Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Saturday, July 13, 2019

വിക്‌തർ യൂഗോ



വിക്തർ മരീ യൂഗോ ഉച്ചാരണം /vik.'tɔʁ ma.'ʁi y.'go/ (ഫ്രഞ്ച് ഭാഷയിൽ) (ഫെബ്രുവരി 26, 1802 മെയ് 22, 1885) ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും രാഷ്ട്രതന്ത്രജ്ഞനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു. ഫ്രാൻസിലെ കാല്പനികതാപ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്തർ യൂഗോ ആയിരുന്നു.
ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളിൽ ലെ കൊണ്ടമ്പ്ലേഷൻസ്, ലാ ലെജാന്റ് ദെ സീക്ലിസ് എന്നിവ നിരൂപകരുടെ ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ലേ മിസെറാബ്ല് (പാവങ്ങൾ), ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്ദാം ( പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇംഗ്ലീഷിൽ പുസ്തകത്തിന്റെ തർജ്ജിമ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്ദാം എന്ന് അറിയപ്പെടുന്നു).
യുവാവായിരുന്ന കാലത്ത് വളരെ യാഥാസ്ഥിതികനായിരുന്ന യൂഗോ വർഷങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷത്തേക്ക് നീങ്ങി. റിപ്പബ്ലിക്കനിസത്തിനെ യൂഗോ ശക്തമായി പിന്താങ്ങി. യൂഗോയുടെ കൃതികൾ പ്രധാനമായും രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു.



No comments:

Post a Comment

SMILE SSLC Module 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ ഡയറ്റും ചേർന്ന്  തയ്യാറാക്കിയ   SSLC Module 2026  SMILE കേരള പാഠാവലി SMILE അടിസ്ഥാന പാഠാവലി                ...