Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, July 9, 2017

ആശ്വാസം - കൽപ്പറ്റ നാരായണൻ

ബഷീറിന്റെ 'അമ്മ' എന്ന പാഠഭാഗത്തിന് പ്രവേശകമായി നൽകാവുന്ന കവിത

അമ്മ മരിച്ചപ്പോൾ
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈര്യം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവര്ത്തണ്ട
ആരും ഇഴ വിടർത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാൻ ടോർച്ചെടുക്കണ്ട .
വിഷം തീണ്ടി
രോമത്തുളയിലൂടെ
ചോരവാർന്നു ചത്ത
അയൽക്കാരനെയോർത്ത്
ഉറക്കത്തിൽ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി.
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാൻ എത്തിയാൽ മാത്രം
കെടുന്ന  വിളക്കുള്ള വീട്
ഇന്നലെ കെട്ടു.
തന്റെ കുറ്റമാണ് ഞാൻ അനുഭവിക്കുന്നതത്രയും എന്ന ഗർഭകാലത്തോന്നലിൽ നിന്ന്
അമ്മ ഇന്നലെ മുക്തയായി.
ഒടുവില്‍ അമ്മയെന്നെ പെറ്റുതീർന്നു.
ഭൂമിയിൽ ശരീരവേദന കൊണ്ടല്ലാതെ
ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല.
ആലാപനം: കൽപ്പറ്റ നാരായണൻ

                                                         PDF DOWNLOAD

No comments:

Post a Comment

SMILE SSLC Module 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ ഡയറ്റും ചേർന്ന്  തയ്യാറാക്കിയ   SSLC Module 2026  SMILE കേരള പാഠാവലി SMILE അടിസ്ഥാന പാഠാവലി                ...