാർത്ഥത്തിൽ ഈ കഥയിൽ ഉള്ളടങ്ങിയ ആക്ഷേപഹാസ്യം?
മാധ്യമപ്രവർത്തനരംഗത്തുണ്ടാകുന്ന
അധാർമ്മിക പ്രവണതകളാണ് വി.കെ.എൻ ഈ കഥയിൽ വിമർശന വിധേയമാക്കുന്നത്. അക്കൂട്ടത്തിൽ
വെങ്കടേശ അയ്യങ്കാരുടെ സ്ഥാനമോഹവും ഉൾപ്പെടും. പക്ഷേ കഥയിലെ പ്രധാന ആക്ഷേപഹാസ്യം
അതല്ല. വെങ്കടേശ അയ്യങ്കാർ പുണ്യതീർത്ഥ സ്വാമികളുടെ പത്രത്തിലെ ഒരു ഇടത്തരം റിപ്പോർട്ടറാണ്. (ഇടത്തരം എന്ന
പ്രയോഗം ശ്രദ്ധിക്കുക) അയാൾക്ക് ചീഫ് റിപ്പോർട്ടർ ആകണം. എന്നാൽ ഉടമ അയാൾക്കു
വാഗ്ദാനം ചെയ്യുന്നത് റസിഡൻ്റ് എഡിറ്റർ സ്ഥാനമാണ്.
എന്താണ് റസിഡൻ്റ് എഡിറ്റർ ?
അനേകം
എഡിഷനുകളുള്ള ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലെ ആസ്ഥാനത്തല്ലാതെ, ഏതെങ്കിലും എഡിഷനിൽ നൽകുന്ന
എഡിറ്ററുടെ ഫുൾ ചാർജാണ് റസിഡൻ്റ് എഡിറ്റർ.
അവിടെ അയാൾക്കു കീഴിലാണ് എല്ലാ റിപ്പോർട്ടർമാരും. ഇവിടെ ചീഫ് റിപ്പോർട്ടർ ആകാനേ
വെങ്കടേശ അയ്യങ്കാർ മോഹിച്ചിട്ടുള്ളൂ. അയാളുടെ ആഗ്രഹത്തിനും അപ്പുറത്തുള്ള
സ്ഥാനമാണ് ഉടമ അയാൾക്കു വാഗ്ദാനം ചെയ്യുന്നത്. എന്തുകൊണ്ട്? ഇവിടെയാണ്
യഥാർത്ഥ ആക്ഷേപഹാസ്യം.
ഒരു മാധ്യമപ്രവർത്തകനുണ്ടാകേണ്ട യോഗ്യത എന്താണ്?
സാമൂഹിക
പ്രതിബദ്ധത ?
ഭാഷാസ്വാധീനം?
നിരീക്ഷണ പാടവം?
നീതിബോധം?
സത്യസന്ധത ?
സാമൂഹിക പ്രവണതകളെ
വിശകലനം ചെയ്യാനുള്ള കഴിവ്?
ജനപക്ഷ രാഷ്ട്രീയം?
.........
ഇനി എന്താണ് ഈ റിപ്പോർട്ടർ കാണിച്ച പ്രത്യുൽപന്ന മതിത്വം?
തനിക്കു നേരെ കുരച്ചു ചാടിയ കൂറ്റൻ അൾസേഷൻ പട്ടിയെ ഉടുമുണ്ട് കൊണ്ട്
അഴിച്ച് നേരിടുന്നു.
പട്ടി
വെങ്കടേശൻ്റെ വസ്ത്രം ഇഞ്ചിഞ്ചായി കടിച്ചു കീറുമ്പോഴുള്ള പ്രകടമായ
ഹാസ്യത്തിനപ്പുറം തത്ക്കാല രക്ഷയ്ക്കാണ് വെങ്കിടേശൻ അങ്ങനെ ചെയ്യുന്നതെങ്കിൽ പോലും
, തനിക്കു നേരെ വരുന്ന
അക്രമണത്തെ ഉടുമുണ്ടഴിച്ചും നേരിടാൻ തയ്യാറുള്ള ലജ്ജയില്ലായ്മ ഒരു
മാധ്യമപ്രവർത്തകൻ്റെ പ്രത്യുത്പന്ന മതിത്വവും യോഗ്യതയുമായി മാറുന്നു എന്നതാണ്
ഇവിടുത്തെ യഥാർത്ഥ ഹാസ്യം.
ഉടുമുണ്ടില്ലാതെ ഉടമയുടെ
മുന്നിൽ പ്രത്യക്ഷപ്പെടാൻ നാണക്കേട് തോന്നാത്ത, സ്ഥാനലബ്ധിക്കായി ഏതു അപകടത്തെയും
നേരിടാൻ തയ്യാറാവുന്ന മാധ്യമപ്രവർത്തകനെ കൊതിയൻ എന്ന വിശേഷണവും യോഗ്യതയും നൽകുന്ന
പത്ര ഉടമകൾക്കു നേരെയാണ് യഥാർത്ഥ വിമർശനം.ചുരുക്കത്തിൽ നമ്മുടെ ഫോക്കസ് വെങ്കിടേശ
അയ്യങ്കാറിൽ നിന്നു പോകരുത്; അത് പുണ്യതീർത്ഥ
സ്വാമികളിലേക്കു കൂടി ചെന്നെത്തണം എന്നു സാരം.
No comments:
Post a Comment