Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label Kalidasan. Show all posts
Showing posts with label Kalidasan. Show all posts

Saturday, June 29, 2019

അഭിജ്ഞാന ശാകുന്തളം പരിഭാഷകൾ

മലയാളഭാഷയിലെ ആദ്യ നാടകവിവര്‍ത്തനം കേരളവര്‍മ്മയുടെ 'അഭിജ്ഞാനശാകുന്തളം' ആയിരുന്നു.അഭിജ്ഞാനശാകുന്തളത്തിന് കേരളവര്‍മ്മതന്നെ തയ്യാറാക്കിയ രണ്ടാമത് വിവര്‍ത്തനമാണ് മണിപ്രവാള ശാകുന്തളം.അഭിജ്ഞാനശാകുന്തളത്തിന് എ ആർ രാജരാജവർമ്മ തയ്യാറാക്കിയ വിവർത്തനമാണ് മലയാള ശാകുന്തളം.ശാകുന്തളത്തിന്റെ  മുപ്പതിലേറെ പരിഭാഷകൾ മലയാളത്തിൽ തന്നെ വന്നിട്ടുണ്ട്. അവയിൽ ചിലത് , (പാഠഭാഗം മാത്രം) പരിചയപ്പെടുന്നത് താരതമ്യാത്മക പഠനത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്നു.

മണിപ്രവാള ശാകുന്തളം  

                 PDF DOWNLOAD



വള്ളത്തോളിന്റെ ശാകുന്തളം പരിഭാഷ



               PDF DOWNLOAD

തിരുനല്ലൂർ കരുണാകരന്റെ ദ്രാവിഡവൃത്തത്തിലുള്ള പരിഭാഷ




                PDF DOWNLOAD

അഭിജ്ഞാന ശാകുന്തളം നാടകം

മഞ്ജു വാരിയരുടെ അഭിജ്ഞാന ശാകുന്തളം നാടകം ചില പ്രധാന രംഗങ്ങൾ 

 

ഋതുയോഗം ഒരു ആമുഖക്ലാസ്സ്


ഋതുയോഗം പാഠഭാഗത്തെക്കുറിച്ചുള്ള ക്ലാസ്സ് - ടി ടി വാസുദേവൻ


ഋതുയോഗം പാഠഭാഗത്തെക്കുറിച്ച് ഡോ. എം. ലീലാവതി സംസാരിക്കുന്നു


Saturday, July 1, 2017

കാളിദാസന്‍

കാളിദാസ കഥാ സന്ദര്‍ഭങ്ങള്‍ രവിവര്‍മ്മ ചിത്രങ്ങളില്‍

Presentation Download (.ppt)

Credits: Samagra

Friday, May 26, 2017

പുസ്തക പരിചയം - കുട്ടികളുടെ കാളിദാസന്‍


കുട്ടികളുടെ കാളിദാസന്‍ എന്ന പ്രൊഫ. എം ആര്‍ രാഘവവാരിയരുടെ ഈ പുസ്തകത്തില്‍ കാളിദാസനെക്കുറിച്ച് സാമാന്യമായ ഒരു പരിചയപ്പെടുത്തലും കാളിദാസന്റെ പ്രശസ്തമായ അഭിജ്ഞാനശാകുന്തളം,രഘുവംശം, കുമാരസംഭവം,മേഘസന്ദേശം,വിക്രമോര്‍വ്വശീയം,മാളവികാഗ്നിമിത്രം എന്നീ കൃതികളുടെ രത്നച്ചുരുക്കവും കുട്ടികള്‍ക്ക് ആസ്വാദ്യമായ ശെലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.പത്താം ക്ലാസ്സിലെ കേരള പാഠാവലിയിലെ കാളിദാസന്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട അധികവായനയ്ക്കായി കുട്ടികള്‍ക്ക് നല്‍കാവുന്ന നല്ലൊരു പുസ്തകമാണിത്.
മാതൃഭൂമി പ്രസിദ്ധീകരണം. വില രൂപ 130




Tuesday, December 20, 2016

കാളിദാസന്‍ - ജീവിതവും കൃതികളും


     വിശ്വമഹാകവി കാളിദാസനെ പരിചയപ്പെടുത്തുന്ന പാഠമാണ് പത്താം തരം കേരളപാഠാവലിയിലുള്ള 'കാളിദാസന്‍'.  കാളിദാസനെ അടുത്തറിയുന്നതിനും അദ്ദേഹത്തിന്റെ കൃതികള്‍ ആസ്വദിക്കുന്നതിനും ഉതകുന്ന പഠനപ്രവര്‍ത്തനങ്ങളാണ് ഈ പാഠഭാഗത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും വിധം കാളിദാസന്റെ ജീവിതവും കൃതികളും  ഒരു ഡിജിറ്റല്‍ നോട്ടുബുക്കായി താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യിലെ 'കാളിദാസന്‍' എന്ന അദ്ധ്യായമാണ് മുഖ്യ ഉള്ളടക്കം. കാളിദാസകളെക്കുറിച്ച് മലയാള വിക്കിപീഡിയയിലും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ് ഈ ഡിജിറ്റല്‍ നോട്ടുബുക്കില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. ഈ കുറിപ്പ് എല്ലാവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു.

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...