Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Friday, May 26, 2017

പുസ്തക പരിചയം - കുട്ടികളുടെ കാളിദാസന്‍


കുട്ടികളുടെ കാളിദാസന്‍ എന്ന പ്രൊഫ. എം ആര്‍ രാഘവവാരിയരുടെ ഈ പുസ്തകത്തില്‍ കാളിദാസനെക്കുറിച്ച് സാമാന്യമായ ഒരു പരിചയപ്പെടുത്തലും കാളിദാസന്റെ പ്രശസ്തമായ അഭിജ്ഞാനശാകുന്തളം,രഘുവംശം, കുമാരസംഭവം,മേഘസന്ദേശം,വിക്രമോര്‍വ്വശീയം,മാളവികാഗ്നിമിത്രം എന്നീ കൃതികളുടെ രത്നച്ചുരുക്കവും കുട്ടികള്‍ക്ക് ആസ്വാദ്യമായ ശെലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.പത്താം ക്ലാസ്സിലെ കേരള പാഠാവലിയിലെ കാളിദാസന്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട അധികവായനയ്ക്കായി കുട്ടികള്‍ക്ക് നല്‍കാവുന്ന നല്ലൊരു പുസ്തകമാണിത്.
മാതൃഭൂമി പ്രസിദ്ധീകരണം. വില രൂപ 130




ഉള്ളൂരിന്റെ തത്വചിന്ത

വിശ്വം ദീപമയം എന്ന കവിതയെ മുന്‍നിര്‍ത്തി ഉള്ളൂരിന്റെ കവിതകളെക്കുറിച്ചുള്ള ഒരവലോകനം



Thursday, May 25, 2017

നാരായന്റെ ഗോത്രകഥകള്‍

തേന്‍ വരിക്ക എന്ന കഥയെക്കുറിച്ചുള്ള ഡോ. പി കെ തിലകിന്റെ ലേഖനം



Thursday, May 11, 2017

വാക്ക്




കുട്ടികൃഷ്ണ മാരാര്‍


തകഴി ശിവശങ്കരപ്പിള്ള


ലോക പുസ്തക ദിനം


ആത്മകഥകള്‍


ശൈലികള്‍


നാട്ടു മാമ്പഴങ്ങള്‍

കൊച്ചു ചക്കരച്ചി എന്ന പാഠഭാഗത്തിന് അനുബന്ധം




കുഞ്ഞുണ്ണി മലയാളം


കാവ്യകേളി




Friday, May 5, 2017

ചെറിയവ - കുമാരനാശാന്‍

വിശ്വം ദീപമയം എന്ന കവിതയുമായി ബന്ധിപ്പിക്കാവുന്ന ഒരു കവിത

ചെറുതുള്ളികള്‍ ചേര്‍ന്നുതന്നെയീ
കരകാണാതെഴുമാഴിയായതും
തരിമണ്ണുകള്‍ തന്നെ ചേര്‍ന്നു നാം
മരുവും നല്‍പെഴുമൂഴിയായതും.

ചെറുതാം നിമിഷങ്ങളും തഥാ
പറവാന്‍ തക്കവയല്ലയെങ്കിലും
ഒരുമിച്ചവതന്നെയൂക്കെഴും
പുരുഷായുസ്സുകളൊക്കെയാവതും

ചെറുതെറ്റുകള്‍ തന്നെയീവിധം
പെരുകിപ്പുണ്യമകറ്റിയേറ്റവും
തിരിവെന്നി നടത്തി ജീവനെ-
ദ്ദുരിതത്തിങ്കല്‍ നയിച്ചിടുന്നതും.

ചെറുതെങ്കിലുമമ്പെഴുന്ന വാ-
ക്കൊരുവന്നുത്സവമുള്ളിലേകിടും
ചെറുപുഞ്ചിരി തന്നെ ഭൂമിയെ-
പ്പരമാനന്ദ നിവാസമാക്കിടും.

ചെറുതന്യനു നന്മ ചെയ്കകൊ-
ണ്ടൊരു ചേതം വരികില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തിനു മാറ്റുമറ്റുപോം.

ചെറുതന്‍പു കലര്‍ന്നു ചെയ്‌വതും
ചെറുതുള്ളത്തിലലിഞ്ഞു ചൊല്‍വതും
പെരുകിബ്‌ഭുവി പുഷ്പവാടിയായ്‌
നരലോകം സുരലോകതുല്യമാം.

     PDF DOWNLOAD

കൊടിയേറ്റം സിനിമ




SMILE SSLC Module 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ ഡയറ്റും ചേർന്ന്  തയ്യാറാക്കിയ   SSLC Module 2026  SMILE കേരള പാഠാവലി SMILE അടിസ്ഥാന പാഠാവലി                ...