Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, July 5, 2017

സൗന്ദര്യം - ചില വിശദീകരണക്കുറിപ്പുകൾ

ഒത്തിരിപ്പ്

ഉചിതാവയവ സംസ്ഥാനം എന്ന് താത്പര്യം. കാവ്യത്തിന്റെ അംഗങ്ങൾ ഒക്കെ യഥോചിതം ( വേണ്ടത്  വേണ്ടിടത്ത്  വേണ്ടത് പോലെ ) ഉണ്ടായിരിക്കുക. ക്ഷേമേന്ദ്ര കവി ഔചിത്യത്തെ കുറിച്ച് പറയുമ്പോൾ കാവ്യത്തിന്റെ ഈ അംഗാംഗിപ്പൊരുത്തത്തെ കുറിച്ച് പറയുന്നുണ്ട്. അനൗചിത്യത്തെ കാവ്യത്തിൽ ദീക്ഷിക്കുന്നതാണ് രസഭംഗത്തിന് കാരണമാകുന്നത്. ഉദാ: മാല അരയിൽ അണിയുക ,അരഞ്ഞാണം കഴുത്തിൽ ധരിക്കുക ,കങ്കണം കാലിലണിയുക , മുക്കുത്തി കാതിലണിയുക  തുടങ്ങിയവ പോലെ.

പ്രതീയമാനം

പ്രതീയതേ അനേന ഇതി പ്രതീയമാനം - പ്രതീതി ഉണ്ടാക്കുന്നത് ,നമുക്ക് തോന്നലുളവാക്കുന്നത് എന്ന് അർത്ഥം .

ആനന്ദവർദ്ധൻ 'ധ്വന്യാ ലോക'ത്തിൽ ധ്വനിയെക്കുറിച്ച് പറയുമ്പോഴാണ് ഈ പദം പ്രയോഗിക്കുന്നത്.
മഹാകവികളുടെ വാക്കുകൾക്ക് സാധാരണ കവികളുടെ വാക്കുകളിൽ നിന്നും വ്യത്യസ്തമായി നമുക്ക് എന്തോ തോന്നാറുണ്ട്. അത് സ്ത്രീകളിൽ സൗന്ദര്യം എന്നത് പോലെയാണ്.

സ്ത്രീകളുടെ സൗന്ദര്യം എന്നത് പ്രസിദ്ധമായ അവരുടെ അവയവങ്ങൾ ആണല്ലോ? ആ അവയവങ്ങളുടെ  ഒറ്റക്കൊറ്റക്കായുള്ള സൗന്ദര്യമല്ല അവയുടെ ചേരുവയിൽ കൂടി ഉണ്ടാകുന്നത്. ഇങ്ങനെ ഉണ്ടാകുന്ന ഭിന്നമായ ഒന്നിനെ, സഹൃദയർക്ക് മാത്രം വെളിവാകുന്ന ആ സൗന്ദര്യത്തെ നമുക്ക് നിർവ്വചിക്കാൻ പറ്റാത്തതാണ് .അംഗങ്ങളുടെ യോജിപ്പിൽ നിന്നും വെളിവാകുന്ന വാക്കുകൾക്കതീതമായ ഈ സൗന്ദര്യപ്രതീതിയാണ് പ്രതീയ മാനം

എന്നാൽ , ഒരു സ്ത്രീ തന്റെ  പ്രണയത്തിന് പാത്രീഭവിച്ച പുരുഷന് മാത്രം തന്റെ പ്രണയം നൽകുന്നത് പോലെ ഉത്തമമായ കവിത അതിനെ അറിഞ്ഞ് മനസ്സിലാക്കുന്ന  സഹൃദയന് മാത്രമേ ഈ തോന്നൽ (പ്രതീയമാനം) നൽകുന്നുള്ളൂ എന്ന് കൂടി ആചാര്യൻ കൂട്ടിച്ചേർക്കുന്നു.

പ്രയോജനാപേക്ഷ

കാവ്യ ബാഹ്യമായ മറ്റ് ലക്ഷ്യങ്ങൾ മുൻനിർത്തി കാവ്യരചന നടത്തുക.
ഇപ്രകാരം ഒരു പ്രത്യേക ലക്ഷ്യത്തെ സാർത്ഥകമാക്കാൻ വേണ്ടി കാവ്യരചന നടത്തുമ്പോൾ കവി ബഹ്യമായ ചില സമ്മർദ്ധങ്ങൾക്ക് അടിമപ്പെടേണ്ടി വരും. അപ്പോൾ കാവ്യത്തിന്റെ സൗന്ദര്യാംശം കുറയും ,അത് കാലാവർത്തിയാകില്ല.

No comments:

Post a Comment